News

News

Top_10_online_news

Oiva media©

🗓 25/04/2018

പഠന പ്രശ്നങ്ങൾക്ക് പ്രധാന കാരണം കുട്ടികൾ അല്ല

▶കുട്ടികളുടെ പഠന പ്രശ്നങ്ങൾക്ക് പ്രധാന കാരണം കുട്ടികൾ അല്ല എന്ന് പുതിയ സർവേ ഫലം.


ഉയർന്ന ക്ലാസിൽ എത്തിയിട്ടും കൃത്യമായി എഴുത്തും വായനയും അറിയാത്ത കുട്ടികൾ നിരവധി ഉണ്ടന്നും ഇതിന് പ്രധാന കാരണക്കാർ  പലപ്പോഴും രക്ഷിതാക്കൾ ആണന്നും പരിശീലകൻ ഷാജഹാനും ഒയിവ മീഡിയയും നടത്തിയ സർവേയിൽ കണ്ടെത്തി.

പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ പത്ത് മണിക്കൂർ സമയത്തെ പരിശീലനം കൊണ്ട് മിടുക്കരാക്കുകയാണ് തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവിൽ ബ്രൈൻ ടച്ച് എന്ന സ്ഥാപനം.


കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി കുട്ടികളും രക്ഷിതാക്കളും പരിശീലന ശേഷം തീർത്തും സന്തുഷ്ടരാണ്.

 കുട്ടികളെ കൗൺസിൽ ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും വിളിക്കുക.

ഫോൺ: +919495302233

 0⃣1⃣ ആസാറാം ബാപ്പു കുറ്റക്കാരന്‍

▶പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു ബലാത്സംഗക്കേസില്‍ കുറ്റക്കാരന്‍. ജോധ്പൂര്‍ പ്രത്യേക കോടതിയുടേതാണ് വിധി. ജസ്റ്റിസ് മധുസൂദന്‍ ശര്‍മയാണ് വിധി പ്രഖ്യാപിച്ചത്. ആസാറാം ബാപ്പു ഉള്‍പെട നാലു പേര്‍ കുറ്റക്കാരെന്നാണ് വിധി.വിധിക്കു മുന്നോടിയായി രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളിലാണ് ബാപ്പുവിന് കൂടുതല്‍ അനുയായികളുള്ളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടാതെ വിധി റിപ്പോര്‍ട്ടു ചെയ്യുന്നതിന് കോടതിക്കുള്ളില്‍ മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ നാനൂറോളം പോരെ പൊലിസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.


0⃣2⃣ പെട്രോള്‍, ഡീസല്‍ നികുതി കുറക്കില്ലെന്ന് തോമസ് ഐസക്

▶പെട്രോള്‍, ഡീസല്‍ സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ല. കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും നികുതി വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുറക്കേണ്ട കാര്യവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


0⃣3⃣ സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജസ്റ്റിസുമാരുടെ കത്ത്

▶സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജസ്റ്റിസുമാരുടെ കത്ത്.ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയും എം ബി ലോകൂറുമാണ് കത്തയച്ചത്. കോടതിയിലെ പ്രശ്നങ്ങളും ഭാവിയും ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കഴിഞ്ഞ ഞായറാഴ്ചയാണ് കത്ത് നല്‍കിയത്. പക്ഷേ ചീഫ് ജസ്റ്റിസ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. സമാന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന ജസ്റ്റിസുമാരായ ചെല്ലമേശ്വറും കുര്യന്‍ ജോസഫും ചീഫ് ജസ്റ്റിസിന് നേരത്തെ കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാജസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇത് തള്ളികളഞ്ഞിരുന്നു. 


