SANDRA DENNIS

SANDRA DENNIS

Sneha


പാർട്ട്‌ 02

പിറ്റേന്ന് രാവിലെ ഞാൻ എന്നേൽക്കുമ്പോൾ കണ്ടത് കൊച്ചുകുട്ടിയെപ്പോലെ കിടക്കുന്ന സാന്ദ്രയെ ആയിരുന്നു. എനിക്ക് ഓർമ വന്നത് പണ്ട് അജോയും ഡാനിയും പിണങ്ങുമ്പോ ഒരു പാവക്കുട്ടിയെ ചേർത്ത് കിടക്കുന്ന സാന്ദ്രയെ ആണ് ഓർമ വന്നത്. പക്ഷേയിപ്പോ അവളെ കാണുമ്പോ മനസിൽ വല്ലാത്തൊരു നൊമ്പരം കൂടുന്നപ്പോലെ ... കുറച്ചുനേരം അവളുടെ അടുത്ത് ഇരുന്ന ശേഷം ഞാൻ മുറിയിൽ നിന്ന് പോയി.ഞാൻ പോയതും അൽഫിയും ഫെമിയും (അജോന്റെ ഭാര്യയാണ് അൽഫി മരിയ, ഡാനിയുടെ ഭാര്യയാണ് ഫെമി ) അവളുടെ അടുത്തേക്ക് പോയി. കുറച്ചുനേരം വർത്തമാനം പറഞ്ഞു.

അവർ എപ്പോളും എന്റെ കൂടെ തന്നെയുണ്ട്. കാരണം ഡെന്നിസിനെ കുറച്ചുള്ള ഓർമ്മകൾ വരാതെയിരിക്കാൻ വേണ്ടിയാണ് അവർ കൂടെ നടക്കുന്നത്. ഞാൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടാൽ മനസിലാകും എന്തോ ആലോചനയിൽ അന്നെന്ന്. ഇപ്പോ എന്റെ നെഞ്ചിൽ ആണി തറച്ചപോലെയാണ് ആനി അമ്മ പറഞ്ഞ വാക്കുകൾ......

വീടിന്റെ പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോളാണ് അജോയും ഞാനും ആ കാറിന്റെ അടുത്തേക്ക് ചെന്നത്.ആ കാറിൽ നിന്നയിറങ്ങിവരെ കണ്ടതും ഞാനാകെ ഞെട്ടി. എന്റെ സൃഹുത്തുക്കളായ സാജനും ജോമോളും ആയിരുന്നു.

ഞാൻ ഡോക്ടർ ആവാൻ പഠിക്കുന്ന സമയത്താണ് സാജൻ ജോസ് എന്ന സാജനെയും ജോമോൾ മാർട്ടിൻ എന്ന ജോമോലിനെയും പരിചയപ്പെട്ടതും ഞങ്ങൾ പെട്ടന്ന് സൃഹുത്തുക്കളായി. എന്റെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിൽക്കുന്നയെന്റെ ചങ്ക്സ്.

എടി സാന്ദ്ര അവരെ അകത്തേക്ക് കൊണ്ടുവാ.പുറത്ത് നിർത്തി സംസാരിക്കാതെ.

അമ്മ പറഞ്ഞതും ഞാൻ അവരെ അകത്തേക്ക് കൊണ്ടുപോയി. സാജനും അജുവും ഡാനിയും (അജോന്റെ വിളിപ്പേരാണ് അജു ) കൂടി ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

ഞാനും ജോയും കൂടി റൂമിലോട്ട് പോയി....

"നിന്റെയുള്ളിൽ നല്ല സങ്കടമുണ്ടെന്ന് അറിയാം... എല്ലാം ശരിയാകും."

"എനിക്ക് പ്രതീക്ഷയില്ല. ഇച്ചായൻ വരില്ല എന്നെ കാണാൻ. കാരണം ആ മനസിൽ ഞാൻ ഉണ്ടാവില്ല."

