Telegram

Telegram


സ്വകാര്യത : ഒന്നാമതായി ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാത്ത ഒരു കോര്‍പ്പറേറ്റ് അല്ല ടെലിഗ്രാം ഓപ്പറേറ്റ് ചെയ്യുന്നത്. സ്വകാര്യതയെ മാനിക്കുന്ന ഒരാപ്പ് എന്ന നിലയിലാണ് ടെലിഗ്രാം ഡിസൈന്‍ ചെയ്തിട്ടുള്ളത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എല്ലാവരും കാണുകയില്ല, പകരം യൂസര്‍നെയിം ഉപയോഗിക്കാം. കൂടാതെ E2E കോളും, E2E ചാറ്റ് വേണ്ടവര്‍ക്ക് അതും, ( സെല്‍ഫ് ഡിസ്ട്രക്ഷന്‍ ടൈമര്‍ ഒക്കെ സെറ്റ് ചെയ്ത മെസേജുകള്‍ അയക്കാം ) ഇവിടെ ഉണ്ട്. കൂടാതെ ടെലിഗ്രാം യൂസര്‍ഡേറ്റ ഗവണ്മെന്റുകള്‍ക്ക് ഇതുവരെ നല്‍കിയില്ല. ഇതിനാല്‍ തന്നെ പല രാജ്യങ്ങളും ടെലിഗ്രാമിനെ നിരോധിച്ചെങ്കിലും അവരുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ ടെലിഗ്രാം തയ്യാറായില്ല എന്നതും അവരെ മികച്ചതാക്കുന്നു.

Report Page