0⃣4⃣ വിവാദങ്ങള്‍ക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

▶മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും സ്ഥാനം രാജിവെയ്ക്കണമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി നല്‍കി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഇടപെടാന്‍ കമ്മീഷന് അവകാശമുണ്ടെന്ന് പറഞ്ഞ മോഹന്‍ദാസ് ആ നിയമം അറിയാത്തത് കൊണ്ടാകും മുഖ്യമന്ത്രി കമ്മീഷനെ വിമര്‍ശിച്ചതെന്നും പറഞ്ഞു.രാഷ്ട്രീയത്തേക്കാള്‍ നല്ലത് ജുഡീഷ്യറിയാണെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക താല്‍പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.‘അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകും. വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. ആ മരണത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കമ്മീഷന് നിരന്തരം പരാതികള്‍ കിട്ടാറുണ്ട്. ഏ.വി. ജോര്‍ജ്ജിനെ സ്ഥലം മാറ്റിയ കാര്യത്തില്‍ കമ്മീഷന്‍ ഇടപെട്ടിട്ടില്ല. ആരോപണവിധേയനായ ഒരാളെ പരശീലനത്തിനായി നിയോഗിക്കുന്നതിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാട്ടിയത്’.- അദ്ദേഹം പറഞ്ഞു.


0⃣5⃣ ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തിനുളള തീയ്യതി പ്രഖ്യാപിച്ചു

▶ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ എന്നും ആവേശഭരിതമാണ്. അതിനി ലോകകപ്പിനാണെങ്കില്‍ പറയുകയും വേണ്ട. 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16 നാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ആ പോരാട്ടം .ഇതാദ്യമാണ് ഇന്ത്യയും പാകിസ്താനും ലോകകപ്പിലെ ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടാതെ വരുന്നത്. എന്തെന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ പതിവില്‍നിന്ന് വ്യത്യസ്തമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. പത്തുടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. കഴിഞ്ഞ തവണവരെ ഇത് 14 ആയിരുന്നു.ഒരൊറ്റ ഗ്രൂപ്പിലായായിരിക്കും മത്സരങ്ങള്‍ നടക്കുക. പോയന്റ് പട്ടികയില്‍ മൂന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ സെമിഫൈനല്‍ യോഗ്യത നേടുകയും ചെയ്യും.


0⃣6⃣ കേരളക്കരയുടെ അഭിമാനപൂരം ഇന്ന്; തൃശൂര്‍ ആഘോഷത്തിൽ

▶കേരളക്കരയുടെ അഭിമാനപൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. കണിമംഗലം ശാസ്താവ് രാവിലെ ഏഴു മണിക്ക് പൂരപ്പറമ്പിലേക്ക് എഴുന്നള്ളിയതോടെയാണ് ഘടകപൂരങ്ങളുടെ വരവ് ആരംഭിച്ചത്. ചെറുപൂരങ്ങളുടെ വരവോടെ പൂരനഗരി ഉണര്‍ന്നു. വാദ്യമേളങ്ങളുടെ പെരുമയും പൂരപ്രേമികള്‍ക്ക് ആവേശം പകരുന്നുണ്ട്.പഴയ നടക്കാവില്‍ മഠത്തില്‍ വരവ് രാവിലെ 11 നാണ്. കോങ്ങാട് മധുവാണ് ഇത്തവണ പൂരത്തിലെ പഞ്ചവാദ്യത്തിലെ പ്രമാണി. ഭഗവതിയെ 12.30നു പാറമേക്കാവ് അമ്പലത്തിനു പുറത്തേക്കെഴുന്നള്ളിക്കും. ചെമ്പടമേളത്തിനു പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും.30 ഗജവീരന്മാരാണ് ഇത്തവണ പൂരത്തില്‍ പങ്കെടുക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യം രാത്രി 11 നാണ്. ഇതിന് പരയ്ക്കാട് തങ്കപ്പന്‍ മാരാണ് നേതൃത്വം വഹിക്കുക. നാളെ വെളുപ്പിനെ മൂന്നിന് പൂരവെടിക്കെട്ട്, രാവിലെ ഒമ്പതിന് ഉപാചരം ചൊല്ലി പിരിയുന്നതോടെ പൂരം അവസാനിക്കും.