ഞാൻ "എന്റെ സനു നീയെന്താ പറയുന്നത്. ഇച്ചായൻ നിന്റെ അടുത്തേക്ക് വരില്ലയെന്നോ. അതിനു മാത്രം എന്താ സംഭവിച്ചത്... നിങ്ങളുടെ ജീവിതത്തിൽ...."

ഞാൻ പറയാം.....

ജനലിലൂടെ പുറത്ത് നോക്കി പറയാൻ തുടങ്ങി....

"രണ്ടു ആഴ്ചമുമ്പ് ഒരു ദിവസം ഞാനും ഇച്ചായനും കൂടി DR. ഗായത്രിയെ കാണാൻ പോയി. ഡോക്ടർ പറഞ്ഞ ചില കാര്യങ്ങൾ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അന്ന് ആശുപത്രിയിൽ നിന്ന് വന്നശേഷം ഇച്ചായന്റെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി. ഇന്നലെ അമ്മ ഡോക്ടർ പറഞ്ഞ കാര്യം അറിഞ്ഞതും എന്നെ വീട്ടിൽ നിന്ന് പുറത്താക്കി. ഒരിക്കലും ഞാൻ വിചാരിച്ചില്ല ഇച്ചായൻ അമ്മയുടെ കൂടെ നിന്ന് എന്നെ പുറത്ത് ആക്കുമെന്ന്. "

ഇതുപറഞ്ഞു തീർക്കുമ്പോളേക്കും അവൾ കരഞ്ഞു....അവൾ കണ്ണീർ തുടച്ചുകൊണ്ട് വീണ്ടും തുടർന്നു....

"അമ്മ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനു മുമ്പ് പറഞ്ഞത്.ഒരു അമ്മ ആവാൻ പറ്റാത്ത ഒരു മരുമകളെ അവർക്ക് വേണ്ടയെന്ന്. അതുമാത്രമല്ല, ഇച്ചായനെ വരെ പെണ്ണിനെകൊണ്ട് കെട്ടിക്കുമെന്ന്.പിന്നെ, എന്നെ കാണാൻ സാം വന്നിരുന്നു, ഞങ്ങൾ സംസാരിക്കതും അമ്മ കണ്ടു.ഒരുദിവസം ആരോ അമ്മയോട് വന്നുപറഞ്ഞു മോളും സാമും ഇഷ്ടത്തിലാണെന്ന്, അതു കേട്ടതുകൂടി അമ്മ എന്നെ ഇറക്കിവിട്ടു. " ഇതാണ് സംഭവിച്ചത്.

അവൾ പറഞ്ഞതും ഉള്ളിലെ സങ്കടം മാറുന്നത് വരെ കരഞ്ഞു.അവൾ പറഞ്ഞത് കേട്ട് വാതിലിന്റെ പുറത്ത് എല്ലാവരും ഉണ്ടായിരുന്നു..അവർക്ക് എന്നെ എങ്ങനെ ആശ്വാസിപ്പിക്കണം എന്നറിയില്ലായിരുന്നു.

ഡാനിയും അജോയും എന്നോട് "ആരാ ഈ സാം. "

