Spiderman

Spiderman

Shaheer Ahmad Sher
#view

കുട്ടികളെ ഭക്ഷിക്കുന്ന കോമാളിയുടെ കഥ പറഞ്ഞ Clown എന്ന ഹോറര്‍ സിനിമ , രണ്ടു കുട്ടികള്‍ ഒരു കറപ്റ്റ് പോലിസ് ഓഫിസറുടെ കാര്‍ മോഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ പറഞ്ഞ കോപ്പ് കാര്‍ എന്ന ഡാര്‍ക്ക് ത്രില്ലര്‍ . ഈ രണ്ടു Independant സിനിമകള്‍ ആണ് സംവിധായകന്‍ ജോണ്‍ വാട്ട്സിന്‍റെ മുന്‍ വര്‍ക്കുകള്‍ . പുതിയ സ്പൈഡര്‍മാന്‍ സിനിമ വാട്ട്സ് ആണ് ചെയ്യുന്നത് എന്ന് കേട്ടപ്പോള്‍ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു , പതിവില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്‍റ് തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത് .. ചിത്രത്തിന്‍റെ പ്രോമോ മെറ്റിരിയല്‍ ഒക്കെ ഒരു പതിവ് മാര്‍വല്‍ സിനിമയാണെന്ന തോന്നല്‍ ഉണ്ടാക്കിയപ്പോഴും പ്രതീക്ഷിച്ച മികവ് ഉള്ളയൊരു ഫൈനല്‍ പ്രോഡക്റ്റ് ആണ് ലഭിച്ചത് .


ക്യാപ്റ്റന്‍ അമേരിക്ക : സിവില്‍ വാര്‍ എന്ന സിനിമയില്‍ introduce ചെയ്യപ്പെടുമ്പോള്‍ തന്നെ പീറ്റര്‍ പാര്‍ക്കര്‍ പറയുന്നുണ്ട് , തനിക്ക് ഈ കഴിവുകള്‍ ഒക്കെയുള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കുക എന്ന ഉത്തരവാദിത്തം തനിയെ ഏറ്റതുപോലെ ആണെന്ന് , ഇത്രയൊക്കെ സഹായിക്കാന്‍ ഉള്ള കഴിവ് ഉള്ളപ്പോള്‍ നോക്കിനില്‍ക്കുവാന്‍ പീറ്ററിനു ആകുന്നില്ല . സ്പൈഡര്‍മാന്‍റെ പ്രധാന വചനമായ "With Great Power , Comes Great Responsibility" തന്നെ കാര്യം .