0⃣7⃣ ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യുജിസി; ലിസ്റ്റില്‍ ഇടം പിടിച്ച് കേരളവും

▶ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ റിപ്പോര്‍ട്ട്. ഈ സര്‍വകലാശാലകളില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലും ഒരെണ്ണം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ സെന്റ് ജോണ്‍സ് എന്ന സ്ഥാപനത്തെയാണ് യു ജി സി വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്താണ് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വ്യാജ സര്‍വകലാശാല പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു സ്ഥലവും സര്‍വകലാശാലയും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തിന് പുറമെ പോണ്ടിച്ചേരി, അലിഗഡ്, ബിഹാര്‍, റൂര്‍ക്കേല, ഒഡിഷ, കാണ്‍പൂര്‍, പ്രതാപ്ഗഞ്ച്, മഥുര, കാണ്‍പൂര്‍, നാഗ്പൂര്‍, കര്‍ണാടകം എന്നിവിടങ്ങളില്‍ ഓരോ സ്ഥാപനങ്ങളും അലഹബാദില്‍ രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.


0⃣8⃣ ഒരു പാസ് എടുത്താല്‍ ദുബായ് മുഴുവന്‍ കാണാം; വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി

▶ദുബായ് മുഴുവന്‍ സഞ്ചരിക്കാന്‍ ഇനി ഒരു പാസ് മതി. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു വേണ്ടി ‘ദുബായ് പാസ്’ എന്ന പുതിയ സംവിധാനത്തിന് ടൂറിസം വകുപ്പ് തുടക്കമിട്ടു. ഇത് ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 33 ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാം. ഇക്കാര്യം ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് ടൂറിസം വകുപ്പ് അറിയിച്ചത്.അടുത്ത മാസം 16 മുതല്‍ ദുബായ് പാസ് സഞ്ചാരികള്‍ നല്‍കി തുടങ്ങും. രണ്ടു വ്യത്യസ്ത പാക്കേജുകളാണ് പദ്ധതിയിലുള്ളത്. ദുബായ് സെലക്ടും ദുബായ് അണ്‍ലിമിറ്റഡും എന്നിവയാണ് പാക്കേജുകള്‍.ദുബായിലെ പ്രധാന ആകര്‍ഷണങ്ങളായ ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, സ്‌കി ദുബായ്, ബോളിവുഡ് പാര്‍ക്ക്സ്, ദുബായ് അക്വേറിയം, ദുബായ് സഫാരി, വണ്ടര്‍ ബസ്, ഡോള്‍ഫിനേറിയം, ദുബായ് ഫ്രെയിം , ഡെസേര്‍ട്ട് സഫാരി, ഐഫ്ലൈ, ഐ.എം.ജി. വേള്‍ഡ്, ലെഗോ ലാന്‍ഡ്, മോഷന്‍ ഗേറ്റ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെ സഞ്ചരിക്കാമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.


0⃣9⃣ പിണറായിയിലെ കൂട്ടക്കൊല ആസൂത്രിതം; വിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു; കൂടുതല്‍ പേര്‍ അറസ്റ്റിലാകും

▶പിണറായി പടന്നക്കരയില്‍ നാലുമാസത്തിനിടെ കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, കുടുബാംഗങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.അതേ സമയം മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പൊതുമരാമത്ത് റസ്റ്റ്ഹൗസിലെത്തിച്ചു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


1⃣0⃣ ‘ത്രിപുരയിലെ ബിജെപി വിജയത്തിന് കേവലം മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ജയത്തിന്റെ തിളക്കം മാത്രം’; പരിഹസിച്ച് മമത ബാനര്‍ജി

▶ത്രിപുരയിലെ ബിജെപിയുടെ വിജയം ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിപുരയിലെ ബിജെപിയുടെ വിജയത്തിന് കേവലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ തിളക്കം മാത്രമേയുള്ളുവെന്ന് മമത പരിഹസിച്ചു.സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ഇപ്പോഴും തയ്യാറാണെന്നും മമത വ്യക്തമാക്കി. 30 സീറ്റ് വരെ കോണ്‍ഗ്രസിന് നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ അവര്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ കോണ്‍ഗ്രസ് തയാറായിട്ടുണ്ടെന്നും മമത പറഞ്ഞു.

Oiva media online solution©

+918606838345media




Report Page