Safe

Safe

Shaheer Ahmad Sher
#review

"ആ കുട്ടിയുടെ പ്രത്യേകത എന്താണെന്ന് എനിക്കറിയില്ല. ജീവിതം തന്നെ അവസാനിപ്പിക്കണം എന്ന് തീരുമാനിച്ച എന്നിൽ ഒരു പ്രകാശം ഉണ്ടാക്കിയത് ഇവളാണ്. ഇവളുടെ ശത്രുക്കളിൽ നിന്നും രക്ഷിക്കണം..."


Movie - Safe (2012) 


Genre - Action 


ജേസൺ സ്റ്റാതം എന്ന നടന്റെ പടങ്ങൾ വ്യക്തിപരമായി എനിക്കിഷ്ടമാണ്. മികച്ച കഥയോ അഭിനയമുഹൂർത്തങ്ങളോ ഞാൻ പ്രതീക്ഷിക്കാറില്ല. നല്ല കിടിലൻ ആക്ഷൻ രംഗങ്ങളും ത്രില്ലർ മൂഡും ഉള്ള പടങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിൽ തന്നെ മിക്കവാറും പടങ്ങളും എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയിട്ടുമുണ്ട്. 


സേഫ് എന്ന പടം ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന നല്ല കിടിലൻ ആക്ഷൻ പടമാണ്. വളരെ സിംപിളായ കഥയാണ്‌ ചിത്രത്തിന്. ലിയോൺ ദി പ്രൊഫെഷണൽ തുടങ്ങി പല ചിത്രങ്ങളും പറഞ്ഞ കഥ തന്നെ. ലാലേട്ടന്റെ കൾട്ട് പടമായ യോദ്ധയുടെ കഥയും ഇതൊക്കെ തന്നെ എന്നും പറയാം. ഇതേ കഥ പലയിടത്തും പല ഭാഷകളിലും ഇറങ്ങിയതിനാൽ യാതൊരു പുതുമയുമില്ല.


ആക്ഷൻ രംഗങ്ങളിലെ ചടുലതയാണ് പ്രധാന ഹൈലൈറ്റ്.കാറിനുള്ളിൽ വെച്ചുള്ള സംഘട്ടനരംഗങ്ങളൊക്കെ മികച്ച ഛായാഗ്രഹണത്താൽ ശ്രദ്ധേയം. അതുമാത്രമല്ല ക്ലൈമാക്സ്‌ രംഗം ലോജിക് പ്രോബ്ലം ഒന്നും ഇല്ലാതെ വളരെ മനോഹരമായി എടുത്തിരിക്കുന്നു. 


മൊത്തത്തിൽ ആക്ഷൻ സിനിമാപ്രേമികൾക്ക് ധൈര്യമായി കാണാവുന്ന ചിത്രം. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

 

For More - sidyzworld.wordpress.com


#SiddeequeHassan #MS_International_Club

Join our Telegram Cinematic World group👇

https://telegram.me/cinematicworld

Join our Whatsapp Cinematic World group 👇 

https://chat.whatsapp.com/6vteMiugKrLLCtwqELDilZ

Join our Facebook Cinematic World group👇

https://m.facebook.com/groups/898319453628644?refid=27

Like our Facebook Cinematic World page👇

https://m.facebook.com/shaheersher1983/

Report Page