Solo

Solo

Sher1983
#view

സോളോ -തിരുവിളയാടൽ ബന്ധം? 

.....................................................

കഴിഞ്ഞ മാസം ഇവിടെ എഴുതിയ ഒരു പോസ്റ്റ് ചെറിയ മാറ്റം വരുത്തി ഇടുന്നു... സോളോ ഇറങ്ങിയ ശേഷം ഇത്രയും ചർച്ച ചെയ്ത ചിത്രം എന്റെ അറിവിൽ ഇല്ല.. ബിജോയ് തന്റെ ചിത്രത്തെ പറ്റി ആദ്യം നൽകിയ സൂചനകളോട് നീതി പുലർത്തിയോ അതൊ പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ചിത്രം ചെയ്തൊ എന്നൊരു ചർച്ചയാണിപ്പോൾ നടക്കുന്നത്.. ബിജോയ് നമ്പ്യാർ എന്ന സംവിധായകൻ ഇങ്ങനെയൊരു ചിത്രമായി മലയാളത്തിൽ വന്നപ്പോൾ ഞാൻ ആഗ്രഹിച്ചത് വ്യത്യസ്ത എന്ന മാനമാണ്... പക്ഷേ വ്യത്യസ്ത എന്ന കയ്പ്പു നിര് നുകർന്ന് ആ ചിത്രത്തെ അഭിപ്രായ സ്വാതന്ത്രം ഉപയോഗിച്ച് വലിച്ച് കീറുന്നതായി കാണാം... ഒരു കലാസൃഷ്ടിയാകുമ്പോൾ അത് വിമർശനങ്ങൾക്കതിതമാണ്.. നിങ്ങൾ നൽകിയ വിശ്വാസത്തിനും ടിക്കറ്റിന് കൊടുത്ത ക്യാഷിനും വിപരിതമായി എന്തൊ മഹാ പാപം ചെയ്തെന്ന രീതിയിൽ ഓരൊ ആളുകളും പ്രതികരിക്കുന്ന ഈ അവസരത്തിൽ ഇവിടെ അതിനെ പറ്റി അധികം ചർച്ച ചെയ്യാൻ ഈ പോസ്റ്റ് ഞാൻ ഉപയോഗിക്കുന്നില്ല.. അതെ സമയം ഒരു ചിത്രത്തെ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ ശ്രമിക്കുന്നു..


തിരുവിളയാടൽ....


ഇന്ത്യൻ സിനിമ ലോകം കണ്ട അത്ഭുത സൃഷ്ടികളിലൊന്നായിരുന്നു എ പി നാഗരാജൻ 1965-ൽ ഒരുക്കിയ ശിവാജി ചിത്രം തിരുവിളയാടൽ.. ആ കാലഘട്ടത്തിൽ ഇങ്ങനെയൊരു ചിത്രം ഒരുക്കി എന്നതും അത്ഭുതം തന്നെയാണ്.. ചിത്രം കൈകാര്യം ചെയ്യുന്ന ആശയവും വിഷയവും ശിവ ഭഗവാന്റെ അവതാരങ്ങളെ പറ്റിയാണ്.. വിളയാടൽ എന്നാൽ ശിവന്റെ താണ്ഡവം / നടനം എന്നൊക്കെ അർത്ഥം വരും.. എന്നാൽ ഇവിടെ വിളയാടൽ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് ശിവന്റെ കളി / നാടകം (Game of Shiva) എന്നിങ്ങനെയാണ്... പല അവതാരങ്ങളും എടുത്ത് ശിവൻ ഓരൊ നാടകം കളിക്കുകയാണ്.. അതിന്റെ അവസാനം ഭഗവാൻ ഓരൊ ഗുണ പാഠംങ്ങളും നൽകുന്നു... ഈ ചിത്രം പതിനേഴാം നൂറ്റണ്ടിൽ രചിക്കപ്പെട്ട തിരുവിളയാടൽ പുരാണം എന്ന കഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിച്ചതാണ്.. ശിവന്റെ 64 കഥകൾ ഉൾകൊള്ളുന്ന ഒരു രചനയാണീത്.. ഇതിലെ നാല് കഥകളാണ് ചിത്രത്തിനായ് ഏറ്റെടുത്തത്... തിരുവിളയാടലിന്റെ ശക്തി എന്നത് അതിലെ ഗാനങ്ങളാണ്.. സോലോയിലെ പോൽ നാല് വ്യത്യസ്ത കഥകളാണ് ഈ ചിത്രത്തിലും അതുപോലെ ഓരൊന്നിലും വ്യത്യസ്തമായ രണ്ടിൽ കൂടുതൽ ഗാനങ്ങളും..


