The shape of water

The shape of water

Sher1983
#review

@sher1983r review

ഓസ്കർ അവാർഡ് ഒരു സിനിമയ്ക്ക് നെഗറ്റീവ് ആയി ഭവിച്ചുവോ എന്ന് തോന്നിപോകും ഷേപ്പ് ഓഫ് വാട്ടറിന്റെ ഇപ്പോഴുള്ള നിരൂപണങ്ങൾ വായിക്കുമ്പോൾ. ഓസ്കാർ പ്രഖ്യാപിക്കും മുൻപ് വരെ എല്ലാവരാലും വാഴ്ത്തപ്പെട്ട ഒരു സിനിമ അവാർഡ് പ്രഖ്യാപിച്ച ശേഷം ഓവർ റേറ്റഡ് ആയി മാറി. പ്രിന്റുകൾ വന്നിട്ടും ബ്ലൂറേ വന്നിട്ടും ഈ ചിത്രത്തെ തീയേറ്ററിൽ തന്നെ കാണണം എന്നുള്ള വാശിയിന്മേൽ ഞാൻ കാത്തിരുന്നു. തീയേറ്ററിൽ കാണുകയും ചെയ്തു. എന്നാൽ അതൊരു മണ്ടത്തരം ആയിരുന്നു.


Whats Good?? 


നിശബ്ദതയുടെ പ്രണയം പറയുക എന്ന കർമം വളരെ ഭംഗിയായി സംവിധായകൻ നിർവ്വഹിച്ച വിധം.


Whats Bad?? 


കുറവെന്ന് പറയത്തക്ക ഒന്നും കണ്ടില്ല. വളരെ പ്രഡിക്റ്റബിൾ ആയ കഥ ആയിരുന്നു എന്നത് ഒരു കുറവാക്കാം.. വേണേൽ…


Watch Or Not?? 


ഇന്ത്യയിലെ തീയേറ്ററുകളിൽ കാണരുത് എന്നെ പറയൂ.. എലീസയുടെ നഗ്നശരീരം വെള്ളിത്തിരയിൽ ഇന്ത്യക്കാർ കാണരുത് എന്ന നിർബന്ധം സെൻസർ ബോർഡിനുണ്ട്. ഇണ ചേരൽ എന്നതും നമ്മൾ കാണരുത്. അത് സിനിമയുടെ പ്രധാനപ്പെട്ട ഭാഗം ആയാലും നമ്മൾ കാണരുത്. A സർട്ടിഫിക്കറ്റ് നൽകി പ്രായപൂർത്തി ആയവർ ഇരിക്കുന്ന മൾട്ടിപ്ളെക്സ് ആയാലും കാണരുത്. ചുരുക്കി പറഞ്ഞാൽ റ്റോറന്റാണ് ശരി എന്ന് പറയാതെ പറയുകയാണ് സെൻസർ ബോർഡ്.


സിനിമ തീയേറ്ററിൽ കണ്ടതിനു ശേഷം ഡൗൺലോഡ് ചെയ്തു വീണ്ടും കാണേണ്ട അവസ്ഥ ഉണ്ടാവുക എന്ന് പറയുന്നത് എന്തൊരു ദ്രാവിഡ് ആണ്. പൂർണ്ണമായ ആസ്വാദനം ലഭിക്കാൻ ഈ രാജ്യത്തെ പ്രേക്ഷകർക്ക് പറ്റില്ല. അതിനാൽ R റേറ്റഡ് സിനിമ ഇനി തീയേറ്ററിൽ കാണേണ്ട എന്ന് തീരുമാനിച്ചു.


സിനിമയിലേക്ക് വരികയാണെങ്കിൽ ഇതിനു മുൻപ് ധാരാളം വന്ന പ്രമേയം തന്നെയാണെങ്കിലും എലീസയും ആ ജീവിയും തമ്മിലുള്ള പ്രണയം അവതരിപ്പിച്ച വിധം വളരെ ഇഷ്ടപ്പെട്ടു. മൗനമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത് എന്ന് എലീസ വ്യക്തമാക്കുന്ന രംഗങ്ങൾ ഹൃദയസ്പർശി ആയിരുന്നു.


നല്ലൊരു വില്ലനെ വെള്ളിത്തിരയിൽ കാണാൻ കഴിഞ്ഞു. എത്രത്തോളം അയാളെ വെറുക്കുന്നോ അതാണ്‌ അയാളുടെ വിജയവും. ക്ലൈമാക്സ്‌ രംഗങ്ങളും വെള്ളത്തിനടിയിൽ വെച്ചുള്ള സിനിമയുടെ അവസാനവും കൂടി ആയപ്പോൾ നല്ലൊരു സിനിമ കണ്ട ഫീൽ ലഭിച്ചു.


Last Word


റൊമാന്റിക് ഫാന്റസി ഴോണറിലെ ഈ ചിത്രം തീയേറ്ററിൽ സെൻസറിങ് ഇല്ലാതെ കണ്ടിരുന്നേൽ ഒരു പക്ഷെ കൂടുതൽ ഇഷ്ടപ്പെട്ടേനെ. എന്നിരുന്നാലും നല്ലൊരു ചിത്രം തന്നെ എന്നതിൽ സംശയമില്ല.

© Sidyzworld

Report Page