Shame

Shame

Shaheer Ahmad Sher
#review

Shame (2011)

http://www.imdb.com/title/tt1723811/reviews-417


IMDb: 7.2/10

SHAME

Drama


കുറച്ചുനാളുമുമ്പ് ഒരു വാട്ട്‌സ്അപ് കോമഡി ഫോർവേഡ് ചെയ്ത് കിട്ടിയിരുന്നു. ഫാമിലിഗ്രൂപ്പിലേയ്ക്ക് അറിയാതെ തുണ്ട് പോസ്റ്റ് ചെയ്താൽ എന്ത് ചെയ്യണം.... ഇത്തരത്തിലുള്ള വീഡിയോകളാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് അതിനുതാഴെ ടൈപ്പ് ചെയ്ത് അയച്ചാൽ മതി എന്നതായിരുന്നു അത്. ഷെയിം എന്ന ചിത്രം കണ്ടപ്പോൾ എനിക്ക് ആദ്യം മനസ്സിലേയ്ക്ക് ഓടിവന്നത് ആ വാട്ട്‌സ്അപ് കോമഡിയായിരുന്നു. ഏത് വിഷയത്തിനെതിരെയാണോ പറയുന്നത് ആവിഷയത്തിന്റെ അതിപ്രസരംമൂലം ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയം പ്രേക്ഷകനിലേയ്‌ക്കെത്താതെ പോവുക എന്നൊരു രീതി ഈ ചിത്രത്തിൽ കാണാൻ സാധിച്ചു. എന്നിരുന്നാലും ഇത് മൊത്തം സമൂഹത്തിന്റെ കഥയല്ല വ്യക്ത്യാധിഷ്ഠിതമാണ് എന്നൊരു ഒഴിവുകഴിവ് സംവിധായകന് പറയാൻ സാധിക്കും എന്നത്‌കൊണ്ട് ആദ്യവാധത്തിന്റെ മുനയൊടിക്കാൻ സാധിക്കും. പക്ഷെ അതൊരു ഒഴിവുകഴിവ് മാത്രമായിരിയ്ക്കും എന്നതാണ് യാഥാർത്ഥ്യം.


................................................................

ബ്രാൻഡൻ ഒരു കംമ്പനി എക്‌സിക്യൂട്ടീവ് ആണ്. ഒരുഫ്‌ളാറ്റിൽ തനിച്ചു ജീവിക്കുന്ന ബാച്ചലറായ അയാൾ വളരെ കുത്തഴിഞ്ഞ ലൈംഗീകജീവതമാണ് നയിക്കുന്നത്. പ്രോസ്റ്റിറ്റിയൂകളും, ബ്ലൂഫിലിംസും, സെക്‌സ്ചാറ്റും സ്വയംഭോഗവുമെല്ലാമായി അയാൾ തന്റെ ജീവിതം മുന്നോട്ട് കൊണ്ട്‌പോകുന്നു. ബാർഡന് ഒരു സഹോദരിയുണ്ട് സിസി. ഒരുദിവസം അവൾ ബ്രാൻഡന്റെ ഫ്‌ളാറ്റിൽ താമസിക്കാനായി എത്തുന്നു. അതൊടെ അയാളുടെ ജീവിതം മാറുകയാണ്. 


................................................................

പ്രണയത്തിനും, സെക്‌സിനും, അപ്പുറം ഈ ലോകത്ത് ദൃഢമായ മറ്റുചില ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുവെയ്ക്കുന്നു. ബ്രാൻഡന്റെയും സിസിയുടെയും റിലേഷൻ തീർച്ചായയും വളരെ മനോഹരമായിതന്നെ സിനിമയിലൂടെ കടന്നുവരുന്നു. ചിത്രത്തിന്റെ പേരിലൂടെതന്നെ എന്താണ് സംവിധായകനും കഥാകൃത്തും മുന്നോട്ട് വെയ്ക്കുന്ന ആശയം എന്നത് വളരെ വ്യക്തമാണ്

പക്ഷെ സിനിമ പറയുന്ന മൂല്യത്തിനുമപ്പുറം ചിത്രത്തിന്റെ ലൈംഗികതയിലൂടെയാണ് ചിത്രം കൂടുതൽ പ്രശസ്തമാകുന്നത്. അതുതന്നെയായിരുന്നു സിനിമയെന്ന നിലയിൽ ഷെയിമിന്റെ പരാജയം. എന്തിനെതിരെയാണോ സിനിമ സംസാരിക്കുന്നത് ആ വിഷയത്തിന്റെ കണ്ണിലൂടെ ചിത്രം പ്രശസ്തമാകുക. ആ ഒരു വൈരുദ്ധ്യാത്മികത ഒഴിച്ചുനിർത്തിയാൽ മികച്ച ചിത്രങ്ങളിലൊന്നുതന്നെയാണ് ഷെയിം എന്നാണ് ഞാൻ കരുതുന്നത്. Michael Fassbenderന്റെ വളരെ മികച്ച പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്.


ലൈംഗികാസക്തി കൂടുതലുള്ള നായകൻ നീലച്ചിത്രങ്ങൾക്കും പുസ്തകങ്ങൾക്കും അടിമപ്പെട്ടു ജീവിക്കുന്നു. തനിച്ചു ജീവിക്കുന്ന അവന്റെ ഫ്ലാറ്റിലേക്ക് അപ്രതീക്ഷിതമായി അനിയത്തി താമസം മാറിയപ്പോൾ അവന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് മാറുന്നു. അവന്റെ ആഭാസനായ ബോസ്സ് അവളെ പരിചയപ്പെടുകകൂടി ചെയ്തപ്പോൾ കാര്യങ്ങൾ കുഴപ്പത്തിലേക്കു നീങ്ങുന്നു. 


വളരെ ശ്രദ്ധാപൂർവം നിർമ്മിച്ച ചിത്രത്തിൽ മനോഹര ദൃശ്യങ്ങളാണ് ഉള്ളത്. ഒറ്റപ്പെടലിന്റേയും ബന്ധങ്ങളുടേയും ഇടയിൽ വീർപ്പുമുട്ടുന്ന കുറച്ചു മനുഷ്യരുടെ കഥ. തീർച്ചയായും കാണാവുന്ന ഒന്ന്.


Credits:Hollywood Paradiso Club (HPC)

Shaheer Ahmad Sher:

Cinematic group links👇

https://t.me/cinematicworld/1784

Report Page