News

News

Sainul Abid

*പ്രധാന🗞വാർത്തകൾ…*

*📆2017 ഏപ്രിൽ 13 വ്യാഴം*

 

*©Mobi Newswire*

```🌍World's 1st Whatsapp News Channel```

➖➖➖➖➖➖➖➖➖➖

*0⃣1⃣ഉപതിരഞ്ഞെടുപ്പിലും കരുത്തുകാട്ടി ബിജെപി; കർണാടക കോൺഗ്രസിനൊപ്പം*

⬛എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിര‍ഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി. ഫലം വന്ന എട്ടു സീറ്റുകളിൽ അഞ്ചിടത്തും ബിജെപി സ്ഥാനാർഥികൾ വിജയം കണ്ടു.

◾അതേസമയം, കർണാടകയിലെ നഞ്ചൻഗോഡ്, ഗുണ്ടൽപേട്ട് നിയമസഭാ മണ്ഡലങ്ങൾ ഭരണകക്ഷിയായ കോൺഗ്രസ് നിലനിർത്തി. ബംഗാളിലെ കാന്തി ദക്ഷിൺ മണ്ഡലത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചു.

▪ആം ആദ്മി പാർട്ടിലെ ജർണൈൽ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രജൗരി ഗാർഡനിൽ എഎപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായത് ഡൽഹി ഭരിക്കുന്ന എഎപി സർക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും കനത്ത ക്ഷീണമാകും. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാം സ്ഥാനത്ത്. കേജ്‍രിവാൾ സർക്കാരിന്റെ രണ്ടു വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ബിജെപിയും കോൺഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.

 

*0⃣2⃣രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേശകനാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിംസംഘടനകള്‍*

⬛മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ഐഎന്‍എല്‍, മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, ഇകെ വിഭാഗം സുന്നികള്‍ എന്നിവരാണ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ എത്തിയത്.

▪പതിനൊന്ന് വയസുളള സിറാജുന്നിസ എന്ന ബാലികയുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയാണ് മുസ്ലിം ലീഗ് ചെയ്തത്.

 

*0⃣3⃣സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിപിഐ സെക്രട്ടറി*

⬛ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ മര്‍ദനത്തില്‍ പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 'സമരം കൊണ്ട് എന്തുനേടി' എന്നത് മുമ്പ് സമരം നടത്തിയിരുന്ന തൊഴിലാളികളോട് മുതലാളിമാര്‍ ചോദിച്ചിരുന്ന ചോദ്യമാണെന്ന് കാനം പറഞ്ഞു.

▪നിലമ്പൂരില്‍ പോലീസ് മാവോവാദികളെ വധിച്ച സംഭവം, യുഎപിഎ നിയമം, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ നിന്നൊഴിവാക്കല്‍, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് എതിരായ പോലീസ് അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ ഓരോന്നായി എടുത്തുപറഞ്ഞാണ് കാനം അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമാക്കിയത്.

 

*0⃣4⃣സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊളളുന്ന വില*

⬛സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വിഷു- ഈസ്റ്റര്‍ വിപണികള്‍ സജീവമായതോടെയാണ് പച്ചക്കറികളുടെ വില ഇരട്ടിയായിരിക്കുന്നത്.

 

*0⃣5⃣പുനലൂർ-പാലരുവി എക്സ്‌പ്രസ് 19 ന് ഓടി തുടങ്ങും*

⬛പുനലൂർ മുതൽ പാലക്കാട് വരെ പോകുന്ന പുനലൂർ - പാലരുവി എക്സ്പ്രസ് ഈ മാസം 19 മുതൽ ഓടി തുടങ്ങും. 19 ന് പുനലൂരിൽ ട്രെയിനിന്‍റെ സർവീസ് ഉദ്ഘാടന ചടങ്ങ് നടക്കും.

