ഒരച്ഛന്റെ ഗർഭകാലം

ഒരച്ഛന്റെ ഗർഭകാലം

VipinPkd


ഒരച്ഛൻെറ ഗർഭകാലം
**********************
മുറ്റത്തെ ചെമ്പരത്തിയ്ക്ക് വെള്ളം ഒഴിക്കെയായിരുന്നു അതു സംഭവിച്ചത്. കല്യാണിക്കുട്ടി തലച്ചുറ്റി വീണു.......

"''അയ്യോ.... മോളേ....!!""

എന്ന ശാരദമ്മേടെ വിളികേട്ടാണ് തൊടിയിലെ ചീരയ്ക്ക് തടമെടുത്തു കൊണ്ട് നിന്ന ഭാസ്കരച്ഛൻ ഓടിവന്നത് . പിന്നെ പടിഞ്ഞാൻെറ വറീതേട്ടൻെറ കാർ വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് ഒരോട്ടമായിരുന്നു.......

""കല്യാണിക്കുട്ടി തലച്ചുറ്റി വീണൂ... നീ വേഗം ആശുപത്രി വരെ വരണം ...!!""

എന്ന് പറഞ്ഞു ഭാസ്കരച്ഛൻ ഫോൺ കട്ടാക്കിയപ്പോൾ മനസിലെ പെരുമ്പറകൊട്ടിനെ ബൈക്കീൻെറ സ്പീഡിലേക്ക് മാറ്റി സതീശൻ ആശുപത്രിയിൽ എത്തുമ്പോൾ സാരിത്തലപ്പിനാൽ ശാരദമ്മ നനഞ്ഞ മിഴികൾ ഒപ്പിയെടുക്കുവായിരുന്നു...

നെഞ്ചിടിപ്പോടെ സതീശൻ മാലതി ഡോക്ട്ടറുടെ റൂമിലേക്ക് നടന്നു കയറുമ്പോൾ നാണത്തോടെ വിടർന്ന പുഞ്ചിരി സതീശന് നേർക്ക് നീട്ടി ഒളിക്കണ്ണാൽ കല്യാണിക്കുട്ടി നോക്കുന്നുണ്ടായിരുന്നു...

""' ഇങ്ങനെ പരിഭ്രമിച്ചു നിൽക്കാതേ ഇരിക്കു മിഷ്ടർ......""

എന്ന് പറഞ്ഞു മാലതി ഡോക്ടർ പേരിനു വേണ്ടി കല്യാണിക്കുട്ടിയെ നോക്കിയപ്പോൾ

"സതീശൻ" എന്ന് കല്യാണിക്കുട്ടി കൂട്ടിച്ചേർത്തു..

തെല്ലുഭയത്തോടെ സതീശൻ കല്യാണിക്കുട്ടി ടെ അരികിൽ കിടന്ന കസേരയിൽ ഇരുന്നു.

നെറ്റിത്തടത്തിൽ മൊട്ടിട്ടു നിന്ന വിയർപ്പിൻത്തുള്ളികളെ കൈയ്യിലിരുന്ന നീല നിറത്തിലുള്ള തൂവാലയാൽ ഒപ്പിയെടുക്കുംമ്പോഴും സതീശൻെറ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു..

" പരിഭ്രമിക്കാനൊന്നുമില്ല... നിങ്ങളൊരു അച്ഛനാകാൻ പോകുന്നു...!!"

ഡോക്ട്ടറിൻെറ വാക്കുകൾ സതീശൻെറ കണ്ണുകളിൽ ആയിരം വോൾട്ടിൻെറ ബൾബ് പ്രകാശിപ്പിച്ചു..

" ഇനി നല്ല പരിചരണവും ശ്രദ്ധയുമൊക്കെ കിട്ടേണ്ട സമയമാണ്..."

എന്ന് ഡോക്ടർ ഒരു കടലാസിൽ എന്തൊക്കെയോ കുത്തി കുറിച്ച് കൊണ്ട് പറഞ്ഞശേഷം അത് സതീശൻെറ കൈകളിലേക്ക് നൽകി.

" കുറച്ചു വൈറ്റമിൻ ടാബ്‌ലറ്റ്സ് ആണ്" ഡോക്ടർ കൂട്ടിച്ചേർത്തു..

തിരിച്ചു വറീതേട്ടൻെറ കാറിൽ ഒരു ഉത്സവം പോലെ ശാരദമ്മയും ഭാസ്കരച്ഛനും കല്യാണിക്കുട്ടിയുമായി വീട്ടിലേക്ക് പോകുമ്പോൾ അവരുടെ പിന്നാലെ ബൈക്കിൽ പോകുന്ന സതീശൻെറ തലയിൽ എന്തെല്ലാമോ ആലോചിച്ചു പുകയ്ക്കുന്നുണ്ടായിരുന്നു...

