Story

Story

VipinPkd


എനിക്ക് ഇപ്പോൾ പൊറോട്ടയും ചിക്കനും കഴിക്കണം

ഉറക്കത്തിൽ കിടന്നിരുന്ന..
എന്നെകുലുക്കി വിളിച്ചു അവൾ അത്
പറയുമ്പോൾ, ഞാൻ ക്ലോക്കിൽ സമയം നോക്കി, സമയം 12 രാത്രി ആകുന്നു..
ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി..
ഇപ്പോൾ തന്നെ വേണോ നാളെ ആയാലോ..
ഞാൻ ചോദിച്ചു..

കക്ഷി എന്റെ ഭാര്യയാണ്, ഇപ്പോൾ
5 മാസം ഗർഭിണി ആണ്..
ചില സമയത്തെ അവളുടെ..
ആഗ്രഹങ്ങൾ കേട്ടാൽ ഇവൾ മനഃപൂർവം
പണിതരുന്ന പോലെ ആണ്...

നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും
ഇല്ല എനിക്ക് അറിയാം അവൾ പറഞ്ഞു

ഇത് എന്ത് കൂത്തു പൊറോട്ട മേടിച്ചു തന്നില്ലങ്കിൽ സ്നേഹം കാണില്ലേ..
ഒറ്റ തോഴി വെച്ച് തന്നാൽ ഉണ്ടല്ലോ..
പാതിരാത്രിയിൽ ആണ് അവളുടെ ഒരു..
പൊറോട്ട, കിടന്ന് ഉറങ്ങടി പോത്തേ
ഇതും പറഞ്ഞു പുതപ്പ് തലയിൽകൂടി
ഇട്ട് ഞാൻ കിടന്നു..

കുറച്ചു നേരം കിടന്നിട്ടും ഉറക്കം വന്നില്ല
അവളോട് അങ്ങനെ ഒന്നും പറയണ്ടാരുന്ന
എന്നൊരു തോന്നൽ..

വാങ്ങി കൊടുത്തേക്കാം ഞാൻ അല്ലാതെ ആരാണ് വാങ്ങിക്കൊടുക്കാൻ ഉള്ളത്..
ഇ സമയത്ത് ഇഷ്ടംഉള്ള ആഹാരം എല്ലാം
വാങ്ങി കൊടുക്കണം എന്ന് അമ്മ പറഞ്ഞു
കേട്ടിട്ടുണ്ട്..

ഞാൻ തിരിഞ്ഞ് അവളോട് ചേർന്ന് കിടന്നു..
അവൾ ഉറങ്ങി എന്നാണ് തോന്നുന്നത്..
ഞാൻ പതുക്കെ എഴുന്നേറ്റു..

നൈറ്റി ക്ക് മുകളിലൂടെ എന്റെ മോൾ ഉറങ്ങുന്ന അവളുടെ വയറ്റിൽ ഒന്ന്
ചുംബിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
നിനക്ക് വേണ്ടിയാണ് അച്ഛൻ ഇ ഓട്ടം എല്ലാം ഓടുന്നത്..

അവളെ ഉണർത്താതെ ഞാൻ ഒരു വിധം
ബൈക്കിന്റെ ചാവി തപ്പിയെടുത്തു..
പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറന്നപ്പോൾ ആണ്, ചേട്ടായി എന്നുള്ള
ഒരു വിളി വന്നത്..

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ..
അവളാണ്..

നീ ഉറങ്ങിയില്ലാരുന്നോ ഞാൻ ചോദിച്ചു..

അവൾ ഒരു കള്ളചിരി ചിരിച് കൊണ്ട് പറഞ്ഞു..