ചെറിയയൊരു FLASH BACK

Year 2007

ഞങ്ങൾ പഠിക്കുന്ന സമയം.ഞങ്ങളും സീനിയർസ് ആയും ചില ദിവസങ്ങളിൽ വഴക്ക് ഉണ്ടാകുമായിരുന്നു.ആ വഴക്ക് സോൾവ് ചെയ്യുന്നത് സാം ആയിരുന്നു.സാം ഞങ്ങളുടെ സീനിയർ ആയിരുന്നുവെങ്കിലും ഞങ്ങൾ തമ്മിൽ സൃഹുത്തുക്കളായി. അതിനേക്കാൾ ഉപരി ഞങ്ങൾക്ക് സഹോദരനെപ്പോലെയായിരുന്നു. സനുവിന് എന്ത് പ്രശ്നം വന്നാലും അതാദ്യം തുറന്ന് പറയുന്നത് സാമിനോട് ആയിരുന്നു.
ഇവരുടെ സൗഹൃദം കോളേജിൽ സംസാരവിഷയമാറി. പക്ഷേ പലരും അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും പറഞ്ഞു പരത്തി...
ഞാനും ജോമോളും അങ്ങനെ തന്നെയാ കരുതിയിരുന്നത്.സാം ഞങ്ങളോട് ചില സത്യങ്ങൾ പറയുന്നത് വരെ...ഞങ്ങളുടെ അവസാന പരീക്ഷയുടെ അന്നാണ് സാന്ദ്ര ഡെന്നിസിനെ സ്നേഹിക്കുന്ന കാര്യം പറഞ്ഞത്.ഒരു ദിവസം സാം ഞങ്ങളെ കാണാൻ വന്നിരുന്നു അവന്റെ കല്യാണം
ക്ഷണിക്കാൻ.അന്ന് സാമും സാന്ദ്രയും തമ്മിൽ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.പിന്നീട് ജോലി കിട്ടിയത് കൊണ്ട് ദുബായിലേക്ക് പോയി.അപ്പോളും സാം എന്നെ വിളിച്ച് അവളുടെ കാര്യങ്ങൾ തിരക്കാറ് ഉണ്ടായിരുന്നു....
-------------------------------------

അജോ : "ഞങ്ങൾ ഇവിടെയുള്ളപ്പോ അവളുടെ കാര്യം തിരക്കാൻ സാം ആരാ. "

ഞാൻ ( മനസിൽ ) : നിങ്ങളുടെ സ്വന്തം സഹോദരനാണ് സാം എന്ന് എങ്ങനെ പറയും ഞാൻ.

അജോയും ഡാനിയും "നീയെന്താ ആലോചിക്കുന്നത്. ഞങ്ങൾ ചോദിച്ചത് കേട്ടില്ലേ "

ഞാൻ "അവൾ സഹോദരനെ പോലെ കാണുന്നവനാണ്. അവളുടെ മുഖമൊന്ന് വാടിയാൽ പിടിയുന്നത് സാം ആയിരിക്കും

സാന്ദ്ര ചില കാര്യങ്ങൾ നിങ്ങളോട് മനപൂർവം പറഞ്ഞില്ല.ഇന്നലെ ആൽവിന്റെ കൂടെ സാമുണ്ടായിരുന്നു.

"ആൽവിൻ ചെല്ലുമ്പോൾ കണ്ടത് ഡെന്നിസ് സാന്ദ്രയെ കാൽ കൊണ്ട് തള്ളുന്നത് ആയിരുന്നു.സാം കണ്ടതും ഡെന്നിസിനെ കരണം നോക്കി പൊട്ടിച്ചു. പിന്നെയും സാന്ദ്രയെയും സാമിനെയും ചേർത്ത് ഡെന്നിസ് ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു.

സാം ദേഷ്യത്തിൽ "ഡാ, ഡെന്നിസ് നീയിപ്പോ പറഞ്ഞത് ഓർത്ത് ദുഃഖിക്കും. നിന്നെ കാത്തിരിക്കും ഇവൾ "

ഡെന്നിസ് മറുപടി പറഞ്ഞത് കേട്ട് സാം ഞെട്ടി.....

"ഇവളെപ്പോലെ കെട്ടിയോനെ വഞ്ചിക്കുന്ന പെണ്ണിനെ എനിക്ക് വേണ്ട. ഇവൾ ഇനി എന്റെ ആരുമല്ല.നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു. എന്റെ മനസിൽ നിറയെ നിന്നോടുള്ള വെറുപ്പ് മാത്രമേ ഉള്ളൂ " എന്ന് പറഞ്ഞ് സാന്ദ്രയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചു.

