News

News

 

*Oiva media online solution©*  

🗓 *16/06/2017*  

*Following telegram##*

https://t.me/oivamedia

*പ്രധാന📰വാർത്തകൾ*


0⃣1⃣ *ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി*

📰ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. അന്‍പതിനായിരം രൂപക്ക് മുകളിലുള്ള ഇടപാടിന് ആധാര്‍ നിര്‍ബന്ധം. ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.

0⃣2⃣ *ജീവനക്കാരനെ കയ്യേറ്റം ചെയ്ത എംപിക്ക് ആറ് വിമാന കമ്പനികളുടെ വിലക്ക്*

📰വൈകിയെത്തിയതിനെ തുടർന്ന് വിമാനത്തിൽ കയറുന്നത് തടഞ്ഞ ജീവനക്കാരനെ പിടിച്ചുതള്ളിയ ടിഡിപി എംപി ദിവാകർ റെഡ്ഡിക്ക് വിമാനകമ്പനികളുടെ വിലക്ക്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, വിസ്താര, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് റെഡ്ഡിയ്ക്ക് വിലക്കേർപ്പെടുത്തിയത്. വിശാഖപട്ടണം വിമാനത്താവളത്തിലാണ് സംഭവം. രാവിലെ 8.10ന് ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന എംപി യാത്രയ്ക്ക് 28 മിനിറ്റ് മുന്‍പ് മാത്രമാണ് വിമാനത്താവളത്തിലെത്തിയത്. രാജ്യത്തിനകത്തെ യാത്രയ്ക്ക് 45 മിനിറ്റ് മുന്‍പ് എത്തണമെന്നും ബോര്‍ഡിംഗ് കഴിഞ്ഞെന്നും അറിയിച്ച ജീവനക്കാരനെ എംപി പിടിച്ചു തള്ളുകളും പ്രിന്‍റർ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. ഒടുവില്‍ ഇതേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ എംപിയെ അനുവദിച്ചു. ഇനി ഈ വിമാനത്തില്‍ കയറാന്‍ എംപിയെ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോ നിലപാടെടുത്തു. പിന്നാലെയാണ് മറ്റ് അഞ്ച് വിമാന കമ്പനികള്‍ എംപിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 


0⃣3⃣ *കരിപ്പൂരില്‍ എത്തിയ യാത്രക്കാരന്റെ സ്വര്‍ണമാല പരിശോധനയ്ക്കിടെ മോഷ്ടിച്ചു; കസ്റ്റംസ് ജീവനക്കാരന്‍ അറസ്റ്റില്‍; കുടുക്കിയത് സിസിടിവി*

📰കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് ഹവില്‍ദാറായ അബ്ദുള്‍ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് കക്കട്ടില്‍ സ്വദേശിയാണ് പരാതി നല്‍കിയത്.


0⃣4⃣ *മുംബൈ തുടര്‍ സ്‌ഫോടന കേസ്: അബു സലീമടക്കം ആറു പേര്‍ കുറ്റക്കാര്‍; ഒരാളെ വെറുതെ വിട്ടു; ശിക്ഷ പിന്നീട് *

📰മുംബൈ: രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ തുടര്‍ സ്‌ഫോടന കേസില്‍ വിധി പ്രസ്താവം തുടങ്ങി. അബു സലീമടക്കം ആറു പ്രതികളും കുറ്റക്കാരെന്ന് മുംബൈയിലെ പ്രത്യോക ടാഡ കോടതി. സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അബു സലീം, മുഹമ്മദ് ദോസ എന്നിവര്‍ പങ്കാളിയെന്ന് കോടതി കണ്ടെത്തി. . ദുബായില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതിലും ദോസക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു.അബ്ദുള്‍ ഖയ്യൂമിനെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇയാളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. സ്ഫോടനം നടന്ന് 24 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി പറയുന്നത്.