എനിക്ക് അറിയരുന്നു ചേട്ടായിക്ക് ഉറക്കം വാരത്തില്ലന്ന്...
അതല്ലേ ഞാനും ഉറങ്ങാതെ കിടന്നത്..
ഇത് മേടിച്ചു തരാതെ ചേട്ടായിക്ക് ഇന്ന് ഉറങ്ങാൻ പറ്റില്ലാന്ന് എനിക്ക് അറിയില്ലേ
പോയി വാങ്ങിച്ചോണ്ട് വാടാ ചേട്ടായി
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു

എന്റെ മോൾ ഒന്ന്ഇങ്ങു വന്നോട്ടെ
നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്..
ഞാൻ അവളുടെ കവിളിൽ നുള്ളിക്കൊണ്ട്
പറഞ്ഞു..

മോളാണെന്ന് ചേട്ടായി അങ്ങ് ഉറപ്പിച്ചോ
അവൾ ചോദിച്ചു..

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നും പറഞ്ഞു
ഞാൻ ബൈക്ക് എടുക്കാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ
പിടിച്ചു കൊണ്ട് പറഞ്ഞു ഞാനും വരട്ടെ
ചേട്ടായി..

വേണ്ട വേണ്ട നീ ഇവിടിരുന്നാൽ മതി..
ഇ കണ്ടിഷനിൽ നിന്നെ ബൈക്കിൽ കൊണ്ട് പോകാൻ റിസ്ക് ആണ്..
എന്നും പറഞ്ഞു ഞാൻ ബൈക്ക് മുൻപോട്ട്
എടുത്തു, ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കക്ഷി നിരാശയോടെ നിൽകുവാണ്..

ഞാൻ ബൈക്ക് നിർത്തി കൈകൊണ്ട്
വരാൻ കാണിച്ചു..

ഞാൻ ബൈക്ക് മുൻപോട്ട് എടുത്തു..
അവൾ എന്നെ കെട്ടിപിടിച്ചു പുറകിൽ
ഇരിക്കുവാണ്..

സാധാരണ ബൈക്ക് കയ്യിൽ കിട്ടിയാൽ പറത്തുന്നതാണ്,

ഇപ്പോൾ ജീവിതത്തിൽ മൊത്തത്തിൽ
ഒരു മാറ്റം വന്നിരിക്കുന്നു.
ജീവിതത്തിൽ സ്വന്തം രക്തത്തിൽ ഒരു
കുഞ്ഞു പിറക്കാൻ പോകുമ്പോൾ..
ആരായാലും മാറി പോകും..

പണ്ട് എന്നേക്കാൾ ചൂടനും എടുത്ത് ചട്ടക്കാരനും ആയ എന്റെ ചേട്ടൻ ചേട്ടത്തിയമ്മയെ കൊണ്ട് ഇങ്ങനെ
പുറത്ത് പോകുന്നതും, തുണി അലക്കി
കൊടുക്കുന്നതും എല്ലാം കണ്ടു ഞാൻ
കളിയാക്കുവാരുന്നു.....

അപ്പോൾ അവൻ ഒറ്റക്കാര്യം മാത്രമേ
പറഞ്ഞോളു, കല്യാണത്തിന് മുൻപ് വരെ
കണ്ടുതീർക്കാനുള്ളതും, കൂട്ടുകൂടി നടക്കുന്നത് എല്ലാം ആവിശ്യത്തിന് ആസ്വദിച്ചോ, കല്യാണം കഴിഞ്ഞാൽ പറ്റില്ല ഇത് വേറെ ഒരു ലോകം ആണ് മോനെ.

അന്ന് അവൻ പറഞ്ഞത് പിടി കിട്ടിയില്ലെങ്കിലും, ഇപ്പോൾ അവന്
പകരം ഇതേ സ്ഥാനത്തു ഞാൻ നിൽക്കുമ്പോൾ ആണ് എനിക്ക് അവൻ
പറഞ്ഞത് മനസ്സിലായത്..

ഞാൻ ബൈക്ക് മുൻപോട്ട് ഓടിച്ചു കൊണ്ടിരിക്കുവാണ്. പുറകിൽ നിന്ന്
ശബ്ദം ഒന്നും കേൾക്കുന്നില്ല...

