Vagabond

Vagabond

Shaheer Ahmad Sher
#review

"പ്രതീക്ഷയുടെ നാമ്പുപോലുമില്ലാത്ത ഊഷരഭൂമിയുടെ ദ്രിശ്യങ്ങളിലൂടെ ഒഴുകിനീങ്ങുന്ന ക്യാമറ ചെന്നെത്തിനില്‍ക്കുന്നത് ചതുപ്പില്‍ മഞ്ഞും അഴുക്കും പുരണ്ടു കിടക്കുന്ന ഒരു യുവതിയുടെ പ്രജ്ഞയറ്റ ശരീരത്തിലാണ് .അവളാരെന്നോ എവിടെനിന്നുവന്നെന്നോ ഗ്രാമവാസികള്‍ക്കറിവുണ്ടായിരുന്നില്ല .കൂടിനിന്ന ചിലര്‍ക്ക് അവളെ കണ്ടുപരിചയമുണ്ടായിരുന്നു .ശരീരത്തില്‍ മുറിപ്പാടുകളോ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലാതിരുന്നതിനാല്‍ ഇതൊരു സ്വാഭാവിക മരണം തന്നെയെന്നു ഗ്രാമവാസികള്‍ക്കൊപ്പം പോലീസും വിധിയെഴുതി .എന്നാല്‍ സംവിധായികയുടെ സ്വന്തം ശബ്ദത്തിലൂടെ ഒരന്വേഷണം അവിടെയാരംഭിക്കുകയാണ് .മോണാ ബര്‍ഗെറോണിന്റെ ജീവിതത്തില്‍ അവസാനനാളുകളിലൂടെ ,കണ്ടുമുട്ടിയവര്‍ക്ക് അവള്‍ സമ്മാനിച്ച ഓര്‍മകളിലൂടെ ഒരു യാത്ര ..."



സിനിമയിലൂടെ ഒരു വ്യക്തിയെക്കുറിച്ച് സംസാരിക്കുന്ന സംവിധായകല്‍ ഫലത്തില്‍ ആ കഥാപാത്രത്തിന്റെ ജീവചരിത്രകാരനാണ് .ചിലപ്പോള്‍ സംവിധായകന്‍ ഒരു ജീവിത കഥ ,പുസ്തകതിലെഴുതിവെച്ചിരിക്കുന്നതുപോലെ വ്യക്തമായും വിശാലമായും പറഞ്ഞുതരും .മറ്റു ചിലപ്പോഴാവട്ടെ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത്തകളെക്കുറിച്ച് മാത്രം പറഞ്ഞ് ,കഥയിലെ വിള്ളലുകളെ ആ സ്വഭാവസവിശേഷകതകളുപയോഗിച്ച് പൂരിപ്പിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കും.രണ്ട് കേസിലും സംവിധായകന്‍ കഥാപാത്രത്തെക്കുറിച്ച് പൂര്‍ണബോധ്യമുള്ളയാളാണ് .എന്നാലിവിടെ ,ഫ്രഞ്ച് ന്യൂവേവിലെ ശ്രദ്ധേയ സാനിധ്യമായ ആഗ്നസ് വാര്‍ദയുടെ "vagabond"ല്‍ അത്തരമൊരു അവകാശവാദവും സംവിധായിക ഉന്നയിക്കുന്നില്ല .പ്രേക്ഷകനെപ്പോലെ മോണാ ബെര്‍ഗറോണിനെക്കുറിച്ച് അജ്ഞയാണ് സംവിധായികയും .മോണ തന്റെ യാത്രയില്‍ പരിചയപ്പെട്ട,സമയം ചിലവഴിച്ച വ്യക്തികളുമായി നടത്തുന്ന സംഭാഷണങ്ങളിലൂടെ സംവിധായികയും ഒപ്പം പ്രേക്ഷകരും മോണയുടെ അവസാന നാളുകളെക്കുറിച്ചറിയുന്നു .ഇവിടെ തുടക്കത്തില്‍ ഒരു "സിറ്റിസെന്‍ കെയിന്‍ " ഫീല്‍ ലഭിച്ചാല്‍ തെറ്റുപറയാനോക്കില്ല .ഒരു വ്യക്തിയുടെ ജീവിതം അയാളുമായി ബന്ധപ്പെട്ടവരുടെ ഓര്‍മകളിലൂടെ അനാവൃതമാവുന്ന ആഖ്യാനശൈലി സിറ്റിസെന്‍ കെയിനിലൂടെ അനശ്വരമായതാണ്.എന്നാല്‍ ഇവിടെ ആഗ്നസ് വാര്‍ദയുടെ ലക്‌ഷ്യം സിറ്റിസെന്‍ കെയിന്‍ പോലെ ,വ്യക്തമായ ലക്ഷ്യബോധത്തോടെ കഥാപാത്രവികസനം നടത്തുക എന്നതല്ല .അത് വിശദീകരിക്കുന്നതിനുമുന്പ്‌ ആഗ്നസ് വാര്‍ദയെക്കുറിച്ചും അവരുടെ ശൈലിയെക്കുറിച്ചും പറയേണ്ടതുണ്ട് .



