Part 4

Part 4

Juni

രാത്രിമഴ 



Part 4

*******


ഉറക്കം വരാതെ അനുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാണ് ദേവ്ജിത്തിന്റെ  ഫോൺ റിങ് ചെയ്തത്... 


അവളുടെ ഉറക്കിനെ അലോസരപ്പെടുത്തണ്ട എന്ന് കരുതി തിടുക്കപ്പെട്ട് കോൾ അറ്റൻഡ് ചെയ്ത് മറു വശത്ത് നിന്നുള്ള ശബ്ദത്തിനു കാതോർത്തു...  


മറുതലയ്ക്കൽ പരിചിതമായ സ്ത്രീ ശബ്ദമാണെന്ന് തോന്നിയപ്പോൾ അവരുടെ വാക്കുകൾക്കായി ദേവ് കാതോർത്തു... 


"എനിക്കൊന്ന് നേരിൽ കാണണം.. ഒരല്പം സംസാരിക്കാനുണ്ട്.. വീട്ട് അഡ്രെസ്സ് ഒന്ന് പറഞ്ഞു തരുമോ?? "


തികച്ചും ഭവ്യതയോടെയുള്ള ആ വാക്കുകളെ എതിർക്കാൻ എന്തോ ശക്തി വന്നില്ല... അനുവിനെ ചെരിഞ്ഞൊന്നു നോക്കി അഡ്രെസ്സ് പറഞ്ഞു കൊടുക്കുമ്പോ മനസ്സ് കടിഞ്ഞാണില്ലാത്ത പട്ടം പോലെ അലയുകയായിരുന്നു.. 


ഇന്ന് വരെ എന്നെയും അനുവിനെയും കുറ്റവാളികളാക്കിയവരിൽ ഒരാളാണ്,, എന്നിട്ടും കാണാനും സംസാരിക്കാനുമുണ്ടെന്ന് പറഞ്ഞതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മാത്രം പിടി കിട്ടുന്നില്ല... 


ചിന്തകളുടെ ഘോഷയാത്രയ്ക്ക് മുൻനിരയിൽ നിൽക്കുന്ന നേതാവിനെ പോലെ വീണ്ടും മനസ്സ് നടന്നു തുടങ്ങുകയായിരുന്നു... എല്ലാം നഷ്‌ടമായ ആ രാത്രിയിലേക്ക്... 


തന്റെ ദേഹത്തേക്ക് തളർന്നു വീണ അനുവിനെ പിടിച്ചെന്നെൽപ്പിക്കുമ്പോഴാണ് കണ്മുന്നിൽ അവളുടെ അച്ഛൻ വന്നു നിന്നത്... 


എന്തെങ്കിലും ഞാൻ പറയും മുന്നെ അച്ഛൻ അവളെ എന്റെ കൈപ്പിടിയിൽ നിന്ന് വലിച്ചു അദ്ദേഹത്തോടടുപ്പിച്ചിരുന്നു.. 


ആ പിടി വലിയിൽ അവളുടെ വസ്ത്രം മുഴുവനായും പറിഞ്ഞു വീണിരുന്നു... എന്ത് കൊണ്ടോ ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ജനാലയുടെ കർട്ടൻ പിടിച്ചു പൊട്ടിച്ചു അവളുടെ ദേഹത്ത് പുതപ്പിച്ചത്.. 


"ഭാവി മരുമകൻ ഇപ്പൊ ചെല്ല്,, ഇത് ഞാനും എന്റെ മോളും തമ്മിലുള്ള പ്രശ്നമാ... വെറുതെ അതിനിടയിൽ കുരുങ്ങി പണി ചോദിച്ചു വാങ്ങല്ലേ.. "


അന്ന് വരെ ഞാൻ കണ്ടതിൽ നിന്ന് ഏറ്റവും വിചിത്രമായ ഒരു രൂപമായിരുന്നു അയാൾക്കെന്ന് തോന്നി... 


ഒരു കൈ കൊണ്ട് അനുവിന്റെ കഴുത്തിലൂടെ ഇറുക്കി പിടിച്ചപ്പോ മറു കൈ കൊണ്ട് എന്നെ ബലമായി പിടിച്ചു പുറത്താക്കാൻ ശ്രമിക്കുന്നു.. അച്ഛന്റെ ശക്തിക്ക് മുന്നിൽ താൻ തീർത്തും പരാജയപ്പെട്ടവനെ പോലെ തോന്നി...അങ്ങനെ ഒരു ഭാവമാറ്റം അച്ഛനിൽ നിന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. കാരണം,, അത്രയ്ക്ക് പാവമാണ് അച്ഛൻ.. 


ചിന്തിച്ചു നിൽക്കാനുള്ള സമയമല്ല എന്ന് കണ്ടതും ഞാൻ എന്റെ വലതു കാൽ കൊണ്ട് അച്ഛന്റെ ഇടതു കാലിനെ ചുഴറ്റി വലിച്ചതും ബാലൻസ് തെറ്റി അനുവിനെയും കൊണ്ട് അച്ഛൻ നിലം പതിച്ചതും ഒരുമിച്ചായിരുന്നു... 


