Public

Public

Source

തുടർ ഭരണം വരരുത് എന്ന് ആഗ്രഹിക്കുന്നവരിൽ കോൺഗ്രസ്കാർ അല്ലാത്തവർ / കോൺഗ്രസിനെ എതിർക്കുന്നവർ പോലും ഉണ്ട്.പക്ഷേ, കോൺഗ്രസ് നേതൃനിരയിൽ ഉള്ളവർ എത്ര മാത്രം അതിന് വേണ്ടി പ്രവത്തിക്കുന്നുണ്ട് എന്ന് ഉള്ളിടത്താണ് പ്രശ്നം. വയനാട്ടിൽ ഉണ്ടായത് നമ്മൾ കണ്ടു. പാലക്കാട്ടെ എ.വി.ഗോപിനാഥ് ആലത്തൂർ പോലെ ഒരു ചുവപ്പ് കോട്ടയിൽ CPM നെ പരാജയപ്പെടുത്തിയ ആളാണ്. അതിന് ശേഷവും, ഈ തരംഗത്തിൽ വരെ തദ്ദേശ തിരഞ്ഞെടുപ്പിൽ, സ്വന്തം സ്ഥലത്ത് CPM നെ തോൽപ്പിച്ചു. എന്നിട്ട് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ, അദ്ദേഹം ചോദിച്ചത്, കോൺഗ്രസ് സാധാരണ ഒരു കാരണവശാലും ജയിക്കാത്ത നെൻമാറ സീറ്റാണ്. അത് പോലും കൊടുക്കാത്തതിന് പിന്നിൽ, പാലക്കാട്ടെ ചിലരുടെ താൽപര്യങ്ങൾ ആണ്. ഗോപിനാഥ് പാർട്ടി വിട്ടാൽ, ഒരു ചുക്കും ഇല്ലാ എന്നൊക്കെ ഇവിടെ ഇരുന്ന് പറയാം.പക്ഷേ, പാലക്കാട് ജില്ലയിൽ എല്ലായിടത്തും സ്വന്തമായി അനുയായികൾ ഉള്ള നേതാവ് തന്നെയാണ് ഗോപിനാഥ്. അദ്ദേഹം പാർട്ടി വിട്ടാൽ, അതിൻ്റെ അനുരണനങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.സംഘടനയെ സ്വകാര്യസ്വത്ത് പോലെ കൈകാര്യം ചെയ്യുന്നവർ തുടർഭരണത്തിന് കളമൊരുക്കി കൊണ്ടിരിക്കുകയാണ്.

Report Page