Story

Story

VipinPkd


ക്ളാസ്സില് വച്ച അവളൊന്നു ശർദിച്ചപ്പോ തൊട്ട് തുടങ്ങീതാ ചങ്ക് തേണ്ടിടെ കളിയാക്കല്

മുത്തേ ഉമ്മ നീ ഒരച്ഛനാകാൻ പോകുന്നെടാ
അമ്പട കൊച്ചു കള്ളാ പണി പറ്റിച്ചല്ലേ

അവന്റെ ശബ്ദം കേട്ടതും ക്ലാസ് മൊത്തം എന്നിലേക്കായി തിരിഞ്ഞു
ഇന്നേ വരെ അവളെന്നോടൊന്നു ദേഷ്യത്തോടെ അല്ലാതെ സംസാരിക് പോലും ചെയ്തിട്ടില്ല പിന്നെയാ ഇത്

"ഓ കൊച്ചിന്റെ ചോറുണ് ഇവിടെ വച്ച നടത്തണം ന്ന ചിന്തയിലായിരിക്കും "

നീതുവിന്റെ ചോദ്യം കേട്ടാണ് ഞാൻ ഉണര്ന്നത്

"ആടി നീ കൂടിയേ ബാക്കി ഇണ്ടാർന്നോള്ളൂ ...ഇപ്പൊ അതും ആയി "

"എന്നാലും എന്റെ ഹരി നിനക്കിത് ഞങ്ങളോടെങ്കിലും പറയാർന്നു മ്മ് നടക്കട്ടെ ..രണ്ടാളും കൂടി എല്ലാം ഒപ്പിച്ചു വച്ചിട്ട് "

"എടി ഞാൻ "

സിക്ക് റൂമിൽ നിന്ന് അവൾ വരുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയായിരുന്നു

ഞാൻ കാരണം അവള് കൂടി നാണം കേട്ടു എന്തായാലും ഒരു sorry പറയണം

"ദേവി ഞാൻ കാരണം നീ കൂടി "

"അതിനെന്താ ഇതൊക്കെ ഒരു രസല്ലേ "

ആദ്യായിട്ടാ അവളെന്നോട് ചിരിച്ചോണ്ട് സംസാരിക്കണേ

"അല്ല മാഷ് പോവാണോ ..എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പോ കൈമലർത്താ "

"ഞാൻ എന്നാ ചെയ്തിട്ടാ "

"ഞാൻ കൂ ......മര്യാദയ്ക് ഇനി തൊട്ട് എന്റെ ഒപ്പം ഇണ്ടായിക്കോണം .....

താടി മീശേം ഉണ്ടെന്നേ ഒള്ളു ലേ ....വകതിരിവ് വട്ട പൂജ്യാ "

"എടാ പൊട്ട് നിനക്കിത്രയായിട്ടും കാര്യം മനസിലായിലെ "

"നീതുവും അതിനോടയിലോട്ടു വന്നു

"എടാ അവൾക്ക് നിന്നെ ഇഷ്ടാണെന്ന് ...ലവ് ....പ്യാർ ...അതൊക്കെ നിനോടാണെന്ന് "

ശെരിക്കും ന്ന് പറഞ്ഞ അവളുടെ മുഖതേക്ക് നോക്കുമ്പോ നാണം കൊണ്ടവളുടെ മുഖത്തു പുഞ്ചിരി മിന്നി മറഞ്ഞിരുന്നു

സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽകുമ്പോൾ പോക്കറ്റിൽ നിന്ന് വിറക്കുന്ന ഫോണെടുത്ത് ചെവിയിൽ ചേർത്ത് വച്ച എനിക് ഒന്നേ പറഞ്ഞോളു
സുധീഷേ ചങ്കെ ഉമ്മ

Nb:ശർധിച്ചതിന് കാരണം രാവിലത്തെ ഫുഡ് ആയിരുന്നു ഞാൻ അല്ല

Report Page