Public

Public

Source

ഇതെനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളുമായുള്ള സംഭാഷണമാണ്. എന്റെ ഇഷ്യൂവിന് തെളിവ് എനിക്ക് നൽകാനാവില്ല. പക്ഷേ ഞാൻ അത് ചെറു പ്രായത്തിൽ തുറന്ന് പറഞ്ഞ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. പണ്ട് എഴുതിയ മെസ്സേജസ് സ്ക്രീൻഷോർട്ടുകൾ ഉണ്ട്. ഞാൻ പെട്ടെന്നെങ്ങാനും മരിച്ചുപോയാൽ നിങ്ങളിത് ലോകത്തോട് പറയണമെന്ന് പറഞ്ഞു ഞാൻ അയച്ചവ.

ഏറ്റവും പ്രധാനമായി മറ്റുള്ളവർ ഇയാളെ പറ്റി തുറന്നു പറഞ്ഞ സംഭാഷണങ്ങൾ ഉണ്ട്. അനുവാദത്തോട് കൂടി മാത്രം അതിൽ ഒരാളുടെ സ്ക്രീൻഷോട്ട് ഞാൻ share ചെയ്യുകയാണ്.

പിന്നെ പഴേതൊക്കെ എന്തിനാ കുത്തിപ്പൊക്കുന്നെ, നിനക്കിതെന്തിന്റെ കേടാ, നാണക്കേടല്ലേ, നീ അധ്യാപിക അല്ലേ എന്നൊക്കെ ചോദിക്കുന്നവരോടാണ് ഒരു വയലൻസിനെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിപ്പിക്കുകയാണ്. ഒരു കാര്യം കൂടി.എന്റെ ചുറ്റുമുള്ളവരെ ശല്യം ചെയ്യരുത്. നിങ്ങളെല്ലാം എന്നെ തളർത്താൻ നോക്കുകയാണെന്ന് അറിയാം. ഇത്രനാളും ഇതൊക്കെ ഒറ്റയ്ക്ക് സഹിച്ചവളാണ്. തോറ്റു പോകുമെന്ന് കരുതരുത്.

എന്റെ വീട്ടുകാരെ പലതും പറഞ്ഞു പേടിപ്പിക്കുന്നവരോടാണ്. നിങ്ങളീ പറയുന്ന 'ഭാവി' അത് നശിപ്പിച്ചു കളഞ്ഞിട്ട് പിന്നീട് അതിനെ പറ്റി സംസാരിക്കരുത്.

Ashokan Charuvil ഇയാൾക്കെതിരെ ഒരുപാട് പരാതി ഉണ്ടെന്നും written complaint കിട്ടാത്തത് കൊണ്ട് മാത്രമാണ് നടപടി എടുക്കാത്തതെന്നും പറഞ്ഞു കേട്ടു. നിങ്ങളോട് നേരിട്ട് ഇയാളിൽ നിന്നുള്ള അനുഭവം പറഞ്ഞ ആളെ എനിക്കറിയാം. ഇത് ഒരു തെളിവ് മാത്രമാണ് അർജവമുണ്ടെങ്കിൽ നടപടി എടുക്ക്.ഇനിയും തെളിവുകൾ ഞാൻ ആവശ്യമുണ്ടെങ്കിൽ ഞാൻ തരാൻ തയ്യാറാണ്.ഇതുവരെയും ഉത്തരവാദിത്തപ്പെട്ട പൊസിഷനിൽ ഇരിക്കുന്ന ആരും എന്നോട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ല. അതിനാൽ ഞാൻ പുകസയിൽ വന്ന് പരാതിപ്പെടില്ല. നിങ്ങളുടെ പാർട്ടിയിൽ നിന്നുള്ള ആളുകൾക്ക് തന്നെ പരാതി ഉണ്ടെന്ന് നിങ്ങൾക്കും എനിക്കും അറിയാം. പാർട്ടി കമ്മറ്റി വെച്ച് തീവ്രതയില്ലാത്ത കേസ് ആയി ഒതുക്കി തീർത്ത് വിടാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി. സ്ത്രീ സുരക്ഷയെ പറ്റി പ്രസംഗിച്ചു കഴിഞ്ഞു സമയമുണ്ടെങ്കിൽ നടപടി എടുക്ക്.

എനിക്കോ എന്റെ വീട്ടുകാർക്കോ എന്തെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാൽ അതിന് ഗോകുലേന്ദ്രനും സിപിഎമ്മും( അയാളെ സംരക്ഷിക്കുന്നിടത്തോളം ) ഉത്തരവാദി ആയിരിക്കും

Report Page