Richi

Richi

@filmzz_zzone (cYr)
Poster Richie

റിച്ചി 

(Orginal മൂവി യും റീമേക്ക് ക്കും തമ്മിൽ താരതമ്യം ചെയ്യരുത്)


ആനന്ദ് പയ്യന്നുർ, വിനോദ് ഷൊർണുർ എന്നിവർ നിർമാണം നിർവഹിച്ചു ഗൗതം രാമചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രമാണ് റിച്ചി. നിവിൻ പോളി കേന്ദ്ര കഥാപാത്രമായ റിച്ചി ആയപ്പോൾ നടരാജൻ സുബ്രഹ്മണ്യൻ, പ്രകാശ് രാജ്, ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയതു. ഈ സിനിമയുടെ ഒറിജിനൽ വേർഷൻ എന്ന് പറയുന്ന കന്നഡ ഫിലിം കണ്ടിട്ടില്ലാത്തതിനാൽ ഒരു കമ്പാരിസൺ എനിക്ക് സാധ്യമല്ല.. 


ട്രൈലറിലും ടീസറിലും ഒക്കെ സൂചിപ്പിക്കാത്ത പോലെ ഇത് റിച്ചി എന്ന പ്രൊഫഷണൽ ഗുണ്ടയുടെ കഥ ആണ്..റിച്ചിയെക്കുറിച്ചു ഉള്ള ഒരു അന്വേഷണത്തിലൂടെ പ്രേക്ഷകന് കഥ കാണിച്ചു കൊടുക്കുകയാണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ റിച്ചി എന്നാണെകിലും ഇത് റിച്ചിയുടെ ചുറ്റുമുള്ളവരുടെ കൂടെ കഥയാണ്. സിനിമയിൽ ഏറ്റവും മികച്ചതായി തോന്നിയത് അതിന്റെ പശ്ചാത്തല സംഗീതം ആണ്. നമ്മൾ സ്ഥിരം കണ്ടു വരുന്ന സിനിമ കാഴ്ചകളിൽ നിന്നും മാറിയുള്ള ഒരു അവതരണം ആണ് ഇവിടെ സാധ്യമാക്കുന്നത് എന്ന് ഏറ്റവും മികച്ച രീതിയിൽ കമ്യൂണിക്കേറ്റ് ചെയ്തത് പശ്ചാത്തല സംഗീതം തന്നെ ആണ്. ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയിൽ ആദ്യ പകുതി പൂർണമായി പിടി തരാതെ മെല്ലെ പോകുന്ന ഒരു അനുഭവം ആണ്. കഥയിൽ ഇടയ്ക്കിടെ കയറി വരുന്ന കഥാപാത്രങ്ങൾ, പിന്നെ ഇടയ്ക്കു ഭൂതകാലത്തിലേക്കുള്ള പോക്ക് അങ്ങനെ കുഴഞ്ഞു മറിഞ്ഞ അവസ്ഥ ആണെങ്കിലും ചെറുപ്പത്തിലേ ഒരു സംഭവം ആണ് റിച്ചിയെ ഇങ്ങനെ ഒക്കെ ആക്കി മാറ്റിയതെന്നും, അങ്ങനെ പഴയ കളിക്കൂട്ടുകാരനെ റിച്ചി കാത്തിരിക്കുന്നതും ഒക്കെ സിനിമയ്ക്ക് രസം നൽകുന്നുണ്ട്. ആദ്യ പകുതി മുഷിപ്പാണ് സമ്മാനിക്കുന്നതെങ്കിലും രണ്ടാം പകുതി നന്നായി തോന്നി. 