ഞാൻ അവളുടെ കാലിൽ കൈ കൊണ്ട് തട്ടിയിട്ട പറഞ്ഞു നീ എന്താണ് ഉറങ്ങുവാണോ ഞാൻ ചോദിച്ചു..

ഇല്ല ചേട്ടായി, ഞാൻ എന്തിനാ ചേട്ടായിയുടെ കൂടെ ബൈക്കിൽ പോകാനുള്ള ഒരു അവസരവും പാഴാക്കാത്ത
എന്ന് അറിയാമോ അവൾ ചോദിച്ചു..

ഇല്ല നീ പറ ഞാൻ അവളോട് ചോദിച്ചു..

അതെ ചേട്ടായി ചേട്ടായിയുടെ കൂടെ എന്ന്
ബൈക്കിൽ പോയാലും, നമ്മൾ പ്രേമിച്ചു നടന്ന ആ കാലത്തിലോട്ട് ഞാൻ പോകും..
മറക്കാൻ ആവാത്ത ഒരുപാട് ഓർമ്മകൾ ഉള്ള ആ സുന്ധര കാലത്തിലോട്ട്..
എന്നും പറഞ്ഞു അവൾ എന്നെ ഒന്നുംകൂടി മുറുകെ കെട്ടിപിടിച്ചു..

സമയം ഒരുപാട് വയികിയത് കൊണ്ട് കടകൾ
ഓട്ടമിക്കതും അടച്ചു കഴിഞ്ഞിരുന്നു..

അവൾക്ക് ഭാഗ്യം ഉണ്ടെന്ന് തോന്നുന്നു..
അവസാനം ഒരു കട തുറന്നിരുപ്പുണ്ട്..
വണ്ടി സ്റ്റാൻഡിൽ വെച്ച് ഞങ്ങൾ കടയ്ക്കു
അകത്തേക്ക് കയറി..

അവൾക്ക് ഇഷ്ടപെട്ട പൊറോട്ടയും ചിക്കനും തന്നെ ഓഡർ ചെയ്തു..
അവൾ അത് കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു..

കഴിച്ചു കഴിഞ്ഞ് പൈസയും കൊടുത്തു.
ഞങ്ങൾ ഇറങ്ങി..

കുറച്ചു ദൂരം ബൈക്ക് ഓടിക്കാണും
അടുത്ത പ്രശ്നം അപ്പോൾ തന്നെ തുടങ്ങി
ഛർദിൽ...

കഴിഞ്ഞ പ്രവിശ്യവും ഇതുപോലെ തന്നാരുന്നു..

അവൾ വയർ നിറച്ചു കഴിക്കുന്നത് കാണാൻ എനിക്ക് സന്തോഷം ആണ്
അതാണ് എപ്പോൾ എന്ത് വേണം എന്ന് പറയുമ്പോൾ അപ്പോൾ തന്നെ വാങ്ങി കൊടുക്കുന്നത്

പക്ഷെ കഴിച്ചു കഴിഞ്ഞു, കുറച്ചു സമയം കഴിയുമ്പോൾ അവൾ തന്നെ അത് ഛർദിച്ചു കളയും,

ഇപ്പോൾ കുറച്ചു നാളായിട്ട് ഇങ്ങനെ ആണ്
എന്ത് കഴിച്ചാലും ഉടനെ തന്നെ ഛർദിക്കും

വരുന്ന വഴി എല്ലാം ഇത് തന്നെ
ആയിരുന്നു..

ഛർദിക്കണം എന്ന് തോന്നുമ്പോൾ ഇടക്ക് വണ്ടി നിർത്തി കൊടുക്കും
ഛർദിക്കുമ്പോൾ പുറം തടവി കൊടുക്കും.
അങ്ങനെ ഒരു വിധം വീട്ടിൽ എത്തി ...