വീട്ടിലെത്തി മുറിയിലെ നിലകണ്ണാടിക്കു മുന്നിൽ നിന്ന് കൊണ്ട് തൻെറ ഉദരത്തിൽ തലോടി കല്യാണിക്കുട്ടി സന്തോഷിച്ചു നിൽക്കെ സതീശൻ കല്യാണിക്കുട്ടിയുടെ ഉദരത്തിൽ അമർത്തി ചുംമ്പിക്കുമ്പോൾ സതീശൻെറ മിഴികൾ നനഞ്ഞിരുന്നു.....

ചായ തരുവാനും സാധനങ്ങൾ എടുക്കുവാനും മറ്റും കുറച്ചു വേഗത്തിൽ എങ്ങാനും കല്യാണിക്കുട്ടി നടന്നു പോയാൽ കണ്ണുപൊട്ടണ ചീത്ത പറയുമായിരുന്നു സതീശൻ

കൊതിയോടെ സതീശൻെറ കാതുകളിൽ പറഞ്ഞ പലഹാരങ്ങൾ വാങ്ങി കൊടുത്ത് അവ ഒരു കഷ്ണം കഴിച്ച പാടെ മനംപുരട്ടി കല്യാണിക്കുട്ടി ഛർദ്ദിച്ചു കളയുമ്പോൾ പുറം തടവി കൊടുത്തു സതീശൻ ആശ്വസിപ്പിച്ചു...

പിന്നീട് അങ്ങോട്ട് കല്യാണിക്കുട്ടിയെ പരിചരിക്കുവാമായി സതീശൻ ലീവെടുത്ത് വീട്ടിൽ ഇരിപ്പായപ്പോൾ ശാരദമ്മ പിറുപിറുത്തു..

":""": പെണ്ണുങ്ങളാവുമ്പോൾ കല്യാണം കഴിഞ്ഞാൽ വയറ്റിലുണ്ടാവുന്നതും പ്രസവിക്കുന്നതുമൊക്കെ സർവ്വസാധാരണമാ.... അതിനിവനെന്തിനാ ഇങ്ങനെ ജോലിക്കും പോവാതെ ഇരിക്കുന്നതെന്നാ എനിക്ക് മനസിലാവാതെ........!!"""

എന്നും പറഞ്ഞു ശാരദമ്മ കല്യാണിക്കുട്ടി യെ നോൽക്കുമ്പോൾ കേട്ടഭാവം കൂടി കാട്ടാതെ സതീശൻ പത്രം നിവർത്തി തന്നെ വായിച്ചു കൊണ്ടിരുന്നു ....

വീർത്തു വരുന്ന കല്യാണിക്കുട്ടീടെ ഉദരത്തിന് വസ്ത്രങ്ങൾ ഒക്കെ പാകമാവാതെ വന്നപ്പോൾ ചുരുദാരിൻെറ സ്റ്റിച്ചഴിച്ചും തയ്ചും സതീശൻ ഇട്ടു കൊടുത്ത്....

ശേഷം വേഷം നൈറ്റിയിലേക്ക് പരിണമിച്ചപ്പോൾ കല്യാണിക്കുട്ടി ടെ ഉദരം സ്വതന്ത്രമായപ്പോലെ സതീശൻെറ മനസ്സിനും ലേശം സ്വാതന്ത്ര്യം കിട്ടുകയുണ്ടായി...

ഗർഭിണികളായ സ്ത്രീകളുടെ ഉദരം വെയിൽ കാണിച്ചില്ലേൽ ജനിക്കാൻ പോകുന്ന കുഞ്ഞിന് മഞ്ഞ വരുമെന്ന് എവിടെ നിന്നോ കേട്ടറിഞ്ഞ സതീശൻ കല്യാണിക്കുട്ടിയെ നൈറ്റിയിൽ നിന്നും മുണ്ടും ബ്ലൗസിലേക്കും പ്രമോഷൻ നൽകി...

പിന്നെ രാവിലെയും വൈകുന്നേരവും സൂര്യവെളിച്ചവുമായുള്ള സല്ലാപവും നടത്തവുമൊക്കെയായി കലാപരിപാടികൾ....

കുളി കഴിഞ്ഞു വരുമ്പോൾ കല്യാണിക്കുട്ടീടെ ഈറൻ മുടികൾ നന്നായി തുടച്ചും കണ്ണുകളിൽ കരിമഷി പടർത്തിയും നെറ്റിയിൽ ചന്ദനക്കുറി തൊടുവിച്ചും സിന്ദൂരരേഖയിൽ കുങ്കുമം പടർത്തിയും കല്യാണിക്കുട്ടിയെ ഒരു ദേവിയെ പോലെ സുന്ദരി ആക്കുമ്പോൾ സതീശൻെറ മനസ് നിറഞ്ഞു തുളുമ്പിയിരുന്നു.....

