telegram

telegram


കേരളാഗ്രാം





Why Telegram എന്തുകൊണ്ട് ടെലിഗ്രാം?? [UPDATED]

Why Telegram എന്തുകൊണ്ട് ടെലിഗ്രാം ??

Telegram logo


ടെലിഗ്രാമിനെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോള്‍ ഉടന്‍ നേരിടുന്ന അടുത്ത ചോദ്യമാണ് നിനക്ക് ടെലിഗ്രാം പൈസ വല്ലോം തരുന്നുണ്ടോയെന്ന്. നമുക്ക് പ്രോഫിറ്റ് കിട്ടുന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ലോകത്ത് ആര്‍ക്കുമുണ്ടാകുന്ന സംശയംതന്നെയാണത്. പക്ഷേ സൗജന്യമായി ഇത് പ്രൊമോട്ട് ചെയ്യുന്നതെന്താണെന്ന് വളരെചുരുക്കി പറയാന്‍ ശ്രമിക്കാം.

 

 1. ഓപണ്‍സോഴ്സ് സോഫ്റ്റ് വെയര്‍

  • സോഴ്സ് കോഡ് ആര്‍ക്കും ലഭിക്കും.
  • കോഡിംഗ് അറിയാവുന്നവര്‍ക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് സ്വന്തം ടെലിഗ്രാം ഉണ്ടാക്കാം.
  • Mobogram, Supergram, Plus messengerതുടങ്ങിയവ അങ്ങനെ മാറ്റംവരുത്തിയവയാണ്
  • ഇങ്ങനെ മാറ്റം വരുത്തിയവയില്‍ കൂടുതല്‍ ഫീച്ചേഴ്സ് ലഭ്യമാണ്

 2. സെക്യൂരിറ്റി, പ്രൈവസി

  • MTProto എന്ന പ്രോട്ടോകോള്‍ ഉപയോഗിക്കുന്നു
  • ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താനാവില്ല
  • മൊബൈല്‍ നഷ്ടപ്പെട്ടാലും 2 സ്റ്റെപ് വെരിഫിക്കേഷന്‍ വഴി അക്കൗണ്ട് സുരക്ഷിതമാക്കാം
  • ലോഗിന്‍ ചെയ്ത ഡിവൈസുകള്‍ സെലക്ട് ചെയ്ത് ലോഗൗട്ട് ചെയ്യാം
  • നമ്പര്‍ ഷെയര്‍ ചെയ്യാതെത്തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു.
  • ആപ്ലിക്കേഷന് പാസ്വേഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം

സീക്രട്ട് ചാറ്റ്

  • End To End Encryption [E2E] ഉപയോഗിക്കുന്നു
  • എന്‌ക്രിപ്റ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ ശ്രമിക്കാന്‍ ടെലിഗ്രാം വെല്ലുവിളിച്ചിട്ടുണ്ട്. അത് ബ്രെയ്ക്ക് ചെയ്താല്‍ 3000,000 ഡോളര്‍ ലഭിക്കും.
  • ഗ്രൂപ്പ് മെസേജുകളും ഡോക്യുമെന്റുകളുമെല്ലാം എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്നു
  • സ്വകാരൃമായ വിവരങ്ങൾ ഒരാളുമായി കൈമാറാൻ സീക്രട്ട് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം
  • സന്ദേശം ലഭിക്കുന്ന ആളുടെ കൈവശം എത്രസമയം മെസേജ് നില്‍കണം എന്ന് നമുക്ക് തീരുമാനിക്കാം
  • അയക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കില്ല
  • ലോലി പോപ്പ് വെര്‍ഷന്‍ മുതലിങ്ങോട്ട് സീക്രട്ട് ചാറ്റ് സ്ക്രീന്‍ഷോട്ട് എടുക്കാനും കഴിയില്ല, കിറ്റ് കാറ്റില്‍ സ്ക്രീന്‍ ഷോട്ട് എടുത്താല്‍ നോട്ടിഫിക്കേഷന്‍ വരും.

