Solo

Solo

Sher1983
#review

Solo movie review : കുറേ ആയി ഇടണം എന്ന് വിജാരിച്ച ഒരു post ആണിത്. 

ഇന്നലെ ആണ് സോളോ torrent റിലീസ് ആയത് ഞാൻ അറിഞ്ഞത്. ആദ്യമേ തീയേറ്ററിൽ പോയി കണ്ട പടമാണിത്. 

ബിജോയ് നമ്പ്യാർ ഒരു anthology dream ആക്കി നടന്നിരുന്നത് ആദ്യമേ അറിയാമായിരുന്നു. അത് കൊണ്ടും ഒരു കട്ട കുഞ്ഞിക്ക ആരാധകൻ ആയത് കൊണ്ടും വേഗം കണ്ടിരുന്നു സിനിമ. First thing... സോളോ ഒരു anthology aan.. അതുകൊണ്ട് ഒരു കഥയിൽ max ഒരു 30-45 minutes മാത്രമേ spend ചെയ്യാൻ പറ്റുള്ളൂ. 

അപ്പോൾ പല ഭാഗങ്ങളും ഒഴുവാക്കേണ്ടി വരും. ഇനി 4 segmentsഇനെ കുറിച്ച് പറയാം. 


World of shekhar :


Shekhar represents water.

ശിവന്റെ റൊമാന്റിക് അവതാരം കൂടി ആണ് ശേഖർ. ശേഖറാണ് ഇവിടെ വെള്ളത്തിനെ പ്രതിനിധാനം ചെയ്യുന്നത്. And this is a pure love story. വെള്ളം കാണണം എന്നില്ല. അതുകൊണ്ട് നായിക അന്ധയാണ്. പ്രണയത്തിന് കാഴ്ച വേണ്ട എന്ന് തെളിയിക്കാൻ. വെള്ളം അതിന്റെ സാന്നിധ്യം അറിയിക്കുക ശബ്ദം കൊണ്ടോ സ്പർശം കൊണ്ടോ ആണ്. വെള്ളത്തിന്റെ ശബ്ദം പോലെ തുള്ളി തുള്ളി ആയിട്ടാണ് ശേഖർ സംസാരിക്കുക. അതായത് വിക്ക് ഉണ്ട്. വിക്കിയാട്ടാണെങ്കിലും പറയാൻ ഉള്ളത് മുഴുവനായി പറഞ്ഞിരിക്കും. ശേഖർ വെള്ളമാണെങ്കിൽ രാധിക ആ വെള്ളത്തെ അടക്കിയിരിക്കുന്ന പാത്രമാണ്. വെള്ളത്തിന് തന്റേതായ ഒരു shape ഇല്ല. അത് അതുള്ള ആ പാത്രത്തിന്റെ ആകൃതിയിൽ ആയിരിക്കും ഉണ്ടാകുക. ആദ്യം.. അതായത് രാധിക വരുന്നതിന് മുൻപ്. ശേഖറിന് സ്വന്തമായി ഒരു വ്യക്തിത്വം ഇല്ലായിരുന്നു. He was unpredictable. വെള്ളത്തെ പോലെ ആകൃതി ഇല്ലാത്തതായിരുന്നു. രാധിക വന്നതിന് ശേഷം അയാൾ ശാന്തനായി മാറുകയായിരുന്നു... ആ പാത്രത്തിലെ വെള്ളത്തെ പോലെ.. അയാൾക്ക്‌ നിയന്ത്രണം പോയത് രാധികയെ തന്റെ അടുത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴാണ്. അതായത് വെള്ളത്തിൽ നിന്നും പാത്രത്തെ വലിച്ചെടുക്കാൻ നോക്കുമ്പോൾ വെള്ളത്തിന് ഉണ്ടാകുന്ന momentary disturbance. രാധികയുടെ മരണത്തിനു ശേഷവും ശേഖർ അവളോട്‌ സംസാരിക്കുന്നതായി കാണിക്കുന്നുണ്ട്. അവസാനം അയാൾ വിമുക്തനാവുകയാണ് രാധികയിൽനിന്ന്.