ആ വീഴ്ചയിൽ അനുവിന്റെ ദേഹത്ത് വാരി ചുറ്റിയ കർട്ടനും അഴിഞ്ഞു വീണിരുന്നു... 


ഞൊടിയിടയിൽ അനുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അച്ഛന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിപ്പിടിച്ചു ഞാൻ നിന്നു... 


ഒരു കാൽ തറയിലും മറ്റേ കാൽ അച്ഛന്റെ നെഞ്ചിലുമാണ്.. അതുകൊണ്ട് തന്നെ അച്ഛൻ രണ്ടു കയ്യും ഉപയോഗിച്ച് എന്റെ കാലിനെ വലിച്ചു മാറ്റാൻ പാട് പെടുന്നുണ്ട്.. അപ്പോഴൊക്കെയും ഞാൻ ശക്തിയിൽ ചവിട്ടി പിടിച്ചതേയുള്ളു.. 


ഞാൻ ഇട്ടിരിക്കുന്ന ടി ഷർട്ട് അഴിച്ചു അനുവിന് നേർക്ക് എറിഞ്ഞു കൊടുത്തു ഒന്നേ പറഞ്ഞുള്ളു... 


"അനു മോളെ,, നീ ഇത് ധരിച്ചു ഏതേലും മുറിയിൽ കയറി വാതിലടയ്ക്ക്... വേഗം നോക്ക്... അമ്മയെയും അഞ്ജുവിനെയും ഞാൻ വിളിച്ചു ഉണർത്തിക്കോളാം.. "


എന്റെ വാക്കുകൾ പൂർണമാകും മുന്നെ അവൾ ഓടി തുടങ്ങിയിരുന്നു.. ഞാൻ നൽകിയ ടി ഷർട്ടും കയ്യിൽ മുറുകെ പിടിച്ചു കൊണ്ട്... 


അവൾക്ക് പിന്നാലെ ആയിരുന്ന എന്റെ കണ്ണുകൾക്കൊപ്പം മനസ്സും പാഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശ്രദ്ധ ഒന്ന് തെറ്റിയതും അച്ഛൻ എന്നെ കമിഴ്ത്തിയടിച്ചതും ഒരുമിച്ചായിരുന്നു... 


തറയിൽ കുത്തിയ കാലിനെ പിടിച്ചു വലിച്ചപ്പോ നിയന്ത്രണം വിട്ട് ഞാൻ താഴേക്ക് വീണതോടൊപ്പം എന്റെ മുതുകിൽ കയറിയിരുന്നു അച്ഛൻ ഒരു വിജയിയെ പോലെ ചിരിക്കുകയായിരുന്നു... 


"ഇവിടെ ഇപ്പോ ശിക്ഷിക്കപ്പെടാൻ പോകുന്നത് നീയാ,, കല്യാണം ഉറപ്പിച്ച പെണ്ണിന്റെ അനിയത്തി കുട്ടിയെ ബലാൽക്കാരമായി പീഡിപ്പിച്ചവനെ വീട്ടുകാർ കയ്യോടെ പിടികൂടി.. "


ആ വാക്കുകളുടെ ക്രൂരതയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും തിരിച്ചു എന്തെങ്കിലും പറയാൻ ഒരുങ്ങും മുന്നെ അച്ഛൻ എന്റെ മുതുകിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.. 


അച്ഛൻ എവിടെ എന്ന് ഞാൻ നാല് പാടും വീക്ഷിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.. അനു കയറിയ മുറിയുടെ വാതിൽ അടയ്ക്കാൻ സമ്മതിക്കാതെ ബലമായി വാതിലിനെ തള്ളി തുറക്കാൻ ശ്രമിക്കുന്ന അച്ഛനെ.. 


ഭാഗ്യത്തിന് അവൾ സ്വന്തം ശരീരം എന്റെ ടി ഷർട്ടിനാൽ മറച്ചു വെച്ചിട്ടുണ്ട്.. 


കിടന്നിടത്തു നിന്നും എഴുന്നേറ്റ് അവർക്കരികിലേക്ക് ഓടിയടുക്കുമ്പോഴേക്കും അയാളും അതിനകത്തു കയറിയിരുന്നു.. കൂടെ ഞാനും... 


എന്നെ ഗൗനിക്കാതെ അനുവിനെ ലക്ഷ്യമാക്കി നടന്നു നീങ്ങിയ അച്ഛനെ കണ്ടപ്പോൾ മറുത്തൊന്നും ആലോചിക്കാതെ അവിടെ കണ്ട കസേര കൊണ്ട് അയാളുടെ തലയ്ക്കൊരടി കൊടുക്കാനൊരുങ്ങുമ്പോഴേക്കും അച്ഛൻ ഭിത്തിയുടെ നിലത്തേക്കൂർന്നു വീണിരുന്നു.. 


കാര്യമെന്തെന്നറിയാനായി ഞാൻ അനുവിനെ നോക്കിയതും

 "അച്ഛാ " എന്നൊരു വിളിയോടെ അവൾ അയൽക്കരികിലേക്ക് ഓടിയടുത്തതും ഒരുമിച്ചായിരുന്നു.. 


