Notice:

Notice:

AEGON TARGARIYAN

കോഴിക്കോട് ജില്ല കോവിഡ് കാല ഇളവുകൾ (ഹോട്ട്സ്പോട്ട് ഒഴികെയുള്ള ഇടങ്ങളിൽ മാത്രം ബാധകം)

സാമൂഹിക ക്ഷേമ മേഖലയിലെ ഇളവുകൾ 

ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരൻമാര്‍, സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. 

കുട്ടികള്‍ക്കുള്ള കെയര്‍ ഹോമുകള്‍ക്കും പ്രവര്‍ത്തിക്കാം. ബെഡ് സൈഡ് അറ്റെൻഡർമാർ, ഹോം നഴ്‌സുമാർ, മുതിർന്ന പൗരന്മാർക്ക് പരിചരണം നൽകുന്നവർ. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ തെറാപ്പികൾ മാത്രമായി പരിമിതപ്പെടുത്തും.

ഒബ്സർവേഷൻ ഹോമുകൾ, ആഫ്റ്റർ കെയർ ജുവനൈൽ ഹോമുകൾ 

പ്രായമായവര്‍, വിധവകള്‍, സ്വാതന്ത്ര്യസമര സേനാനികള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO)സേവനങ്ങളായ പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് (PF) വിതരണം.

അംഗനവാടികളില്‍ 15 ദിവസത്തിലൊരിക്കല്‍ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുലയൂട്ടുന്ന അമ്മമാർക്ക് ഭക്ഷണവും, പൂരക പോഷകാഹാരവും വീടുകളില്‍ എത്തിച്ചു നല്‍കണം. 

ഗുണോഭോക്താക്കൾ ഒരു കാരണവശാലും അംഗനവാടികളില്‍ എത്താൻ പാടുള്ളതല്ല. 

തൊഴിലുടമ നല്കുന്ന തിരിച്ചറിയൽ രേഖയും സത്യവാങ്മൂലവും കൈയിൽ കരുതണം.

തൊഴിലുറപ്പ് (MGNREGA), അയ്യങ്കാളി എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം പ്രവർത്തികൾ അനുവദിക്കും.

 തൊഴിലിടങ്ങളിൽ ശാരീരിക അകലം, മുഖാവരണം/മാസ്ക് ഉപയോഗം, തൊഴിലുറപ്പ് പ്രവർത്തികൾക്ക് മുൻപും ശേഷവും കൈകൾ ഫലപ്രദമായ വൃത്തിയാക്കുന്നതിനുള്ള സംവിധാനമൊരുക്കണം. 

എല്ലാ പ്രവർത്തി സ്ഥലങ്ങളിലും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി കൈ കഴുകാനുള്ള സംവിധാനമൊരുക്കണം. 

ജലസേചനം, ജലസംരക്ഷണ പ്രവർത്തികൾ, മഴക്കാലപൂർവ്വ ശുചീകരണം, കിണർ കുഴിക്കൽ, വരൾച്ച പ്രതിരോധം, ദുരന്ത പ്രതിരോധം, ദുരന്തം ലഘൂകരണം, മഴക്കാല മുന്നൊരുക്കം എന്നീ ഇനി പ്രവർത്തികൾക്ക് മാത്രമേ അനുവാദമുള്ളു.

ജലസേചനം, ജലസംരക്ഷണം, വനവൽക്കരണം തുടങ്ങിയ മേഖലകളിലെ മറ്റു കേന്ദ്ര സംസ്ഥാന പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തികളുമായി അനുയോജ്യമായി കൂട്ടിയിണക്കി നടത്താവുന്നതാണ്.

 ഒരു സംഘത്തിൽ അഞ്ചു തൊഴിലാളികളിൽ അധികം അനുവദനീയമല്ല. 

 തൊഴിലുറപ്പു പ്രവർത്തികൾക്കായി പുറപ്പെടുന്നവർ കൈയിൽ തിരിച്ചറിയൽ രേഖയും, തൊഴിലുറപ്പ് കാർഡ് കരുതണം.

ബാങ്കിംഗ് മേഖലയിലെ ഇളവുകൾ

ബാങ്ക് ശാഖകൾ( സഹകരണ ബാങ്കുകൾ ഉൾപ്പെടെ), എ ടി എമ്മുകൾ, ബാങ്കിംഗ് പ്രവർത്തനങ്ങൾക്കുള്ള ഐ. ടി സേവനദാതാക്കൾ, ബാങ്കിംഗ് കറസ്പോണ്ടന്റുകൾ (BCS), എ ടി എം ഓപ്പറേഷൻ, ക്യാഷ് മാനേജ്മെന്റ് ഏജൻസികൾ. 

 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും ബാങ്കുകളുടെ പ്രവർത്തന സമയം. ക്ഷേമ പെൻഷൻ വിതരണം, സർക്കാർ സഹായ വിതരണം കഴിയുന്നതുവരെ. 

ഇൻസിഡന്റ് കമാൻഡർമാരും, പോലീസ് ഡിപ്പാർട്മെന്റും ബാങ്ക് ശാഖകളിൽ ആവശ്യമായ സുരക്ഷാ ജീവനക്കാർ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും, ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും, സാമൂഹിക അകലം സാധ്യമാകുന്നതിന്നും, സുരക്ഷയ്ക്കും ബാങ്കിംഗ് കറസ്പോണ്ടന്റുകളുടെ സേവനവും ഉറപ്പാക്കണം. 

ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകളും സത്യവാങ്മൂലവും കൈയിൽ കരുതണം.

വ്യവസായ മേഖല

താഴെ കൊടുത്തിരിക്കുന്നു വ്യവസായങ്ങളും, വ്യാവസായിക സ്ഥാപനങ്ങളും

(സർക്കാർ/ സ്വകാര്യ) ഉപാധികളോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നതാണ്.

ആയുർവേദം ഉൾപ്പെടെയുള്ള മരുന്നു നിർമ്മാണം.

ഔഷധങ്ങൾ, ഫർമാസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഇന്റർമീഡിയറികൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ ഉൽപ്പാദന യൂണിറ്റുകൾ. 

പാക്കേജിങ് സാമഗ്രികളുടെ നിർമ്മാണ യൂണിറ്റുകൾ.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വിലയിരുത്തലുകൾക്ക് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഓൺലൈൻ പെർമിറ്റുകൾ നൽകും

Report Page