കഥയിലേക്ക്....

നാരഥൻ ശിവനായ് കൊണ്ട് വന്ന അധികം പ്രത്യേകയുള്ള ജ്ഞാന പഴം.നാരഥൻ അദ്ദേഹത്തിന് സമർപ്പിക്കുന്നു..ശിവൻ തന്റെ പാതിയായ ശക്തിക്ക് അത് നൽകുന്നു.. എന്നാൽ ഈ പഴം തന്റെ മക്കൾക്ക് അവകാശപ്പെട്ടതാണ് ശക്തി പറയുന്നു - മക്കളായ ഗണപതിയെയും മുരുഖനെയും വിളിച്ച് വരുത്തുന്നു.. അതിൽ ഉണ്ടായ തർക്കത്തിൽ മുരുഖൻ കൈലാസം ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു.. പളനിയിലേക്ക്... യാത്രയായ മുരുഖനെ ക്ഷണിക്കാൻ ശക്തി പോകുന്നു..തന്റെ പതിയുടെ നാടകമായിരുന്നു സംഭവിച്ചതെന്നും ശക്തി മുരുഖനോടായി പറയുന്നു., എന്നാൽ രോഷാകുലനായ മുരുഖൻ തന്റെ വാക്കുകൾ നിരത്തി ശിവനെ വെല്ലുവിളിക്കുന്നു.. ഇവിടം മുതൽ പാർവ്വതി തന്റെ പതിയുടെ അവതാര നാടകങ്ങളെ ( വിളയാട്ടം) മകനായി പറഞ്ഞ് കൊടുക്കുന്നു...


കഥ - ഒന്ന്..

"മുടിയിലെഴും മണമെങ്ങു നിന്നതാ

മലരിലെയോ, തനിയേ വരുന്നതോ

മധുരയിലെ ക്കവിയോടു ശങ്കരാ

മറുപടി നീ പറയുന്നതത്ഭുതം"


മധുരയിലെ (പാണ്ഡ്യ)രാജാവിനു ഒരു രാത്രി ഒരു സംശയം ഉണ്ടായിയത്രെ….സ്ത്രീകളുടെ തലമുടിയുടെ മണം സ്വാഭാവികമായുള്ളതോ അതോ സുഗന്ധദ്രവ്യങ്ങളാലോ ചൂടുന്ന പൂവിനാലോ വരുന്നതോ എന്ന് … ഈ സംശയം തീര്‍ക്കുന്നവര്‍ക്ക് വിലപ്പെട്ട സമ്മാനവും നിര്‍ദ്ദേശിച്ചു… മധുരയിലെ ഒരു സാധാരണക്കാരനായ ശിവഭക്തനായ കവിയ്ക്ക് ആ സമ്മാനം വേണം എന്ന മോഹം വരികയാല്‍ ശിവനെ പ്രാര്‍ത്ഥിച്ചു…ശിവന്‍ അത് സ്വാഭാവികമല്ല എന്ന് വാദിക്കുന്ന തരത്തില്‍ കവിത എഴുതിക്കൊടുത്തുവത്രെ… ആസ്ഥാന കവിയായ നക്കീരന്‍ അത് എതിര്‍ത്തു… സാക്ഷാല്‍ ശിവന്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടും അതില്‍ നിന്നും മാറാതെ നിന്നു; ശിവന്‍ നക്കീരനെ മൂന്നാം തൃക്കണ്ണിനാല്‍ ദഹിപ്പിച്ചു എന്നും പിന്നീട് രക്ഷിച്ചു എന്നും കഥ കേട്ടിട്ടുണ്ട്... നൂറ്റാണ്ടുകൾക്ക് മുമ്പ് മധുരയിൽ ജീവിച്ചിരുന്ന കവിയാണ് നക്കീരൻ.. 