 3. ക്ലൗഡ് സ്റ്റോറേജ്

(വാട്ട്സപ്പിലെ പ്രധാന പരിമിതിയാണ് സ്റ്റോറേജ്. ബാക്ക് അപ് ചെയ്ത് വെച്ചാല്‍ മാത്രമേ Uninstall ചെയ്ത ശേഷം ഡാറ്റ ലഭിക്കൂ, ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ കളഞ്ഞാല്‍ പിന്നീട് അത് ലഭിക്കുകയുമില്ല)
  • അണ്‍ലിമിറ്റഡ് ക്ലൗഡ്സ്റ്റോറേജ്
  • സ്മാര്‍ട്ട് ഫോണ്‍ ഇല്ലെങ്കിലും വെബ്സൈറ്റ് വഴി ടെലിഗ്രാം ഉപയോഗിക്കാം
  • ഒന്നിലധികം ഡിവൈസുകളില്‍ ഒരേ സമയം ഉപയോഗിക്കാം
  • 1.5 GB വരെ വലിപ്പമുള്ള ഒറ്റഫയലുകള്‍ കൈമാറാം
  • ഏത് തരത്തിലുള്ള ഡോക്യുമെന്റുകളും അയക്കാം
  • ഡൗണ്‍ലോഡ് ചെയ്യാതെത്തന്നെ ഏത് ഡോക്യുമെന്റും ഫോര്‍വേഡ് ചെയ്യാം
  • 6 മാസക്കാലം ഉപയോഗിക്കാതിരുന്നാല്‍ മാത്രമേ സ്റ്റോര്‍ ചെയ്ത ഡാറ്റകള്‍ ഡിലീറ്റ് ആവുകയുള്ളൂ. അത് വർഷം വരെ ആകാം.
  • നാം ഡിലീറ്റ് ചെയ്യാതെ ഡാറ്റ നഷ്ടപ്പെടുമെന്ന പേടി വേണ്ട
  • ആവശ്യമുണ്ടെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ ഗാലറിയില്‍ സേവ് ചെയ്താല്‍ മതി
  • വാട്ട്സപ്പ് കാരണം മെമ്മറി നിറയുന്ന പ്രതിഭാസം ടെലിഗ്രാമില്‍ ഉണ്ടാകില്ല
  • കാഷേ ക്ലിയര്‍ ചെയ്ത് ഫോണ്‍മെമ്മറി യൂസേജ് കുറയ്ക്കാം.

 4. ചാനല്‍, ഗ്രൂപ്പ്, സൂപ്പര്‍ഗ്രൂപ്പ്

4.1 ചാനല്‍

  • One way Communication നടത്തുന്ന ചാനലുകളില്‍ ജോയിന്‍ ചെയ്യാം
  • സിനിമ, പുസ്തകങ്ങള്‍, ട്രോളുകള്‍, അറിവുകള്‍, പാട്ടുകള്‍ തുടങ്ങിവ ലഭിക്കുന്നു

4.2 ഗ്രൂപ്പ്

  • നമുക്ക് പരിചയമുള്ള ഗ്രൂപ്പുകളെപോലെയുള്ള സംവിധാനം
  • പുതുതായി ജോയിന്‍ ചെയ്യുന്നവര്‍ക്ക് പഴയ മെസേജുകള്‍ കാണാം
  • Leave with return policy (നമ്മള്‍ ലീവ് ചെയ്താല്‍ സ്വയം ജോയിന്‍ ചെയ്യാനുള്ള സൗകര്യം)