പീറ്ററിന് തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് തന്നേക്കൊണ്ട് ആവുംവിധം മറ്റുള്ളവരെ സഹായിക്കണം . എന്നാല്‍ അവന്‍ അപ്പോഴും പതിനഞ്ചു വയസ്സുള്ള ഒരു പയ്യന്‍ മാത്രമാണ് , സ്കൂളും പഠിത്തവും ഫ്രണ്ട്ഷിപ്പും ക്രഷും അവസരം കിട്ടിയാല്‍ കളിയാക്കുന്ന ക്ലാസിലെ ശത്രുവും തന്‍റെ കാര്യത്തില്‍ ഇപ്പോഴും Concern കാട്ടുന്ന മേയും എല്ലാമുള്ള ഒരു ടിപ്പിക്കല്‍ ടീനേജ് കിഡ് . ഈ രണ്ടു വശങ്ങള്‍ ബാലന്‍സ് ചെയ്തു കൊണ്ടുപോവേണ്ട ആവിശ്യം അവനുണ്ട് . ഒരുവശത്ത് ഇതൊരു ടീനേജറിന്‍റെയും പോലത്തെ ജീവിതവും മറുവശത്ത് അയണ്‍ മാന്‍റെയും മറ്റു അവെഞ്ചെഴ്സിന്‍റെയും പോലത്തെ ജീവിതവും . അവരുടെപോലെ ഭൂമിയെ മുഴുവന്‍ രക്ഷിക്കുന്നവര്‍ എന്ന രീതിയില്‍ അല്ലെങ്കിലും ടോണി സ്റ്റാര്‍ക്കിന്‍റെ സജഷനില്‍ ചുറ്റുവട്ടത്തുള്ളവരുടെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന "Friendly Neighbourhood Spider-Man" ആവാനാണ് പീറ്റര്‍ ശ്രമിക്കുന്നത് . അതുകൊണ്ടുതന്നെ മുന്‍ സ്പൈഡര്‍മാന്‍ സിനിമകളുടെ അത്ര വലിയ സ്കെയിലില്‍ അല്ലാത്ത ഒരു Character Driven Ground Level Superhero Movie ആണ് സിനിമ . മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവെഴ്സ് അതിന്‍റെ ഏറ്റവും ബ്രഹ്മാണ്ട സിനിമയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഏറ്റവും പോപ്പുലര്‍ കഥാപാത്രത്തിനു ഇത്തരത്തില്‍ ഒരു സ്മോള്‍ സ്കെയില്‍ മൂവി കൊടുത്ത തീരുമാനം മികച്ചതാണ് . ആവിശ്യത്തിനു കണക്ഷനും ഈസ്റ്റര്‍ എഗ്ഗുകളും ഉള്ളപ്പോഴും ഒരു തുടക്കവും ഒടുക്കവുമുള്ള കഥയും ചിത്രത്തിനുണ്ട് .


അവഞ്ചഴ്സിന്‍റെ യുദ്ധങ്ങളുടെ അവശിഷ്ടങ്ങള്‍ മോഷ്ടിച്ചു ആയുധങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ഏട്രിയന്‍ ടൂമേസിന്‍റെ ഗ്യാങ്ങിലേക്ക് പീറ്റര്‍ അടുക്കുന്നതാണ് കഥയുടെ വഴിത്തിരിവ് . മറ്റു മാര്‍വല്‍ വില്ലന്മാരുടെ പോലെ നായകനോട് പ്രത്യേക വിദ്വേഷം ഉള്ളവനോ ലോകനാശം മുന്നില്‍ കാണുന്നവനോ അല്ല ടൂമെസ് . ഒരു പ്രത്യേക സാഹചര്യത്തില്‍ ക്രിമിനല്‍ ആവേണ്ടിവരുന്ന , സ്വന്തം അതിജീവനം മാത്രം നോക്കുന്ന ഒരു മനുഷ്യന്‍ ആണ് അയാള്‍ . തന്‍റെ കാര്യങ്ങളില്‍ കരടായി വരുന്ന സ്പൈഡര്‍മാനെ ഇല്ലാതാക്കാന്‍ നോക്കുന്നതുപോലും " എനിക്ക് ജീവിക്കണം , എനിക്ക് പണം വേണം , അതിനു തടസമാകുന്ന ആരെയും ഇല്ലാതാക്കും " എന്ന ചിന്തയിലാണ് , അയാള്‍ വെറുമൊരു "മാര്‍വല്‍ വില്ലന്‍" അല്ല . മൈക്കിള്‍ കീറ്റണെന്ന നടന്‍റെ മികച്ച പെര്‍ഫോമന്‍സിനൊപ്പം കഥാപാത്രത്തിനു കൊടുക്കുന്ന എക്സ്ട്രാ ഡെപ്ത് മൂലം മറ്റു മാര്‍വല്‍ വില്ലന്മാരെക്കാള്‍ ഒരു പടി മുകളിലാണ് ടൂമെസ് .


