Telegram

Telegram

Prabheesh


🔥 ടെലിഗ്രാമിന്റെ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കിയിരിക്കേണ്ടത്:

ടെലിഗ്രാം വാട്ട്സപ്പ് പോലെയുള്ള ഒരു ആപ്ലിക്കേഷനാണ്.

Telegram application ൽ നമ്മുക്ക് ഒന്നര ജിബി വരെയുള്ള video, audio, picture, software തുടങ്ങി എന്തു വേണമെങ്കിലും അയക്കാവുന്നതാണ്

കൂടാതെ അയച്ച message തെറ്റുണ്ടെങ്കിൽ തിരുത്തി അയക്കാവുന്നതാണ്

ടെലിഗ്രാമിൽ നമ്മുക്ക് വ്യക്തികളുടെ (ഫോണ്നമ്പര് നമ്മുടെ phone ൽ save ചെയ്യാത്തത് )പരസ്പരം കാണാൻ കഴിയുകയില്ല പകരം ഒരു username ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയുകയുള്ളൂ അതുകൊണ്ടുതന്നെ വ്യക്തികളുടെ സ്വകാര്യത ടെലിഗ്രാം ഉറപ്പുവരുത്തുന്നു

ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം 50000 ആണ്.ഒരു ടെലിഗ്രാം ഗ്രൂപ്പിൽ നല്ലതല്ലാത്ത ഒരു പോസ്റ്റ് ഏതെങ്കിലും വ്യക്തി വിട്ടാൽ ആ പോസ്റ്റ് അതിന്റെ admin എടുത്ത് കളയാവുന്നതാണ് ഇങ്ങനെ എടുത്തു കളഞ്ഞാൽ ആ post ഗ്രൂപ്പിൽ എത്ര അംഗങ്ങൾ ഉണ്ടോ അത്രയും അംഗങ്ങളുടെ phone നിന്ന് delete ആകുന്നത് ആയിരിക്കും. കൂടാതെ ആ വ്യക്തിയെ സ്ഥിരമായിട്ട് ഗ്രൂപ്പിൽ നിന്ന് block ചെയ്യുകയും ചെയ്യാം

ടെലിഗ്രാമിൽ ഉള്ള മറ്റൊരു പ്രത്യേകതയാണ് നമ്മക്ക് സ്വന്തമായിട്ട് ഒരു ചാനൽ തുടങ്ങുക എന്നത് ചാനൽ എന്നു പറഞ്ഞാൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിന് സമാനം ആയിട്ടുള്ളതാണ്. നമ്മൾ അയക്കുന്ന മെസ്സേജ് അതിൽ അംഗമായിട്ടുള്ള എല്ലാവർക്കും ഷെയർ ചെയ്യപ്പെടും. ചാനലിൽ ഉള്ള അംഗങ്ങളെ ചാനലിന്റെ അഡ്മിന് മാത്രമേ കാണാൻ കഴിയുകയുള്ളൂ. തിരിച്ച് നമുക്ക് മെസേജുകൾ ഒന്നും ചാനലിലേക്ക് അയക്കാൻ സാധിക്കുന്നതല്ല . വായിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ

ഗ്രൂപ്പുകൾ രണ്ടുവിധമാണ് പ്രൈവറ്റ് ഗ്രൂപ്പുകളും പബ്ലിക് ഗ്രൂപ്പുകളും ഇതിൽ പബ്ലിക് ഗ്രൂപ്പുകൾ ആണെങ്കിൽ നമ്മക്ക് സ്വന്തമായിട്ട് ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യാവുന്നതാണ് example @hintg

ടെലിഗ്രാമിൽ നമ്മുക്ക് അകത്തേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതം എന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉള്ള ഒരു സന്ദേശം ഗ്രൂപ്പിൽ പിൻ ചെയ്ത് ഇടാവുന്നതാണ് ഇങ്ങനെ ചെയ്യുന്ന കൊണ്ടുള്ള ഗുണം പുതിയതായിട്ട് ഒരാൾ ആ ഗ്രൂപ്പിൽ join ചെയ്താൽ അയാൾക്ക് ഈ മെസ്സേജ് ആദ്യം വരുന്നതാണ് നിങ്ങൾക്ക് " ഗ്രൂപ്പിലേക്ക് സ്വാഗതം " എന്നാണെങ്കിൽ ആ മെസ്സേജ് ഈ വ്യക്തി ആ ഗ്രൂപ്പിൽ ജോയിൻ ചെയ്യുമ്പോൾ തന്നെ അദ്ദേഹത്തിൽ വരുന്നതാണ്

ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാതെ തന്നെ അതിലുള്ള വിവരങ്ങൾ നമുക്ക് കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. മറ്റൊരു പ്രത്യേകതയാണ് ഏതെങ്കിലും ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നമ്മൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ ഇതേ നമ്പർ ഉപയോഗിച്ച് എത്ര ഫോണിൽ വേണമെങ്കിലും അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. കൂടാതെ കമ്പ്യൂട്ടറിലും ഇതേ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്. വിൻഡോസിൽ ഉള്ള ഫുൾ സ്ക്രീൻ ആപ്ലിക്കേഷൻ ലഭ്യമാണ്. ഇത് ബാർകോഡ് സ്കാനിങ് സിസ്റ്റം അല്ലാത്തതിനാൽ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.

ടെലിഗ്രാം പ്രത്യേകതയാണ് ബോട്ടുകൾ. ബോട്ടുകൾ എന്നുവെച്ചാൽ നമ്മുക്ക് youtube ഉപയോഗിക്കാൻ വേണ്ടി @youtube bot എന്നു കൊടുത്താൽ മതി അതുപോലെതന്നെ @gmail bot കൊടുത്താൽ നമുക്ക് gmail ഉപയോഗിക്കാൻ കഴിയുന്നതാണ് ഇതുപോലെ ധാരാളം ബോട്ടുകൾ ടെലിഗ്രാമിൽ ലഭ്യമാണ്.

ടെലിഗ്രാമിൽ ഒരു ഗ്രൂപ്പിൽ നമുക്ക് join ചെയ്യണമെങ്കിൽ മുകളിൽ എന്തെങ്കിലും തിരയുന്ന സ്ഥലത്ത് @ ചേർത്തതിനുശേഷം ഗ്രൂപ്പിന്റെ പേര് ടൈപ്പ് ചെയ്താൽ മതി example @hintg

 സ്വന്തമായിട്ട് തീമുകളും ചാറ്റ് ബാക്ക് ഗ്രൗണ്ടുകളും ചെയ്ഞ്ച് ചെയ്യാവുന്നതാണ്.

മറ്റൊരു പ്രത്യേകതയാണ് ഓരോ ഗ്രൂപ്പിന്റെയും നോട്ടിഫിക്കേഷൻ ഓഫ് ചെയ്തത് ഇടുക എന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുക്ക് മെസ്സേജുകൾ വരുമ്പോൾ ശബ്ദമുണ്ടാക്കി ബുദ്ധിമുട്ടിക്കുക ഇല്ല.

നമ്മൾ ടെലിഗ്രാമിന്റെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ആദ്യമായി join ചെയ്താൽ എന്ന് ഗ്രൂപ്പ് തുടങ്ങിയോ അന്നു മുതലുള്ള message എല്ലാം നമുക്ക് കാണാൻ സാധിക്കുന്നതാണ്.

application phone നിന്ന് ഡിലീറ്റ് ചെയ്ത് കളഞ്ഞാലുംഅങ്ങോട്ടും ഇങ്ങോട്ടും അയച്ച മെസേജുകൾ എല്ലാം പിന്നീട് ഇൻസ്റ്റാൾ ചെയ്യുമ്പോഴും അതിൽ തന്നെ ഉണ്ടാകും. കൂടാതെ സ്വന്തം account തന്നെ storeage space ആക്കി ഉപയോഗിക്കുകയും ചെയ്യാം . കൂടാതെ എന്തെങ്കിലും സന്ദേശം പോസ്റ്റ് ചെയ്ത് കണ്ടുപിടിക്കാൻ serch ൽ കൊടുത്താൽ മതി.

Report Page