Who ?

Who ?

Sher1983
#sher1983r

രഹസ്യങ്ങളുടെ ചുരുളഴിക്കുമ്പോൾ... ആരാണ് നീ..?


നിഗൂഡതകൾ നിറഞ്ഞ രഹസ്യങ്ങൾ നമുക്കെന്നു അത്ഭുതമാണ്, അതിൽ ഇന്നും ചോദ്യങ്ങൾ ഏറ്റുവാങ്ങുന്ന ഒന്നാണ് ഇല്ലുമിനാറ്റി... ഒരു കൂട്ടം ആളുകളുടെ സംഘടനയെ ആണ് ഇല്ലുമിനാറ്റി എന്ന് വിളിക്കുന്നത്, പതിറ്റാണ്ടുകളായി രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഈ കൂട്ടം ആളുകളുടെ കൈകളിലാണ് ഇന്നിന്റെ ഭരണ സംവിധാനമെന്ന് സംശയിക്കുന്നതിലും തെറ്റില്ല, ലോക ബാങ്കും, അമേരിക്കൻ ഭരണ സമ്പ്രദായം പോലും ഈ കൂട്ടരുടെ ചിന്തകളിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും പറയപ്പെടുന്നു, മിത്തുകളിൽ യാഥാർത്ഥ്യം ചാലിച്ചെഴുതി ഒരുപാട് നോവലുകളും കഥകളും ഇല്ലുമിനാറ്റിയുടെ അടിസ്ഥാനത്തിൽ എഴുതിയിട്ടുണ്ട് അല്ലെങ്കിൽ നടന്നിട്ടുണ്ട്..


ഇല്ലുമിനാറ്റി എന്ന സംഘടന സത്യമോ അതോ കെട്ടുകഥയോ എന്ന സംശയം അവശേഷിക്കുമ്പോഴും, ഏഞ്ചൽസ് ആൻഡ് ഡീമൺസ് പോലെയുള്ള ചിത്രങ്ങളിലൂടെ ഒക്കെ അസ്തിത്വം ഉണ്ടെന്ന് സ്ഥാപിക്കുന്ന സംഘടന അഥവാ സംഘടനകളുടെ ഒരു കൂട്ടമാണ് ഇല്ലുമിനാറ്റി. 

കലാ സാംസ്‌കാരിക രംഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ചിലർ ഈ സംഘടനയിലെ അംഗങ്ങൾ ആണെന്നും, അവരുടെ സൃഷ്ടികളിലൂടെ ഇല്ലുമിനാട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് ഇൻജെക്റ്റ് ചെയ്യപ്പെടുന്നു എന്നും പറയപ്പെടുന്നു. 


ലോകമെമ്പാടും കൈകളുള്ള മീഡിയ ഭീമന്മാരായ ഡിസ്‌നി കുടുംബം ഈ രഹസ്യ സംഘടനയിൽ അംഗമാണെന്ന് ഉള്ള റൂമറുകൾക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ പ്രധാന പരിപാടി ദൈവികമായതിനു എതിര് നിൽക്കുന്ന ഘടകങ്ങളിൽ കുട്ടികൾക്ക് ആഭിമുഖ്യം ഉണ്ടാക്കുകയാണത്രെ. ഉദാഹരണമായി അലാദിൻ കാർട്ടൂണിലെ ചെകുത്താൻ /ജിന്ന് ആയ ജീനി എന്ന കഥാപാത്രത്തെ ലോകമെമ്പാടും കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിൽ ആവിഷ്കരിച്ചതിനു പിന്നിൽ ഇവരുടെ ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടത്രേ. ഡിസ്നിയുടെ പല സൃഷ്ടികളിലും ഒളിച്ചു കടത്തപ്പെടുന്ന ഫ്രീ മേസൺ, അല്ലെങ്കിൽ ഇല്ലുമിനാറ്റി ചിഹ്നങ്ങളും, പ്രതീകങ്ങളും ഇപ്പോഴും ചർച്ചാവിഷയമാണ്. 