ഫ്രഞ്ച് ന്യൂവേവ്‌ സംവിധായകരില്‍ വളരെ സവിശേഷമായ സ്ഥാനമാണ് ആഗ്നസ് വാര്‍ദയുടെത് .ഫ്രഞ്ച് ന്യൂവേവ്‌ സംവിധായകരിലെ ഇടതുപക്ഷ വിഭാഗമായ ലെഫ്റ്റ് ബാങ്ക് ഗ്രൂപ്പിലാണ് ആഗ്നസ് ഉള്‍പ്പെടുന്നത് (ഗോടാര്ദ്,ത്രൂഫോ എന്നിവര്‍ ഉള്‍പ്പെടുന്ന വിഭാഗം Cahiers du Cinema ഗ്രൂപ്പ് എന്നറിയപ്പെടുന്നു).മറ്റൊരു പ്രത്യേകത ഫ്രഞ്ച് ന്യൂവേവിനു നാന്ദികുറിച്ച ചിത്രങ്ങള്‍ക്ക്മുന്‍പ് തന്നെ ആഗ്നസ് വാര്‍ദ തന്റെ ആദ്യചിത്രം സംവിധാനം ചെയ്തിട്ടുണ്ട് .ആശയപരമായി ഇടതുപക്ഷ ചായ്വ് പുലര്‍ത്തിയിരുന്ന ലെഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ ശൈലിക്കൊപ്പം വിഷയങ്ങളില്‍ ഫെമിനിസ്റ്റ് ആശയങ്ങളും മേക്കിംഗ് സ്റ്റയിലില്‍ ഒരു ഡോക്യുഫിക്ഷന്‍ സ്വഭാവവും കൊണ്ടുവന്നതാണ് ആഗ്നസിനെ വേറിട്ട്‌നിര്‍ത്തിയ ഘടകങ്ങള്‍.


