Red

Red

139

രാത്രികളെ പകലുകൾ ആക്കുന്ന തെരുവ് എങ്ങും മിന്നുന്ന വർണാഭമായ ബൾബുകളും അവയിൽ നിന്നുവരുന്ന പ്രകാശവും തെരുവിലെ വർണങ്ങളിൽ പ്രധാനി ചുവപ്പ് തന്നെ. എന്നാൽ ആ ചുവപ്പിനു അവരുടെ ജീവിതത്തിൽ ഒട്ടും പ്രകാശം ചൊരിയാൻ സാധിച്ചില്ല. ചുവന്ന സാരികളും ,പൊട്ടും അണിഞ്ഞു മുല്ലപ്പൂ ചൂടി തന്റെ അതിഥിയെ സ്വീകരിക്കാൻ കാത്തുനിക്കുന്ന ചേച്ചിമാർ. എന്റെ ജീവിതത്തിൽ അത്തരമൊരു യാത്ര ഇതാദ്യം. അത്തരമൊരു തെരുവ് കാണുന്നതും ആദ്യം.അണിഞ്ഞുഒരുങ്ങി നിൽക്കുന്ന ചേച്ചിമാരെ കണ്ടപ്പോൾ അദ്യം മനസ്സിൽ അവരോട് എനിക്ക് കുശുമ്പാണ് തോന്നിയത്. അവരെപ്പോലെ എനിക്കും അണിയണം, ഒരുങ്ങണം എന്ന മോഹവും പക്ഷെ, എനിക്ക് ഇതിനൊക്കെ എവിടുന്നു പണം എന്ന ചോദ്യവും മനസ്സിൽ ഉടലെടുത്തു.

എട്ടാം ക്ലാസ്സിലെ വേനലവധിക്കാലം എങ്ങനെ ആ കൊച്ചുവീട്ടിൽ ഒറ്റയ്ക്ക് എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് ,അമ്മയുടെ വകയിൽ ഉള്ള പണിക്കർ അമ്മാവൻ വന്നു ,അങ്ങു മുംബൈയിൽ നിന്നും .അച്ഛനും അമ്മയും മരിച്ച വിവരം അറിഞ്ഞത് വൈകിയാണേലും അമ്മാവൻ കാണാൻ വന്നല്ലോ .കടക്കെണിയിൽ പെട്ട അവരുടെ മകളെ ജാനകിയെ ,എന്നെ ,നാട്ടുക്കാർക്കുപോലും കാണുന്നത് അറപ്പാണ് .ആർക്കും വേണ്ടാത്ത ജീവിതം .ആ മടുപ്പിൽ പണിക്കർ അമ്മാവന്റെ വരവ് എനിക്ക് ആശ്വാസമായി .കൂട്ടത്തിൽ ഒരു ചോദ്യവും " എന്താ ജനിയേ .....വരുന്നോ നീ അങ്ങ് മുംബൈക്ക് ?".ഒട്ടും മടിച്ചു നിൽക്കാതെ ഞാൻ പോകാൻ തയ്യാറായി .

ഈ രാത്രിയിൽ എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു ഈ അമ്മാവൻ എവിടെ പോയി എന്നു തിരിഞ്ഞു നോക്കിയപ്പോൾ ,അതാ വരുന്നു ഒരു മാർവാടിയെപോലെ ഒരുത്തനെ കൊണ്ട് .കണ്ടാൽ ഒരു ഭീകരമുഖം. എനിക്ക് ആകെ ഒരു ഭയം .വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തോന്നാത്ത ഒരു ഭയം .പണ്ട് എപ്പോഴോ ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന കെ .ആർ മീരയുടെ ആരാച്ചാരിലെ 'സോനഗച്ചി ' ആണോ എന്നു പോലും തോന്നി പോയി .മോൾ ഈ മാമന്റെ കൂടെ ചെല്ലൂ എന്നു പറഞ്ഞു അമ്മാവൻ കുറെ പണം മാമന്റെ കയ്യിൽ നിന്നും വാങ്ങുന്നു .ഞാൻ കുറെ കരഞ്ഞുവെങ്കിലും ഒരുരക്ഷയുമില്ല ,ആ മാർവാടിയോട് ഒപ്പം പോകാനേ നിവർത്തിയുള്ളു എന്നു എനിക്ക് മനസ്സിലായി .

ഇടുങ്ങിയ വഴിലൂടെ ഉള്ള നടപ്പ് ചുറ്റും കെട്ടിടങ്ങൾ മാത്രം. പുറത്തുനിന്നു നോക്കുന്ന പോലെ അല്ല അകത്ത് വലിയ ഒരു ലോകം തന്നെ അവിടെവെച്ച് ആദ്യമായി ഞാൻ അവരെ കാണുന്നത് രാമഭായ്. ആ ബഹളത്തിന്റെ ഇടയിലൂടെ ഞാൻ നടന്നു പോകുമ്പോൾ ആ ജ്വലിക്കുന്ന കണ്ണുകൾ തീഷ്ണമായി എന്നെ ഉറ്റു നോക്കുന്നു എന്ന നഗ്‌നസത്യം ഞാൻ അറിഞ്ഞു .

