Public

Public

Source

80കളിൽ ചുരുങ്ങിയത് 4-8 അടി വെള്ളം നിന്നിരുന്ന പാടമായിരുന്നു പുഴക്കൽ പാടം.തൃശൂർ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി കിടന്ന ആ പാടം നികത്തി ആദ്യമൊരു ഭീമൻ വികസനം വന്നു. യൂസഫലിയുടെ ഭീമൻ ലുലു കൺവെൻഷൻ സെന്റർ. (അതിന്റെ ഉദ്ഘാടനത്തിന് വി.എസ് അച്ചുതാനന്ദൻ വന്നു. പരിസ്ഥിതിവാദികൾക്ക് വയറു നിറച്ച് കൊടുത്തു.)

തുടർന്നാണ് പി എൻ സി മേനോന്റെ ശോഭ സിറ്റി വന്നത്.ചിലർ വരുമ്പോൾ നിയമങ്ങൾ വഴി മാറുമെന്ന് അപ്പോഴേക്കും തൃശൂർക്കാർ പഠിച്ചിരുന്നു. ശോഭക്കെതിരെ നിരവധി മാർച്ചുകളും നേതാക്കൾ ചില്ലറ വാങ്ങി മടങ്ങലും നടന്നു. (ഒരു

KSKTU മാർച്ചിൽ ഞാനും പങ്കെടുത്തു...)

ഇപ്പോൾ മേനോൻ സമർപ്പിച്ചത് മുഴുവൻ വ്യാജരേഖയായിരുന്നുവെന്ന്
അഡ്വ.വിദ്യാസംഗീത് തെളിയച്ചു.
അതിനവർ CPIM ന് പുറത്തുമായി ..

മരട് ഫ്ളാറ്റിന്റെ ഗതി ശോഭാ സിറ്റിക്കു വരുമോ?
ചിലരുടെ ചങ്കിടിക്കുന്നു.
തനിക്കെതിരെ വധഭീഷണിയുണ്ടെന്നു വിദ്യസംഗീത് പറയുന്നു.
ശോഭ സിറ്റി മരിക്കുന്നതിനേക്കാൾ നല്ലത് വിദ്യ മരിക്കുന്നതാണ് എന്ന് തീരുമാനമുണ്ടാകുമോ? അറിയില്ല ..

അപ്പോഴും ലുലു സേഫ് സോണിൽത്തന്നെയാണ്.

* * *
പുഴക്കൽപ്പാടം നൂറു വർഷത്തിനു ശേഷം പൂർവസ്ഥിതി കൈവരിക്കുമോ?

അതിന് വലിയ കാലാവസ്ഥാമാറ്റവും പാരിസ്ഥിതിക ദുരന്തങ്ങളും വന്ന് കേരള ജനത അതിനകം അഞ്ചിലൊന്നായി ചുരുങ്ങേണ്ടി വരും..
അതും പക്ഷേ, ഇപ്പോൾ ഒരു സാധ്യതയാണ്.

പി. എൻ.സി മേനോനും, യുസഫലിയും നടത്തുന്ന വികസനമാണിന്നത്തെ നിയമം.

ആ വികസനത്തിന് ചിറയുറക്കാൻ വിദ്യാ സംഗീതുമാരുടെ കുരുതി ആവശ്യമായി വരുമോ?( കുട്ടനാട്ടിൽ മട അടച്ചിരുന്നതുപോലെ )

വരാതിരിക്കട്ടെ എന്നാശംസിക്കാനേ ഇപ്പോൾ കഴിയൂ ...

Report Page