വീണ്ടും വാഗാബോണ്ടിലേക്ക് 


ഫ്രഞ്ച് ന്യൂവേവ്‌ ശൈലിയില്‍ ഒരു ക്ലാസിക് കഥപറച്ചില്‍ രീതിയെ നിരാകരിച്ച് "കഥ "പറയുകയും female protagonistലൂടെ തന്റെ ആശയങ്ങളും രാഷ്ട്രീയവും വ്യക്തമാക്കാനുള്ള ശ്രമമാണ് വാഗബോണ്ടില്‍ നമുക്ക് കാണാന്‍ കഴിയുക .മോണ കാണുകയും പരിചയപ്പെടുകയും ചെയുന്നവരിലൂടെ അവരുടെയും മോണയുടെ ആശയങ്ങളും രാഷ്ട്രീയവും വ്യക്തമാവുന്നു .ഇവിടെ ആര് കൊന്നു ,എന്തിനു കൊന്നു എന്ന പരമ്പരാഗത ചോദ്യങ്ങള്‍ക്ക് പ്രസക്തമല്ലാതായി മാറുകയാണ്‌ .വീണ്ടും ഒരു സിറ്റിസെന്‍ കെയിന്‍ പോലെ എല്ലാ കഥാപാത്രങ്ങളും മോണയെക്കുറിച് കൃത്യമായ വിവരങ്ങള്‍ കൈമാറാനല്ല പ്രത്യേക്ഷപ്പെടുന്നത് .അവരില്‍ കള്ളന്മാരും പിടിച്ചുപറിക്കാരുമുണ്ട് ,അവളെ ക്രൂരമായി ഉപദ്രവിച്ചവരും അവളെ പ്രണയിച്ചവരുമുണ്ട്‌ .ഓരോ വ്യക്തിയിലും മോണ അവശേഷിപ്പിച്ച ഇമ്പ്രെഷന്‍ വ്യത്യസ്തമാണ് .കാമുകനോട് പറയുന്ന കാര്യങ്ങളില്‍ നിന്ന് അവള്‍ നല്ല സാമ്പത്തിക ,സാമൂഹിക ചുറ്റുപാടുകളില്‍നിന്നും വന്ന വ്യക്തിയാണ് .എന്തുകൊണ്ട് ഇങ്ങനെയൊരു ജീവിതം തിരഞ്ഞെടുത്തു എന്ന് വ്യക്തമല്ല (ഒരു ഇന്റൂ ദി വൈല്‍ഡ് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഘടകമാണിത് ).അച്ചടക്കമുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്ന കര്‍ഷകനോട് അവള്‍ കയര്‍ക്കുന്നുണ്ട് .ഒരു ലക്‌ഷ്യം വച്ചുള്ള ജീവിതം അവളെത്രത്തോളം വെറുക്കുന്നു എന്ന് ഈ സംഭാഷണങ്ങളില്‍നിന്നും വ്യക്തമാണ്‌.തനിക്ക് ആഹാരവും താമസിക്കാന്‍ സ്ഥലവും തന്ന കര്‍ഷകനെയും കുടുമ്പതെയുമുപേക്ഷിച്ച് പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ അവള്‍ യാത്ര തുടരുന്നു .അവളുടെ arrogant സ്വഭാവത്തിന് സിനിമയില്‍ വേറെയും ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും .എന്നാല്‍ മോണ ഒരിക്കലും നിര്‍ജീവമായ മനസുള്ള ,സഹജീവിയോടു വൈകാരികമായ അടുപ്പം സ്ഥാപിക്കനിഷ്ടപ്പെടാത്ത വ്യക്തിയല്ല.കാമുകനോടൊപ്പം ചിലവിടുന്ന സമയം ,വലിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധക്കൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ ..ഇവയൊക്കെ മോണയെന്ന വ്യക്തിയുടെ മറ്റൊരു മുഖമാണ് കാട്ടിതരുന്നത് .ഇങ്ങനെ "ആര് ,എന്തിനു " എന്നീ പരമ്പരാഗത മിസ്റ്ററി സിനിമാ ചോദ്യങ്ങളില്‍നിന്നും പ്രേക്ഷകശ്രദ്ധയെ ഒരു ക്യാരക്റ്റര്‍ സ്റ്റഡിയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയാണ് സംവിധായിക .സിനിമക്ക് ഒരു പ്രത്യേക ലക്ഷ്യമുന്ടെന്ന തോന്നല്‍ ഒരു ഘട്ടത്തിലും തരാതെ ....



വാഗബോണ്ട്‌ പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്ററിയാണ് .പക്ഷെ ഒരു വിഷ്വല്‍ ഡോക്യുമേന്റെഷന് അനുഭവിപ്പിക്കാന്‍ കഴിയുന്നതിലും വൈകാരികതയും ആശയതീവ്രതയും അനുഭവിപ്പിക്കാന്‍ കഴിയുമെന്നതാണ് ഈ ചിത്രത്തിനെ മാസ്റ്റെര്‍പീസാക്കുന്നത് .സീരിയസ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണുവാന്‍ ശ്രമിക്കുക .Credits:msone

Malayalam sub

http://www.malayalamsubtitles.org/2017/06/vagabond-1985.html

Download movie

http://www.google.co.in/url?q=http://torrentking.eu/movie-1985/vagabond-torrents/&sa=U&ved=0ahUKEwiQt7KvzrrUAhUHq48KHYrWBNcQFggkMAA&usg=AFQjCNEfjWFy1epCn58V3UqXE40SkJKRmQ

Join our Telegram Cinematic World group👇

https://telegram.me/cinematicworld

Join our Whatsapp Cinematic World group 👇 

https://chat.whatsapp.com/6vteMiugKrLLCtwqELDilZ

Join our Facebook Cinematic World group👇

https://m.facebook.com/groups/898319453628644?refid=27

Like our Facebook Cinematic World page👇

https://m.facebook.com/shaheersher1983/

Report Page