Reply

Reply

✍️
അസാന്നിധ്യത്തിൽ ഉള്ളവരെ പറ്റിയുള്ള പുലി പ്രയോഗം ആണ് ഞാൻ ചിന്തിച്ചതിൽ നിന്നും വിപരീതമായി നിങ്ങളെ ഇങ്ങിനെ ചിന്തിപ്പിച്ചതെങ്കിൽ, ആ വ്യക്തികളുടെ വിലയിരുത്തലിലെ വൈഭവം ആണ് ആ പ്രായോഗത്തിനാധാരം..



പാവങ്ങളെ വെറുതെ വിടാത്തത് ആരാണ്?

ഞാൻ എങ്ങിനെ ചിന്തിച്ചു എന്നാണ് പറയുന്നത്?

ഇവിടുള്ളവരെ പാവങ്ങൾ എന്നും പാവങ്ങൾ അല്ലാത്തവർ എന്നും കണ്ടു 2 കൂട്ടരോടും 2 രീതിയിൽ പെരുമാറുവാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല.. കഴിയുന്നതും എല്ലാരേം ഒരു പോലെ കാണാനുള്ള ശ്രമം ആണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്.



അവർ പരാതി പറഞ്ഞില്ലെങ്കിലും ഉയർത്തിക്കൊണ്ടുവന്നതാരോ, അവർക്കുള്ള മറുപടിയായി കണ്ടാൽ മതി.



ആത്മഹത്യയെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാട് ഒരിക്കൽ ഞാൻ നിങ്ങളോടു പറഞ്ഞതാണ്, അതോർമയുണ്ടായിരുന്നുവെങ്കിൽ ഈ ഉദാഹരണവുമായി നിങ്ങൾ വരേണ്ടതുണ്ടാകുമായിരുന്നില്ല.



നമ്മുടെ നാശത്തിൽ നിന്നായാൽ പോലും പൂക്കൾക്ക് വിടരാനുള്ള സാഹചര്യങ്ങളും വസന്തകാലവും എന്നും ഇവിടങ്ങളിൽ ഉണ്ടാകട്ടെ എന്നു തന്നെയാണ് ആഗ്രഹമെങ്കിലും..

മണ്ണിനെ മുറുകെ പിടിച്ച വേരുകളുടെ ബലക്കുറവ് ശക്തമായ മഴയിൽ കുറഞ്ഞു വരുമ്പോഴും, പ്രത്യക്ഷത്തിൽ കരുത്തനെന്നു തോന്നിപ്പിക്കുന്ന പച്ചയണിഞ്ഞുള്ള നില്പിനെ കഠിനമായ വേനൽ വന്നു കരിയിപ്പിക്കാൻ ശ്രമിക്കുന്നതിനെയുമൊക്കെ അതിജീവിച്ചാണ് വസന്തകാലവും വിടരുന്ന പുഷ്പവും നമ്മിലേക്കെത്തുന്നത് എന്ന യാഥാർഥ്യം മറന്നു പോകരുത്.



എന്താവർത്തിക്കില്ലെന്നാണ്??

Welcome ചെയ്യലും, തെറ്റാണെന്ന് പൂർണ ബോധ്യമല്ലാത്ത വിലയിരുത്തലുകളും ഇടപെടലുകളും താല്പര്യമുള്ള വിഷയങ്ങളിൽ ഇടങ്ങളിൽ സാഹചര്യത്തിനനുസരിച്ചൊക്കെ മറ്റുള്ളവരെ ബഹുമാനിച്ചു കൊണ്ടു തന്നെ ഇനിയും തുടർന്നു കൊണ്ടുപോകാൻ തന്നെയാണ് ഇഷ്ടം.

Report Page