അഗ്നി- സോളോ..

കോപാകുലനായ ശിവൻ തന്റെ ത്രീ കണ്ണ് കൊണ്ട് അഗ്നിക്കിരയാക്കുന്നു .. പിന്നീട് പുനർജനിപ്പിക്കുന്നു..


കഥ - രണ്ട്..

ദാക്ഷയണി - ധക്ഷന്റെ മകൾ... 

ധക്ഷന്റെ ആഗ്രഹത്തിന് വിരുദ്ധമായി ദാക്ഷയണി (സതി ദേവി ) മംഗലം ചെയ്തതാണ് ശിവ ഭഗവാനെ.. ഈശ്വരനെ നിന്ദിക്കുന്ന സ്വഭാവമാണ് ധക്ഷന്.. ധക്ഷനെയും രാജ്യത്തെയും ഉപേക്ഷിച്ച് ദേവി ശിവന്റെ കൂടെ കൈലാസത്തിലേക്ക് യാത്രയായി.. കുറച്ച് നാളുകൾക്ക് ശേഷം ദേവി തന്റെ അച്ഛൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോകണമെന്ന അനുവാദം ശിവനോട് തിരക്കുകയുണ്ടായി.. എന്നാൽ ശിവൻ അതിനെ എതിർക്കുകയും വിവാഹ ശേഷം പെണ്ണ് ഭർത്താവിന്റെ കൂടെയാണ് താമസിക്കേണ്ടത് എന്നും വാദിച്ചു.. സ്ത്രി വിരുദ്ധമായ വാക്കുകൾ കൊണ്ടും സ്ത്രിക്ക് സ്വാതന്ത്ര്യം ഇല്ല എന്നുള്ള ചിന്തകൾ കൊണ്ടും ശിവൻ ദേവിയെ ആക്രോശിച്ചു... ധക്ഷന്റെ യാഗത്തിനായി പോയ ദേവി തിരിച്ച് വന്നതും ശിവൻ കോപം കൊണ്ട് ശിവ നടനം ചെയ്തു.. കോപത്തിൽ ആടിയ ശിവൻ അവസാനം ദക്ഷയണിയെ ചേർത്ത് പിടിച്ച് പറഞ്ഞു.. "ആണും പെണ്ണും ഒന്നാണ് അതാണ് സത്യം.നിയില്ലെങ്കിൽ ഞാനില്ല .. ഇത് എന്റെ ഒരു നാടകം മാത്രം.. ജനങ്ങൾക്കുള്ള പാഠംവും "


ത്രിലോക് - സോളോ


ത്രിലോക് എന്നാൽ മൂന്നു ലോകത്തിന്റെ നാഥൻ... ശിവന്റെ കോപം കൊണ്ടും നടനം കൊണ്ടും മൂന്നു ലോകവും കീഴ്മേൽ മറിയുന്നു...


കഥ - മൂന്ന്...

മുക്കുവന്റെ മകളായി അവതാരമെടുത്ത പാർവ്വതി.