അപ്പോഴാണ് ഞാനും ആ കാഴ്ച കണ്ടത്... 


തല ഭിത്തിയിൽ അടിച്ചപ്പോൾ തലയുടെ പിൻഭാഗം പൊട്ടിയതിന്റെ ഫലമായി ഭിത്തിയിലൂടെ രക്തം ഒലിച്ചിറങ്ങിയ അടയാളം വ്യക്തമായി കാണാം....


അവളുടെ സ്വയ രക്ഷയ്ക്ക് വേണ്ടി പിടിച്ചു തള്ളിയപ്പോ സംഭവിച്ചതാകാം എന്നൊരു ധാരണയോടെ ഞാനും അയാൾക്കരികിലേക്ക് നടന്നടുത്തു... 


"വെ... വെള്ളം.... "


കുഴഞ്ഞ ശബ്ദത്തിൽ അച്ഛൻ അത്രയും പറഞ്ഞൊപ്പിക്കുമ്പോഴും അച്ഛന്റെ ആ അവസ്ഥ കണ്ടു നെഞ്ച് പൊട്ടി കരയുകയാണ് അനു ചെയ്തത്... 


ഇത്രയും നേരം തന്റെ മാനം കവർന്നെടുക്കാൻ തുനിഞ്ഞ പിശാചായിരുന്നില്ല അവൾക്ക് അപ്പോൾ അച്ഛൻ... പ്രാണന് വേണ്ടി പിടയുന്ന ഒരു മനുഷ്യ ജീവൻ.. അല്ലെങ്കിൽ അവളീ മണ്ണിൽ ജനിച്ചു വീഴാൻ കാരണക്കാരനായ മഹാൻ.. അതുകൊണ്ടൊക്കെയാകും അവളെന്നോട് കരഞ്ഞു കൊണ്ട് അപേക്ഷിച്ചത്.. 


"ദേവേട്ടാ,, കുറച്ചു വെള്ളം കൊണ്ട് തരുമോ?? പ്ലീസ്.. "


കൊണ്ട് താരമെന്നോ ഇല്ലെന്നോ മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല... തലയിൽ നിന്ന് വാർന്നൊലിക്കുന്ന രക്തത്തെ കണ്ടു എന്ത് ചെയ്യുമെന്നറിയാതെ ആകെ വട്ട് പിടിച്ചിരിക്കുമ്പോഴാ അവൾ എന്റെ കാലിൽ വീണു കരഞ്ഞത്.. 


"എന്റെ അച്ഛന് കൊടുക്കാൻ ഒരു തുള്ളി വെള്ളം കൊണ്ട് താ ദേവേട്ടാ.. പ്ലീസ്.. "


അവളുടെ ദയനീയതയോടെയുള്ള ആ വാക്കുകൾക്ക് മുന്നിൽ ഞാൻ ഓടി തുടങ്ങുകയായിരുന്നു,, താഴെ കിച്ചണിലേക്ക്... 


പെട്ടെന്നാണ് അവൾ അവിടെ അയാൾക്കരികിൽ തനിച്ചാണല്ലോ എന്നോർമ്മ വന്നത്... പകുതി ഇറങ്ങിയ ഏണിപ്പടിയിൽ നിന്ന് വീണ്ടും മുകളിലേക്ക് തന്നെ കയറിയത് അവളെ രക്ഷിക്കണം എന്നൊരൊറ്റ ചിന്തയിലായിരുന്നു.. 


അപ്പോഴും അവൾ അച്ഛനെ വിളിച്ചു കരയുന്നുണ്ട്... വെള്ളം വെള്ളം എന്ന് ആവർത്തിച്ചു മൊഴിയുന്നതല്ലാതെ ആ മനുഷ്യൻ മറ്റൊന്നും ഉരിയാടുന്നില്ല.. 


അവളോടൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ ബലമായി അവളുടെ കയ്യിൽ പിടിച്ചു താഴേക്കിറങ്ങി ഓടുമ്പോൾ അവൾ പിന്നിലേക്ക് നോക്കുന്നുണ്ട്... അവളുടെ അച്ഛനൊരാപത്തും വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.. 


കിച്ചണിൽ കയറി ഒരു മഗ് വെള്ളവും കയ്യിൽ കരുതി വീണ്ടും ഏണിപ്പടികൾ കയറുമ്പോഴാണ് അമ്മയുടെ ശബ്ദം കാതിൽ പതിഞ്ഞത്... 


"അവൻ നമ്മളെ ചതിച്ചതാ,, ജിത്തു എന്റെ അനു മോളെ നശിപ്പിച്ചു... അത് ചെറുക്കൻ നിന്ന എന്നെ അവൻ പിടിച്ചു തള്ളിയതാ സുമേ.. "


അമ്മയുടെ പേര് വിളിച്ചു അച്ഛൻ അങ്ങനെ പറഞ്ഞു തീർത്തപ്പോൾ 

ആ മുറിയുടെ വാതിൽക്കൽ തറഞ്ഞു നിന്ന് പോയ്‌ ഞാനും അനുവും... 