4.3 സൂപ്പര്‍ ഗ്രൂപ്പ്സ്

  • സൂപ്പര്‍ഗ്രൂപ്പ് വലിയ കൂട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.
  • 5000 മെമ്പേഴ്സിനെ ചേര്‍ക്കാം.
  • അഡ്മിന് പൂര്‍ണ നിയന്ത്രണമുള്ള ഗ്രൂപ്പുകളാണിവ.
  • പ്രധാനപ്പെട്ട മെസേജ് പിന്‍ ചെയ്യാം.
  • അ‍ഡ്മിന്‍സിന് ഗ്രൂപ്പംഗങ്ങള്‍ അയച്ച സ്പാം മെസേജുകള്‍ ഡിലീറ്റ് ചെയ്യാം. അയച്ച വ്യക്തിക്ക് സ്വന്തം മെസേജും നീക്കം ചെയ്യാം
  • ഷെയര്‍ ചെയ്ത ഡോക്യുമെന്റുകള്‍ തിരയാം.
  • ഫയലുകളും മീഡിയയും വേറെ വേറെ തിരയാനുള്ള സൗകര്യം.
  • റിപ്ലെ, മെന്‍ഷന്‍ സംവിധാനങ്ങള്‍ ആദ്യം വന്നത് ടെലിഗ്രാമിലാണ്.
  • സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍ വഴി മെന്‍ഷന്‍ ചെയ്താലോ നമ്മുടെ മെസേജിന് റിപ്ലേ വന്നാലോ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.
  • പ്രൈവറ്റ് ഗ്രൂപ്പുകളില്‍ ഇന്‍വൈറ്റ് ലിങ്ക് വഴിയും പബ്ലിക് ഗ്രൂപ്പുകളില്‍ യൂസര്‍നെയിം വച്ചും ജോയിന്‍ ചെയ്യാം.

 5.ടെലഗ്രാം മെസഞ്ചര്‍ ബോട്ടുകൾ

(ബോട്ടുകളെ വിശദീകരിക്കാന്‍ നിന്നാല്‍ ഇതിലും വലിയ മെസേജ് വേണ്ടിവരും)
  • ബോട്ടുകൾ എന്ന് അറിയപ്പെടുന്നത് തേര്‍ഡ് പാര്‍ട്ടി കമ്പ്യൂട്ടര്‍ പ്രോഗാമിനെയാണ്
  • യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാരൃത്തിനോ , റാൻഡം ആയോ മറുപടി നൽകാൻ ബോട്ടുകൾക്ക് കഴിയും.
  • യൂടൂബ് വിഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍, പാട്ടുകള്‍ തിരയാന്‍, ഫോട്ടോ എഡിറ്റ് ചെയ്യാന്‍, ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാന്‍, പോളുകള്‍ ക്രിയേറ്റ് ചെയ്യാന്‍ എല്ലാം നിരവധി ബോട്ടുകള്‍ ടെലിഗ്രാമില്‍ ലഭ്യമാണ്.
  • സ്വല്പം പ്രോഗ്രാമിംഗ് അറിയുന്നവര്‍ക്ക് ആവശ്യാനുസരണം നല്ല ബോട്ടുകള്‍ ഉണ്ടാക്കിയെടുക്കാം

ഇൻലൈൻ ബോട്ട്

  • ചാറ്റിനിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറുകളിലൊന്നാണ് ഇൻലൈൻ ബോട്ടുകൾ.
  • ഗൂഗിള്‍ സെര്‍ച്ച്, Manglish to മലയാളം കണ്‍വെര്‍ട്ടര്‍, വിക്കി സെര്‍ച്ച്, യൂടൂബ് സെര്‍ച്ച്, ഗിഫ് സെര്‍ച്ച്, പിക് സെര്‍ച്ച് തുടങ്ങി നിരവധി ഇന്‍ലൈന്‍ ബോട്ടുകള്‍ ഉണ്ട്. (@vid @gif @pic @wiki @bing )

