Public

Public

Source

2011 ലാണ് ഡോ.സലാം കൊടുവള്ളിയെ ഞാനാദ്യമായി കാണുന്നത്. അന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വയനാട്ടിലെ ചെതലയത്ത് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസേർച്ച് സെന്ററിന്റെ (1T SR) അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാൻ. |TSR ന്റെ ആഭിമുഖ്യത്തിൽ ബത്തേരിയിൽ വെച്ചു നടന്ന ആദിവാസികളുടെ അതിജീവനവുമായി ബന്ധപ്പെട്ട ഒരു സെമിനാറിൽ പ്രബന്ധമവതരിപ്പിക്കുവാൻ വന്നതായിരുന്നു സലാം. സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ ഏറെ വ്യത്യസ്തവും മൗലികമായിരുന്നു സലാമിന്റേത് എന്നതാണ് സംഘാടകൻ എന്ന നിലയിലും ഈ മേഖലയിലെ ഗവേഷകൻ എന്ന അർത്ഥത്തിലും എന്നെ ഏറെ ആകർഷിച്ചത്.

പ്രഥമ സമാഗമത്തിൽ തന്നെ ഞങ്ങൾ സുഹൃത്തുക്കളായി മാറി എന്നതാണ് സത്യം . സലാം തന്റെ പ്രവർത്തനങ്ങളെക്കുറിച്ചോ അക്കാദമിക് മേഖലയ്ക്ക് നൽകിയ സംഭാവനകളെക്കുറിച്ചോ ഒന്നുമെന്നോട് പറഞ്ഞിരുന്നില്ല. എന്നാൽ വയനാട് നേരിടുന്നതും നേരിടാൻ പോകുന്നതു മായ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും ആദിവാസികൾ നേരിടുന്ന സങ്കീർണ്ണമായ പ്രതിസന്ധികളെക്കുറിച്ചും ഏറെ സംസാരിച്ചു. ഒരു പക്ഷേ ഞങ്ങളെ അടുപ്പിച്ചത് ഒരേ വിഷയങ്ങളിലുള്ള താൽപര്യമാവണം. |TSR ന്റെ സെമിനാറിനു ശേഷം ഞങ്ങൾ പലതവണ ഫോണിലൂടേയും അല്ലാതെയും ബന്ധപ്പെട്ടു. സലാം വിശേഷങ്ങൾ പറയുന്നതിനിടയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് പലതും ഞാൻ തിരിച്ചറിഞ്ഞു. ഒന്ന് ,സലാം മികച്ചൊരു സംഘാടകനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗത്തിൽ ഗവേഷകനായിരുന്ന ഘട്ടത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്നു സലാം.

ഔഷധസസ്യങ്ങളിലെ കീടനാശിനി പ്രയോഗം വരുത്തുന്ന മാറ്റങ്ങളെ കുറിച്ചാണ് സലാമിന്റെ ഗവേഷണം.2004 ൽ എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലെ വാരാമ്പറ്റയിൽ 125 പാരമ്പര്യ നെൽവിത്തിനങ്ങൾ കൃഷി ചെയ്ത വാർത്ത പത്രമാധ്യമങ്ങൾ പ്രാധാന്യപൂർവ്വം അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രധാനികളിൽ ഒരാൾ അന്ന് ഗവേഷക വിദ്യാർത്ഥിയായിരുന്ന സലാമാണ്. (അക്കാലത്തു തന്നെ വയനാട്ടിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ വയൽനാടിന്റെ വയലുകൾ എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സലാം തന്റെ ഡോക്യുമെന്ററിയിലൂടെ പറഞ്ഞ വയനാട് നേരിടാൻ പോകുന്ന തീക്ഷ്ണമായ പ്രശ്നങ്ങൾ ഇന്നൊരു യാഥാർത്ഥ്യമായിരിക്കുന്നു) സലാം പൊതുവെ താൻ ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിക്കാറില്ല. ഒരർത്ഥത്തിൽ നിശ്ശബ്ദ പരിസ്ഥിതി പ്രവർത്തകനാണദ്ദേഹം.

ഒരു പുസ്തകം പബ്ളിഷ് ചെയ്യുന്ന കാര്യത്തിന് വേണ്ടി സലാം ഒരിക്കൽ ഫോൺ ചെയ്തു. (അന്നദ്ദേഹം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ബോട്ടണി വിഭാഗത്തിൽ അസി. പ്രഫസറായി ചേർന്നിട്ടില്ലാ എന്നാണോർമ്മ.) സലാമും ഏതാനും സുഹൃത്തുക്കളും വയനാടൻ കാടുകളിൽ നിന്ന് മാത്രം കണ്ടെത്തിയ 172 ഇനം ഓർക്കിഡുകളെക്കുറിച്ച് ചിത്ര സഹിതം ഇംഗ്ലീഷിൽ തയ്യാറാക്കിയതായിരുന്നു പുസ്തകം. പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട് നിന്ന് ആയിടെ ആരംഭിച്ച ലീഡ് ബുക്ക് സായിരുന്നു. പുസ്തകം പെട്ടെന്ന് വിറ്റഴിഞ്ഞു എന്നാണറിവ്. സലാമിന്റേയും സംഘത്തിന്റേയും ഓർക്കിഡുകളെക്കുറിച്ചുള്ള പഠനവും കണ്ടെത്തലും മാത്യഭൂമിയടക്കമുള്ള പല പത്രങ്ങളും all edition വാർത്തയായി നൽകുകയുണ്ടായി.