ചെയ്യാത്ത കുറ്റത്തിന് ഞാൻ കുറ്റക്കാരനായി... 


അനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തീർത്തും നിസ്സഹായായി പുറത്തെ ഭിത്തിയിൽ ചാരി നിന്നു... 


എന്നെയും അനുവിനെയും അമ്മ കണ്ടില്ല എന്നുറപ്പിച്ചപ്പോ ഞാൻ അനുവിനെയും കൊണ്ട് താഴേക്കിറങ്ങി... ഇനി ഒരു നിമിഷം ഇവിടെ നിന്നാൽ അപകടമാണെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളു.. 


ചെയ്യാത്ത തെറ്റിന് അവളെയും എന്നെയും ശിക്ഷിക്കും.. കാരണം സാഹചര്യം നമുക്ക് രണ്ടു പേർക്കും പ്രതികൂലമാണെന്ന് ഊഹിക്കാവുന്നതേയുള്ളു... 


"ദേവേട്ടൻ പൊയ്ക്കോളൂ,,, ഞാൻ ഇല്ല... "


വളരെ പതിയെ എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ പറഞ്ഞു നിർത്തിയപ്പോ ദേഷ്യമാണ് തോന്നിയത്... 


"നിന്നെ ഇവിടെ തനിച്ചു വിട്ടിട്ട് എനിക്ക് പോകാൻ പറ്റില്ല അനു... ഈ ഒരു അവസ്ഥയിൽ എന്നെയും നിന്നെയും ഒരുമിച്ച് കണ്ടാലും കുഴപ്പമാ... എന്റെ ശരീരത്തിലേക്കും നിന്റെ ശരീരത്തിലേക്കും നീ ഒന്ന് നോക്ക്... നിന്റെ അച്ഛൻ പറഞ്ഞതിനെ യാഥാർഥ്യമാക്കുന്ന കാഴ്ച കാണാം നമുക്ക് ചുറ്റുമുള്ളവർക്ക്... ഇപ്പോ പോയ്‌ ഞാനോ,, അല്ലെങ്കിൽ നീയോ  എല്ലാ സത്യവും വിളിച്ചു പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ല.. എന്തിന് എന്റെ അഞ്ജു പോലും വിശ്വസിക്കില്ല.. കാരണം അവരുടെ കണ്മുന്നിൽ കാണുന്നതാണ് അവർക്ക് തെളിവ്... 


ഇവിടെ ഇപ്പൊ കാണിക്കേണ്ടത് ബുദ്ധിയാണ്.. എന്റെ വീട്ടുകാർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും.. ആദ്യം അവരെ കാര്യം പറഞ്ഞു മനസിലാക്കാം.. പതിയെ നിന്റെ വീട്ടുകാരോടും പറയാം... 


അല്ലെങ്കിൽ തന്നെ ഈ പാതിരാത്രി എന്നെ ഇവിടെ കണ്ടാൽ എന്തായിരിക്കും നിന്റെ വീട്ടുകാരുടെ പ്രതികരണം.. പറ?? 


നീ വിളിച്ചിട്ട് വന്നതാണെന്ന് കൂടി പറഞ്ഞാൽ ബാക്കി കേൾക്കാൻ നിന്റെ അമ്മയും അഞ്ജുവും തയ്യാറാകുമോ?? 


അത്കൊണ്ട് ചിന്തിച്ചു നിൽക്കാൻ നേരമില്ല അനു,, നീ വാ.. "


അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവളെയും പിടിച്ചു വലിച്ചു കാറിനകത്തേക്ക് കയറ്റിയിരുത്തുമ്പോ വീട്ടിനുള്ളിൽ നിന്ന് അവളുടെ അമ്മയുടെ നിലവിളി എനിക്ക് കേൾക്കാമായിരുന്നു... ഒരുപക്ഷെ അത് അച്ഛന്റെ അവസാന ശ്വാസമിടിപ്പും നിലച്ചു പോയത് കൊണ്ടാകും... ആ സമയത്ത് പോലും ഒരു തരി കുറ്റബോധം എനിക്ക് തോന്നിയില്ല അയാളോട്... ഒരു അച്ഛനും ചെയ്യാൻ പാടില്ലാത്ത തെറ്റ് മകളോട് ചെയ്ത അയാൾക്ക്‌ മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ലഭിക്കാനില്ല എന്ന ആശ്വാസത്തിലാണ് ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചത്.. 


അപ്പോഴും അനു ഈ ലോകത്തൊന്നുമല്ലായിരുന്നു... അവളുടെ അച്ഛൻ മരണത്തിനു കീഴടങ്ങിയതോ,, അത് അവളുടെ കൈയബദ്ധം കൊണ്ടാണെന്നോ ഒന്നും അറിയാതെ യാന്ത്രികമായി എന്റെ പിന്നാലെ നടന്നു വരുന്ന കീ കൊടുത്ത പാവയായിരുന്നു അവൾ... 


