Osho

Osho

Sher1983
#sher1983r

Wild Wild Country : A Must Watch Documentary 


നെറ്റ്ഫ്ളിക്സ് പുതിയതായി പുറത്തിറക്കിയ ഡോക്യുമെന്ററി സീരീസാണ് 

Wild Wild Country ഭഗ്വാൻ , ഓഷോ , അല്ലെങ്കിൽ ഇന്ത്യൻ മീഡിയകൾ സെക്സ് ഗുരു എന്ന് വിളിച്ച ശ്രീ രജ്നീഷിനെപ്പറ്റി പറയുന്ന ഒരു ഡോക്യുമെന്ററി ആണിത്. ഓഷോ വിഭാവനം ചെയ്തത് ഒരു പുതിയ മനുഷ്യനെയാണ് ഒരു പുതിയ ജീവിതരീതി , നിയോ സന്ന്യാസിൻസ് എന്നറിയപ്പെട്ട നിരവധി വിദേശികൾ അടങ്ങുന്ന വലിയൊരു കമ്യൂണിറ്റി അദ്ദേഹം സൃഷ്ടിച്ചു. 


അദേഹത്തിന്റെ ആശ്രമത്തിൽ മെഡിറ്റേഷനുണ്ട് , പ്രകൃതി ജീവനമുണ്ട് , അതിലുപരി ഭ്രാന്തവും വന്യവുമായ ലൈംഗികതകൾ പ്രകടിപ്പിക്കാനും 

അതുവഴി മനസിനെ സ്വതന്ത്രമാക്കാനും ധ്യാനിക്കാനും സർവ സ്വാതന്ത്ര്യവും നൽകുന്ന വിവാദമായ തെറാപ്പി സെഷനുകളുണ്ട്. 


അറുപതുകളിൽ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്ന ഓഷോ ഗാന്ധിജിയുടേയും , ഹൈന്ദവ മതത്തിന്റെയും വിമർശകനായത് മൂലം

തീവ്ര ഹിന്ദുത്വ വാദികളുടെ ഭീഷണി ഭയന്ന്

ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ 

അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന 

സ്വപ്നതുല്യമായ സ്വാതന്ത്ര്യം മോഹിച്ചു അമേരിക്കയിൽ എത്തുന്നു.


അമേരിക്കയിലെ ഒറേഗൺ എന്ന ചെറു പട്ടണം മുഴുവൻ പുതിയ ആശ്രമത്തിനായി 

വിലയ്ക്കെടുത്ത് സ്വന്തമായി ആയിരം പേർക്ക് വേണ്ടിയുള്ള മെഡിറ്റേഷൻ ഹാൾ, 

 ഡാം , ഷോപ്പിംഗ് മാൾ , ഹോട്ടൽ സമുച്ചയം ,എയർപോർട്ട് എന്നിവയടങ്ങുന്ന രജനീഷ്പുരം എന്ന ഒരു പുതിയ നഗരം തന്നെ പണിതുയർത്തി. പിന്നീട് അമേരിക്കൻ ഗവൺമെന്റിനെ പോലും എൺപതുകളിൽ വിറപ്പിച്ച് , അമേരിക്കൻ ചരിത്രത്തിലെ ആദ്യ ബയോ ടെറർ അറ്റാക്കിന് നേതൃത്വം നൽകി എന്ന പേരിൽ ഒടുവിൽ സകലതും നഷ്ടപ്പെട്ടു നാടുകടത്തപ്പെട്ടു. 


നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ആറു എപ്പിസോഡുകൾ ഉള്ള Wild Wild Country എന്ന ഈ ഡോക്യുമെന്ററി സീരീസ് ഓഷോയുടെ മാത്രം കഥയല്ല. ഓഷോയുടെ മാസ്മരിക പ്രഭാവത്തിൽ മയങ്ങി സകല സ്വത്തുക്കളും വിറ്റ് ഓഷോ വിഭാവനം ചെയ്ത ഒരു പുതിയ കമ്യൂണിറ്റി സൃഷ്ടിക്കാൻ പുറപ്പെട്ട ആയിരകണക്കിന് വിദേശികൾ , എഞ്ചിനീയർമാർ , നിയമ വിദഗ്ധർ പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന ഒരു വലിയ സംഘത്തിന്റെ കഥയാണ്. മാത്രമല്ല തങ്ങളുടെ നഗരം വിലയ്ക്കെടുക്കാൻ വന്ന അപരിചിതർക്കെതിരെ ഒരു നിയമയുദ്ധം നടത്തിയ ഒരു കൂട്ടം ആളുകളുടെ കൂടിയാണ്.


ഓഷോയുടെ സന്തതസഹചാരിയും പിന്നീട് ഓഷോ തന്നെ തള്ളിപ്പറഞ്ഞ ഷീല എന്ന പ്രൈവറ്റ് സെക്രട്ടറിയടക്കം അദ്ദേഹത്തിന്റെ ടീമിലെ ഏറ്റവും അടുത്ത ആളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ ഡോക്യുമെന്ററിയിൽ.


ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച 1971ൽ പുറത്തിറങ്ങിയ ഓഷോയുടെ പൂന ആശ്രമത്തിൽ നടന്ന തെറാപ്പി സെഷനുകൾ രഹസ്യമായി ക്യാമറയിൽ പകർത്തി വിവാദമായ" ആശ്രമം " എന്ന സിനിമയിലെ

 ഞെട്ടിപ്പിക്കുന്ന അൺ സെൻസേർഡ് വീഡിയോ ഫൂട്ടേജുകൾ ഉൾപ്പെടുന്ന ഡോക്യുമെന്ററിയിൽ നിറയെ മറ്റെങ്ങും ലഭിക്കാത്ത നിരവധി അപൂർവ വീഡിയോകൾ , കാണാൻ കഴിയും. അതേസമയം ഡോക്യുമെന്ററിയിൽ കാണിച്ചിരിക്കുന്ന ചില വീഡിയോകൾ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ എൺപതുകളെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്സ് നൽകി എഡിറ്റ് ചെയ്തവയാണ്.


തീർച്ചയായും ഇദ്ദേഹത്തിന്റെ ചിന്തകളോ ആശയങ്ങളുമായി നമുക്ക് വിയോജിപ്പുണ്ടാകാം. ബട് ഓഷോ എന്ന വ്യക്തിയും രജനീഷ്പുരം എന്ന പേരിൽ അദ്ദേഹം പണിതുയർത്തിയ യൂട്ടോപ്യൻ 

നഗരത്തിന്റെ സംഭവകഥയും എല്ലാവരും അറിഞ്ഞിരിക്കണം. കാരണം വെറുമൊരു ഗുരു എന്നതിനപ്പുറം ഒരൊറ്റ മനുഷ്യന്റെ മാസ്മരിക പ്രഭാവത്തിൽ സർവവും ഉപേക്ഷിച്ചു ഒരു പുതിയ കമ്യൂണിറ്റി പണിതുയർത്തിയ കുറേ ആളുകളുടെ ഇച്ഛാശക്തി നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം. ഓരോ എപ്പിസോഡും ഒരു സിനിമയേക്കാൾ കൂടുതൽ ത്രിൽ നൽകും തീർച്ച.

Shaheer Sher:

@sher1983r for movie reviews in telegram


https://t.me/joinchat/AAAAAEKexPDD8sArfoNpzQ

Report Page