Solo

Solo

Sher1983
#review

🔺4 കഥകളും കൂടി മൊത്തത്തിൽ ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നൽകി. 


🔻അതേ.. നിങ്ങളെ ഒരു ദുൽഖർ ഫാനാക്കാൻ ഈ സോളോ തന്നെ ധാരാളം. 


🔺ദുൽഖർ മാത്രമല്ല, സിനിമയിലെ എല്ലാ ഡിപ്പാർട്മെന്റും കയ്യടി അർഹിക്കുന്നു. 


🎥ചിത്രം - സോളോ (2017) 


🎬വിഭാഗം - മ്യൂസിക്കൽ, റൊമാന്റിക്‌, ആക്ഷൻ, ത്രില്ലർ ഡ്രാമ 


🔰🔰🔰Whats Good??🔰🔰🔰


കൺസെപ്റ്റ്, കഥകൾ, തിരക്കഥ, ആഖ്യാന രീതി, അഭിനേതാക്കളുടെ പ്രകടനം, പാട്ടുകൾ, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, ചില മാസ്സ് രംഗങ്ങൾ, ദുൽഖറിന്റെ മാനറിസങ്ങൾ (Rudra Was Awesome) 


🔰🔰🔰Whats Bad??🔰🔰🔰 


സായ് ധൻസികയുടെ ഡബ്ബിങ്, ശ്രുതി ഹരിഹരന്റെ പൊടിക്കുള്ള ഓവർ ആക്ടിങ്


🔰🔰🔰Watch Or Not??🔰🔰🔰


എറണാകുളത്തെ 3 തീയേറ്ററുകളിൽ നടന്ന 8.30 നുള്ള ഫാൻസ്‌ ഷോ ഇന്നു കണ്ടപ്പോൾ ദുൽഖർ എന്ന നടന് ഇത്രയധികം ഫാൻസ്‌ ഉണ്ടെന്ന് മനസ്സിലായി. ടിക്കറ്റ് നൽകിയ RAhul ന് നന്ദി. ഫാൻസിനു മാത്രമല്ല എല്ലാവർക്കും ആഘോഷിക്കാനുള്ള വകയുള്ള ഈ സിനിമ നല്ലൊരു ഓളത്തിൽ കാണാൻ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നു. 


ആദ്യമായി ചിത്രത്തിന്റെ കൺസെപ്റ്റ് നന്നായി തോന്നി. ജലം, വായു, അഗ്നി, മണ്ണ് എന്നിങ്ങനെ നാല് കഥകളെ തിരിച്ചതും എല്ലാ കഥകളിലും 4 വർഷം എന്ന കാലയളവ് നിർണായകമായി കാണിച്ച വിധം നന്നായിരുന്നു. 


സോളോയിലെ പാട്ടുകൾ ഒരുപാട് ഇഷ്ടപ്പെട്ടവരാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ നന്നായി ആസ്വദിക്കാൻ സാധിക്കും. ചിത്രം തുടങ്ങുന്നത് തന്നെ വാരാണ്ടി സിങ്കകുട്ടി എന്ന പാട്ടിലൂടെയാണ്. ആദ്യത്തെ ജലത്തെ കുറിച്ചുള്ള കഥയിൽ പ്രണയം വളരെ മനോഹരമായി പറയുന്നു. അതിൽ 3 ഗാനങ്ങൾ, ശാശ ത്രിപാഠി പാടിയ താലോലം, വിജയ്‌ പാടിയ കണ്ടു നീ എന്നെ എന്നിവയും ഉൾപ്പെടുന്നു. മനോഹരമായ പ്രണയകഥയിൽ ജലം എങ്ങനെ കണക്ട് ആകുന്നു എന്നത് പറയുന്ന വിധം ഹൃദ്യമായി തോന്നി. താലോലം എന്ന പാട്ടും ജലവും ആ ഫീലും... ശേഖറിന്റെ ലോകം നിങ്ങളുടെ മനസ്സ് ആർദ്രമാക്കും. 


ത്രിലോക്... വായു... ടീസറിൽ ഒന്നും വരാത്ത ഈ പുള്ളിക്കാരന്റെ കഥ നിങ്ങൾ സ്വയം കണ്ടു ആസ്വദിക്കുക. പാട്ടുകൾ ത്രിലോകിന് ആവശ്യമില്ല. കാരണം ത്രില്ലറിനിടയിൽ ഗാനം വേണ്ടല്ലോ..ഒന്നുറപ്പാണ്... നിങ്ങൾക്ക് കയ്യടിച്ചു വിസിലടിച്ചു രസിക്കാനുള്ള മാസ്സ് സീനുകളും ഡയലോഗും ത്രിലോകിന്റെ കൈവശമുണ്ട്. 