വീട്ടു പടിക്കൽ അവളെയും ചേർത്ത് പിടിച്ചു ദേവ്ജിത്ത്‌ നിന്നതും കൊടുങ്കാറ്റ് പോലെ അവന്റെ അച്ഛൻ തനിക്ക് നേരെ ചീറിയടുത്തതും ഒരുമിച്ചായിരുന്നു... 


അവൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നെ കരണം പുകഞ്ഞൊരടി വീണ് കഴിഞ്ഞിരുന്നു.. 


"എന്ന് മുതലാടാ നീ ഈ ചെറ്റത്തരം കാട്ടി തുടങ്ങിയത് ?? സ്വന്തം അനിയത്തി കുട്ടിയായി കാണേണ്ടവളുടെ മേൽ തന്നെ വേണമായിരുന്നോ തന്റെ കാമഭ്രാന്ത്?? "


ദേവ്ജിത്തിന്റെ അച്ഛൻ രോഷത്തോടെ പറഞ്ഞു നിർത്തിയതും ഒരു അലർച്ചയോടെ ദേവ് അദ്ദേഹത്തിന് മുന്നിൽ നിന്ന് അകന്ന് നിന്നതും ഒരുമിച്ചായിരുന്നു.. 


"കാമഭ്രാന്ത് എനിക്കായിരുന്നില്ല,, ദേ ഈ നിൽക്കുന്നവളുടെ തന്തപ്പടിക്ക് ആയിരുന്നു... അയാളുടെ കാമം തീർക്കാൻ ഭാര്യ മതിയാവാതെ വന്നപ്പോൾ ചോരയും നീരുമുള്ള തന്റെ മകൾ തന്നെ ധാരാളം എന്ന് കരുതിയാകണം ഇവൾക്ക് നേരെ അയാൾ തിരിഞ്ഞത്... "


"പ്ഫ,, നിർത്തെടാ ചെറ്റേ,,, ഇനി ഒരക്ഷരം ആ നല്ല മനുഷ്യനെ പറ്റി പറഞ്ഞാലുണ്ടല്ലോ,, ആ നാവ് ഞാൻ അരിഞ്ഞു കളയും... 


അഞ്ജു മോള് വിളിച്ചിരുന്നു,, അവളുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചൂന്ന് പറയാൻ... അതിന് കാരണക്കാരൻ നീ ആണെന്ന് പറയാൻ... 


അല്ല,, അതിന് നിന്നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ,, ഇവൾ വിളിച്ചിട്ടാ നീ അവിടെ ചെന്നതെന്നും അവൾ പറഞ്ഞു.. 


എന്തിനാടാ ആ പാവത്തിന് ഒരു ജീവിതം കൊടുക്കാമെന്ന് പറഞ്ഞു പറ്റിച്ചത്... ഇവളുടെ ശരീരത്തോടാണ് നിനക്ക് ആർത്തിയെങ്കിൽ എവിടേലും കൊണ്ട് പോയ്‌ ആ ആർത്തി തീർത്തൂടായിരുന്നോ?? ആ അച്ഛന്റെ മുന്നിൽ വെച്ച് തന്നെ വേണമായിരുന്നോ???"


ദേവ്ജിത്തിന്റെ അച്ഛന്റെ വാക്കുകളുടെ മൂർച്ചയിൽ അനു തളർന്നു വീണിരുന്നു.. അപ്പോഴും അവളുടെ ദേവേട്ടൻ അവളെ താങ്ങി പിടിച്ചിരുന്നു... 


"സത്യം അറിയാതെ അച്ഛൻ ഓരോന്ന് വിളിച്ചു പറയരുത്.. അവിടെ എന്താ സംഭവിച്ചതെന്ന് സമാധാന പരമായി സംസാരിക്കാൻ വേണ്ടിയാ ഞാൻ ഇപ്പോ ഇവളെയും കൂട്ടി ഇങ്ങേക്ക് വന്നത് തന്നെ ... "


തന്റെ നഗ്നമായ നെഞ്ചിൽ തളർന്നു കിടക്കുന്ന അനുവിനെ ഒന്ന് കൂടെ ശക്തിയിൽ പിടിച്ചു കൊണ്ടവൻ വീട്ടിനകത്തേക്ക് കയറാനൊരുങ്ങിയതും അവന്റെ അമ്മയുടെ ഒരു കൈ വിലങ്ങനെ വന്നതും ഒരുമിച്ചായിരുന്നു... 


"ഇവളെയും കൊണ്ട് നീ ഈ വീടിനകത്തേക്ക് കയറിയാൽ ആ നിമിഷം ഞങ്ങൾ നാല് പേരും ഈ വീടിന്റെ പടിയിറങ്ങും... ആ പടിയിറക്കം പിന്നെ മരണത്തിലേ ചെന്ന് അവസാനിക്കൂ... "


അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അമ്മയുടെ ദൃഢമായ വാക്കുകൾ അവനെ പാടെ തളർത്തി കളഞ്ഞിരുന്നു.. 