0⃣5⃣ *‘ഇരുട്ടത്ത് കത്തി വീശിയപ്പോള്‍ സംഭവിച്ചത്’; ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി; കത്തിന് പിന്നാലെ ഫോണ്‍സംഭാഷണവും പുറത്ത്*

📰തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും വ്യക്തമാക്കിയുളള പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും സ്വാമിയെ മനപൂര്‍വം മുറിവേല്‍പ്പിച്ചിട്ടില്ലെന്നുമാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുളളത്. എല്ലാം തന്റെ കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയാണെന്നും ഗംഗേശാനന്ദയുടെ അഭിഭാഷകനോടായി യുവതി പറയുന്നുണ്ട്. അഭിഭാഷകന്‍ തന്നെയാണ് യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.


0⃣6⃣ *കൊച്ചി മെട്രൊ: ‘രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും’; നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത് സ്ഥലം ഏറ്റെടുക്കല്‍ കുറച്ചാണെന്ന് ഏലിയാസ് ജോര്‍ജ്*

📰കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എംഡി ഏലിയാസ് ജോര്‍ജ്. കെഎംആര്‍എല്‍ മികച്ച ടീമാണ്. കാക്കനാട്ടേക്ക് രണ്ടാംഘട്ടമായി മെട്രൊ നീട്ടുമ്പോള്‍ ഉപദേഷ്ടാവായി ശ്രീധരന്‍ വേണമെന്നാണ് താത്പര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രാപ്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ കഴിവതും കുറച്ചാണ് രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണം ആസൂത്രണം ചെയ്യുന്നത്.പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാന്‍ കുറച്ച് താമസം വന്നേക്കാം. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാനാകും. വായ്പ ഉള്‍പ്പെടെ എല്ലാം തയ്യാറാണ്. മുന്നൊരുക്കം ഈ വര്‍ഷം തുടങ്ങും. നിര്‍മ്മാണം തുടങ്ങിയാല്‍ രണ്ടര വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചി മെട്രൊയുടെ രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇന്നലെ ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.


0⃣7⃣ *പനി വിട്ടൊഴിയാതെ കേരളം; ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി; മരണസംഖ്യ 41 ആയി*

📰തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 41 ആയി. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയ വിവധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്.


0⃣8⃣ *കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി; തീരുമാനം കോടിയേരി പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റില്‍*

📰കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിയ സക്കീര്‍ ഹുസൈന്‍ വീണ്ടും ഏരിയ സെക്രട്ടറിയാകുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും സക്കീര്‍ ഹുസൈന്‍ ഏരിയ സെക്രട്ടറിയാകുന്നത് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് തീരുമാനം ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചത്.


0⃣9⃣ *രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് പട നയിച്ചു; ഇന്ത്യക്ക് 9 വിക്കറ്റിന്റെ ഉജ്ജ്വല വിജയം; ഇനി പാകിസ്ഥാനുമായി ഫൈനല്‍ *

📰രോഹിത് ശര്‍മ്മയുടെ ഉഗ്രന്‍ പ്രകടനത്തിന്റെ മികവില്‍ നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 9 വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. രോഹിത് ശര്‍മ്മ നേടി.ബംഗ്‌ളാദേശ് മുന്നോട്ട് വെച്ച 265 റണ്‍സെന്ന വിജയലക്ഷ്യത്തെ 59 ബോളുകള്‍ ബാക്കി നില്‍ക്കവേയാണ് ഇന്ത്യ മറികടന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഏകദിനത്തില്‍ 8000 റണ്‍സെന്ന നേട്ടം കരസ്ഥമാക്കുകയും ചെയ്തു. കോഹ്ലി 92 റണ്‍സ് നേടി. ഓപ്പണിംഗ് ബാറ്റ്‌സമാന്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി.


1⃣0⃣ *സ്വദേശിവത്കരണവുമായി സൗദി മുന്നോട്ട്; ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം *

📰ജിദ്ദ: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം. റംസാന്‍ അവസാനിക്കുന്നതോടെ റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. 58 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയ ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റുന്നതിന്റെ ഭാഗമായാണിത്. മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് തിരിച്ചടിയാകുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

    *Oiva media online solution©*

*+918606838345*



Report Page