ഞാനിപ്പോൾ സലാമിനെ ഓർക്കാനുണ്ടായ കാരണം ഒരു പത്രവാർത്തയാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ആരംഭിച്ച ബൊട്ടാണിക്കൽ ഗാർഡനെക്കുറിച്ചുള്ള വാർത്ത. ഒരേക്കർ സ്ഥലത്ത് പശ്ചിമഘ്യത്തിലെ അപൂർവ്വ ഇനം സസ്യങ്ങളെ സംരക്ഷിക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ. എനിക്കുറപ്പുണ്ടായിരുന്നു ഇതിന് പിന്നിൽ ഡോ. സലാം ആയിരിക്കാമെന്ന്. ഞാൻ സലാമിനെ ഫോൺ ചെയ്ത് കാര്യമന്വേഷിച്ചപ്പോൾ അവൻ ബൊട്ടാണിക്കൽ ഗാർഡനെക്കുറിച്ച് ഏറെ വാചാലനായി.എന്നാൽ തന്റെ പങ്കിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. നീയല്ലെടാ ഇതിന് പിന്നിലെന്നു ചോദിച്ചപ്പോൾ ആദ്യം ചിരിക്കുക മാത്രം ചെയ്തു. കൂടുതൽ ചോദിച്ചപ്പോൾ കൂട്ടായ്മയുടെ ഫലം എന്ന് മാത്രം പ്രതികരിച്ചു. പിന്നീട് വാർട്സ് അപ്പിൽ ചില ഫോട്ടോസും ഗാർഡനെക്കുറിച്ചുള്ള കാര്യ ങ്ങളും അയച്ചു തന്നു.

എനിക്കുറപ്പുണ്ട്. സലാമിന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും പ്രിൻസിപ്പാൾ അസീസ് സാറിന്റെയും സഹപ്രവർത്തകരുടേയും നിർലോഭമായ സഹകരണവും ഈ ഗാർഡനു പിന്നിലുണ്ടാവുമെന്ന് .വയനാടൻ കാടുകൾ കത്തി തീർന്നുകൊണ്ടിരിക്കുന്ന വർത്തമാനാവസ്ഥയിൽ പശ്ചിമഘട്ടത്തിലെ അപൂർവ്വ ഇനം സസ്യങ്ങൾ കാണുവാനും പഠിക്കുവാനും വയനാട്ടുകാർ ഇനി സർ സയ്യിദ് കോളേജിലേക്ക് പോകേണ്ടി വരുമെന്നാണ് തോന്നുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് സലാമും സംഘവും നടത്തി കൊണ്ടിരിക്കുന്ന നിശ്ശബ്ദ പരിസ്ഥിതി പ്രവർത്തനങ്ങൾ എത്ര അനുമോദിച്ചാലും അധികമാവില്ല.

സലാം അയച്ചു തന്ന ബൊട്ടാണിക്കൽ ഗാർഡനെ ക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ :'Sir Syed College Botanical Garden HORTUS SIRSYEDICUS inaugurated here on Today by Taliparamba M.L.A James Mathew.

Botanical Garden, Hortus sirsyedicus is a collection of plants that are scientifically ordered and maintained, documented and labeled for public education, research, conservation, and enjoyment. Ex situ conservation of the Rare, Endangered and Threatened (RET) Medicinal plants of South India is the major thrust area of this garden. The mission of the Botanical Garden is to foster science education to the society and appreciate the importance of Flora. The Botanical Garden of the College was found 32 years ago in the lush green panoramic land of the campus has developed into an excellent centre of biodiversity and ex-situ conservation of tropical flora and exotic species. At the entrance on the northern side, the visitors are greeted by Green house comprising of different species of Ferns and ornamental plants. The Medicinal Plant Demonstration Garden (MPDG) was started in 2013 and at present it is the largest medicinal plant garden among the colleges of Kannur University. The garden will be beneficial to the entire community of the society and it is an attraction to the local people, it also helps the students of schools and colleges to acquire knowledge about importance of medicinal plants available in and around the area and also their importance in medicine. More than 200 species are planted and it is arranged in the traditional Ayurvedic concepts like Thriphala, Thrigadu, Nalpamaram, Thriganda, Janmanakshathra Sasyangal, Dashapushpam, Dashamoolam. Wild Aroids in India and rare Bamboo species are conserved in the Garden. The Medicinal Plant Demonstration Garden was funded by Kerala state medicinal Plant Board (KSMPB), Trivandrum.

Report Page