അത് കാണിക്കുന്നത് വെള്ളത്തിന് ഒരു പാത്രമോ അടക്കം ചെയ്യാൻ വേണ്ടാത്ത ഒരു സ്ഥലത്തിൽനിന്ന്. കടൽ അഥവാ സമുദ്രത്തിൽനിന്ന്. World of shekhar മൊത്തത്തിൽ നോക്കുകയാണെങ്കിൽ ഒരു simple love story ആണ്. 

 ഇതിൽ ശേഖർ പ്രതിനിതീകരിക്കുന്നത് വെള്ളത്തിനേയുമാണ്. 


World of siva :


ശിവ.. അയാൾ പ്രതിനിതീകരിക്കുന്നത് അഗ്നി ആണ്. അഗ്നി സ്പർശിച്ചാൽ തൊട്ടതെല്ലാം ചാമ്പലാക്കും. സിനിമ കണ്ടവർ ശ്രദ്ധിച്ചു കാണും Dulquer അതായത് ശിവ ഈ സെഗ്മെന്റിൽ ഒന്നും മിണ്ടില്ല. ആകെ ഉള്ള dialogues അച്ഛൻ അമ്മ എന്ന് മാത്രമാണ്. തീ ശബ്ദം ഉണ്ടാകില്ല. ഇനി ഉണ്ടാക്കുമെങ്കിൽ തന്നെ അത് തി ഉണ്ടാകുമ്പോൾ മാത്രം ആയിരിക്കും. ഏതൊരു മനുഷ്യന്റെയും തുടക്കം അവരുടെ മാതാപിതാക്കൾ ആണ്. ശിവ പറയുന്നതും അവരെ പറ്റി തന്നെ. തി പ്രതികരിക്കുകയാണ് ചെയ്യുക. ചുറ്റുമുള്ള വസ്തുക്കൾക്കനുസരിച് അത് പ്രതികരിക്കും. പിന്നെ ഏതൊരു തീയും അവസാനം കെടും. അതുകൊണ്ടാവാം dulquerinte ശിവ എന്ന കഥാപാത്രത്തിനും മരണം സംഭവിച്ചത്. പിന്നെ കൂടുതൽ ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ മനോജ്‌ കെ ജയൻ എന്ന കഥാപാത്രം ഒരു തീപെട്ടിയെ പ്രതിനിതീകരിക്കുന്നു. ശിവയുടെ അനിയനെയും സംഹാരശേഷിയുള്ള ഒരു തീ ആക്കി മാറ്റുന്നുണ്ട്. 

മൊത്തത്തിൽ പറയുകയാണെങ്കിൽ world of ശിവ എന്ന segment സൂചിപ്പിക്കുന്നത് രോഷം അഥവാ ഉന്മൂലനം അഥവാ മരണം ആണ്. ദുൽക്‌റിന്റെ ശിവ തീയേ സൂചിപ്പിക്കുന്നു. 


World of Trilok :


ഇറങ്ങിയപ്പോൾ മുതൽ ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടിയ segment ഇതായിരുന്നു. ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. 

തീ ചൂടാക്കിയാൽ നമുക്ക് എന്ത് കിട്ടും ?? ആവി. അതൊരു തരം വായുവായി നമ്മൾക്ക് സങ്കല്പിക്കാം. അതായത് വെള്ളം (പ്രണയം ) ചൂടാക്കിയാൽ അതായത് തീയുടെ കൂടെ (ഉന്മൂലനം). ശേഖറിനെയും ശിവയേയും ചേർത്താൽ നമ്മൾക്ക് ത്രിലോകിനെ കിട്ടും. 

ഇവിടെ love interest ഇൻ പറ്റുന്ന മരണം ആണ് പ്ലോട്ട്. ത്രിലോകിനെ കുറിച്ച് പറയുകയാണെങ്കിൽ ത്രിലോക് കാറ്റിനെ പോലെ ആണ്.അയാൾ കാറ്റിനെ പോലെ നിശ്ശബ്ദനാണ്. എല്ലാം സ്ഥലത്തും എത്തുകയും ചെയ്യും. അയാൾ പ്രതികാരം ചെയ്യേണ്ട ആൾക്കാരുടെ വീട്ടിൽ വരെ എത്തുന്നുണ്ട്. കൂടാതെ കാറ്റിനെ ഒരിക്കലും പിടിക്കാൻ കിട്ടില്ല 

ത്രിലോക് അയാളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ എല്ലാ സ്ഥലത്തും എത്തി പെടുന്നുണ്ട്. ത്രിലോക് കാറ്റിനെ പോലെയാണ്. 