"അമ്മേ,,, അമ്മയ്ക്കും എന്നെ വിശ്വാസമില്ലേ??? അമ്മയുടെ ജിത്തു മോന്‌ കഴിയുമോ ഒരു പെണ്ണിന്റെ ശരീരത്തെ കൊത്തി വലിക്കാൻ?? പറ.. അമ്മ വളർത്തിയ മകന് അങ്ങനെ ഒരു തെറ്റ് ചെയ്യാൻ കഴിയില്ലെന്ന് അമ്മയ്ക്കറിയില്ലേ.. "


ദയനീയതയോടെ ദേവ്ജിത്തിന്റെ മറുപടി വന്നെങ്കിലും പ്രതികരണമായി ആ അമ്മയുടെ നാവ് ചലിച്ചത് ജന്മം നൽകിയ മകനെ ശപിക്കാൻ മാത്രമായിരുന്നു.. 


"ഇങ്ങനെ ഒരെണ്ണത്തിനെയാണല്ലോ ഞാൻ പെറ്റു പൊട്ടിയതെന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു...


എന്റെ അഞ്ജു മോളുടെ കണ്ണീരിന് ദൈവം നിന്നോട് പകരം ചോദിക്കുമെടാ... 


ഇപ്പോ,, ഈ നിമിഷം മുതൽ എനിക്ക് ഇങ്ങനെ ഒരു മകനില്ല... ഇവളെയും കൊണ്ട് എവിടേലും പോയ്‌ ചത്തൂടെടാ നിനക്ക്?? "


സ്വന്തം അനിയന്മാരുടെ മുന്നിൽ വെച്ച് അമ്മ അവനെ ശപിക്കുമ്പോൾ ആദ്യമായി അവന്റെ കണ്ണ് നിറഞ്ഞു.. ആരൊക്കെ തന്നെ അവിശ്വസിച്ചാലും തന്റെ അമ്മ തന്നെ വിശ്വസിക്കുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു... 


ആ വിശ്വാസത്തെയാണ് ഇപ്പോ അമ്മ തന്നെ തച്ചുടച്ചത്... 


"അമ്മയ്ക്ക് ഇനി ഇങ്ങനെ ഒരു മകനില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇറങ്ങുകയാ ഈ വീട്ടിൽ നിന്ന്... ഇനിയൊരിക്കലും മടങ്ങി വരില്ല ഞാൻ.. തെറ്റ് ചെയ്യാത്ത എന്നെയും ഇവളെയും നിങ്ങൾ തെറ്റുകാരാക്കി പടിയിറക്കുമ്പോൾ ഓർത്ത് വെച്ചോ ദൈവം എന്നൊരു ശക്തിയുണ്ടെങ്കിൽ എന്റെ മരണത്തിനു മൂന്നായി എല്ലാ സത്യവും വെളിവാകുമെന്ന്.. 


അന്ന്,, അന്ന് എന്റെയോ ഇവളുടെയോ കണ്മുന്നിൽ കണ്ടു പോകരുത് ഒരാളെയും... ഞാൻ മരിച്ചൂന്നറിഞ്ഞാൽ പോലും തിരഞ്ഞു വരരുത്.... "


അമ്മയ്ക്ക് നേരെ ആദ്യമായ് വിരൽ ചൂണ്ടി സംസാരിച്ചത് അന്നായിരുന്നു.. ചെയ്യാത്ത തെറ്റിന് തന്നെ കുറ്റപ്പെടുത്തിയതിനേക്കാൾ നോവ് തോന്നിയത് അനുവിനെ പറഞ്ഞപ്പോഴാണ്.. അവൾ വിളിച്ചിട്ടാണത്രെ ഞാൻ പോയത്.. അതും പറഞ്ഞിരിക്കുന്നത് ഞാൻ പ്രാണനായി കണ്ടു സ്നേഹിച്ചവൾ, എന്റെ അഞ്ജു... 


എങ്ങനെ തോന്നി അഞ്ജുവിന് അങ്ങനെ പറയാൻ.. ഒന്നുമില്ലെങ്കിലും അവൾക്കറിയുന്നതല്ലേ എന്നെയും അവളുടെ അനിയത്തി കുട്ടിയേയും.. എന്നിട്ടും...ഹാ,, ഇത്രയൊക്കെ ഉള്ളൂ മനുഷ്യന്മാർ... 


അന്ന് ആ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെ ശരീരം പാതി നഗ്നമായിരുന്നു... അത് കണ്ടത് കൊണ്ടാകണം എന്റെ നേരെ അനിയൻ അനൂപ് എനിക്ക് നേരെ ഒരു ഷർട്ടുമായി കടന്ന് വന്നത്...


"ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് വിശ്വാസമാണ് ഏട്ടനെ,,, ഈ ഒരു കാഴ്ച കൊണ്ടൊന്നും ഈ രണ്ടു അനിയന്മാരും ഏട്ടനെ അവിശ്വസിക്കില്ല... ഈ ഏട്ടന്റെ അനിയന്മാരായി തന്നെ ഞങ്ങൾ ഇനിയും അറിയപ്പെടും... 


