Title

Title


തെറ്റിദ്ധാരണകൾ പൊളിച്ചെഴുതാൻ ചന്തുവിൻ്റെ ജീവിതം പിന്നെയും ബാക്കി.

നമ്മൾ രണ്ടു നേരം കുളിക്കുന്ന ലോകത്തെ ഏറ്റവും വൃത്തിയുള്ള ജനത എന്ന അഹങ്കാര ധാരണയൊക്കെ 10 നേരം ദിവസവും കുളിക്കുന്ന എത്രയോ സായിപ്പമ്മാർക്കൊപ്പം കഴിഞ്ഞതോടെ പൊളിഞ്ഞടങ്ങി.

സായിപ്പും ആണേലും
മുള്ളാൻ മുട്ടിയാൽ റോട്ടിൽ മൂത്രമൊഴിക്കല്
ലോക നിയമം ആണെന്ന് കവിയ്ക്ക് പിടികിട്ടി. അവർക്കൊപ്പമുള്ള ദീർഘ ദൂര യാത്രയിൽ
ആണുങ്ങളും പെണ്ണുങ്ങളും വഴിയിൽ നിർത്തി കാര്യം സാധിച്ചു.
ആണുങ്ങൾ ആണെങ്കിൽ റോഡ്സൈഡിൽ
കാര്യം സാധിക്കുമ്പോൾ
പെണ്ണുങ്ങൾ ഒരൽപം
മാറി കാര്യം സാധിച്ചു
എന്നേയുള്ളൂ. മൂത്രമൊഴിക്കുന്ന കണ്ടിട്ട് ഇത്രയും സമയവും കടിച്ചു പിടിച്ച നിന്ന എന്നെയോർത്ത് ഉള്ളിൽ ചിരി പൊട്ടി.
പാൻ്റോക്കെ ലൂസായി മടക്കി വച്ച് പിന്നെ അതാരും അറിയാതിരിക്കാൻ
നീളൻ ഷർട്ടിട്ട് കഷ്ടപ്പെട്ട് നടക്കുമ്പോൾ
അമേരിക്കക്കാരി
ജെസ്സി
ബോക്സർ
രണ്ട് അടുക്ക്
മടക്കി വച്ചിട്ട് കൂളായി
ടുക് ടുക്കിൻ്റെ (വലിയ ഓട്ടോ )
പുറകിലെ കമ്പിയിൽ
തൂങ്ങിപ്പിടിച്ച് നിൽക്കുന്നു.
ജട്ടി പോലുമില്ലാത്ത
രോമകൂപങ്ങൾ
പ്രത്യക്ഷപ്പെടുന്നു.
ആരും അതൊന്നും
mind ചെയ്യുന്നേയില്ല.
നമ്മളൊക്കെ സോക്സ് ഇടാൻ കാല് കഴുകി തുടച്ച് ഉണക്കി
കഷ്ടപ്പെടുമ്പോൾ,
പിന്നെ സോക്സ് ഇട്ടാൽ നിലം തൊടാതെ നടക്കുമ്പോൾ,
മദാമ്മയും
സായിപ്പും
മണ്ണിലൂടെ
ഷൂസിടാതെ
നടന്നിട്ട് കൂളായി
ആ മണ്ണും ചെളിയും എല്ലാമായി
സോക്സ് ഇടുന്നു.
ചിലപ്പോ
സോക്സിട്ടും മണ്ണിൽ നടക്കും.
സോക്സും
ഷൂസും
ഇടാനായി വെറും
നിലത്തിരിക്കുന്നു..
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ നോർവ്വേക്കാരിയുടെ
അടക്കം സോക്സ്
കീറിപ്പറഞ്ഞത്.
എന്തിനേറെ
സോക്സ്,
ഫ്രഞ്ചുകാരിയുടെയും
ബ്രിട്ടീഷുകാരിയുടെയും
ടൈറ്റ് ഷോർട്സ് മൂട് കീറിയിട്ട് വളരെ കൂളായി തുന്നിച്ചേർത്ത് വച്ചിരിക്കുന്നു.
മർമ്മ ഭാഗത്ത്
പ്രത്യേകം
കീറൽ😀.
നൂൽ പൊങ്ങിയാൽ,
നരച്ചാൽ ഡ്രസ്
ഉപേക്ഷിച്ച് പുതിയത് വാങ്ങുന്ന,
പഴയ വസ്ത്രം ധരിച്ചവനെപ്പോലും പുഛത്തോടെ
കാണുന്ന
ദരിദ്ര നാരായണമ്മാർ നമ്മൾ.
*എന്നിട്ട് നമ്മളവരുടെ
റേസിസത്തെപ്പറ്റി
ഖണ്ഡ കാവ്യങ്ങൾ രചിക്കും*

ഒരാൾ അയാളുടെ
പഴയ വസ്ത്രവും ഷൂസും ഇവിടെ മറ്റൊരാൾക്ക് കൊടുത്തിട്ട് നാട്ടിലേക്ക് Special വിമാനം കേറിപ്പോയി.
കിട്ടിയ സായിപ്പ് പിറ്റേന്ന് മുതൽ മറ്റേയാളുടെ ഷൂസും വസ്ത്രവും ഇട്ട് അതഭിമാനത്തോടെ
പറഞ്ഞ് കാണിച്ച് നടക്കുന്നു.
നമ്മടെ മലയാളിക്കണ്ണിൽ
ചേർച്ചയുമില്ല,
പാകവുമല്ല,
പഴേത്,
കീറിപ്പിഞ്ഞിയത്,
ഛായ്.
ഇയാൾക്ക് നാണമില്ലേ?