പ്രകടനത്തിൽ നിവിൻ പോളിയെ അടയാളപ്പെടുത്തുന്നത് പ്രധാനമായും ആ ലുക്ക് ആണ്. രണ്ടാം പകുതിയിൽ രഘുവുമായുള്ള സീനും പിന്നെ ടൈഗർ ഡാൻസിലെ സീക്വന്സുകളും ആണ് നന്നായിരിക്കുന്നതു. സംഭാഷണത്തിൽ കൃത്രിമത്വം തോന്നിയിരുന്നു. ചിലപ്പോൾ ഡബ്ബിങിന്റെ പ്രശ്നം ആയേക്കാം. മറ്റു കഥാപാത്രങ്ങൾ എല്ലാം അവരുടെ റോൾ മികച്ചതാക്കിയിട്ടുണ്ട്. കഥാപാത്രങ്ങൾ, എത്ര ചെറിയ റോൾ ആണെങ്കിലും അവർ ഓരോരുത്തർക്കും ഓരോ ഇമോഷൻസ് ഉണ്ട്.. അവയെ കൃത്യമായി സ്‌ക്രീനിൽ എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. പ്രകാശ് രാജ് മാത്രമാണ് ആ കാര്യത്തിൽ വിജയിച്ചത്. പ്രധാന കഥയോട് ചേർന്ന് നിൽക്കുന്ന ഉപകഥകളും ഏറെയുണ്ട്.. പക്ഷെ പലതും പൂർണമായി പ്രേക്ഷകനോട് സംവദിക്കാതെ വെറും കാഴ്ചയായി കടന്നു പോവുകയാണ്. ആക്ഷൻ സീനുകൾ ഇല്ലാതെ ആക്ഷൻ മൂട് നിലനിർത്തുന്നതിൽ ഒരു പരിധിവരെ ടെക്നിക്കൽ വശങ്ങൾക്കു സാധിച്ചിട്ടുണ്ട്. 


കണ്ടു ശീലിച്ച അവതരണത്തിൽ നിന്നും മാറിയ ഒരു പാറ്റേൺ റിച്ചി സാധ്യമാക്കുന്നുണ്ട്. കൺഫ്യുഷനുകൾ ഇടയ്ക്കു സമ്മാനിക്കുന്നുണ്ട് എങ്കിലും അവയൊക്കെ സിനിമയുടെ മുന്നോട്ടുള്ള പോക്കിൽ മാറുന്നുണ്ട്. ഛായാഗ്രഹണവും നന്നായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ മികച്ച സീനുകൾ ഒരുപാടുണ്ട്. റിച്ചി പറയുന്നത് മനുഷ്യന്റെ ഓരോ അവസ്ഥകളാണ്, സാഹചര്യങ്ങൾക്കനുസരിച്ചു വ്യത്യസ്തമായി പെരുമാറേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥകൾ. കഥ മുന്നേ കണ്ടതാണെങ്കിലും അതിന്റെ ഉൾകാഴ്ചകളിലേക്കു സഞ്ചരിക്കാതെ സിനിമയും അവസാനിക്കുകയാണ്. അല്ലെങ്കിൽ ഈ കാണുന്നതിനപ്പുറം ഇല്ല എന്ന് സമര്ഥിക്കുകയാണ്. നേരത്തെ പറഞ്ഞ സാഹചര്യങ്ങൾക്കുള്ള അവസ്ഥ എന്ന് പറയുന്നത് സിനിമയിൽ തന്നെ ഒരു ന്യായീകരണം മാത്രം ആയാണ് തോന്നിയത്. 


അവതരണത്തിൽ പുതുമ സമ്മാനിക്കുന്ന ഒരു ക്രൈം ഡ്രാമ കാണാൻ ടിക്കറ്റെടുക്കാം. ടീസർ, ട്രെയ്‌ലർ എന്നിവ സമ്മാനിച്ച പ്രതീക്ഷകളെ തിയേറ്റർ കാഴ്ചകൾ മാറ്റും എന്ന് തന്നെ തോന്നുന്നു. സിനിമ മൊത്തത്തിൽ എനിക്ക് കണ്ടിരിക്കാൻ പറ്റിയ ഒരു ശരാശരി അനുഭവം ആയിരുന്നു.

Report Page