കേരളത്തിൽ ഇല്ലുമിനറ്റിയുടെ ബ്രാൻഡ് അംബാസഡർ ആയി ഓൺലൈൻ പ്രേക്ഷകർ പ്രതിഷ്ഠിച്ചിരിക്കുന്നത് പൃഥ്വിരാജിനെയാണ്. സാത്താൻ എന്ന കഥാപാത്രത്തിലൂടെ ഒക്കെ കടന്നു വന്ന പൃഥ്വിയുടെ പുതിയ ചിത്രത്തിൻറെ പോസ്റ്ററിൽ ഇല്ലുമിനാറ്റി ചിഹ്നമായ ത്രികോണത്തിനുള്ളിലെ കണ്ണ് ഉണ്ടത്രേ .. 


പൃഥ്വിരാജ് കഴിഞ്ഞ 28 നു തന്റെ വാളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഈ പോസ്റ്റിനു ആധാരം. 


ഹൂ ആർ യൂ എന്ന സോങ്. Who എന്ന സിനിമയുടെ പ്രോമോ സോങ് ആണ്. പൃഥ്വിരാജിന്റെ അടുത്ത ചിത്രമായ 9 സോണി എന്ന ഇന്റർനാഷണൽ സിനിമാക്കമ്പനി ആണ് നിർമ്മിക്കുന്നത്. ഈ who ലും ഉണ്ട് ചില ഇന്റർനാഷണൽ ബന്ധങ്ങൾ 


ഈ ചിത്രം ആദ്യം പ്രദർശിപ്പിച്ചത് കാൻസ് ഫിലിം ഫെസ്റ്റിൽ. സാധാരണ ഒരു പുതുമുഖ സംവിധായകന്റെ ആദ്യ ചിത്രം ഇത്രയും റിസ്ക് എടുത്ത് കാന്സിൽ ഒക്കെ പ്രദര്ശിപ്പിക്കാറില്ല... 


സിനിമയിലെ ഇപ്പോഴിറങ്ങിയ ഗാനം ഒരുക്കിയത് ഇന്ത്യൻ വംശജനായ മംഗൾ സുവർണ്ണൻ - ഇദ്ദേഹം ഇപ്പോൾ ലോസ് ഏഞ്ചൽസിൽ ആണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇല്ലുമിനാട്ടിയുടെ പ്രവർത്തക എന്ന് അറിയപ്പെടുന്ന റിഹാനയുടെ പുതിയ ആൽബത്തിന്റെ ഒഫീഷ്യൽ റീമിക്സ് ചെയ്ത വ്യക്തി എന്നാണ് പറയേണ്ടത്. 


അത് കൂടാതെ ഹോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാനിധ്യവും, ഹാൻസ് സിമ്മർ പോലെയുള്ള ലോകത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരുടെ കീഴിൽ പാടുകയും ചെയ്ത ഉയാങ്ക ബോൾട്ടിനെ പോലെ ഒരു ഗായിക മലയാളത്തിലെ പുതുമുഖമായ "കത്താർസിസ് " (ആ പേര് പോലും ഇതുവരെ ആരും കേട്ടിട്ടില്ല ) എന്ന സംഗീതജ്ഞന്റെ ഗാനം ആലപിക്കുന്നു എന്നത് അൽപ്പം സംശയത്തിന് ഇടനൽകുന്നുണ്ട്... 


ഇറ്റാലിയൻ സംഗീത സംവിധായകനും പ്രശസ്തനുമായ റ്റഹോ ടീഡോ ഈ ചിത്രത്തിന് വേണ്ടി തന്റെ സംഗീതം നൽകിയത് ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതുന്നില്ല. നിരവധി അവാർഡുകൾ നേടുകയും, ഒരുപാട് സിനിമകൾക്കും, സീരീസുകൾക്കും സംഗീതം ഒരുക്കുകയും ചെയ്ത റ്റഹോയുടെ ഗാനം ആരംഭിക്കുന്ന ആദ്യ ഷോട്ടിൽ ഒരു ഘടികാരമാണ് കാണിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ ഔട്ട് ഓഫ് ഫോക്കസിൽ അവ്യക്തമായി കാണിക്കുന്നത് ഇല്ലുമിനാട്ടിയുടെ യഥാർത്ഥ ചിഹ്നം ആണെന്നത് ശ്രദ്ധേയമാണ്. 