 കഴിഞ്ഞില്ല ഇനീമുണ്ട്

  • അയച്ച മെസേജ് എഡിറ്റ് ചെയ്യാം
  • സ്വന്തമായി സ്റ്റിക്കറുകളുണ്ടാക്കി എല്ലാവര്‍ക്കും ലഭ്യമാക്കാം
  • ഗ്രൂപ്പില്‍ പഴയ പ്രൊഫൈല്‍ ചിത്രങ്ങള്‍ കാണാനാകും
  • ക്ലയന്റുകളില്‍ ഡൗണ്‍ലോഡ് മാനേജര്‍, മെസേജ് ഹൈഡിംഗ് തുടങ്ങി അനേകം ഫീച്ചറുകളുണ്ട്
  • ഫോണ്‍ നമ്പര്‍ കോണ്ടാക്ടില്‍ ഇല്ലെങ്കിലും യൂസര്‍നെയിം കാണാം
  • Inbuilt Music Player
  • Inbuilt Video Player
  • യൂടൂബ് വീഡിയോകള്‍ ടെലിഗ്രാമിനകത്ത് പ്ലേചെയ്യാനുള്ള സൗകര്യം [Read More]

ഈ കുറിപ്പ് എഴുതിയതിന് ശേഷം വന്ന മാറ്റങ്ങള്‍  

(October 2016)

  • ചിത്രം എഡിറ്റ് ചെയ്യമ്പോള്‍ മാസ്ക് അപ്ലൈ ചെയ്യാനുള്ള സൗകര്യം.
  • HTML 5 Game സപ്പോര്‍ട്ട് (ഗ്രൂപ്പായി ഗെയിം കളിക്കാം. ഓരോരുത്തരുടെയും പോയിന്റ് നിലവാരം കാണിക്കും) @gamee എന്ന ബോട്ട് ഉപയോഗിച്ച്
  • 30 സെക്കന്റ് ഉള്ള വീഡിയോ, ഓഡിയോ ഡസേബിള്‍ ചെയ്തിട്ടാല്‍ Gif ആയി മാറും
  • HTML 5 സപ്പോര്‍ട്ടില്‍ വന്‍ വിപ്ലവത്തിന് ഒരുങ്ങി ടെലിഗ്രാം.

(November 23, 2016)

Telegram 3.14 ലെ പുതിയ ഫീച്ചറുകള്‍

1️⃣

 Instant View.

ടെലഗ്രാം ബ്ലോഗില്‍ നിന്നും Medium.com പോലുള്ള സൈറ്റില്‍ നിന്നുമുള്ള പോസ്റ്റുകള്‍ ബ്രൗസറിന്റെ സഹായമില്ലാതെത്തന്നെ ടെലഗ്രാമിനകത്ത് പെട്ടെന്ന് തുറന്നു വരുന്നതിനുള്ള സംവിധാനം. ഇനി പേജ് ലോഡാവാന്‍ കാത്തിരിക്കണ്ട. “Instant View” എന്ന ബട്ടണില്‍ അമര്‍ത്തുക ഉടന്‍ തന്നെ സൈറ്റുകളും ബ്ലോഗുകളും വായിക്കുക. മറ്റ് വെബ്സൈറ്റുകളുടെ സപ്പോര്‍ട്ടും ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

1.1 Telegra.ph

ടെലഗ്രാം നല്‍കുന്ന സൗജന്യ ബ്ലോഗ് സേവനമാണ് ടെലഗ്രാഫ്, നീളം കുടുതലുള്ള മെസേജുകള്‍ ഹെഡിംഗും ചിത്രവുമെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് പോസ്റ്റായി നിര്‍മിക്കാം. അതിനായി telegra.ph എന്ന വിലാസത്തില്‍ പോയാല്‍ മാത്രം മതി. മെസേജ് സേവ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന ലിങ്ക് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുക. ഇന്‍സ്റ്റന്റ് വ്യൂ ആയി എത്ര നീളമുള്ള മെസേജ് വേണമെങ്കിലും വായിക്കാനാകും. വാട്ട്സപ്പിലെ Readmore എന്ന ഓപ്ഷനേക്കാള്‍ എത്രയോ മുന്നില്‍ നില്‍ക്കുന്ന നല്ല കിടിലന്‍ ടെക്നോളജി. ഇതാണ് എന്നും ടെലഗ്രാമിനെ വ്യത്യസ്തമാക്കുന്നത്.

