Psc

Psc

Ashar Hassan:

K. M. Shajahan writes: "പി എസ് സിയിൽ വൻ പരീക്ഷാ തട്ടിപ്പ് നടക്കുന്നുണ്ട് " എന്ന് ജൂലൈ 20ന് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റിൽ ഞാൻ വ്യക്തമാക്കിയിരുന്നു.

" പി എസ് സി യിൽ ക്രമക്കേട് നടക്കുന്നു എന്നതിന് ഇനിയും തെളിവുകളുണ്ട്.അതെ കുറിച്ച് പിന്നീട് എഴുതാം" എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആ പോസ്റ്റ് ഉപസംഹരിച്ചത്.


ഇതാ പുതിയ തെളിവുകൾ.


പി എസ് സി യിൽ ചെയർമാൻ തയ്യാറാക്കി നൽകുന്ന ലിസ്റ്റിൽ നിന്നാണ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ചോദ്യകർത്താ ക്കളെ നിശ്ചയിക്കുന്നത്. ഈ പ്രക്രിയ അതീവ രഹസ്യമാണ് എന്നാണ് വയ്പ്. എന്നാൽ പ്രയോഗത്തിൽ അത് അങ്ങനെയല്ല.

പി എസ് സി യിലെ റൂൾസ് ഓഫ് പ്രൊസീജിയർ പ്രകാരം ഭരണനിർവ്വഹണം ചെയർമാനിൽ നിക്ഷിപ്തമാണെങ്കിലും, നയപരമായ അധികാരം എല്ലാ മെമ്പർ മാർക്കും തുല്യമാണ്. എന്നാൽ പ്രയോഗത്തിൽ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ചെയർമാനിൽ കേന്ദീകരിക്കുന്ന അവസ്ഥയാണ് ഉള്ളത്.

ചോദ്യകർത്താക്കളെ നിശ്ചയിക്കൽ, പരീക്ഷ നടത്തിപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കുക, ഫലത്തിൽ ചെയർമാൻ തന്നെയാണ്.ഭരണ മികവോ അക്കാദമിക മികവോ തീരെയില്ലാത്ത ചെയർമാൻ സ്വാഭാവികമായും, ഉദ്യോഗസ്ഥരെയാകും കൂടുതലായി ആശ്രയിക്കുക.


ഇവിടെയാണ് അഴിമതിയുടെ അപാരത പീലി വിടർത്തിയാടുന്നത്.മുൻകാല പി എസ് സി ചെയർമാൻമാരായ ചന്ദ്രശേഖരൻ നായർ (1991-1995), ജി ഗോപാലകൃഷ്ണപിള്ള (1996-2000) എന്നിവരുടെ കാലത്ത് നടപടി ക്രമങ്ങൾ കാര്യക്ഷമമായി നടന്നു പോന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. 


എന്നാൽ, സി പി എം നോമിനിയായ എം ഗംഗാധര കുറുപ്പ് പി എസ് സി ചെയർമാനായ 2000-2006 കാലഘട്ടത്തിലാണ്, ഇതിനൊരു മാറ്റം സംഭവിച്ച് തുടങ്ങിയത് എന്നറിയുന്നു.അന്ന് വരെ ചെയർമാന്റെ ഓഫീസിൽ ഒരു പ്രൈവറ്റ് സെക്രട്ടറിയും പെഴ്സണൽ അസിസ്റ്റൻറും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഗംഗാധര കുറുപ്പ് ചെയർമാനായ കാലം മുതൽ, ചെയർമാന്റെ ഭരണ രംഗത്തുള്ള ദൗർബല്യം പരിഹരിക്കാനെന്ന പേരിൽ, രണ്ട് ഉദ്യോഗസ്ഥരെ കൂടി ചെയർമാന്റെ ഓഫീസുമായി ബന്ധപ്പെട്ടു നിയമിച്ചു. ഇവരിലൂടെയാണ് ക്രമക്കേടിനുള്ള അരങ്ങൊരുങ്ങിയത്.


പി എസ് സി അഭിമുഖങ്ങൾ, ചോദ്യങ്ങളുടെ ഫയലുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സാധാരണ രണ്ട് വർഷത്തിൽ കൂടുതൽ ഒരു സ്ഥാനത്ത് ഇരുത്താറില്ല.എന്നാൽ അതീവ രഹസ്യമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, ഈ നിർണ്ണായക സ്ഥാനത്ത് ഇപ്പോൾ ഇരിക്കുന്നവർ മാറ്റമില്ലാതെ വർഷങ്ങളായി തൽസ്ഥാനത്ത് തുടരുകയാണ് എന്നാണ് അറിയുന്നത്.