റിലീസ് ആയ ഹൂ ആർ യൂ എന്ന ഗാനത്തിലെ രംഗങ്ങൾ ഒന്ന് കണ്ടു നോക്കൂ... (https://youtu.be/XKZIfcQLdhg)


കത്തുന്ന ത്രികോണം, അതിനുള്ളിലൂടെ നോക്കുന്ന നായിക, ഈ ത്രികോണം ഇല്ലുനിനാട്ടിയുടെ സിംബലുകളിൽ പെട്ടതാണ്.  തുറക്കുന്ന കണ്ണ് (സിനിമയുടെ പോസ്റ്ററിലും ഈ കണ്ണുകളുടെ സാനിധ്യം ഉണ്ട് ), അധികം പ്രാധാന്യമില്ലാത്തതുപോലെ കാണിക്കുന്ന നായികയുടെ കയ്യ്, അവിടെ പച്ചകുത്തിയ ഇല്ലുമിനാട്ടി ചിഹ്നം, നായികയുടെ പിന്നിൽ കാണുന്ന ലോഗോ, കഴുത്തിലെ കറുത്ത കുരിശ്. ഇത്രയും എന്റെ ആദ്യ കാഴ്ചയിൽ കണ്ടതാണ്. ചിലപ്പോൾ ഇതിലധികം ഉണ്ടാകണം. 


പേർളി യുടെ കഥാപാത്രം ചുവന്ന ഡ്രസ്സ് ധരിച്ചു വരുന്ന രംഗങ്ങളിൽ, കറുത്ത കുരിശാണ് ഉള്ളത്. The lady in red എന്ന വെളിപാടിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ബാബിലോൺ നെ ഓർമ്മിപ്പിക്കുന്നുണ്ട്. 


നിഗൂഢത നിറഞ്ഞ ഡാർക്ക് സബ്ജക്ട് ആയതുകൊണ്ട് ഒരുപക്ഷെ കഥ ആവശ്യപ്പെടുന്ന രംഗങ്ങളാകാം. 


എന്നാൽ ഇന്ത്യൻ പോസ്റ്ററുകളിൽ കാണാത്ത ഒന്നുണ്ട്. കാന്സില് പ്രദർശിപ്പിച്ച ഇതിന്റെ ഫ്രഞ്ച് പോസ്റ്ററിൽ Crois tu en dieu? എന്ന്. ഇതിന്റെ അർഥം do you believe in god? എന്നാണ്... ഇതെന്തേ ഇംഗ്ലീഷ് പോസ്റ്ററുകളിൽ കണ്ടില്ല? 


എന്നാലും, ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിൽ ഇത്രയും വിദേശ സാന്നിധ്യമൊക്കെ കാണുമ്പോൾ എന്തോ എവിടെയോ.. കാണാൻ


മലയാള സിനിമ മാറുകയാണ്, പൊട്ടക്കിണറ്റിലെ തവളകളെ പോൽ ചെറിയ ചെറിയ സിനിമ സ്വപ്‌നങ്ങൾ കാണാതെ വലിയ ക്യാൻവാസിൽ സ്വപ്നങ്ങൾ കാണുകയാണ് ഇന്നിന്റെ മലയാള സിനിമ ശാഖ, കമ്മട്ടിപ്പാടവും ചാർലിയും തൊണ്ടിമുതലും അംഗീകരിക്കപ്പെട്ടിടത്ത് നിന്ന് അതിന്റെ തുടർച്ചയായി WHO വരുന്നു... ഇത് ചരിത്രമാണ് മലയാള സിനിമയുടെ... കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചതിന്റെ ബ്രാൻഡിൽ തന്നെ...


കാത്തിരിക്കാം...

© CR

Sher1983:

@sher1983r for movie reviews in telegram


https://t.me/joinchat/AAAAAEKexPDD8sArfoNpzQ


Report Page