TIKTOK

TIKTOK

Solo Traveler

നിരോധനം നല്ലതായിരുന്നില്ല.നിരോധിച്ചത് നന്നായി എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഒന്നുകിൽ അസൂയ ആകാം , ഇല്ലേൽ അതിനുള്ള കഴിവ് കാണില്ല.കുറെ പേർക്കൊക്കെ സിനിമയിൽ ഇത് വഴി ചാൻസ് കിട്ടുന്നു,അവർ രക്ഷപെടുന്നു..എന്തിനാണ് ഇതിനത്ര അസൂയ.നിങ്ങൾക്ക് ഇഷ്ടമല്ലേൽ നിങ്ങൾ കാണണ്ട..ഞാൻ വലിയ ടിക്‌ടോക് ഫാൻ ഒന്നുമല്ല.എങ്കിലും തെറ്റിനെ തെറ്റ് എന്ന് തന്നെ പറയണം.പിന്നെ എന്തേലും കുഴപ്പം പിടിച്ച വീഡിയോസ് ഉണ്ടെങ്കിൽ ഈ ആപ്പ് അപ്പൊ തന്നെ റിമൂവ് ചെയ്യും,അല്ലെങ്കിൽ അതിനടിയിൽ എഴുതിയേക്കും..ഇങ്ങനെ വച്ച് നോക്കിയാൽ ഒരു സിനിമ പോലും തീയെറ്ററിൽ ഓടില്ലാലോ,നല്ലതും ചീത്തയും മനസിലാക്കാനുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുകയല്ലേ വേണ്ടത് ? അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഈ നടപടിയോട് എനിക്ക് യോജിപ്പ് ഇല്ല .


ഇവിടെ മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന സിഗരറ്റും,മദ്യവും,വിഷം കേറ്റിയ പച്ചക്കറിയും ആദ്യം നിരോധിക്ക്...എന്തായാലും അതൊക്കെ മൂലം ഉണ്ടാകുന്ന ദോഷത്തിന്റെ നൂറിൽ ഒന്ന് പോലും വരില്ല ഇത്...

Report Page