Notes

Notes


❤💛💚💙💜❤💛💚💙💜❤


       *ചരിത്രത്തിൽ ഇന്ന്*

      ~~~~~~~~~~~~~~


*ഇന്ന് ഓഗസ്റ്റ് 18 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ*


❤💛💚💙💜❤💛💚💙💜❤


*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.*


*🌷ദിനാചരണങ്ങൾ* 


🔹 മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് 100 വയസ്സ്.


🔹തായ്‌ലാൻഡിൽ നാഷണൽ സയൻസ്‌ ഡേ 


🔹ആസ്ട്രേലിയയിൽ ലോങ്ങ്ടാൻ ഡേ - വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാർക്കുള്ള ദിനം 


🔹ഇൻഡോനേഷ്യ ഭരണഘടന ദിനം 


🔹പാകിസ്ഥാൻ വൃക്ഷാരോപണ ദിനം


🔹മകഡോണിയ സശസ്ത്ര സേന ദിനം


🔹Bad Poetry Day


🔹Never Give Up Day


🔹Pinot Noir Day


🔹Serendipity Day


🔹Mail Order Catalog Day


🔹National Ice Cream Pie Day


🔹National Fajita Day


*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*


🔹1201 - റിഗ നഗരം സ്ഥാപിതമായി.


🔹1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.


🔹1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി.


🔹1920 - മഹാത്മാ ഗാന്ധിജിയുടെ ആദ്യത്തെ കേരളയാത്ര - ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം അദ്ദേഹം കോഴിക്കോടെത്തി. 


🔹1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.


🔹1964 - വർണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തപ്പെട്ടു. 


🔹1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.


🔹2008 - റെക്കോർഡുകളുടെ കൂട്ടുകാരി - റഷ്യൻ വനിതാപോൾ വോൾട്ട് താരം യെലേന ഇസിൻ ബയേവ ബീജിങ് ഒളിമ്പിക്സിൽ 5.05 മീ ചാടി റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി. 


🔹2008 - ഇംപീച്ച്‌മെന്റ് ഭീഷണിയെത്തുടർന്ന് പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് രാജിവച്ചു.


*🌷ജന്മദിനങ്ങൾ*


🔹വിജയലക്ഷ്മി പണ്ഡിറ്റ് - യു എൻ ജനറൽ അസംമ്പ്ളിയുടെ ആദ്യവനിതാ അധ്യക്ഷയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളുമായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്( 18 ഓഗസ്റ്റ് 1900- 1 ഡിസംബർ 1990).ജവഹർലാൽ നെഹ്‌റുവിന്റെ സഹോദരിയും ഇന്ത്യൻ നയതന്ത്രജ്ഞയും ആണ്. ഒന്നും മൂന്നും നാലും ലോക്‌സഭകളിലെ അംഗമായിരുന്നു


🔹അരുണ ഇറാനി - ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും നർത്തകിയുമാണ് അരുണ ഇറാനി. ഏകദേശം 300 ലധികം ചിത്രങ്ങളിൽ അരുണ അഭിനയിച്ചിട്ടുണ്ട്.


🔹ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ - സ്ത്രീകളുടെ, പ്രത്യേകിച്ച്, ബ്രാഹ്മണവിധവകളുടെ, വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ച ഒരു സാമൂഹ്യപ്രവർത്തകയായിരുന്നു ആർ.എസ്. സുബ്ബലക്ഷ്മി അമ്മാൾ (ഓഗസ്റ്റ് 18, 1886 -ഡിസംബർ 20, 1969).


🔹ഉലാവ്.എച്ച്. ഹേഗ് - ഉലാവ് ഹാക്കൺസൺ ഹേഗ് (ജ:1908 ഓഗസ്റ്റ് 18 - മ:1994 മേയ് 23) ഒരു നോർവീജിയൻ കവിയും പരിഭാഷകനുമായിരുന്നു. ഉൽവിക് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം ആൽഫ്രഡ് ടെന്നിസൺ, വില്യം യീറ്റ്സ്, റോബർട്ട് ബ്രൗണിങ്, സ്റ്റീഫൻ മല്ലാർമെ, ആർതർ റിംബാവ്, സ്റ്റീഫൻ ക്രെയിൻ,ഫ്രെഡറിക് ഹോൾഡർലിൻ, ജോർജ് ട്രാക്ൾ, പോൾ സെലൻ, ബെർട്ടോൾട്ട് ബ്രെക്റ്റ്, റോബർട്ട് ബ്ലൈ എന്നിവരുടെ കൃതികൾ നോർവീജിയൻ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.