മുന്നിലേക്ക് ഉന്തി വരുന്ന ഉദരം നട്ടെല്ലിനെ മഴവില്ല് കണക്കെ വളച്ചപ്പോൾ വേദനിച്ചത് കല്യാണിക്കുട്ടിടെ ശരീരമായിരുന്നു എങ്കിലും ആ നോവ് നീറ്റലായത് സതീശൻെറ മനസിലായിരുന്നു..

നടുപുറം തടവിയും നീര് വച്ച കാലുകൾ ഉഴിഞ്ഞു കൊടുത്തും ദിവസങ്ങളോളം സതീശൻ പുലരുവോളം ഉറക്കമൊഴിച്ചപ്പോൾ കല്യാണിക്കുട്ടി സുഖമായി ഉറങ്ങുന്നത് സതീശൻ സ്നേഹത്തോടെ നോക്കി നിന്നു...

മാസങ്ങൾ കഴിയുംതോറും കല്യാണിക്കുട്ടി തടിച്ച് സുന്ദരിയായി വന്നപ്പോൾ സതീശൻ ക്ഷീണിച്ചു വശം കെട്ടിരുന്നു...

അല്ലെങ്കിലും എല്ലാവരും ഗർഭകാലത്ത് പെണ്ണിൻെറ അവസ്ഥയെ മാത്രം കണ്ടും സഹതപിച്ചും കടന്നു പോകുമ്പോൾ ഭർത്താവായ ഒരു പുരുഷൻെറ മനസ് കാണാതെ പോയി..

പത്ത് മിസം ചുമന്നു പ്രസവിക്കുന്ന സ്ത്രീയുടെ ത്യാഗഥ്തെ ലോകം വാനോളം പുകഴ്ത്തുമ്പോൾ പത്ത് മാസം തൻെറ പ്രാണപ്രിയയേയും ജനിക്കാൻ പോകുന്ന കുഞ്ഞിനേയും കുറിച്ചു വ്യാകുലപ്പെട്ട് നീറിനീറി കഴിഞ്ഞ പുരുഷൻെറ മനസിനെ അറിഞ്ഞതേയില്ല....

തൻെറ ഭാര്യയുടെ ഉദരത്തിൽ തങ്ങളുടെ കുഞ്ഞ് ജനിക്കുമ്പോൾ സ്ത്രീ അമ്മ ആകുന്നതോടൊപ്പം പുരുഷൻ അച്ഛൻ ആകുന്നുവെന്ന് ഒരിക്കൽ പോലും ആരും ചിന്തിച്ചിട്ടില്ല..

പ്രസവവേദനയിൽ ഉയർച്ചയിലുള്ള പെണ്ണിൻെറ നിലവിളികൾ മാത്രമാണ് സമൂഹം കേട്ടിട്ടുള്ളത്... പ്രസവമുറിയിലെ തൻെറ ഭാര്യയ്ക്കും കുഞ്ഞിനുമായുള്ള ഉള്ളുരുകി നീറുന്ന പുരുഷൻെറ നിശബ്ദമായ മനസിൻെറ തേങ്ങലും പ്രാർഥ്ഥനയും ആരും കേട്ടിട്ടില്ല...

ഇതൊക്കെ പുരുഷൻ അനുഭവിച്ചിട്ടും ലോകം പുകഴ്ത്തി പാടുന്നതെല്ലാം അമ്മയുടെ ത്യാഗവും സ്നേഹവും മാത്രം...

എന്തായാലും സതീശൻ ആഗ്രഹിച്ച പോലെ ഒരു സുന്ദരി മോളൂട്ടിയെ തന്നെ കല്യാണിക്കുട്ടി അൽപനേരത്ത മരണയുദ്ധത്തിന് ശേഷം സതീശൻെറ കൈകളിലേക്ക് വച്ചു നീട്ടിയത്..

ഒരമ്മയുടെ പ്രസവവേദനയുടെ അതേ തീവ്രതതന്നെയാണ് പ്രസവമുറിയുടെ പുറത്ത് കാത്ത് നിൽക്കുന്ന ഓരോ അച്ഛൻേറയും മനസിൻെറ നോവ്.....

അച്ഛനും അമ്മയെപ്പോലെ ത്യാഗി തന്നെയാണ്... മൗനിയായി ത്യാഗി...

( നന്ദി😊❤)

Report Page