Parol

Parol

Sher1983
#sher1983r

പരോൾ 

********

90 കളിലേക് മലയാള സിനിമ പ്രേക്ഷകരെ വീണ്ടും കൂട്ടി കൊണ്ടുപോകുന്ന ഒരു മാസ്മരിക സിനിമ അനുഭവം .

ജയിലിൽ സ്വന്തമായി വരികൾ എഴുതി ഈണമിട്ടു പാടി ജീവിതം ആഘോഷിക്കുന്ന തടവ് പുള്ളികളും .

കൊടി ഉയർത്തുമ്പോൾ സ്വന്തം മായി ചിട്ടപ്പെടുത്തിയാ ഗാനം ആലപിച്ചു അണികളിൽ ആവേശം നിറക്കുന്ന സഖാവ് 

ഒട്ടും നാടകീയത ഇല്ലാത്ത വളരെ നാച്ചുറലായി മാത്രം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന അഭിനേതാക്കൾ ആരാണ് ഏറ്റവും നാച്ചുറലായി അഭിനയിക്കുന്നത് എന്ന് അവർ തമ്മിൽ മത്സരം വരെ ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

പഴയ കാല IV ശശി ജോഷി സിനിമകളിലെ വില്ലന്മാരെ വെല്ലും വിധമുള്ള വ്യത്യസ്‍തരായ വില്ലന്മാർ .

Vfx വർക്കുകൾ ഗംഭീരമെന്നല്ലാതെ ഒന്നും പറയാൻ സാധിക്കുന്നില്ല അത്രക്കും സ്വാഭാവികത നിറഞ്ഞു നിൽക്കുന്ന വർക്ക് 

സ്പൂൺ ഫീഡിങ് എത്രത്തോളം ഒരു സിനിമയിൽ കൊണ്ടുവരാമെന്നു മറ്റു സംവിധായകർ പരോൾ കണ്ടു പടികേണ്ടിയിരിക്കുന്നു .


അപ്പൊ പറഞ്ഞുവന്നത് ഇത്രേയുള്ളൂ പ്രിയ സംവിധായക ഇത് വർഷം 2018 ആണ്‌ 

സുഡാനിയും സ്വാതന്ത്രം അർദ്ധരാത്രിയിലും ,മായനദിയും ,അംഗമാലിയും ഒക്കെ കണ്ടു വിജയിപ്പിച്ച പ്രേക്ഷക സമൂഹത്തിനു മുന്നിലേക്ക് ഈ കലാസൃഷ്ടിയും ആയിട്ടു വരാൻ കാണിച്ച താങ്കളുടെ ചങ്കൂറ്റത്തിന് അഭിവാദ്യങ്ങൾ .


മമ്മൂക്കയോടു ഇത്തരം പുതുമയുള്ള കഥാപാത്രങ്ങൾ വീണ്ടും ചെയ്യുക പ്രേക്ഷകർ ഇതേപോലെ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു .

പടം എങ്ങനെയെന്ന് ചോദിച്ചാൽ ബിജുക്കുട്ടന്റെ ഒരു ആസ്ഥാന ഡയലോഗ് മാത്രം മറുപടി.( ഒന്നും പറയാനില്ല )

©Deepak ks

Report Page