Story

Story

Posting: ~ കട്ടക്കലിപ്പൻ

" ചുണ്ട് മുറിഞ്ഞെന്ന് തോന്നുന്നു ദിയ..!"

പതിയെ മിഴികൾ ഉയർത്തി... ചുവന്ന് അധരങ്ങളെ തലോടി അവൾ കിടപ്പാണ് മാറിൽ.

"ഇടെയക്ക് മുറിയുന്നത് നല്ലതാണ് പ്രണയത്തിന് രുചിയറിയല്ലോ..."

നുണകുഴി കവിളുകൾ പൂത്ത് നിൽപ്പാണ്... ഇരുട്ടിന് നാണമാണ് ആ നഗ്ന്ത കവരുവാൻ ആവാതെ നിൽപ്പാണ്..!

"നാണമില്ലാത്തവൾ...!!! "

"എന്റെ നാണമില്ലായമാ ഞാൻ നിനക്ക് നൽകുന്നു സമ്മാനമാടോ.... നിനക്ക് മാത്രം!"

ചിരിയാണ് അറിയാതെ ചുണ്ടിൽ കുരുങ്ങിയത് അവൾ പതിയെ നെഞ്ചിൽ വിരലോടിച്ച് തുടങ്ങിയിരുന്നു.. അലസമായി പാറി വന്ന് മുടിയിഴകളെ തലോടി...!

" അത് എന്തിനാ ദിയാ... താലിക്കെട്ടിയതിനാണോ..?"

" അത് ആരെ കൊണ്ടും സാധിക്കും പക്ഷെ... എന്റെ വിഷമങ്ങൾ.. സന്തോഷങ്ങൾ എല്ലാം എന്നെക്കാൾ മുമ്പ് അറിയുന്നാ ഈ മനസ്സിന്.. ഒരിക്കല് പോലും നോവിക്കാത്തതിന്.."

മൗനമായ് മിഴികളെ പതിയെ തലോടി അവളെ ചേർത്തപ്പിടിക്കുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ ചുരുണ്ട് കൂടുന്നുണ്ട്..

" ദിയാ അത് നീ അല്ലാ താലിചാർത്തപ്പെടുന്നാ എല്ലാ സ്ത്രീകളും അർഹിക്കുന്നതല്ലെ... എനിക്കി വേണ്ടി നിന്റെ ഫ്രീഡം ഒരു പരിതി തീർത്ത് വീട്ടുകാരെ വിട്ട് എനിക്കായ് വരുമ്പോൾ എനിക്ക് നൽകാൻ കഴിയുന്നാ സമ്മാനം ഇതെല്ല..."

" ആവാം എല്ലാവർക്കും കഴിയില്ലാല്ലോ... ഞാൻ അത് നന്നായി അനുഭവിക്കുന്നുണ്ട്... ഇങ്ങനെ പോവണം ജീവിതം തീരുമ്പോഴും നിന്റെ മടിയിൽ കിടന്ന്.. "

പറഞ്ഞ് തീരുമുമ്പ് ആ ചുണ്ടുകളിൽ ചുംബനം പകർന്നു... ഒരു കുഞ്ഞ് നോവയ് പടരുന്നുണ്ട് ആ വാക്കുകൾ ഇടനെഞ്ചിൽ..

"തീരുന്നില്ലാല്ലോ... ദിയ വീണ്ടും പുനർജനിക്കണം നീ ഞാനായും ഞാൻ നീയായും നിന്റെ സങ്കടങ്ങൾ അറിയുവാൻ നിന്നെ നോക്കുവാൻ... ഒരു അമ്മായ്..!"

നിലാവ് കാർമേഘം കവർന്ന് പെയ്യുന്നുണ്ട് ജനാലയിൽ നിന്ന് വാർന്നറങ്ങിയാ മഴത്തുളി കുളിരായ് പെയ്യുന്നുണ്ട് പ്രണയത്തിന് ചൂട്റ്റ് മഞ്ഞത്തുള്ളി പോലെ അവൾ പറ്റിച്ചേർന്ന് കിടപ്പാണ് ചമയങ്ങൾ ഉതിർത്ത് പെൺ നിലാവായ്... എന്റെ വാശീ അവളുടെ ഇഷ്ടങ്ങൾ നേടിക്കൊടുക്കുന്നതിലായിരുന്നു... കൗമാരത്തിൽ കാമം പൂക്കുന്നാ ഇളം മനസ്സില്ലാടോ പ്രണയം.. പ്രണയം പ്രണാനിൽ ഗർഭം ധരിക്കുന്നാ അവളുടെ ഇഷ്ടങ്ങളാണ് പ്രണയം അവളിൽ ഒരു കുഞ്ഞ് നോവും ആദ്യം പിറക്കണ്ടത് എന്നിലാണ് എന്ന് തിരിച്ചറിവിലാണ് പ്രണയം...!!

✍️മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Report Page