StoRy.....

StoRy.....






Yനേസമെൻ തൂമഴയേ..,


* * * * * * * * * * * * * * * *


ഇരുളിന്റെ രാമടയിൽ നിന്നും മുന്നറിയിപ്പില്ലാതെ മണ്ണിലേക്ക് ഇറങ്ങി വരുന്ന പെരുമഴയുടെ ശബ്ദം കടൽ തീരത്ത് നിന്ന് ആസ്വദിച്ചിട്ടുണ്ടാ ഇങ്ങള്.,


മഴയുടെ സംഗീതത്തിന്, ഈണത്തിലും താളത്തിലും കടലിന്റെ ഇരമ്പൽ വാദ്യമേളങ്ങളാവുന്നത് കാണാൻ നല്ല രസമല്ലേ..?


മഴ പെയ്യുമ്പോൾ ഒന്ന് കടപ്പുറത്ത് പോയി കണ്ണടച്ച് നിന്ന് നോക്ക് ഇഷ്ടാ...,


ഒരുവൻ കരയുടെ രണ്ട് ദ്രുവങ്ങളെ പോലെ ആകാശവും ,ഭൂമിയും തമ്മിൽ പ്രണയിക്കുമ്പോൾ ദൂതുമായ് വരുന്നതാവാം മഴയെന്ന് നോം ആദ്യം കരുതി,


മണ്ണിൽ പുതുമഴ വന്ന് ചേരുമ്പോൾ മണ്ണിന്റെ മണം ആകാശം നുകർന്നിട്ട് 6 മാസം കഴിഞ്ഞു എന്ന് ഭൂമിയേ അറിയിക്കാനാവാം ശിശിരകാലത്തിന് ശേഷം പെരുമഴക്കാലം വരുന്നതെന്ന് ചിന്തിച്ചു.,


ഒരു പക്ഷേ മണ്ണും മഴയുമാണോ പ്രണയിക്കുന്നത്?

എങ്കിൽ പാറക്കല്ലിന് മഴയോട് പ്രണയുമുണ്ടാവില്ലേ.?

മണ്ണിലേക്ക് ഇറങ്ങി വരുന്ന മഴ ആദ്യം പാറക്കല്ലിലേക്ക് അല്ലേ വന്നു വീഴുന്നത്,


എങ്കിൽ പരിശുദ്ധ പ്രണയത്തിന് ചരിത്രാളുകളിൽ പറയുന്ന പോലെ ,

പാറകല്ലിന് പ്രണയിക്കാൻ മാത്രമേ

യോഗം കാണൂ.,


ജീവനോളം പ്രണയിച്ച് ഒടുവിൽ മണ്ണിന് മഴയേ വിട്ടുകൊടുക്കുന്ന കാമുകനാകുമോ പാറക്കല്ല്.?


15 വർഷത്തിന് ശേഷം ഇങ്ങനെ ഒരു മഴക്കാലം ഇതാദ്യമായാണ് ,


ഒരു പക്ഷേ മഴയുടെ ഭർത്താവ് ആകാശമാവുമോ..?


ആകാശത്തോട് പിണങ്ങി ഭൂമിയെന്ന കാമുകന്റെ കൂടെ മഴ ഒളിച്ചോടിയതാവോ ഇങ്ങനെ കുലംകുത്തി മഴ പെയ്യാൻ..?


അതോ മഴക്ക് പ്രാന്തായതോ.?


ഇനി ഒരു പക്ഷേ ഭൂമിയും കടലും തമ്മിൽ അവിഹിതമുണ്ടന്ന തിരിച്ചറിവിൽ ആകാശം കരയുന്നതാവോ.?


ഞാൻ ചിന്തിക്കാറുണ്ട് എന്തിനാ ആകാശം ഇങ്ങനെ കരയണേ എന്ന്.?

'

ആകെ കൊയപ്പായീലേ..,


ഹ ഹ ഹ.,


ഇപ്പം എന്തായി ഇങ്ങക്ക് വട്ടായീലേ..?


* * * *


ഇത് പോലെയാണ് ഒരു പ്രശ്നം വരുമ്പോൾ മനുഷ്യ മനസ്സിൽ അവ്യക്തമാകുന്ന നൂറ് ചിന്തകൾ.,


ചിന്തകൾക്ക് ആകാശ പരിതി ഇല്ലാത്ത കാലത്തോളം ചില ചിന്തകൾക്ക് ജീവിതം തന്നെ തീരെഴുതി കൊടുക്കേണ്ട അവസ്ഥയും വന്നേക്കാം.,


പ്രതികൂല സാഹചര്യത്തിൽ ക്ഷമയാണ് ധീരത എന്ന് പഴമക്കാര് പറയാറില്ലേ?


സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്നതിനെയാണ് അക്ഷരാർത്ഥത്തിൽ നാട്യങ്ങളില്ലാത്ത ജീവിതം എന്ന് പറയുന്നത്,


പകലന്തിയോളം ജീവിത തിരക്കുകളുടെ..,

അഴിയിലേക്കൂളിയിടുന്ന നമ്മുടെ മനസ്സും, ശരീരവും അല്പം വിശ്രാന്തിയിലണയുമ്പോൾ

സ്വപ്നങ്ങൾ പതുക്കെ വന്നണിയാറില്ലേ,


പിന്നെ..,

ശാസനകളായ്,പ്രവചനങ്ങളായി ,

സരോപദേഷങ്ങളായ് അങ്ങനെയങ്ങനെ.,

ഒരു പാട് ദിനരാത്രങ്ങൾ വരുന്നു പോകുന്നു.,


സ്വപ്നങ്ങളെ നിങ്ങളെനിക്ക് വാഴ് വിന്റെ പാതയിൽ നേരിന്റെ കാവലാളുകൾ എന്ന്

സ്വയം ഉരുവിട്ട് ജീവിതം തള്ളിനീക്കുന്ന മണ്ടൻ ഞാൻ മാത്രമാണോ..?


അല്ല എന്നേപോലെ മണ്ടന്മാര് ഇനീം ഉണ്ടല്ലോ എന്ന സമാധാനവും ഉണ്ട്..,


ചുരുക്കി പറഞ്ഞാൽ ,ഇന്നലെകളിലെ സ്വപ്നങ്ങളെ എന്നങ്കിലും നേടിയെടുക്കാം

എന്ന ഒറ്റ പ്രതീക്ഷയിൽ കാത്തിരിക്കുന്നവരല്ലേ നമ്മൾ,


അങ്ങനെ നോക്കിയാൽ ജീവിതം ഒരു കാത്തിരിപ്പല്ലേ.?


കുലംകുത്തി പെയ്യുന്ന മഴമൊഴിക്ക് ശേഷം വെയിലിന്റെ തീക്ഷണത മറുമൊഴിയാകുന്നതും കാത്തിരിക്കുന്ന ഉണങ്ങാത്ത ജോക്കി ജഡ്ഡികളെ പോലെ..?


അല്ലെ അതല്ലേ ജീവിതം.?

ആണോ അല്ലയോ ,മര്യാദക്ക് പറഞ്ഞോളീം...!!


,.ഷാഹുൽ സാനു.,

Report Page