മുക്കുവന്റെ മകളായ പെണ്ണിന്റെ പുറകെ വേഷം മാറി വരുന്ന ശിവൻ... ശിവൻ (കറുത്ത മനുഷ്യന്റെ വേഷം) അവളെ ശല്യം ചെയ്യുന്നു.. തന്റെ പ്രണയം അവളോടായി പറയുന്നു.. ആ നേരം കടലിൽ സ്രാവിന്റെ ആക്രമണം രൂക്ഷമായിരുന്നു.. ഒരുപാട് പേർ അതിൽ മരണമടഞ്ഞിരിക്കുന്നു. തുടർന്ന് സ്രാവിനെ വക വരുത്താൻ ശിവന്റെ അവതാരം തയ്യറാകുന്നു.. അതിനുള്ള പ്രതിഫലം മുക്കുവന്റെ മകളാകണമെന്നാണ് ശിവന്റെ വാദം... സ്രാവിനെ വദിച്ച ശേഷം ശിവൻ തന്റെ യഥാർത്ഥ രൂപത്തിലാകുകയും.. ഇവൾ തന്റെ ഭാര്യ പാർവ്വതിയാണെന്ന് പറയുന്നു.. "താനുമായുള്ള വഴക്കിൻ മേൽ ശാപം ലഭിച്ച് തന്നെ മറന്നവൾ ആണിവൾ.. ശിക്ഷ കാലം കഴിഞ്ഞപ്പോൾ ഞാൻ ഇവളെ തിരിച്ചെടുക്കുന്നു " എന്ന് പറഞ്ഞ് രണ്ടാളും മായുന്നു..


ജലം - സോളോ..


കഥയിലെ പശ്ചത്തലം കടലാണ്... ജലം എന്നത് ഈ കഥയിൽ നിറഞ്ഞ് നിൽക്കുന്നു. ഒപ്പം സോളോയിലെ പോലെ പ്രണയവും.


കഥ - നാല്..

ഹേമനാദൻ മധുരയിലെ പ്രശസ്ത ഗായകൻ.. തന്നെ വെല്ലാൻ ഈ ലോകത്ത് ആരുമില്ലെന്ന് അഹം നടിച്ച ഗായകൻ.. പാണ്ഡ്യനാട്ടിൽ എത്തുന്ന സംഗിതഞ്ജനെ നാട്ടിലെ പ്രമുഖൻ തന്റെ നാട്ടിലെ ഗായനുമായി ഒരു മത്സരത്തിനായ് വെല്ലുവിളിക്കുന്നു.. അതിനായ് ഒരു ദരിദ്രനായ ഗായകനെ ക്ഷണിക്കുന്നു.. എന്നാൽ വലിയ സംഗിതഞ്ജനെതിരെ മത്സരിക്കാൻ പൊന്ന കഴിവ് തനിക്കില്ലെന്ന് അയാൾ പറഞ്ഞു.. നാട്ടുപ്രമാണി താൻ തന്നെ പാടണമെന്ന് ശഠിച്ചു.. പിന്നെ ഭീഷണിയായി... അയാൾ ശിവന്റെ അമ്പലത്തിൽ ചെന്ന് പാടി യാജിച്ചു.. തുടർന്ന് ഒരു വിറക് വെട്ടുക്കാരന്റെ വേഷത്തിൽ നാട്ടിൽ എത്തുന്ന ശിവൻ, ഹേമനാദൻ കേൾക്കെ ഒരു ഗാനം ആലപിക്കുന്നു.. ( "പാട്ടും നാനെ.". ഈ ഗാനത്തിലെ അവതരണ രീതി പ്രശംസിക്കേണ്ടതാണ്).. ആ ഗാനം കേൾക്കെ ഹേമനാദൻ വന്ന് തന്റെ അഹ ബോധത്തിൽ ക്ഷമ ചോദിച്ച് നാട് വിടുന്നു..


ഭൂമി - സോളോ..

ഈ കഥയിൽ ഭൂമിയോളളം ക്ഷമ കാണിക്കുന്ന ശിവന്റെ അവതാരത്തെ കാണാം..


ഈ കഥകൾക്ക് ശേഷം മുരുഖൻ തന്റെ കോപം മാറ്റി കൈലാസത്തിലേക്ക് തിരിക്കുന്നു...

