കല്യാണം

കല്യാണം

Jɪᴛʜᴜ Mᴀᴛʜᴇᴡ Jᴏsᴇᴘʜ


ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കളേ, താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.

നിങ്ങൾ കഴിയുമെങ്കിൽ കല്യാണം കഴിക്കരുത്. വേറൊന്നും കൊണ്ടല്ല. എല്ലാവരെക്കൊണ്ടും വിജയിപ്പിക്കാൻ പറ്റുന്ന പണിയല്ല ഈ കല്യാണം. എന്നാൽ എല്ലാവരും ഈസിയായി ചെന്നെടുത്തു ചാടുന്ന ഒരു കാര്യവും. ജീവിതത്തിൽ ഇന്ന് വരെ ചെയ്തിട്ടുള്ളതിൽ ഏറ്റവും റിസ്ക് പിടിച്ച സംഗതി ഏതു എന്ന് ചോദിച്ചാൽ ഏതു ഉറക്കത്തിലും എനിക്ക് പറയാവുന്ന ഒരേ ഒരു കാര്യം എന്റെ കല്യാണമാണ്. അത്ര വലിയ ഒരു ഉത്തരവാദിത്തമാണ് വിവാഹം. കല്യാണം, താമസം , ഭക്ഷണം, ഗർഭം, ആശുപത്രി,പ്രസവം, പൈസ, വീട്, വണ്ടി, അടുക്കള സാധനം, ഗ്യാസ്, കരണ്ടു ബില്, നഴ്സറി, സ്‌കൂൾ ഫീസ്, അസുഖം, യാത്ര, സ്വന്തക്കാർ, ബന്ധുക്കൾ, ഷോപ്പിംഗ്, വസ്ത്രം, ആഭരണം.. ഉള്ളി, മുളക്, ഉപ്പു, മീൻ, ജോലി, വരുമാനം, സമ്പത്, കരിയർ, സാമൂഹ്യപ്രതിബദ്ധത, രാഷ്ട്രീയം, സൗഹൃദം, സഹോദര സ്നേഹം, കുടുംബസ്നേഹം, ....ര്, മാങ്ങാത്തൊലി, എന്ന് വേണ്ട.. വല്ലാത്ത തലവേദന പിടിച്ച കേസാണിത്. ഇതൊക്കെ നോക്കീം കണ്ടും സ്വന്തമായി ചെയ്യാൻ തയ്യാറല്ലാത്തവരും കഴിവില്ലാത്തവരുമായവർ ഒരു കാരണവശാലും പെണ്ണ് കെട്ടരുത്. വെറുതെ ഒരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കും. അല്ലെങ്കിൽ ആ പെണ്ണ് അതിനു ഇഷ്ടപ്പെട്ടപോലെ സുഖമായി ജീവിക്കുമോ എന്നെനിക്കറിയില്ല, പക്ഷെ നിങ്ങള് കെട്ടരുത്.

പുരുഷ വിദ്വേഷികളായ സ്ത്രീകളെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് ഈ മാതിരി ഉത്തരവാദിത്തം നോക്കാതെ കാളകളിച്ചു തോന്ന്യാസം നടക്കുന്ന വിവാഹിതരാണ്. ഈ ടൈപ്പ് ടീമുകൾക്ക് വിദ്യാഭ്യാസവും ലോകവിവരവും അങ്ങേ അറ്റമായിരിക്കും. എന്ത് കാര്യത്തെക്കുറിച്ചും വാതോരാതെ മണിക്കൂറുകൾ സംസാരിക്കും. പസഫിക് -അറ്റ്ലാന്റിക് ഡ്രൈക് പാസ്സേജ് മുതൽ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ വരെ ഇവന്മാരുടെ ഇഷ്ടവിഷയങ്ങളാവും. ഈ ഷോയും പത്രാസും വാചകമടിയും കണ്ടാണ് മിക്ക പുരോഗമന ചിന്തക്കാരായ പെൺകുട്ടികളും പോയി കുരുങ്ങുന്നത്. ഹാർഡ് റിയാലിറ്റി മുമ്പിൽ പല്ലിളിച്ചു നിൽക്കുമ്പോൾ ഇവന്മാർ ഞാനൊന്നുമറിഞ്ഞില്ലേ എന്റെ രാമാ നാരായണ എന്ന മട്ടിൽ കുറ്റം മുഴുവൻ പുറം ലോകത്തിനു ചാർത്തി കൊടുത്തു താത്വിക അവലോകനവുമായി ലോകത്തിനു മൊത്തം വിവരമില്ല എന്ന് പറഞ്ഞു തുടരും. ഇവന്മാരുടെ കൂടെ കൂടി സഹി കെടുമ്പോളുണ്ടാകുന്ന ഫ്രസ്‌ട്രേഷനാണ് മിക്കാവാറും പുരുഷ വിദ്വേഷികളായ സ്ത്രീകൾ പ്രകടിപ്പിക്കുന്നത്.

കെട്ടിയില്ലായെങ്കിൽ കെട്ടിയില്ലാ എന്നെ ഉള്ളൂ.. പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം, എന്നാലും പെമ്പിള്ളാരു ഒന്നറിഞ്ഞു വയ്ക്കുന്നത് നല്ലതാ

കടപ്പാട് : Jinu Thomas

Report Page