പിന്നെ,, സിദ്ധുവേട്ടനെ വിളിച്ചു ഞാൻ വിവരം പറഞ്ഞിട്ടുണ്ട്... സിദ്ധുവേട്ടൻ ഇപ്പോ എത്തും... ഈ നാട്ടിൽ നിന്ന് തൽക്കാലം ഏട്ടൻ മാറി നിൽക്കുന്നതാ നല്ലത്.. എല്ലാം കെട്ടടങ്ങുമ്പോൾ നമുക്ക് തന്നെ എല്ലാത്തിനും പരിഹാരം കാണാം... 


ഒരപേക്ഷ കൂടിയുണ്ട്... ഇപ്പോ ചേർത്ത് പിടിച്ച ഇവളെ ഇനി പാതിവഴിയിൽ ഉപേക്ഷിക്കരുത്... അവൾക്കിനിയൊരു ജീവിതം കൊടുക്കാൻ ഇനി ഏട്ടനെ കൊണ്ട് മാത്രമേ പറ്റൂ... നാട് മുഴുവൻ ഈ രാത്രിയിൽ ഉണർന്നത് അഞ്ജു ചേച്ചിയുടെ അച്ഛന്റെ മരണവാർത്ത കേട്ട് കൊണ്ടല്ല,, നിങ്ങളുടെ ഒളിച്ചോട്ടം കേട്ട് കൊണ്ടാണ്... അത് കൂടി ഓർമ വേണം... 


അപ്പോ ഏട്ടൻ കുട്ടൻ ചെല്ല്... ചെന്ന് കല്യാണം ഒക്കെ കഴിച്ചു സുഖായി ജീവിക്ക്... "


എന്റെ ദേഹത്തേക്ക് ആ ഷർട്ട് എറിഞ്ഞു തന്നവൻ കണ്ണീരൊപ്പി കൊണ്ട് തിരിഞ്ഞു നടക്കുമ്പോഴാണ് ഇളയ അനിയൻ തനിക്കരികിലേക്ക് ഓടിയടുത്തത്... 


"അതേയ്,, എനിക്ക് അനു ഏട്ടത്തിയെ ആണ് കൂടുതൽ ഇഷ്ടം... ആ അഞ്ജു മാക്രാച്ചിയെ ഒട്ടും ഇഷ്ടായില്ല... പിന്നെ,, അനുവേച്ചിയെ ഹൃദയത്തിൽ കൊണ്ട് നടന്ന ആളാണ് ട്ടോ ദേ ആ നിൽക്കുന്നവൻ... അതെനിക്ക് മാത്രമേ അറിയൂ.. എന്തായാലും ഏട്ടത്തിയായിട്ട് അനുവേച്ചി ഉണ്ടല്ലോ എന്നുള്ളതാണ് ഏക ആശ്വാസം.. "


ആ സന്ദർഭത്തിനു ഒരു അയവ് വരുത്താനാകണം പതിനേഴുകാരനായ എന്റെ കുഞ്ഞനിയൻ അനൂപിനെ ചൂണ്ടി കാണിച്ചു അത്രയും പറഞ്ഞത്... 


അതുവരെ ഞാൻ അനുഭവിച്ച മാനസീക സംഘർഷങ്ങളെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലായ്മ ചെയ്ത അവരാണ് യഥാർത്ഥ കൂടെപ്പിറപ്പുകൾ എന്ന് ഞാൻ ഓർക്കുമ്പോഴേക്കും സിദ്ധു അവിടെ എത്തിയിരുന്നു... 


അവന്റെ കൂടെ അന്നീ നാട്ടിലേക്ക് വണ്ടി കയറിയപ്പോ മുന്നിൽ വെറും ശൂന്യതയായിരുന്നു... 


അഞ്ജുവിന്റെ അച്ഛന്റെ മരണം ഹൃദയാഘാതമെന്നു പറഞ്ഞു ഒതുക്കി തീർത്തപ്പോ എനിക്കൊരു സംശയം ബാക്കി വന്നിരുന്നു.. എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നോർത്ത്‌... അത് ഒരുപക്ഷെ അനുവിനെ രക്ഷിക്കാൻ അവളുടെ അമ്മ മനഃപൂർവം പറഞ്ഞ കരണമായിരിക്കും എന്ന് ഞാനൂഹിച്ചു... അപ്പോഴും പല സംശയങ്ങളും ബാക്കിയാണ്... ഹാ,, വഴിയേ ഓരോന്നും കണ്ടു പിടിക്കാം.. 


ഒരു ബന്ധവുമില്ലാതെ ഒരു അന്യപുരുഷനോടൊപ്പം താമസിക്കാൻ അനുവിനെ ഈ നാട്ടിലുള്ളവർ സമ്മതിക്കില്ല എന്ന് സിദ്ധു പറഞ്ഞപ്പോഴാണ് അനുവുമായുള്ള വിവാഹ കരാറിൽ ഞാൻ ഒപ്പിട്ടത്.. 


അല്ലെങ്കിലും ഇനി എനിക്കും അവൾക്കും മുന്നിൽ ആ ഒരു ചോയ്സ് മാത്രമേ ബാക്കിയുള്ളു.. 


