Wind River

Wind River

Sher1983
#review

ലോകത്തിലെ മികച്ച സിനിമകളുടെ Reviewസ്‌നായി

Join👇

@Sher1983r Review


"ഈ പെൺകുട്ടിയുടെ മരണത്തിനുള്ള കാരണം നഗ്നപാദയായി കനത്ത മഞ്ഞിലൂടെ ഓടിയതിനാലാണ്. മെഡിക്കലി ഇതിനെ കൊലപാതകം എന്ന് വിളിക്കാൻ പറ്റില്ല. ബലാത്സംഗ ശ്രമത്തിനിടെയാണ് ഈ കുട്ടി ഓടിയത് എന്നും അതിനിടയിലാണ് മരണം സംഭവിച്ചതും എന്നൊക്കെ കൂട്ടിയോജിപ്പിച്ചു കുറ്റവാളിയെ കണ്ടെത്തേണ്ടത് നിങ്ങൾ പോലീസിന്റെ ജോലിയാണ്" 


Movie - Wind River (2017) 


Genre - Thriller 


Taylor Sheridan സംവിധാനം നിർവ്വഹിച്ച ചിത്രം എന്നത് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകർഷണം.അദ്ദേഹം രചന നിർവഹിച്ച Sicario, Hell Or High Water എന്നിവ കണ്ടവർ ആ സിനിമകൾ ഒരിക്കലും മറന്നു കാണില്ല. Wind River കൈകാര്യം ചെയ്യുന്നത് ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആണ്. 


മക്കളെ നഷ്ടപ്പെട്ട രണ്ട് അച്ചന്മാരെ ഇതിൽ കാണിക്കുന്നുണ്ട്. അവരുടെ വേദനകൾ..ആ പ്രാന്തപ്രദേശങ്ങളിൽ കാണാതാകുന്ന പെൺകുട്ടികൾ എന്നിങ്ങനെ സിനിമ മറ്റുപലതും കൂടി നമ്മളോട് പറയാൻ ശ്രമിക്കുന്നുണ്ട്.സിനിമയുടെ എൻഡ് കാർഡ് നമ്മെ ചിന്തിപ്പിക്കുന്നതുമാണ്. 


Wyoming ലെ Wind River Indian Reservation പ്രദേശങ്ങളിലെ മഞ്ഞു മൂടിയ, നിഗൂഢമായ പ്രദേശങ്ങളും സിനിമയുടെ ചലച്ചിത്ര ഭാഷയും ഒരു ഡാർക്ക് മൂഡിൽ എത്തിക്കുന്നുണ്ട്.പതുക്കെയുള്ള കഥ പറച്ചിൽ ആണെങ്കിലും ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന,ഒരു നിമിഷം ഷോക്ക് ആകുന്ന രംഗങ്ങൾ സിനിമയെ ഒരുപാട് ഉയർത്തുന്നു. 


പല്ലിനു പല്ല്,കണ്ണിനു കണ്ണ് എന്ന് പറഞ്ഞു തന്നെയാണ് സിനിമ അവസാനിക്കുന്നതും. അർഹിക്കുന്ന ശിക്ഷ നൽകി സിനിമ അവസാനിക്കുമ്പോൾ കഥാപാത്രങ്ങൾക്കുള്ള അതേ തൃപ്തി സിനിമ കാണുന്ന നമ്മൾ പ്രേക്ഷകർക്കും ലഭിക്കുന്നു. 


ഡൗൺലോഡ് ലിങ്ക് ബ്ലോഗിൽ ലഭ്യമാണ്.

©sidyzworld.wordpress.com


Report Page