ഒരുപാട് ഗാനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ചിത്രമാണ് തിരുവിളയാടൽ.. പഴം നിയപ്പ, ഒരുനാൾ പൊതുമ..., ഇസൈ തമിഴ്.. പാട്ടും നാന്നെ.. ഇന്നും ഹിന്ദു ഭക്തിഗാനങ്ങളിൽ ഈ ചിത്രത്തിലെ ഗാനങ്ങൾക്കുള്ള സ്ഥാനം വലുതാണ്.. 2012-ൽ ചിത്രത്തിന്റെ ഡിജിറ്റൽ വേർഷൻ ഇറങ്ങിയിരുന്നു...1965 ജൂലൈയില്‍ റിലീസായ ഈ ചിത്രം നിര്‍മിച്ചിട്ട് അന്‍പതു വര്‍ഷം പൂര്‍ത്തിയാകുന്നു. ശിവാജി ഗണേശന്‍ ശിവനായും സാവിത്രി പാര്‍വതിയായും നിറഞ്ഞാടിയ ചിത്രം മലയാളത്തിലും കന്നഡയിലും തെലുങ്കിലും വന്‍ ഹിറ്റായിരുന്നു. ഇതിലെ പാട്ടുകളും അതിലേറെ ഹിറ്റായി. കടുകട്ടി ക്ളാസിക്കലായ പാട്ടുകള്‍ അന്ന് മലയാളക്കരയില്‍ സാധാരണാക്കാര്‍ പോലും പാടി നടന്നു...


ശിവന്റെ അവതാരങ്ങളുടെ കഥ പറഞ്ഞ ചിത്രം.. നാലു കഥകളായ് അവതരിപ്പിച്ച നാട്യം.. സംഗിതത്തിനും ന്യത്തത്തിനും ഒരു പോൽ പ്രാധാന്യം ഉള്ള ചിത്രം.. നടികർ തിലകം ശിവാജി ഗണേഷിന്റെ മികച്ച പ്രകടനം.. എല്ലാം കൊണ്ടും ഇന്ത്യയിലെ മികച്ച ഡിവേഷണൽ ക്ലാസിക്കുകളിൽ ഒന്നായി തിരുവിളയാടൽ മാറി... സോലോ എന്ന ദുൽഖർ ചിത്രവും ഇതും തമ്മിൽ പരോക്ഷമായി ചില ബന്ധങ്ങൾ ഉണ്ട്.. വലിയ ബന്ധങ്ങളാല്ല ചെറുത് മാത്രം... 


ശിവനുമായുള്ള സാമ്യം.. ശിവന്റെ വിവിധ ഭാവങ്ങൾ ( രൗദ്രം, പ്രണയം)... നാല് കഥകൾ... സ്ത്രി സാന്നിധ്യം.. പാട്ടുകൾക്കുള്ള പ്രാധാന്യം... അങ്ങനെ.. പിന്നെ Name it self... സോലോ...?

(ഒരാൾ മാത്രം അരങ്ങേറുന്ന നാടകം/ ഗാനം)..


മരിക്കും മുമ്പ് ഒരാൾ കണ്ടിരിക്കേണ്ട തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിലുണ്ട് തിരുവിളയാടൽ.. (9/50)..


(എന്റെ സ്വന്തം കാഴ്ച്ചപ്പാടുകൾ തെറ്റാകാം ക്ഷമിക്കുക)


തിരുവിളയാടൽ 50 വർഷങ്ങക്ക് മുമ്പ് അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യത്യസ്തത കൊണ്ട് ആ ചിത്രം മികച്ച് നിൽക്കുന്നു... നാല് കഥകൾ, ഗാനങ്ങൾ, സ്ത്രി കഥാപാത്രങ്ങൾക്കുള്ള പ്രാധാന്യം... സോളോ ഒരു മികച്ച സൃഷ്ടി തന്നെയാണ്... കാലങ്ങൾക്കപ്പുറം വാഴ്ത്തപ്പെടാതെ ഇപ്പോളും ചിത്രം വാഴ്ത്തട്ടെ...

#StandUpWithSolo #DontKillSolo 

©MsMelvinJp moviestreet

@cinematicworld

Report Page