2️⃣

 Groups in common.

മറ്റൊരാളുമായി പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാനുള്ള സൗകര്യം

3️⃣

 Jump to date.

പഴയ പോസ്റ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ദിവസവും മാസവും വച്ച് തിരയാനുള്ള സംവിധാനം. ഇത് തിരച്ചിലിനെ വളരെ എളുപ്പമാക്കുന്നു. കലണ്ടര്‍ UI ഉള്ളത് കൊണ്ട് ഡെയ്റ്റ് സെലക്ട് ചെയ്യാനും വളരെ എളുപ്പം

4️⃣

 ‘View Pack’ option for recent stickers.

റീസന്റ് യൂസ്ഡ് പാക്കില്‍ നിന്നുള്ള മറ്റ് സ്റ്റിക്കറുകള്‍ സെലക്ട് ചെയ്യാന്‍ സ്റ്റിക്കര്‍ പാക്കുകള്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടണ്ട. ചുമ്മാ റീസന്റ് യൂസ്ഡ് സ്റ്റിക്കറില്‍ നിന്നും വേണ്ട സ്റ്റിക്കര്‍ അമര്‍ത്തിപ്പിടിക്കുക എന്നിട്ട് വരുന്ന വിന്റോയില്‍ viewpack അമര്‍ത്തുക. ആ പാക്കിലേക്ക് എത്താം.

✳️

 New in Telegram 3.14 (59355) for iOS

  • പാസ്വേഡ് സെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ടാസ്ക് ബാറില്‍ അപ്ലിക്കേഷന്‍ ബ്ലര്‍ ആയി കാണും. മെസേജുകള്‍ മറ്റുള്ളവര്‍ക്ക് കാണാനാകില്ല.
✳️

 New in Telegram 3.14 (873) for Android

  • ഇന്റര്‍ഫെയ്സില്‍ മാറ്റം, വേഗത വര്‍ധിച്ചു
  • പാസ്വേഡ് സെറ്റ് ചെയ്താല്‍ ടാസ്ക് സ്വിച്ചറില്‍ മെസേജുകള്‍ കാണില്ല
  • ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും പ്രൈവസി സെറ്റിംഗ്സിനും നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സിനും പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ്
  • ഫോട്ടോ, വീഡിയോ എന്നിവ എടുക്കുമ്പോള്‍ ക്യാമറയുടെ വേഗത വര്‍ധിച്ചിട്ടുണ്ട്
  • വീഡിയോ കംപ്രഷന്‍ (ചുരുക്കല്‍) മെച്ചപ്പെടുത്തി
  • മെസേജ് എഡിറ്റ് ചെയ്യാനും ഫോട്ടോയില്‍ ക്യാപ്ഷന്‍ നല്‍കാനും ഫോട്ടോ കാണാനുമുള്ള UI മെച്ചപ്പെടുത്തി
✳️