അടുത്ത പത്തു വര്‍ഷത്തേക്കോ പന്ത്രണ്ടു വര്‍ഷത്തേക്കോ സ്പൈഡര്‍മാന്‍ എന്ന വേഷം ടോം ഹോളണ്ട് എന്ന ചെറുപ്പക്കാരന്റെ കയ്യില്‍ ഭദ്രമാണ് . പഴയ രണ്ടു പീറ്റര്‍ പാര്‍ക്കര്‍മാരില്‍ നിന്നും വ്യത്യസ്തമാകുവാന്‍ ടോം ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തം . പക്വതയോ അനുഭവസമ്പത്തോ ഇല്ലാത്തയൊരു പയ്യനാണ് ആ ചുവന്ന കോസ്റ്റുമിനുള്ളില്‍ എന്ന തോന്നല്‍ അവസാനം വരെ ടോം നിലനിര്‍ത്തുന്നു . പീറ്റര്‍ ആ പക്വത നേടുന്നതിനെക്കുറിച്ചാണ് ചിത്രവും . ഒരു ജോണ്‍ ഹ്യൂഗ്സ് ഫെറിസ് ബ്യൂളര്‍ ലൈനില്‍ ഉള്ള ടീനേജ് കോമഡി എന്നതിനൊപ്പം ഒരു സൂപ്പര്‍ഹീറോ ചിത്രം കൂടിയാണല്ലോ , അപ്പോള്‍ ആക്ഷനും പ്രാധാന്യം വേണ്ടതായുണ്ട് .


ആക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് വരുമ്പോള്‍ ക്യാപ്പ്റ്റന്‍ അമേരിക്ക സിവില്‍ വാറില്‍ സ്പൈഡിക്ക് ലഭിച്ച ലാര്‍ജ് സ്കെയില്‍ ആക്ഷന്‍ സീക്വേന്‍സിന്‍റെ തലതിലുള്ള ഒരു ആക്ഷന്‍ സീന്‍ ഈ സിനിമയില്‍ ഇല്ല . സിനിമയും ലാര്‍ജ് സ്കെയില്‍ അല്ല എന്നത് തന്നെ കാരണം . റൂസോ സഹോദരന്മാരുടെ അത്ര മികവില്‍ ആക്ഷന്‍ സ്റ്റേജ് ചെയ്യാന്‍ ജോണ്‍ വാട്ട്സിന് കഴിയാതെപോകുന്നുണ്ട് , എങ്കിലും സിനിമയുടെ ഒരു ട്രീറ്റ്മെന്‍റ് വെച്ചുനോക്കുമ്പോള്‍ തൃപ്തികരമാണ് ആക്ഷന്‍ . ജോണ്‍ വിജയിക്കുന്നത് കഥാപാത്രങ്ങളുടെ കാര്യത്തിലാണ് , സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്ന് പോലും ക്ലൈമാക്സിനു മുന്‍പുള്ള ഒരു കാറിനുള്ളിലെ Conversation സീന്‍ ആണ് , പൂര്‍ണമായും നടന്മാരിലും ഡയലോഗിലും Depend ചെയ്തുള്ള ഒരു സീന്‍ .


സ്പൈഡര്‍മാന്‍ അര്‍ഹിച്ച ട്രീറ്റ്മെന്‍റ് ആണിതെന്നു തന്നെ തോന്നി . ഒരു വ്യത്യസ്തമായ സൂപ്പര്‍ഹീറോ അനുഭവം . ഒരു ഹാരി പോട്ടര്‍ മോഡല്‍ സീരീസ് ആണ് മാര്‍വല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത് , അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പീറ്റര്‍ സ്കൂള്‍ കഴിഞ്ഞു കോളെജിലേക്കും ഡൈലി ബ്യൂഗിളിലെ ഫോട്ടോഗ്രാഫറിലേക്കും അവസാനം Scientist ആവുന്നതും വരെയുള്ള യാത്ര ഇവിടെ തുടങ്ങുകയാണ് . Eagerly waiting for the sequels for which I hope Jon Watts Returns to be the Director Once Again !

©HPC

Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784


My small library join 👇

movies & more...

@Shaheer1983

Report Page