Public

Public

Source

എവിടെയോ കേട്ടു /കണ്ടു മറന്ന ഒരു വാക്ക് ഇന്ന് വീണ്ടും കണ്ടു: ചിറ്റാളൻ . ചില ചെലവുകൾ മുന്നിൽ കണ്ട് ഒരു കുറിയിൽ ചേർന്നതാണ്. കന്യകക്ക് പുല്ലിംഗം ഇല്ലാത്തത് പോലെ ചിറ്റാളന് സ്ത്രീലിംഗവും ഇല്ലെന്നു തോന്നുന്നു. ചിറ്റാളൻ ആയാൽ ഒരു നോമിനിയെ വെക്കണം. നാസിനി ടീച്ചറുടെ പേര് എഴുതാൻ തുടങ്ങിയപ്പോൾ ആരോ "കൂടത്തായി, കൂടത്തായി" എന്ന് വിളിച്ചു പറയുന്നത് കേട്ടു . മൈൻഡ് ചെയ്‌തില്ല. അതിരാവിലെ എഴുന്നേൽക്കുന്ന അയലത്തെ വർഗീസേട്ടൻ അടുക്കളയിൽ ചത്തു കിടന്ന എലിയെ കുഴിച്ചിടാനോ മറ്റോ പുലർച്ചെ നാല് മണിക്ക് കൈക്കോട്ടുമായി മുറ്റത്തേക്ക് ഇറങ്ങുന്നത് കണ്ടാലും ഞാൻ മൈൻഡ് ചെയ്യില്ല. മാധ്യങ്ങളെ നിർത്തേണ്ടിടത്ത് നിർത്തണം.

Report Page