New in Telegram 3.18

  • ടെലിഗ്രാം കോള്‍
  • വ്യക്തതയാര്‍ന്ന ഡിജിറ്റല്‍ കോളുകള്‍ ലഭ്യമാക്കി. e2e എന്‍ക്രിപ്റ്റഡ് കോള്‍ ഡിസ്പ്ലേ ചെയ്യുന്ന ഇമോജിയില്‍ നിന്നും വെരിഫൈ ചെയ്യാം. ഡെസ്ക്ടോപ് ആപ്പിലും കോള്‍ ഉടന്‍ എത്തുന്നു.
  • തീം സപ്പോര്‍ട്ട്
  • യൂസറിന് ഇഷ്ടമുള്ള രീതിയിലുള്ള കളര്‍ സെലക്ട് ചെയ്യാനുള്ള സൌകര്യം. സ്വന്തമായുണ്ടാക്കിയ തീമോ ആരെങ്കിലും നിര്‍മിച്ച് .attheme എന്ന എക്സടന്‍ഷനിലുള്ള ഫയലോ വച്ച് തീം അപ്ലെ ചെയ്യാം. ഇത് കോള്‍ വരുന്നതിന് തൊട്ടുമുമ്പുള്ള വെര്‍ഷനില്‍ വന്ന അപ്ഡേറ്റാണ്
  • അയക്കുന്ന വീഡിയോയുടെ വലിപ്പം തീരുമാനിക്കാം
  • വീഡിയോ അറ്റാച്ച് ചെയ്യുമ്പോള്‍ ഏത് സൈസില്‍ അപ്ലോഡ് ആവണമെന്ന് സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍.
✳️

New in Telegram 4.0

  • ടെലിഗ്രാം പേമെന്റ് മെത്തേഡ്
  • ഇനി ബോട്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ടെലിഗ്രാം വഴി പണം നല്‍കാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചാല്‍‍ അവയെല്ലാം ബോട്ട് വഴി വാങ്ങാനാകും. കൂടാതെ നമ്മള്‍ ബോട്ട് നിര്‍മിച്ചാല്‍ അതില് ഡൊണേറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇത് വഴി നല്‍കാം.
  • വീഡിയോ മെസേജ്
  • ഓഡിയോ മെസേജിന്റെ കൂടെ വന്ന പുതിയ ഫീച്ചറാണ് വീഡിയോ മെസേജ്. ഓഡിയോ റെക്കോര്‍ഡ് ചെയ്യുന്ന ബട്ടണില്‍ ഒരുതവണ അമര്‍ത്തിയാല്‍ വീഡിയോ മെസേജിലേക്ക് മാറും. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വിഡിയോ മെസേജ് ആയി അയക്കാം. പ്ലേ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ മറ്റ് ചാറ്റുകളിലേക്ക് പോയാല്‍ വീഡിയോ മെസേജ് മുകളില്‍ കാണാന് സാധിക്കും.
  • ടെലിസ്കോപ്പ്.ഉദാ : https://telesco.pe/keralagramchannel
  • IOS ന്റെ മെറ്റീരിയല്‍ ഡിസൈന്‍ പുതുക്കപ്പെട്ടു

ഇതൊക്കെ എന്താണെന്ന് ഓര്‍ത്ത് അന്തം വിട്ടിരിക്കാതെ ടെലിഗ്രാമിലേക്ക് ചേക്കേറൂ.. ബോട്ടുകളും ചാനലുകളും മാത്രം മതി നിങ്ങളെ അത്ഭുതപ്പെടുത്താന്‍. ഇതെല്ലാം മനസ്സിലാക്കിയവര്‍ ചോദിക്കുന്ന ചോദ്യം ഇത്ര നല്ല ഒരു ആപ്പ് എന്തുകൊണ്ട് പോപ്പുലറാകുന്നില്ല എന്നതാണ്. ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ടോ ശീലം മാറ്റാന്‍ ഉദ്ദേശമില്ലാത്തത്കൊണ്ടോ ഫോണില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടുമൊക്കെയായിരിക്കാം അത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് @KeralaGram ഗ്രൂപ്പ് സന്ദര്‍ശിക്കുക..

 

 


 


..

 Tagged with: chat application • im • keralagram • messenger • telegram

Leave a Reply

Your email address will not be published. Required fields are marked *

Comment 

Name * 

Email * 

Website 


RECENT POSTS

CATEGORIES

TAGS

RECENT POSTS

CATEGORIES

TAGS

കേരളാഗ്രാം© കേരളാഗ്രാം 2017. Businessx theme designed by Acosmin.

6347


Report Page