വിവാഹം രജിസ്റ്റർ ചെയ്തു മടങ്ങുമ്പോഴും തൊട്ടടുത്ത ശ്രീ കോവിലിൽ വെച്ച് അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോഴും അനു തീർത്തും നിശ്ശബ്ദയായിരുന്നു... അത് എന്നോടുള്ള അകൽച്ചയെക്കാൾ അവളുടെ ചേച്ചിയോടുള്ള അടുപ്പം കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു... 


അതിനിടയിൽ പലവട്ടം ഞാൻ അഞ്ജുവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു... അപ്പോഴൊന്നും എന്റെ വാക്ക് ഒന്ന് കേൾക്കാൻ പോലും അവൾ മുതിർന്നില്ല... അതോടെ ഞാൻ പ്രാണനായി സ്നേഹിച്ച അവളും എന്റെ മനസ്സിൽ നിന്ന് പടിയിറങ്ങിയിരുന്നു... 


അന്ന് തൊട്ട് ഇന്ന് വരെ അനുവിനെ ഭാര്യയായി കണ്ടു സ്നേഹിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ.. ഒരു വിധം ആ ശ്രമം വിജയിച്ചു വന്നെങ്കിലും ഒരിക്കൽ പോലും അവളെന്നെ ഭർത്താവായി കാണാൻ ശ്രമിച്ചിട്ടില്ല.... ഇനി എന്നെങ്കിലും അവൾ എന്നെ ഭർത്താവായി അംഗീകരിക്കുമോ എന്തോ,, 


സ്വന്തം അച്ഛനാൽ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന പെണ്ണിനോടുള്ള അനുകമ്പ ആയിരുന്നു ആദ്യമെങ്കിൽ ഇപ്പോ അത് മാറി തീർത്തും പ്രണയമായിരുന്നു... കരണമറിയാത്തൊരു ഇഷ്ടം അവളോട്‌ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു.. 


കഴിഞ്ഞ കാലത്തിന്റെ ഓർമ്മച്ചൂടിൽ എപ്പഴോ ദേവ്ജിത്തും കണ്ണൊന്നു ചിമ്മി ആ രാവിനെ യാത്രയാക്കി... 


പിറ്റേന്ന് രാവിലേ ദേവ്ജിത്തിനുള്ള ചായയുമായി ഉമ്മറക്കോലായിലെത്തിയ അനു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. 


അരഭിത്തിയിൽ ഇരിക്കുകയായിരുന്ന ദേവിന് നേരെ ചായ കപ്പ് നീട്ടി അവൾ അല്പം അകലെയായി മാറി നിന്നു... 


അവൻ ചായ കുടിച്ചു കഴിഞ്ഞതും കപ്പ് തിരികെ വാങ്ങി അവൾ അവിടെ തന്നെ നിന്നു... 


"നിനക്കെന്തെങ്കിലും പറയാനുണ്ടോ എന്നോട്?? "


ആ നിൽപ്പ് കണ്ടപ്പോൾ ദേവ് അവളോട്‌ പതിയെ ചോദിച്ചു... 


"ഉം... "


തല കുനിച്ചു അവൾ പതിയെ മൂളിയതും അവൻ എന്താന്ന് ചോദിച്ചു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി... 


"എനിക്ക് ഡിവോഴ്സ് വേണം "


അന്നാദ്യമായി അവൾ ഉറച്ച ശബ്ദത്തിൽ ദേവിന്റെ മുഖത്തു നോക്കി സംസാരിച്ചു.... 


അവളുടെ വാക്കുകൾക്ക് ഇരുതലയുള്ള വാളിനേക്കാൾ മൂർച്ചയുണ്ടെന്ന് അവന് തോന്നി തുടങ്ങുമ്പോഴേക്കും അവളുടെ കവിളിൽ ആഞ്ഞൊരടി വീണ് കഴിഞ്ഞിരുന്നു... 


അടിയുടെ ശക്തിയിൽ അവളൊന്ന് വേച്ചു പോയെങ്കിലും അവളെ താങ്ങി പിടിക്കാൻ അപ്പോ ദേവിന് കഴിഞ്ഞില്ല... 


അത്രത്തോളം തളർന്നു പോയിരുന്നു അവനാ വാക്കുകളിൽ... 


അടി കിട്ടിയത് അനുവിന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് ദേവിനായിരുന്നു... 


തന്റെ കവിളിൽ പൊത്തിപിടിച്ചു അനു മുഖം ഉയർത്തി നോക്കിയപ്പോഴാണ് ദേവിന്റെ തൊട്ട് മുന്നിൽ രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന ആൾരൂപത്തെ കണ്ടത്.. 


"സിദ്ധുവേട്ടൻ "


അവളുടെ നാവ് ആ നാമം ഉച്ചരിച്ചു കഴിയുമ്പോഴേക്കും അടുത്ത അടിയും അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു... 


(തുടരും )


Ramsi faiz


(പോരായ്മകൾ ഉണ്ടെങ്കിൽ തുറന്നു പറയണേ... )

Report Page