quiz

quiz


പ്രഥമ തക്സാ രൂപീകരണ യോഗം

സെമിനാരി കേസുകൾ അവസാനിക്കുകയും സെമിനാരി നഷ്ടമാകുകയും ചെയ്തപ്പോൾ സഭയിലെ ഒരു വിഭാഗം ശെമ്മാശുമാരുടെ പഠനം പടിഞ്ഞാറെ സെമിനാരി എന്നു വിളിക്കുന്ന സി.എൻ.ഐ-ലായി, മറ്റൊരു വിഭാഗം കോവൂർ ഐപ്പ് തോമകത്താനാരുടെ ഒപ്പം സഞ്ചരിച്ചും വൈദീക പഠനം നടത്തി വരുന്നു.
ആംഗ്ലിയാ സഭയുടെ ആരാധന ക്രമമായ ബുക്ക് ഓഫ് കോമൺ പ്രയർ 1872-ൽ മലയാള വിവർത്തനം ചെയ്തു അച്ചടി നടത്തിയിരുന്നു. പൂർവിക ആചാരങ്ങളെ നിഷേധിക്കുന്ന ഈ ഗ്രന്ഥം മഹത്യമെന്നുള്ള ധാരണ സി.എൻ. ഐയിലെ വിദ്യാർത്ഥികളിൽ ഉണ്ടായി. കോവൂർ അച്ചൻ ബുക്ക് ഓഫ് കോമൺ പ്രായേഴ്സിന്റെ പ്രചാരകനും വക്താവുമായി മറിയതിനാൽ സി.എൻ. ഐ യുടെ കുട്ടികൾക്ക് സുറിയാനി പൈതൃകം മറിച്ചുകളായമെന്നുള്ള ആത്മബലവും വർധിച്ചു.

മലങ്കര മാർത്തോമ സഭയിൽ *തുക്കസാ ഏകികരണം* ആവിശ്യമായി വന്നതിനാൽ തീത്തുസ് പ്രഥമൻ തിരുമേനി. (.....അവക്തം......) മാരാമണ്ണിൽ വിളിച്ചു ചേർത്ത 'സമുദായ ആലോചന യോഗത്തിൽ' പുരാതന സുറിയാനി ആരാധനാ അയിസ്‌ഥം അനുസരിച്ച് കുർബാനയ്ക്ക് മെഴുകുതിരി, ധൂപകുറ്റി, കുരിശ്, പ്രതേകം സ്ഥാനവസ്ത്രങ്ങൾ എന്നിവ കൂടിയെ തീരു എന്നും ഏതെങ്കിലും ആചാര രീതി പുതുതായി ആരംഭിക്കുന്നതിൽ ചെറിയ പക്ഷത്തിന്റെ പോലും മനോവികരത്തെ വിഷമപ്പെടുത്തരുതന്ന് സെമിനാരി പഠനം പൂർത്തിയാക്കിയവരും സുറിയാനി പൈതൃകം തുടരുന്നവരുമായ ആയിരൂർ സി.പി.ഫിലിപ്പോസ് കാശീശായും കോട്ടയം താഴത്തു ചാണ്ടിപിള്ള കത്തനാരും തുമ്പമൺ പുത്തൻപുരയ്ക്കൽ മത്തായികത്തനാരായ ഞാനും ശഠിച്ചു.
എന്നാൽ ഐപ്പ് തോമ കത്തനാരും സി.എൻ.ഐയിൽ പഠിച്ചവരും പഠിപ്പിക്കുന്നവരും മറുഭാഗത്ത്‌ കോമൺ ബുക്ക് ഓഫ് പ്രയറിന്റെ തനി തർജ്ജിമായും ആംഗ്ലിയൻ സഭാ രീതിയും നടപ്പാക്കണമെന്ന് വാശിപിടിച്ചു.

മലങ്കര സുറിയാനി പാരമ്പര്യത്തെ എതിർത്ത് കോവൂര ച്ചന്റെ നേതൃത്വത്തിൽ യോഗനടപടി തടസ്സപ്പെടുത്തി ഇറങ്ങിപ്പോകാൻ തുനിഞ്ഞു. തീത്തുസ് പ്രഥമൻ തിരുമേനി രണ്ട് പക്ഷത്തെയും ചേർത്തു നിർത്തി പിളർപ്പ് ഒഴിവാക്കാൻ ശ്രെമിച്ചതോടെ *തുക്കസാ* ഏകികരണ ശ്രമം മുടങ്ങി.

കടപ്പാട്: "പുത്തൻ പുരക്കൽ മത്തായി കത്തനാരുടെ ദിനവൃത്താന്തകുറിപ്പുകൾ"
എഡിറ്റർ: മാത്യു വർഗ്ഗീസ് തുമ്പമൺ

Report Page