ചെയർമാന്റെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി വർഷങ്ങളായി സ്ഥാനമാറ്റമില്ലാതെ ഇരിക്കുന്ന, ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ദ്ധരെ പോലും തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായക പങ്കുള്ള, സാട്ടർരാജ് എന്ന ഉദ്യോഗസ്ഥൻ സംശയത്തിന്റെ നിഴലിലാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്. പി എസ് സി യിൽ നിന്ന് റിട്ടയർ ചെയ്ത പല ഉദ്യോഗസ്ഥർക്കും ഇതേ അഭിപ്രായമുണ്ട്. ചോദ്യകർത്താക്കളെ നിശ്ചയിച്ച് ചെയർമാനെ കൊണ്ട് അംഗീകരിപ്പിച്ച് ഓരോ പരീക്ഷയുടേയും ലിസ്റ്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസിന് കൈമാറുന്ന ചുമതല സാട്ടർരാജിനാണ് എന്നാണ് അറിയുന്നത്. ഈ ഉദ്യോഗസ്ഥന് താൽപര്യമുള്ളവരെ ചോദ്യകർത്താക്കളാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് എന്നും ആക്ഷേപ മുണ്ട്.മാറി മാറി വരുന്ന പി എസ് സി ചെയർമാൻമാരുടെ വിശ്വസ്തനായ, ചോദ്യകർത്താക്കൾ ആരാണെന്ന് വ്യക്തമായി അറിയാവുന്ന ഈ ഉദ്യോഗസ്ഥൻ, സ്വജനപക്ഷപാതം സ്വന്തം നിലയ്ക്കും സംഘടനാ താല്പര്യം രാഷ്ടീയ മുതലെടുപ്പിനും സമർത്ഥമായി ഉപയോഗിക്കുന്നു എന്നാണ് അറിയുന്നത്.


ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ പി എസ് സി ചുമതലപ്പെടുത്തിയിട്ടുള്ളത് ആഭ്യന്തര വിജിലൻസിനെയാണ്. കൺട്രോളർ ഓഫ് എക്സാമിനേഷൻസിന്റെ (സിഇ) നേതൃത്വത്തിലുള്ള അഭ്യന്തര വിജിലൻസാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇപ്പോൾ പി എസ് സി യിലെ സിഇ ആർ ഗീഥ എന്ന ഉദ്യോഗസ്ഥയാണ്. ഇവർ കടുത്ത സി പി എം അനുഭാവിയാണെറിയുന്നു. അത് കൊണ്ട് തന്നെ അന്വേഷണം എവിടെ എത്തും എന്നുറപ്പാണ്.


ഇനിയും ഉണ്ട് ക്രമക്രേടിന് തെളിവുകൾ:


പി എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ ശിവരഞ്ജിത്തും മറ്റ് സഖാക്കളും, ഒരേ കാലയളവിൽ ഒന്നിൽ കൂടുതൽ പി എസ് സി പരീക്ഷകൾ എഴുതിയതായി അറിയുന്നു.എന്നാൽ മറ്റ് പരീക്ഷകളിലെല്ലാം അവർ തോറ്റതായാണ് അറിയാൻ കഴിഞ്ഞത്.പി എസ് സി റാങ്ക് ലിസ്റ്റിൽ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നവർ പൊതുവേ അവർ എഴുതുന്ന സമാന തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിലും പെടാറുണ്ട്. പക്ഷേ ഇക്കാര്യത്തിൽ അതുണ്ടായിട്ടില്ല.


ഇവിടെ ഒന്നാം റാങ്കുകാരൻ മറ്റ് പരീക്ഷകളിലെല്ലാം തോറ്റതായാണ് അറിയുന്നത്. ഇക്കാര്യം പുറത്തു വന്നു എങ്കിലും, ഇയാളുടെ മാർക്ക് എത്രയെന്ന് വെളിപ്പെടുത്താൻ പി എസ് സി തയ്യാറായിട്ടില്ല.

വിവിധ പരീക്ഷകളിൽ ഉത്തരക്കടലാസ്സിൽ (ഒപ്പ് അടക്കം) ശിവരഞ്ജിത്തിന്റെ കയ്യക്ഷരം പരിശോധിക്കാൻ പി എസ് സി തയ്യാറായിട്ടില്ല. ശിവരജ്ഞിത്ത് 4 പരീക്ഷകൾ എഴുതിയതായാണ് അറിയുന്നത്.ആ 4 പരീക്ഷകളുടേയും ഉത്തരക്കടലാസ്സിൽ അയാൾ രേഖപ്പെടുത്തിയ ഒപ്പുകൾ ഒരേ കയ്യക്ഷരത്തിൽ ആണോ എന്ന് അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. ഇത്തരം ഒരു പരിശോധന ഇത് വരെ നടന്നിട്ടി


ല്ല.ആൾമാറാട്ടം നടത്തിയതാണോ അതോ ചോദ്യപേപ്പർ ഉറവിടത്തിൽ തന്നെ ചോർന്നതാണോ എന്നത് ഉൾപ്പെടെയുള്ള വസ്തുതകൾ പുറത്ത് വരേണ്ടതുണ്ട്.


ഏറെ താമസിയാതെ ഉത്തരകടലാസ്സകൾ പൂർണ്ണമായി നഷ്ടപ്പെടാനിടയുണ്ട്. ഒട്ടേറെ സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതികളായ കേരള സർവ്വകലാശാല അസിസ്റ്റന്റ് കുംഭകോണത്തിലും പരീക്ഷ പേപ്പറുകൾ മൊത്തമായി നഷ്ടപ്പെടുകയായിരുന്നു.


അത് കൊണ്ട്, പി എസ് സി പരീക്ഷ തട്ടിപ്പ് പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണ്.


ഇനിയും ഉണ്ട് തെളിവുകൾ.

അത് പിന്നീട്.


Report Page