പകയുടെ അഗ്നിയിൽ ജ്വലിക്കുന്ന ശിവ. ഐഗിരി നന്ദിനി എന്ന ഗാനവും അതിനോടപ്പമുള്ള ആക്ഷൻ രംഗങ്ങളും കയ്യടിയോടെ വീക്ഷിച്ചത് പറഞ്ഞറിയിക്കാൻ വയ്യാത്ത ആനന്ദം നൽകി. ഈ കഥയിൽ ദുൽഖർ എന്ന നടൻ ആകെ ഒരു വാക്ക് മാത്രമേ ഉച്ചരിക്കുന്നുള്ളൂ.. ആ കഥാപാത്രത്തിന് സംഭാഷണങ്ങളുടെ ആവശ്യമില്ല. എന്നാൽ കഥ പറയുന്ന വിധം.. എഡിറ്റിംഗ്.. സാധാരണ പ്രതികാരകഥയെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. 


രുദ്രയുടെ ലോകം നമ്മെ ആനന്ദിപ്പിക്കുന്നു. റാഷോമോൻ എന്ന ഗാനത്തിനു വളരെ നല്ല പ്രതികരണമായിരുന്നു തീയേറ്ററിൽ. സീതാ കല്യാണം എന്ന ഗാനം അടങ്ങിയിരിക്കുന്നത് ഇതിലാണ്. ഈ കഥയിൽ പ്രണയമുണ്ട്.. കാത്തിരിപ്പുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്. ചോദ്യത്തിന്റെ ഉത്തരം തേടി രുദ്ര വരുന്നതും 4 വർഷത്തിന് ശേഷമാണ്.. കഥയുടെ പര്യവസാനം എല്ലാരേയും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല.. ഈ ലോകം അങ്ങനെയാണ്.. ഭൂമി.. മണ്ണ്.. 


ദുൽഖർ എന്ന നടന്റെ നല്ലൊരു സെലെക്ഷൻ തന്നെയാണ് സോളോ. കാരണം മികച്ച ഗാനങ്ങളും ഛായാഗ്രഹണവും എന്ന് വേണ്ട സിനിമയിലെ സകല വിഭാഗങ്ങളും കയ്യടി അർഹിക്കുന്നു. പരീക്ഷണ ചിത്രങ്ങൾ എന്ന് പറയരുത്. പരീക്ഷണ ചിത്രങ്ങൾ ആണെങ്കിൽ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ആളുകളുണ്ട്. ഇന്നത്തെ കാലത്ത് ഒരു കഥ വളരെ സിമ്പിൾ ആണെങ്കിലും അതു പറയുന്ന രീതി വ്യത്യസ്തം ആണെങ്കിൽ അതു ആസ്വദിക്കപ്പെടും. 


സോളോയിലെ 4 കഥകളുടേയും അവതരണ രീതി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എഡിറ്റിംഗ് ചെയ്ത ആളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരുപാട് പാട്ടുകളുള്ള സിനിമയിൽ ചെറുതായി പോലും ബോറടിപ്പിക്കാതെ അനാവശ്യമായി പാട്ടുകൾ ഉൾകൊള്ളിക്കാതെ രണ്ടര മണിക്കൂർ മുഴുവനായി നമ്മെ ആസ്വദിപ്പിക്കുന്ന തരത്തിലാണ് എഡിറ്റിംഗ്. 


വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. അതിൽഒരുവിധം എല്ലാ അഭിനേതാക്കളും തന്നെ നല്ല പ്രകടനങ്ങളാണ് കാഴ്ച വെച്ചത്. ശ്രുതി ഹരിഹരന്റെ പ്രകടനം ചെറുതായി ബോറായി തോന്നിയാലും പിന്നീടുള്ള രംഗങ്ങളിൽ അവർക്ക് കിട്ടിയ വേഷം നന്നായി ചെയ്യാൻ തന്നെ ശ്രമിച്ചിട്ടുണ്ട്. 


🔰🔰🔰Last Word🔰🔰🔰


ടെക്നിക്കലി സൗണ്ട് ആയ നല്ലൊരു പ്രോഡക്ട് തന്നെയാണ് സോളോ. നവരസങ്ങളും എല്ലാ ജോണറുകളും ഈ 4 കഥകളിൽ വരുന്നുണ്ട്. നിങ്ങൾക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു ഫുൾ പാക്കേജ് ആണ് ബിജോയ്‌ നമ്പിയാർ ഒരുക്കിയിരിക്കുന്നത്. തീയേറ്ററിൽ കണ്ടു തന്നെ ആസ്വദിക്കുക. 

ക്രെഡിറ്‌സ്: sidyzworld.wordpress.com

@cinematicworld

Report Page