The shape of water

The shape of water

Sher1983
#review

Channel review @sher1983r

'The Most Awaited Movie Of 2017'

Guillermo Del Toro's The Shape Of Water

•••REVIEW•••


പ്രണയിക്കുകയാണെങ്കിൽ ഇതുപോലെയൊക്കെ ഭ്രാന്തമായി പ്രണയിക്കാൻ പറ്റണം. തലച്ചോറിനെ മാറ്റിവെച്ച് ഹൃദയം കൊണ്ട്. എന്നാലേ അതിലൊരു സുഖമുണ്ടാകൂ. സകലതും മറന്ന് അന്ധമായി പ്രണയിക്കണം. അവന്റെയോ അവളുടെയോ മുഖമോ രൂപമോ വൈരൂപ്യങ്ങളോ നിറമോ ഒന്നും നോക്കാതെ ഹൃദയങ്ങൾ തമ്മിലുള്ള പ്രണയം. അവിടെ എന്തുചെയ്യാനുള്ള ധൈര്യവും നമുക്ക് കിട്ടുന്നു. അങ്ങനെ എന്തിനും നമ്മൾ തയ്യാറാവുകയും ചെയ്യുന്നു.. അത്തരത്തിൽ പരസ്പരം പ്രണയിച്ച രണ്ടു ഹൃദയങ്ങളുടെ കഥ പറയുകയാണ് ഈ ചിത്രം. ഈ വർഷത്തെ മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം അടക്കം മൊത്തം 154 നോമിനേഷനുകളും 51 അവാർഡുകളുമായി നമ്മെ അതിശയിപ്പിക്കാനെത്തുകയാണ് Guillermo Del Toro ഒരുക്കിയ ഈ ദൃശ്യവിസ്മയം.


The Shape Of Water

Year: 2017

Genre: Drama, Fantasy, Romance


1960കളിലെ അമേരിക്ക. അവിടെ വളരെ രഹസ്യമായി ചില പരീക്ഷണങ്ങൾ നടക്കുന്ന ഒരു ലാബിൽ തൂപ്പുവേല ചെയ്തുപോരുന്ന ഒരു പാവം പെണ്കുട്ടിയുണ്ടായിരുന്നു. എലിസ. സംസാരശേഷിയില്ലാത്ത എലിസ കാണാൻ അത്ര ഭംഗിയുള്ളവളും ആയിരുന്നില്ല. ആയിടെയാണ് ലാബിലേക്ക് ഒരു ജീവി എത്തിച്ചേരുന്നത്. അമേരിക്കായിലെവിടെയോ വെച്ച് വെള്ളത്തിൽ നിന്നും പിടികൂടിയ ആ ജീവി ഒരു പക്ഷെ കാഴ്ചയിൽ മനുഷ്യ ആകൃതി ആണെങ്കിലും രൂപം കൊണ്ട് ഒരു ജലജീവിയെ പോലെയായിരുന്നു. മറ്റാരും കാണാതെ അവൾ അതിനെ ഇടക്കിടെ കാണാൻ തുടങ്ങി. ആദ്യമുണ്ടായിരുന്ന പേടി പതിയെ അവൾക്ക് മാറി. തുടർന്ന് സഹൃദത്തിലേക്കും സൗഹൃദം അവളറിയാതെ പ്രണയത്തിലേക്കും നീങ്ങുന്നിടത്ത് വെച്ചായിരുന്നു അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ആ ലാബിൽ നടന്നത്. കഥ മുന്നോട്ട് നീങ്ങി.


നിറത്തിനും സൗന്ദര്യത്തിനും രൂപത്തിനുമൊന്നും ഇവിടെ സ്ഥാനമില്ല. പകരം പ്രണയം മാത്രം. പ്രണയം രണ്ടു ഹൃദയങ്ങൾ തമ്മിലാകുമ്പോഴാണ് സുന്ദരവും മനോഹരവുമാകുന്നത് എന്ന ലോകസത്യം കാണിച്ചു തരികയാണ് ഈ മനോഹരചിത്രം. Pan's Lybrynthലൂടെയും Devil's Backboneലൂടെയും നമുക്കെന്ത് ലഭിച്ചോ അതു തന്നെ ഈ ചിത്രത്തിലൂടെയും നമ്മൾക്ക് കിട്ടുന്നു. അതിമനോഹരമായ സീനുകൾ, ഹൃദ്യമായ സംഭാഷണങ്ങൾ, ലഹരി പിടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, മികവുറ്റ പ്രകടനങ്ങൾ, ഒപ്പം ഇരുട്ടും മഴയും പ്രണയവും ഫാന്റസിയും യുദ്ധവും എല്ലാം കൂടിച്ചേർന്ന് വാക്കുകൾക്കും വർണ്ണനകൾക്കും അതീതമാകുകയാണ് ഈ ചിത്രവും. ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമായി അങ്ങനെ The Shape Of Waterഉം മാറുന്നു. കാണുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.


My Rating: 8.5/10

©shafikahmedreviews.wordpress.com

Report Page