Story

Story

Posting: ~ കട്ടക്കലിപ്പൻ

" നിച്ചൂ... "

" എന്താ കിച്ചുവേട്ടാ.... "

" എനിക്ക് ഒരു ചായ വേണാരുന്നു "

" മ്മ് ഇപ്പൊ കൊണ്ടുവരാം "

അവളുടെ സ്വരത്തിൽ നേരിയ അമർഷം ഉണ്ടാരുന്നു. അതിനു ഒരു കാരണവും ഉണ്ട് ഇന്ന് അവളുടെ പിറന്നാൾ ആണ് രാവിലെ മുതൽ കിച്ചുവിന്റെ വിഷ് പ്രതീഷിച്ചു ഇരിക്കുവാണ് പാവം അത് കിട്ടാത്തതിന്റെ കലിപ്പിലാണ് അവൾ.

*
അടുക്കളയിൽ

'ഇനി ഇങ്ങേരു എന്റെ ബർത്ത് ഡേ മറന്നു കാണുമോ.. പണ്ട് പ്രേമിച്ചു നടന്ന കാലത്തു എന്നെക്കാളും നന്നായി ഈ ദിവസം ഓർത്തു വെക്കുന്ന ആളായിരുന്നു കിച്ചുവേട്ടൻ. ഇപ്പോൾ ഇതൊക്ക ഓർത്തിരിക്കാതെ പിന്നെ എന്താ ഇങ്ങേർക്ക് ഓർത്തിരിക്കാനുള്ളത് ജോലിയും കൂലിയും ഇല്ല വീട്ടിലും പ്രതേകിച്ചു ഒരു പണിയും എടുക്കില്ല അച്ഛനും അമ്മയും ഞാനും അധ്വാനിക്കുന്ന പണം കൊണ്ട് ഫോൺ റീചാർജ് ചെയ്തു Pubg കളിച്ചു നടക്കുന്നു. അതു കാണുമ്പോൾ പുള്ളിയെ എടുത്തു ചവിട്ടി കൂട്ടൻ തോന്നും എങ്കിലും ഞാൻ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. ഹും ഓഗസ്റ്റ് 25 നു തേങ്ങാ തലയനും വരുമല്ലോ ബര്ത്ഡേ എന്റെ പട്ടി പായസം വെച്ചു കൊടുക്കും '.

" എടി പൊട്ടീ നീ ഇന്ന് ചായ കൊണ്ട് വരുമോ "

കിച്ചു അലറി.

" ആഹ്ഹ് ഒന്ന് തിളപ്പിച്ചോട്ടെ "

' മോന് ഇപ്പൊ ഉപ്പിട്ട ചായ തിളപ്പിച്ചു തരാട്ടോ അല്ലെ വേണ്ട vim ആയാലോ .. അതെ vim '

ചായ തിളപ്പിച്ച ശേഷം അവൾ അതിലേക്ക് കുറിച്ച് vim കലക്കി ടെസ്റ്റ്‌ അറിയാതിരിക്കാൻ കുറെ പഞ്ചസാരയും.
*
ചായയുമായി അവൾ ഉമ്മറത്ത് പത്രവും വഴിച്ചിരിക്കുന്ന കിച്ചുവിന്റെ അടുത്തേക്ക് എത്തി.

' ങേ കിച്ചുവേട്ടൻ പത്രം വായന ഒക്കെ തുടഞ്ഞിയോ!!

" എന്താടി കണ്ണും മിഴിച്ചു നിൽകുന്നെ ഇങ്ങു താ "

അവൾ ചായ കപ്പ്‌ അവനു നേരെ നീട്ടി. അവൻ അതു വാങ്ങി ടീപ്പോയിൽ വെച്ചു.

" ശീലം ഇല്ലാത്ത കാര്യങ്ങൾ ഒക്കെ തുടങ്ങിയോ"

" അതിനു ചായ ഞാൻ ഡെയിലി അഞ്ചാറു വട്ടം കുടിക്കുന്നതല്ലേ "

" അതല്ല പത്രം വായനയുടെ കാര്യമാ ചോദിച്ചേ "

" ഞാൻ psc രജിസ്റ്റർ ചെയ്തു.. പത്രം വായിച്ചാൽ കുറെ അറിവ് കിട്ടും അതാ "

'നന്നായി എത്രെകാലാന്നു വെച്ച എങ്ങനെ ഞങ്ങളെ പിഴിഞ്ഞ് ജീവിക്കുക '

അവൾ പിറുപിറുത്തു.

" എന്തുവാ... "

" ഒന്നുല്ല നല്ല തീരുമാനം എന്ന് പറഞ്ഞതാ "

" എടി മുറിയിൽ എന്റെ ലാപ്ടോപ് ഉണ്ട് ഒന്ന് എടുത്തോണ്ട് വരവോ "

" മ്മ് "

' ഞാൻ ലാപ്ടോപ്പും എടുത്തോണ്ട് വരുമ്പഴേക്കും നിങ്ങൾ ബാത്റൂമിലേക്ക് ഓടിയിരിക്കും '
*
അവൾ ലാപ്‌ടോപ്പ് എടുക്കാനായി മുറിയിൽ ചെന്നപ്പോഴാണ് കട്ടിലിൽ വർണക്കടലാസിൽ പൊതിഞ്ഞ ഒരു ബോക്‌സ് കണ്ടത് അതിന്റെ പുറത്ത് ഒരു ബർത്ത്ഡേ കാർഡും അവൾ അത് എടത്ത് നോക്കി .

'ഹാപ്പി ബര്ത്ഡേ നിച്ചൂസ്'എന്നാണ് അതിൽ എഴുതിയിരുന്നത്.

'കള്ളൻ അപ്പോൾ എനിക്ക് സർപ്രൈസ് ഒരുക്കി വെച്ച് ഇരിക്കുവാരുന്നല്ലേ!! '

അവൾ ആ ബോക്‌സ് തുറന്നു നോക്കി ഒരു കിടുക്കാച്ചി നെക്ലസ് !! അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

' അയ്യോ കിച്ചു ഏട്ടൻ '

പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ സിറ്റ് ഔട്ടിലേക്ക് ഓടി. കാര്യം മനസിലായല്ലോ

*
കിച്ചു നെക്ലസ് വാങ്ങാനായി അവളുടെ ATM ൽ നിന്നു വലിച്ച തുകയുടെ നോട്ടിഫിക്കേഷൻ വന്നത് അവൾ കണ്ടിട്ടില്ല...

ശുഭം

രചന : കൃഷ്ണ ദേവൻ

Report Page