World of Rudra :


സിനിമ റിലീസ് ആയപ്പോൾ ഏറ്റവും കൂടുതൽ വിമർശിച്ചത് ഈ ഒരു segment ആയിരുന്നു. മേല്പറഞ്ഞ മൂന്ന് Element കളുടെയും കൂട്ടായ്‌മ ആണ്. തീ ജലം വായു ഇവ മൂന്നും ഉള്ളത് ഭൂമിയിൽ ആണ്. രുദ്ര ശേഖറിനെ പോലെ പ്രണയത്തിലാണ്. ശിവയെ പോലെ ചൂടനാണ്. ത്രിലോകിനെ പോലെ എല്ലാ സ്ഥലത്തും എത്തുകയും cheyyum. (Australia വരെ ). മേല്പറഞ്ഞ മൂന്ന് കാരണങ്ങളാൽ ഭൂമിക്കു പല ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെങ്കിലും ഭൂമിയെ പ്രധാനമായി നശിപ്പിക്കുന്നത് അതിൽ ജീവിക്കുന്ന മനുഷ്യന്മാർ ആണ്. നമ്മൾ പറയാറുണ്ട് നമ്മൾ എല്ലാവരും ഭൂമിയുടെ മക്കളാണെന്ന്‌. അതുകൊണ്ടാവാം സോളോയിൽ ബിജോയ് നമ്പ്യാർ രുദ്രയെ ചതിക്കാൻ രക്തബന്ധത്തിൽനിന്നുള്ള സ്വന്തം അച്ഛനെ തിരഞ്ഞെടുത്തത്. അത് ആ കഥക്ക് അനിവാര്യമായിരുന്നു. നിർഭാഗ്യശാൽ ഈ ഒരു ഭാഗം ആയിരുന്നു ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത്. രുദ്ര ഭൂമിയെ പോലെ ക്ഷമയെയും പ്രതിനിതീകരിക്കുന്നു. 

കൂടാതെ പറയണമെങ്കിൽ ഇതിന്റെ DI Colour കറക്ഷൻ and also costume design വേറെ ലെവൽ ആയിരുന്നു. ശേഖർ വെള്ളത്തിന്റെ സൂചിപ്പിക്കുന്ന പോലെ നീല മയമുള്ള ഡ്രെസ്സുകൾ അതല്ലെങ്കിൽ നേരിട്ട് വെള്ളത്തിന്റെ സാന്നിധ്യം. ശിവ മുഴുവൻ സമയവും കറുപ്പ് ആണ് ധരിക്കുന്നത്. ചാരം സൂചിപ്പിക്കുന്നത് പോലെ... ത്രിലോക് ഒരു വെള്ളമയമുള്ള ash colour ആണ് presentil ഇടുന്നത്. അശുദ്ധമായ വായു pole.ആയിഷയുടെ കൂടെ ഉള്ള സമയത്തു pure വൈറ്റ് ആയിരുന്നു ഷർട്ട്‌. രുദ്ര മിലിറ്ററി അല്ലെങ്കിൽ ബ്രൗൺ കലങ്ങിയ നിറങ്ങൾ ആയിരുന്നു ധരിച്ചത്.


Negative ആയി തോന്നിയത് നാടകീയത ഉള്ള dialogues ആയിരുന്നു. മലയാളം അറിയാത്ത ബിജോയ് നമ്പ്യാർ മലയാളത്തിലേക്ക് translate ചെയ്തപ്പോൾ പറ്റിയ തെറ്റാവാം ith

ഇതൊരു റിവ്യൂവിൽ ഉപരി ഒരു break down ആണ്. 

ഇഷ്ടപ്പെട്ടെങ്കിൽ like ചെയ്യൂ ഷെയർ ചെയ്യൂ 

Always welcome for feedbacks.. 

NB: Strictly personal 


നേരത്തെ ഇട്ട പോസ്റ്റാണ്. മലയാളത്തിലേക്ക് മാറ്റി എഴുതാൻ കുറച്ച് സമയം പിടിച്ചു. 

സപ്പോർട്ട് പ്രതീക്ഷിക്കുന്നു. 

Conclude ചെയ്യണമെങ്കിൽ പറയുന്നു സോളോ is a underrated movie

#copied

@sher1983r

Report Page