paste

paste

puthanpurakkal

1947 നു ശേഷം പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാൻ എന്നീ രണ്ടു ഭൂവിഭാഗങ്ങൾ ഒരൊറ്റ രാജ്യമായിത്തീർന്നു.

തങ്ങളെ ഒരൊറ്റ രാജ്യമാക്കുന്നത് മതമാണെന്ന് മാലോകരെ അറിയിക്കാൻ അത് മുസ്ലിം രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു.

എന്നിട്ടോ?

ദേശരാഷ്ട്രങ്ങൾ എന്ന ആധുനികശയത്തെ വെല്ലുവിളിച്ചു കൊണ്ട് 24 കൊല്ലം നിലനിന്ന ശേഷം അത് രണ്ടായി പൊട്ടിപ്പിളർന്നു.

പോസ്റ്റ്മോഡേണിസം സ്വത്വവാദവും അതിന്റെ പരമോന്നത ബിന്ദുവായ മതസ്വത്വവും പറയുന്നതിനു മുമ്പേ, മതം = സംസ്കാരം എന്ന സമവാക്യം ഹണ്ടിംഗ്ടൺ കണ്ടു പിടിക്കുന്നതിന് മൂന്നു പതിറ്റാണ്ട് മുമ്പേ,

മെക്കയിൽ ഒത്തുചേർന്ന സൗദി അറേബ്യയും അമേരിക്കയും അരാംകോ എണ്ണക്കത്തകയും ലോകത്തോടു പറഞ്ഞു:

"ദേശീയത ഇസ്ളാമിനെതിരാണ് ."

അവിടെയവർ രൂപം കൊടുത്ത ലോക മുസ്ലീം ലീഗിന്റെ നിലപാടിനു വേണ്ടി

1971ലെ ബംഗ്ലാദേശ് വിഭജന കാലത്ത് ജമാ അത്തെ ഇസ്ലാമി പാക്കിസ്ഥാൻ പട്ടാളത്തിനൊപ്പം ചേർന്ന് കൂട്ടക്കൊല നടത്തി.

രാഷ്ട്രത്തിനടിസ്ഥാനം ആധുനിക ദേശീയതയല്ല, മതമാണ്, അതങ്ങനെ ആയിരിക്കണം എന്ന ബോധ്യത്തിനു വേണ്ടി അവർ ആവോളം ചോരയും വിയർപ്പുമൊഴുക്കി .

പിന്നീട് നിരവധി സൈനികാട്ടിമറികൾ, കൊലകൾ, ജനാധിപത്യ ധ്വംസനങ്ങൾ ....

അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും വെറും കളിക്കളമായി ദാരിദ്ര്യത്തിലേക്ക് താണുതാണുപോയ ബംഗ്ലാദേശ് പിന്നീട് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുനേറ്റു. അത് മതരാഷ്ട്രത്തെ വലിച്ചെറിഞ്ഞു - ജമാഅത്തെ ഇസ്ളാമിയെയും.

കൂട്ടക്കാലക്കാരായ അതിന്റെ ഉന്നത നേതാക്കൾ തൂക്കു കയറിലവസാനിച്ചു.

ഇന്നത് ആധുനിക ബംഗ്ലാദേശിണ്.കേരളത്തിൽ കോളനികൾക്ക് പേരു കൊടുത്തിരുന്ന ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും ബംഗ്ലാദേശല്ല.

പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ബംഗ്ളാദേശ്.

8.5% ശതമാനം വളർച്ചാ നിരക്ക് നിലനിർത്തുന്ന ലോകത്തെ ഏക വലിയ രാജ്യം.

ഒരു കോടി ഇന്ത്യക്കാർ അവിടെ പണിയെടുക്കുന്നു.

ഇന്ത്യയിലേക്ക് പണമൊഴുക്കുന്ന വിദേശ രാജ്യങ്ങളിൽ നാലാം സ്ഥാനം ബംഗ്ലാദേശിന്.

ബംഗ്ലാദേശി ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യൻ പതിപ്പാണ് സംഘ പരിവാർ.

ബംഗ്ലാദേശിലെന്ന പോലെ കൂട്ടക്കൊല വഴി പ്രമാണിയായ ഇന്ത്യൻ പ്രധാനൻ പറയുന്നു: വസ്ത്രം നോക്കി സമരക്കാരെ അറിയാം.

ജമാഅത്തിന്റെ ബംഗ്ലാദേശിലെ മതരാഷ്ട്ര പരാക്രമങ്ങൾ സംഘപരിവാറിന് പാഠമാണ്: നിങ്ങളുടെ കൂട്ടക്കൊലകൾക്കും ഒരു തൂക്കുകയർ കാലം കാത്തു വച്ചിട്ടുണ്ടെന്ന്.

ഹേ, സംഘപരിവാറുകാരെ,

ഭരണഘടനക്കെതിരെ രാജ്യദ്രോഹം പ്രവർത്തിച്ചതിന് പാക്കിസ്ഥാനിൽ മുഷാറഫിന് ആക്കുകയർ കിട്ടിയത് നിങ്ങളെ ഞെട്ടിക്കുന്നില്ലേ?

മതരാഷ്ട്രക്കസർത്തുകളും അമേരിക്കനടിമത്തവും നിങ്ങളേക്കാൾ കളിച്ച പാക്കിസ്ഥാനിൽ അതിലൊരു ചാമ്പ്യനാണ് രാജ്യദ്രോഹത്തിന് തുക്കു കയറിലേക്ക് നീങ്ങുന്നത്.

പൗരത്വ രജിസ്റ്ററും പൗരത്വ ബില്ലും വഴി രാജ്യത്തെ വർഗീയമായി പിളർക്കുന്ന നിങ്ങൾക്കും കാലം രാജ്യദ്രോഹത്തിന് ഒരു കയർ കാത്തു വക്കും.

ഹേ, വിഡ്ഡികളെ! ലോകത്തെവിടെയെങ്കിലും മതം കൊണ്ടു മാത്രം വിളക്കിച്ചേർത്ത് ഒരു രാജ്യം നിലനില്ക്കുന്നുണ്ടോ?

തൊട്ടയൽപക്കത്തെ ബംഗ്ലാദേശിന്റെ ദുരിത പാഠങ്ങളിൽ നിന്ന് ഇന്ത്യയും പഠിക്കും.

ഒരിക്കൽ

ഇന്ന് ബംഗാൾ ചിന്തിച്ചത് ഇന്ത്യ നാളെ ചിന്തിക്കുന്നുവെന്ന് പറയപ്പെട്ടിരുന്നു.

ബംഗാളിന്റെ സിംഹഭാഗമായ ബംഗ്ളാദേശിന്ന് മതേതരത്വത്തിന്റെയും പുരാഗതിയുടെയും പാതയിലാണ്.ഇന്ത്യൻ ഹിന്ദു മതരാഷ്ട്രക്കാരും ബംഗ്ളാദേശ് ഇസ്ളാം മത രാഷ്ട്രക്കാരുടെ വഴിയെ നാളെ നടന്നു മറയും.ഉറപ്പ്.

Report Page