അമ്മ "നീ ഇനിയെന്തിനാ ഇവിടെ നിൽക്കുന്നത് ഇറങ്ങിപോയിക്കൂടെ "

സാം " അതിനുമുമ്പ് എനിക്ക് പറയാനുള്ളത് കേൾക്കാൻ മനസ് കാണിക്കണം നിങ്ങൾ "

ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട. നിങ്ങൾ ഇപ്പോ തന്നെ ഇറങ്ങണം ഇവിടെനിന്നും......

ഡെന്നിസ് അവരെ ഇൻസൾട്ട് ചെയ്തിട്ടാ വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. അവൾ അവിടെവെച്ച് ബോധം കേട്ട് വീണു. സാം അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവളെ ചെക്ക് ചെയ്ത ഡോക്ടർ പറഞ്ഞത് "അവളുടെ ആരോഗ്യം ശ്രെദ്ധിക്കണം എന്നാണ്."

"അവളുടെ BP കൂടിയാൽ അവൾ തളരുമെന്ന് ഡോക്ടർ പറഞ്ഞു "

"What ??. അവൾ paralize ആകുമെന്നോ "

ഞാൻ "അതേ." എന്റെ കൈയിൽ ഉണ്ടായിരുന്ന ഫയൽസ് കൊടുത്തു.

ആ ഫയൽസ് നോക്കിയതും അജോന്റെയും എന്റെയും കണ്ണിൽ നിന്ന് കണ്ണീർ വീഴാൻ തുടങ്ങി.

ഞാൻ "നിങ്ങൾ ഇങ്ങനെ കരയാതെയിരിക്ക്. നിങ്ങൾ വേണം അവളെ സമാധാനിപ്പിക്കാൻ "

അവർ പോയതും അജോന്റെയും ഡാനിയുടെയും മനസിൽ
സാം ആരായിരിക്കും എന്ന ചിന്തയായിരുന്നു.....

-----------------

"ഞാനെത്തിട്ടോ നാട്ടിൽ. ഇന്ന് ഈവെനിംഗ് 5 മണിക്ക് ഞാൻ കോഫീ ഷോപ്പിൽ കാത്തിരിക്കും നിനക്കായി " എന്ന് പറഞ്ഞ് കാൾ കട്ടായി...

"ഇനിയെങ്കിലും നിർത്തിക്കൂടെ അവരെ ദ്രോഹിക്കുന്നത് "

ആയാൾ "ഇല്ലടാ, അവന്റെ പതനം കണ്ടിട്ടേ ഞാൻ ഈ കളി നിർത്തൂ. ഞാനൊരു കാലത്ത് സ്വപ്നം കണ്ടതാ അവളുടെയുള്ള ജീവിതം. അവളുടെ കൂടെയുള്ള ജീവിതം നേടാൻ വേണ്ടി എന്ത് ചെയ്യും ഞാൻ.കാരണം അവളെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയതാ വർഷങ്ങൾക്ക് മുമ്പ്.അതിനു വേണ്ടിയാണ് ഞാനവളെ എന്റെ കൂടെ നിർത്തിട്ടുള്ളത് "

"നീ അവരെ പിരിച്ചു. ഇനിയെന്താ അടുത്ത പ്ലാൻ "

"അവരെ നിയമപരമായി പിരിയിക്കണം.അതിനുള്ള കളികൾ തുടങ്ങാൻ പോവാ ഞാൻ. അതിനുവേണ്ടിയാ ഇപ്പോ അവളെ കാണാൻ പോകുന്നത്. "

"നീ നോക്കിക്കോ ഒരിക്കലും ഡെന്നിസും സാന്ദ്രയും ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല. "

അവൻ പറഞ്ഞതുപ്പോലെ അവൾ കാത്തിരിക്കുണ്ടായിരുന്നു കോഫി ഷോപ്പിൽ. അവർ കുറച്ചുനേരം മൗനത്തെ ശേഷം പറയാൻ തുടങ്ങി...

അവരെ നോക്കികൊണ്ട് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.....
അയാളുടെ കണ്ണ് ചുവന്ന് തുടങ്ങിയിരുന്നു...

തുടരും......

Report Page