Valerian

Valerian

Sher1983
#review

"പ്ലാനറ്റ് മ്യൂൾ നശിച്ചു പോയിരിക്കുന്നു. അവിടെ ഉള്ളവർ ഒന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നാണ് പറയുന്നത്. എന്നാൽ ആ പ്ലാനെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് എനിക്ക് ആക്സസ് ഇല്ല. മ്യൂൾ പ്ലാനെറ്റിലുള്ളവരെ ഞാൻ സ്വപ്നം കാണുന്നു. എന്നോട് അവർ എന്തോ പറയാൻ ശ്രമിക്കുന്നു. ആൽഫാ എന്ന ഈ സ്പേസ് സ്റ്റേഷനിൽ മനുഷ്യരെ കൂടാതെ പല ഗ്രഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഏലിയൻസും അവരുടെ സംസ്കാരങ്ങളും അടങ്ങിയിരിക്കുന്നു. ഇവരുടെ ഒന്നും DNA യിൽ പെടാത്ത അവർ ആരാണ്? എന്തിനു അവരെന്നെ തിരഞ്ഞെടുത്തു?? 


Movie - Valerian And The City Of The Thousand Planets (2017) 


Genre - Sci-Fi, Fantasy, Action 


Whats Good?? 


VFX, CGI, DOP, 3D എഫക്ട്സ്, ആക്ഷൻ രംഗങ്ങൾ, ഇടയ്ക്കിടെയുള്ള നർമ സംഭാഷണങ്ങൾ. 


Whats Bad?? 


ചിത്രത്തിന്റെ ദൈർഘ്യം, അനാവശ്യ രംഗങ്ങൾ, ഊഹിക്കാൻ സാധിക്കുന്ന കഥാഗതികൾ. 


Watch Or Not?? 


Valerian And Laureline എന്ന ഫ്രഞ്ച് കോമിക്സ് സീരീസിനെ ആധാരമാക്കി എടുത്ത യൂറോപ്യൻ ചിത്രം. ഏറ്റവും മുതൽമുടക്കുള്ള യൂറോപ്യൻ ചിത്രവും ഇത് തന്നെ. നായകനായ വലേറിയനെ അവതരിപ്പിക്കുന്നത് Dane DeHaan ആണ്. നായികയെ അവതരിപ്പിക്കുന്നത് സൂയിസൈഡ് സ്‌ക്വാഡ് എന്ന പടത്തിൽ Enchantress ആയി വന്ന ഫേമസ് മോഡൽ Cara Delevingne യുമാണ്. 


ഞാൻ ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല 3D അനുഭവമായിരുന്നു ഈ ചിത്രം. ചിത്രത്തിന്റെ തുടക്കത്തിൽ പേരുകൾ എഴുതിക്കാണിക്കുന്നതു മുതൽ പടം തീരും വരെ ഒരു ഫ്രെയിമും 3D യിൽ കിടു ആയിരുന്നു. എറണാകുളത്തെ സിനിപോളിസിലാണ് പടം കണ്ടത്. അതിനെക്കാൾ നല്ല തീയേറ്ററുകളിൽ പടം കാണുന്നവർക്ക് തീർച്ചയായും എന്നേക്കാൾ മികച്ച അനുഭവം ലഭിക്കും എന്നുറപ്പ്. പടത്തിന്റെ VFX, CGI & DOP കൊള്ളാമായിരുന്നു. 3D ഇഫക്ടുകൾ ഗംഭീരമാക്കാൻ കാരണം ഇവയാണ്. 


റിഹാനയുടെ ഒരു ഡാൻസ് വരും ഈ പടത്തിൽ. അതു എക്സ്ട്രാ ഓർഡിനറി ആയിരുന്നു 3D യിൽ കണ്ടപ്പോൾ കൂടുതൽ ഗംഭീരമായി തോന്നി. ചിത്രത്തിൽ സ്പെഷ്യൽ ഇഫക്ടുകൾ ഇല്ലാത്ത ഒരു രംഗം പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ഒരുപാട് കോംപ്ലിക്കേറ്റഡ് ഒന്നുമല്ലാത്ത കഥയാണ്‌ ചിത്രം പറയുന്നത്. നായകനും നായികയും ആൽഫാ എന്ന സ്പേസ് സ്റ്റേഷനിലെ ഗവണ്മെന്റിന്റെ സ്പെഷ്യൽ ഏജന്റുമാരാണ്. അവർക്ക് ലഭിക്കുന്ന മിഷനിലൂടെയാണ് കഥ പറയുന്നത്. 


വലേറിയനും ലോറലിനും തമ്മിലുള്ള പ്രണയവും ഒരു വിഭാഗത്തിന്റെ അതിജീവനവും ഒക്കെ പറയാൻ എടുത്ത സമയം ഏകദേശം രണ്ടര മണിക്കൂറാണ്. അത്രയും സമയം വേണ്ടായിരുന്നു എന്ന് തോന്നിപോകും. കൂടാതെ നായകന്റെ മിഷൻ.. ആ മിഷന് ഇടയിൽ വേറൊരു മിഷൻ.. എന്നിങ്ങനെ അനാവശ്യ രംഗങ്ങൾ ഒരുപാടുണ്ട്. കൂടാതെ വില്ലനെ അവതരിപ്പിച്ച Clive Owen ഒരു ശക്തനായ വില്ലൻ ആയിരുന്നില്ല. അദ്ദേഹം വളരെ കുറച്ചു രംഗങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ.. 


ഇടക്കിടെയുള്ള നർമ രംഗങ്ങൾ കൊള്ളാമായിരുന്നു. മനുഷ്യന്മാർ വളരെ Predictable ആണെന്ന് പറയുമ്പോൾ നായികയുടെ മറുപടിയൊക്കെ നന്നായി തോന്നി. എന്നാൽ നായകന്റെ ചില സമയങ്ങളിലെ സംഭാഷണങ്ങൾ വളരെ ഫാൻസി ആയും തോന്നി.


കഥ തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ നമുക്ക് ബാക്കിയെല്ലാം ഊഹിക്കാൻ സാധിക്കും. നമ്മൾ ഊഹിക്കുന്ന പോലെ തന്നെ കഥയും നീങ്ങും,അവസാനത്തെ ക്ലൈമാക്സ്‌ അടക്കം. ഇതൊരു പോരായ്മയായി തോന്നാത്തവർക്ക് ഇതൊരു നല്ല ദൃശ്യ വിസ്മയം ആയിരിക്കും.


Final Word


ചിത്രത്തിന്റെ വിഷ്വൽ ട്രീട്മെന്റിനെ കുറിച്ച് കൂടുതൽ പറയുന്നതിനേക്കാൾ നിങ്ങൾ അനുഭവിച്ചു അറിയുന്നതാണ് നല്ലത്. ഒരു കാര്യം ഓർമപ്പെടുത്തുന്നു... ഈ ചിത്രം കാണുന്നെങ്കിൽ നല്ല തീയേറ്ററിൽ 3D യിൽ കാണുക. കാരണം നല്ലൊരു കഥയോ തിരക്കഥയോ അഭിനയമോ ത്രില്ലിംഗ് രംഗമോ ഒന്നും ഇതിലില്ല. ആകെയുള്ളത് ദൃശ്യ വിരുന്നാണ്.. അതിനു നിങ്ങൾ തീയേറ്ററിൽ തന്നെ പോകണം. 


© sidyzworld.wordpress.com

@sher1983r

Report Page