Public

Public

Source

വിഷ്ണു നാരായണൻ നമ്പൂതിരി വലിയ കവിയായിരുന്നു. അക്കിത്തം പോലെ. അത് ഓർക്കുന്നതും പറയുന്നതും ആ കാവ്യാൽഭുതത്തെ പ്രകീർത്തിക്കുന്നതും എല്ലാം സഹജം സ്വാഭാവികം. അദ്ദേഹം വലിയ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം അനുഭവിച്ച ഭാഗ്യശാലികളോട് എനിക്ക് ബഹുമാനം കലർന്ന അസൂയ തോന്നുന്നു. ഇതെല്ലാം അദ്ദേഹം അർഹിക്കുന്നത് തന്നെ.

പക്ഷെ സച്ചിദാനന്ദനടക്കം പുരോഗാമികളായ പലരും മേല്പറഞ്ഞ വിശേഷണങ്ങൾ അദ്ദേഹം കറകളഞ്ഞ സംഘിയും വർഗീയവാദിയും സാംസ്കാരികമൗലികവാദിയുമായിരുന്നുവെന്ന നഗ്നസത്യത്തെ തമസ്കരിക്കാൻ ഉപയോഗപ്പെടുത്തുന്നത് ചരിത്രനിഷേധമാണെന്ന് പറയാതെ വയ്യ. പച്ചയായ സവർണ മേൽക്കോയ്മയുടെയും ഹിന്ദു വർഗീയതയുടെയും ഔപനിഷദിക ദാർശനിക മുഖംമൂടിയുള്ള സാംസ്കാരിക സാഹിതീയ പ്രത്യക്ഷമായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി.
എനിക്ക് എസ്രാ പൗണ്ടിനെ ഇഷ്ടമാണ്. ലോകത്ത് ഏറ്റവും നല്ല എന്ന് പറയാവുന്ന ചില കവിതകൾ അദ്ദേഹത്തിന്റേതാണ്. പക്ഷെ അദ്ദേഹം ഫാസിസ്റ്റായിരുന്നു എന്നത് മറക്കാൻ എനിക്കാവില്ല.

Report Page