🔹നിർമ്മല സീതാരാമൻ - ഭാരതീയ ജനതാ പാർട്ടി നേതാവും പതിനേഴാമത് ലോക്സഭയിലെ ധന വകുപ്പ് മന്ത്രിയുമാണ് നിർമ്മല സീതാരാമൻ. ഫോബ്‌സ് മാസിക തയ്യാറാക്കിയ ലോകത്തെ ഏറ്റവും 100 കരുത്തരായ വനിതകളുടെ പട്ടികയിൽ നിർമ്മലയ്ക്ക് 34-ാം സ്ഥാനമാണ്


🔹നേഹ മഹാജൻ - ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് നേഹ മഹാജൻ. മറാത്തി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ഇവർ മലയാള ചലച്ചിത്രരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്'സ് ചിൽഡ്രൻ എന്ന പുസ്തകത്തെ ആസ്പദമാക്കി 2012-ൽ ദീപ മേഹ്ത സംവിധാനം ചെയ്ത അതേപേരിലുള്ള ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നേഹ മഹാജൻ ബോളിവുഡിലേക്കു കടന്നുവരുന്നത്.


🔹പ്രീതി ഝംഗിയാനി - ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും അറിയപ്പെടുന്ന ഒരു മോഡലുമാണ് പ്രീതി ഝംഗിയാനി (ജനനം: 18 ഓഗസ്റ്റ്, 1980).


🔹വിഷ്ണു ദിഗംബർ പലുസ്കർ - ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931).


🔹സണ്ണി ജോസഫ് - 2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്. 1952 ഓഗസ്റ്റ് 18-ന് ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി തൊടുപുഴയിൽ ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ കെ. എസ്. യു പ്രവർത്തകനും കോഴിക്കോട് സർവകലാശാലയിൽ സ്റ്റുഡെന്റ് സിൻഡികേറ്റ് അംഗവുമായിരുന്നു


🔹ഹർഭജൻ സിങ് (കവി) - പഞ്ചാബി കവിയും വിമർശകനുമാണ് ഹർഭജൻ സിങ് (18 August 1920 – 21 October 2002).


🔹റൊമാൻ റെയ്മണ്ട് പൊളാൻസ്കി - റൊമാൻ റെയ്മണ്ട് പൊളാൻസ്കി (ജനനം: ഓഗസ്റ്റ് 18, 1933) ഒരു പോളിഷ്-ഫ്രെഞ്ച് ചലച്ചിത്ര സംവിധായകനും നടനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്‌. നാലു തവണ അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി.


🔹ഋഷി എസ്‌ കുമാർ - ഉപ്പും മുളകും സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ഋഷി എസ്‌ കുമാർ


*🌷ചരമവാർഷികങ്ങൾ*


🔹സി. അയ്യപ്പൻ - മലയാളസാഹിത്യത്തിൽ ദളിതെഴുത്തിന്റെ ശക്തനാവായ വക്താവായിരുന്നു കഥാകൃത്തായിരുന്ന സി. അയ്യപ്പൻ


🔹കിം ദേയ്‌ ജങ്‌ - ദക്ഷിണകൊറിയയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവും ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റുമായിരുന്നു കിം ദേ ജങ്‌. (85) ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു് രണ്ടായിരത്തിൽ ലഭിച്ചിരുന്നു.


🔹അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ - റോഡെറിക് ലാങ്കോൾ ഡി ബോർഹ എന്ന മുൻപേരുണ്ടായിരുന്ന അലക്സാണ്ടർ ആറാമൻ മാർപ്പാപ്പ (ജനനം: 1431 ജനുവരി 1) 1492 മുതൽ 1503 ആഗസ്ത് 18-ലെ മരണം വരെ, റോമൻ കത്തോലിക്കാസഭയുടെ തലവനായ മാർപ്പാപ്പ ആയിരുന്നു. 


🔹ജോൺസൺ - മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സം‌വിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു


🔹മോറി സൊസൻ - മോറി സൊസൻ എഡോ കാലഘട്ടത്തിലെ ഷിജോ സ്കൂളിലെ ജാപ്പനീസ് ചിത്രകാരനായിരുന്നു


🔹സമീർ ചന്ദ - ഇന്ത്യൻ ചലച്ചിത്ര കലാസംവിധായകനും, നിർമ്മാണ രൂപകൽപകനും, സംവിധായകനുമായിരുന്നു സമീർ ചന്ദ. മണിരത്നം, രാം ഗോപാൽ വർമ്മ, ശ്യാം ബെനഗൽ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് എന്നീ സംവിധായകർക്കൊപ്പവും മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഏക് നാദിർ ഗാൽപൊ എന്ന ബഒഗാളി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് . 2011 ആഗസ്റ്റ് 18-ന് ഹൃദയാഘാതത്തെ തുടർന്ന് മുംബെയിൽ വച്ച് അന്തരിച്ചു.


🔹സുഭാസ് ചന്ദ്ര ബോസ് - സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്.


🔹ഹോണോറെ ഡി ബൽസാക് - പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തും ആയിരുന്നു ഹോണോറെ ഡി ബൽസാക്


❤💛💚💙💜❤💛💚💙💜❤

Report Page