അമ്മ പലപ്രവിശ്യം പറഞ്ഞിട്ടുള്ളതാണ്..
വയ്യാതിരിക്കുന്ന പെണ്ണിനേയും കൊണ്ട്
രാത്രി ബൈക്കിൽ ചുറ്റാൻ പോകരുതെന്ന്..
അമ്മ അറിഞ്ഞാൽ ഇന്ന് എന്നെ കൊല്ലും..

അങ്ങനെ ഒരു വിധം വീട്ടിൽ എത്തി..

ബൈക്കിൽ നിന്ന് ഇറങ്ങി നടക്കാനാവാതെ ദയനീയതയോടെ
എന്നെ നോക്കി നിൽക്കുന്ന അവളെ ആണ് ഞാൻ കണ്ടത്..

നോക്കുമ്പോൾ അവളുടെ രണ്ട് കാലും
നീര് വന്നു വീർത്തിട്ടുണ്ട് ..
നടക്കാൻ വയ്യാ എന്ന് അവൾ കൈകൊണ്ട്
കാണിച്ചു..

പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെയും പൊക്കിയെടുത്തു റൂമിലോട്ട് പോയി..

എന്റെ സമയം നല്ലതാണെന്നു തോന്നുന്നു അമ്മ ഉറങ്ങി..

ഞാൻ അവളുടെ മുഖവും വായും കഴുകുപ്പിച്ചു, കുടിക്കാൻ വെള്ളവും
കൊടുത്ത്, ഡ്രെസ്സും മാറ്റിച്ചു ഒരു വിധം ബെഡിൽ കൊണ്ട് കിടത്തി.

പോകാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ചിട്ട് എവിടെ പോകുവാണെന്നു തല കൊണ്ട്
അവൾ ആംഗ്യം കാണിച്ചു..

ഞാൻ അവളെ തലോടിക്കൊണ്ട് അവളുടെ
നെറ്റിയിൽ ഒരു ചുംബനം കൊടുത്ത് കൊണ്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞു

റൂമിൽ കൊണ്ട് പോകുന്ന പോക്കിൽ അവൾ എനിക്കിട്ട് നല്ലൊരു
പണി തന്നു,

ഹാളിൽ തന്നെഅവൾ വീണ്ടും ഛർദിച്ചിരുന്നു..

അത് ഇപ്പോൾ തന്നെ വൃത്തിയാക്കണം..
നാളെ അമ്മ കണ്ടാൽ പ്രശ്നം ആണ്..
അമ്മയൊന്നു കടുപ്പിച്ചു ചോദിച്ചാൽ അവൾ ഉണ്ടായതെല്ലാം പറഞ്ഞു പോകും
അത്രക്കും ധൈര്യം ആണ് അവൾക്ക്..

അങ്ങനെ ഒരു വിധം എല്ലാം കഴുകി വൃത്തിയാക്കി, വീട്ടിൽ ഇതൊന്നും ചെയ്ത് ശീലം ഇല്ലാത്ത കൊണ്ടാണെന്നു തോന്നുന്നു നടുവിന് ഒരു പിടുത്തം..

എല്ലാം കഴിഞ്ഞു ഞാൻ റൂമിൽ ചെന്ന് വാതിൽ അടച്ചു കഴിഞ്ഞു കിടക്കാൻ വന്നപ്പോൾ ആണ് ചേട്ടായി എന്ന് അവൾ
വിളിച്ചത്..

ഞാൻ അവളുടെ അടുത്തിരുന്നു അവളുടെ
കൈ എടുത്തു അതിൽ ഒരു ഉമ്മ കൊടുത്തിട്ട് ചോദിച്ചു ഉറങ്ങിയില്ലേ നീ

ഉറങ്ങാൻ പറ്റുന്നില്ല ചേട്ടായി കാലിനൊക്കെ ഭയങ്കര വേദന..
ഞാൻ അവളുടെ നൈറ്റി മാറ്റി നോക്കുമ്പോൾ കാലിന് നല്ല നീരുണ്ട്..
അവൾക്ക് നല്ല ക്ഷീണവും.
നീ ഉറങ്ങിക്കോ ഞാൻ കാൽ തിരുമ്മിത്തരാം എന്ന് അവളോട് പറഞ്ഞു.

ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് അവളുടെ കാലെടുത്തു എന്റെ മടിയിൽ വെച്ചിട്ട്
പതുക്കെ തിരുമ്മി കൊടുത്തു കൊണ്ടിരുന്നു. എപ്പോളോ അവൾ ഉറങ്ങി..
അവളുടെ കാലിൽ തല വെച്ച് ഞാനും എപ്പോഴോ ഉറക്കത്തിലോട്ട് വഴുതി
വീണു..

രാവിലെ അവൾ വിളിക്കുമ്പോൾ ആണ്
ഞാൻ എഴുന്നേറ്റത്...

ഞാൻ ചേട്ടായിയെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട് എനിക്ക് അറിയാം എന്ത് ചെയ്യാനാ ഏട്ടാ
എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ആയിപ്പോയില്ലേ..
എനിക്കും നല്ല വിഷമം ഉണ്ട് ചേട്ടായിയെ ഓരോ കാര്യത്തിനും ഇങ്ങനെ ഇട്ട് ഓടിക്കുന്നതിനു..

ഇപ്പോൾ തന്നെ ഇങ്ങനെ ഒന്നും വേണ്ടായിരുന്നു എന്ന് എന്റെ ചേട്ടായിക്ക് തോന്നുന്നുണ്ടോ
അവൾ നിറഞ്ഞ കണ്ണുമായി എന്നെ നോക്കി പറഞ്ഞു..

ഞാൻ അവളെ മുഖം പിടിച്ചുഉയർത്തികൊണ്ട് ചോദിച്ചു
നീ എന്താടി മോളെ ഇങ്ങനെഒക്കെ
പറയുന്നത്..
നീ ഇപ്പോൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്ക് അറിയാം..
നീ ഓരോ തവണ വേദനിക്കുമ്പോൾ എന്റെ ചങ്കാണ് പിടയുന്നത്..

നീ ഓരോ തവണ വാശിപിടിച്ചു ഓരോന്ന്
വാങ്ങിത്തരാൻ പറയുമ്പോൾ വാങ്ങിത്തരുന്നത്, സന്തോഷംകൊണ്ട് നിറയുന്ന നിന്റെ മുഖം വീണ്ടും കാണാൻ ആണ്...
ഞാൻ എന്ന് അല്ല എല്ലാ ആണുങ്ങളും അങ്ങനെ തന്നാരിക്കും..

എനിക്ക് വേണ്ടി നീ വിഷമിക്കരുത്
അത് മാത്രം എനിക്ക് സഹിക്കില്ല..
ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു..

അല്ലങ്കിലും എനിക്ക് എന്റെ ചേട്ടായിയെ
അറിയാം എന്റെ ചേട്ടായി പാവം അല്ലെ..
എന്നും പറഞ്ഞു എന്റെ കവിളിൽ ഒരു നുള്ള് തന്നിട്ട് പോകാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു

എന്നിട്ടാണോടി എന്നെ കൊണ്ട് ഇന്നലെ
രാത്രി ഇവിടെ മൊത്തം കഴുകി വൃത്തിയാക്കിച്ചത് എന്നും പറഞ്ഞു ഞാൻ അവളെ എന്റെ മേലേക്ക് വലിച്ചിട്ടു..

വിട് ചേട്ടായി അമ്മ ഇപ്പോൾ വിളിക്കും
എന്നും പറഞ്ഞു അവളുടെ ചെറുത്തു നിൽപ്
എന്റെ ഒരു ചുംബനത്തിൽ അലിഞ്ഞു ഇല്ലാതായി...

ഇനി നീണ്ട 4 മാസത്തെ കാത്തിരുപ്പ്..
ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ളത്

രചന 🖋hari

Report Page