wikipedia

wikipedia

kerala live

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2017 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.


Report Page