"ബലേന്ദർ അവന്റ അപോക്ക് ശരിയല്ല " -രാമഭായ് ചിന്തിച്ചു .പണ്ടൊരിക്കൽ അവരും കുപ്പിവളകളും ,മാലയും പ്രതിഷിച്ചു വന്നതാണ് ഈ തെരുവിൽ .എന്നാൽ ഇന്ന് അവർ വേശിയായി തീർന്നിരിക്കുന്നു .അവരിൽ തന്നെ ഏറ്റവും ആവശ്യക്കാർ ഉള്ള വ്യക്തി .എന്നാൽ അവരിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‍തമായ ഒരു മനസ്സ് ഉണ്ടായിരുന്നു. ആരും കാണാതെ പോയ മനസ്സ് ,ആർക്കും തുറക്കാത്ത മനസ്സ് . പലതരം ആണുങ്ങളെ അവൾ കണ്ടിരുന്നു .എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു രാജീവ്‌ .ഒരുപാട് രാത്രികളിൽ രാജീവിനോടൊപ്പം പങ്കുവെച്ചു എന്നു മാത്രമല്ല ,അയാളോട് മാത്രം ഒരു പ്രണയം എപ്പോഴോ തോന്നിപോയിരിക്കുന്നു .അവൾ പലപ്പോഴും ചിന്തിക്കുമായിരുന്നു ഒരു വേശ്യക്ക് പ്രണയമോ എന്ന് .എങ്കിലും അയാളിൽ ഒരു കവി ഉണ്ടായിരുന്നു ,നല്ല പ്രാസംഗികൻ ഉണ്ടായിരുന്നു ,അതിലുപരി ഒരു വേശ്യയേ തേടി വരുന്ന ഒരു പുരുഷനിൽ എങ്ങും കാണാത്ത ഒരു മാന്യത .

ആ തെരുവ് നിശബ്തമായി പല കണ്ണുകളും പകച്ചുപോയി .എല്ലാം ഒരുവളിലേക്ക് മാത്രം നോട്ടം .അവളുടെ കൈകളിലിൽ ഇരുമ്പ് ചങ്ങലകൾ വീഴുന്നു .എന്നാൽ അവൾ കരയുന്നില്ല .എന്നും അവളുടെ മുഖത്ത് കാണുന്നതിലും പ്രസന്നതയും ,പ്രകാശവും .ആ പോലീസുകാരോടൊപ്പം അവൾ നടന്നു നീങ്ങുമ്പോൾ ഒരു പെൺകിടാവിനെ യെങ്കിലും തനിക്ക് ആ നരകത്തിൽ നിന്ന് രക്ഷിക്കാൻ ആയതിന്റെ ചാരിതാർഥ്യം ഉണ്ടായിരുന്നു .ആ ചുവന്ന ചുവരിൽ തിളയ്ക്കുന്ന ചുടുചോരയുമായി അവൾ തല പൊക്കി നടന്നു .ഇതെല്ലാം കണ്ട ജാനിക്ക് അമ്പരപ്പും എന്നാൽ രാമഭായിയോട് ആരാധനയും തോന്നി .

രാമഭായിക്ക് ഒന്നുതിരിഞ്ഞു നോക്കണം എന്നു ഉണ്ടായിരുന്നു കഴിഞ്ഞില്ല ,മുൻപോട്ട് നടക്കുബോൾ ചെവിയിൽ ഒരു ശബ്ദം മാത്രം എത്രയായാലും നീ ഒരു പെണ്ണല്ലേ എന്ന് .എന്നാൽ പെണ്ണിന് ഈ ചുവരിനുളിൽ ഈ പണിമാത്രമല്ലലോ ,മറ്റുപലതും അറിയാം എന്നു അവൾ കാണിച്ചുകൊടുത്തു .സാരിയുടെ ഇടയിൽ മറിച്ചു വെച്ച ആ കത്തി എടുത്ത് രാജീവിന്റെ നെഞ്ചിൽ കുത്തിയപ്പോൾ അവൾ ഒന്നു പതറിയപോലും ഇല്ല .ആ പ്രണയം പോലും അവൾ അറപ്പോടെ ഓർത്തു .ആ നിമിഷം അവളുടെ മുഖത്തു ജനിയുടെ മുഖവേ ഉള്ളായിരുന്നു .എട്ടും പൊട്ടും തിരിയാത്ത ആ പൈതലേ കണ്ടപ്പോൾ രാമഭായ് തന്നെ ആയിരുന്നു .ആ ദുർവിധി അവൾക് വരരുത് .

ജനിയെ ഏറ്റെടുക്കാൻ പോലീസും ,ചൈൽഡ് വെൽഫെയറും ,മനുഷ്യാവകാശ കമ്മീഷനും ,മറ്റു പത്രക്കാരും ,ടീ.വി ചാനലും എത്തി .പക്ഷെ ,അവളുടെ മനസ്സിൽ രാമഭായ് എന്ന ചുവന്ന പെണ്ണ് മാത്രമായിരിന്നു . ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല .പക്ഷെ ,ആ നിശബ്ദ്ധയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ,ആർക്കും കാണാൻ സാധിക്കാത്ത പുഞ്ചിരി .ഒരു പക്ഷെ ആ പുഞ്ചിരി എക്കാലത്തും ആ ലോകത്തോട് വിട പറയുന്ന ആഹ്ലാദമായിരിക്കാം പുതിയൊരു ജീവിതത്തിലേക്ക് ജാനിയും നടന്നു .........



Report Page