ഒപ്പമുള്ള ഫ്രഞ്ച്കാരനോട് നീ സിനദയ്ൻ സിദാനെ പോലെ ആണെന്ന് പറഞ്ഞപ്പോ
അത് ആരാണെന്ന് പുളളി.
ലാസ്റ്റ് ഗൂഗിളീന്ന് ദത് ഫുട്ബോൾ ഇതിഹാസം
നിങ്ങടെ രാജ്യത്തിന് ലോകകപ്പ് മേടിച്ച് തന്ന ആളാണെന്നും ആളുടെ ചിത്രം ഡീറ്റെയിൽ ഒക്കെ കൊടുത്തപ്പോ
ആ അറിയില്ല ഈ കാര്യം എനിക്കറിയില്ല,
എന്ന് കൂളായി ഈ മനുഷ്യൻ.
അവരീ ചീള് കേസ് ഒന്നും ശ്രദ്ധിക്കാറില്ലത്രേ.
സ്വന്തം നാട്ടുകാർ കേട്ടിട്ട് പോലുമില്ലാത്ത ആ ഫ്രഞ്ചുകാരൻ്റെ പേരിൽ നമ്മൾ എത്ര ഫ്ലക്സ് അടിച്ചതാണ് '
എത്ര പ്ലാസ്റ്റിക് ഓരോ തെരുവിലും നിറച്ചു.
എത്ര കണ്ണീർ വാർത്തു.

എത്ര ഫാൻസ് അസോസിയേഷനുണ്ടാക്കി,
എത്ര കൂട്ടുകാരും അയൽപക്കക്കാരമായി അടികൂടി.
എല്ലാം വെർതെ.
ഇവരൊന്നും കേട്ടിട്ടു കൂടിയില്ല.

ഇംഗ്ലീഷ് പഠിച്ചാൽ
ലോകം മുഴുവനും
സഞ്ചരിക്കാമെന്ന്
പറഞ്ഞ്
പഠിപ്പിച്ചതിനാൽ
റാപ്പിഡെക്‌സും സകലമാന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിലും പങ്കെടുത്തിട്ടും
ഇംഗ്ലണ്ടിലും
അമേരിക്കയിലും
അല്ലാണ്ടൊരാൾക്കും
ഒരിടത്തും
ഈ സാധനം
ഇല്ലാത്രേ.
അവരാണേൽ നമ്മുടെ
ഉച്ചാരണം
കേട്ടിട്ട് കണ്ണ് മിഴിച്ച് നിൽക്കുന്നു.
നിങ്ങളുടെ നാട്ടിലെ ഭാഷ
ഞങ്ങടെ ഭാഷയുമായി നല്ല സാമ്യമുണ്ടല്ലോ,
ചില വാക്കുകൾ ഒക്കെ ഞങ്ങടെ ഭാഷയിലെ അതേ വാക്കുകൾ
തന്നെയാണല്ലോ,
എന്ന് മദാമ്മ പറഞ്ഞപ്പഴാണ്
ഞാനിത്രയും നേരോം
തള്ളി മറച്ചതൊന്നും
ഇംഗ്ലീഷല്ലാ എന്ന് മനസ്സിലായത്.
ഇതിലും ഭേദം ഓരോട് മലയാളം പറയണേർന്നു.
ഒന്നുമില്ലേലും
നമുക്കൊരു
ഹൃദയ ബന്ധമുള്ളതിനാൽ
ഹൃദയം കൊണ്ടെങ്കിലും
സംസാരിക്കാമായിരുന്നു.

എൻ്റെ നാട്ടിൽ
സ്കൂൾ
കോളേജ്
വിദ്യാഭ്യാസം
മുഴുവൻ
ഇംഗ്ലീഷിലാണെന്ന്
പറഞ്ഞപ്പോ
സായിപ്പമ്മാർക്കദ്ഭുതം.

ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മുന്നിൽ നിൽക്കുന്ന
ഇവിടൊരിടത്തും ഇംഗ്ലീഷ് ഇല്ലേയില്ലത്രേ.
(പോർച്ചുഗലിൽ പോർട്ടുഗീസ്,
ഇറ്റാലിയൻ,
ഫ്രഞ്ച്,
ജർമ്മൻ,
സ്പാനിഷ്,
ഡച്ച്,
നോർവീജിയൻ,
സ്വീഡിഷ്
തുടങ്ങി
കെറ്റാലൻ
വരെ നീളുന്ന
ഭാഷാ വൈവിധ്യങ്ങൾ,
വിദ്യാഭ്യാസത്തിലും
ജീവിതത്തിലും
അതേ പടി നില നിർത്തുമ്പോൾ
നമ്മൾ ഏക ഭാഷാ വാദത്തിൽ)

റോട്ടിൽ തുപ്പുന്ന സായിപ്പിനെയും കണ്ടു
ഏറ്റവും തമാശ
ഒറക്കെ
വളി
വിട്ടോണ്ട് നടക്കുന്ന
ഹോളണ്ട് കാരിയും
മാലപ്പടക്കം പോലെ വളി
വിടുന്ന ഫ്രഞ്ചുകാരനും
അടുത്ത സുഹൃത്തുക്കൾ ആണെന്നഭിമാനത്തോടെ
പറയട്ടെ.
ഡച്ചുകാരി വളിക്കൊപ്പം അകമ്പടിയായി
സോറി
എന്ന
ശബ്ദം
കൂടി പുറപ്പെടുവിക്കും.

ഇനിയും
എന്തൊക്കെ
കാണണം
ഈശ്വരാ.
ചന്തുവിൻ്റെ ജീവിതം പിന്നെയും ബാക്കി!
😳😀.

*ജഗദ് ഗുരു
അരുണാമൃത ചൈതന്യ
അവധൂതാനന്ദ തഥാഗത തിരുവടികൾ മഹാരാജ്*

Report Page