▪റെയിൽവേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ സർവീസ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസം എറണാകുളം വരെ മാത്രമേ പുനലൂർ- പാലരുവി എക്സ്പ്രസിന്‍റെ സർവീസ് ഉണ്ടാകൂ.

 

*0⃣6⃣പുനലൂരില്‍ ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി*

⬛പുനലൂര്‍ പത്തനാപുരത്തിന് സമീപം കുന്നിക്കോട് ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. മരിച്ചവരില്‍ ഒരാളെ തിരിച്ചറിയാനായിട്ടില്ല. മൂന്ന് പേര്‍ പത്തനാപുരം സ്വദേശികള്‍.

▪തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സും കൊല്ലത്ത് നിന്നും തെങ്കാശിക്ക് പോയ കെഎസ്ആര്‍ടിസി ബസുമാണ് കൂട്ടിയിടിച്ചത്.

 

*0⃣7⃣നോട്ടുക്ഷാമത്തില്‍ വലഞ്ഞ് കേരളം*

⬛ക്ഷേമപെന്‍ഷന്‍ വിതരണം തടസപ്പെട്ടതോടെ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ ലോട്ടറി വകുപ്പിലേയും ബിവറേജസ് കോര്‍പ്പറേഷനിലേയും പണം ട്രഷറിയിലെത്തിക്കാന്‍ തീരുമാനം.

▪ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതത് ദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടില്ലാതെ ക്ഷേമപെന്‍ഷന്‍ വിതരണം അടക്കം മുടങ്ങിയതോടെയാണ് സര്‍ക്കാര്‍ നടപടി.

 

*0⃣8⃣കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി*

⬛കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മൂന്നര കിലോ സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിനാലൂര്‍ സ്വദേശി കെ പി മിഥുലാജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാര്‍ വാഷ് പമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

▪വേങ്ങര സ്വദേശി സിഎം ഷൈജുവില്‍ നിന്നാണ് 33 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്.

 

*0⃣9⃣സ്ത്രീകളുടെ കുമ്പസാരം: കന്യാസ്ത്രീകളെ ചുമതലപ്പെടുത്താനാവില്ലെന്ന് സിറോ മലബാര്‍ സഭ*

⬛കത്തോലിക്ക സഭയിലെ സ്ത്രീകളുടെ കുമ്പസാരം നിര്‍വഹിക്കാന്‍ കന്യാസ്ത്രീകളെ ചുമതലപ്പെടുത്താനാവില്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി.

▪സ്ത്രീകള്‍ക്ക് പൌരോഹിത്യമില്ലാത്തതിനാല്‍ ഇത് അനുവദിക്കാനാവില്ല. പെസഹാ ദിനത്തിലെ കാല്‍കഴുകല്‍ ചടങ്ങില്‍ സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം പൌരസ്ത്യ സഭാ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും ആലഞ്ചേരി പ്രതികരിച്ചു.

 

*1⃣0⃣മൂന്നാറിലെ കയ്യേറ്റം; ദേവികുളം സബ്കളക്ടര്‍ ശ്രീറാമിനെ അഭിനന്ദിച്ച് റവന്യുമന്ത്രി*

⬛മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഐയെയും സിപിഐഎമ്മിനെയും പിടിച്ചുലക്കുമ്പോള്‍ സബ്കളക്ടറെ അഭിനന്ദിച്ച് റവന്യൂമന്ത്രി. ഇന്നലെ ദേവികുളത്തെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോള്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.

▪ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും റവന്യൂമന്ത്രി ശ്രീറാമിനെ അറിയിച്ചു.

 

*1⃣1⃣മൂന്നാറില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് സി. പി. ഐ*

⬛മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ എക്‌സിക്യൂട്ടീവ്. മൂന്നാറില്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം. റവന്യു മന്ത്രിക്ക് സിപിഐയുടെ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തു. പാര്‍ടി നിര്‍വാഹക സമിതി യോഗത്തിലാണ് അഭിപ്രായമുയര്‍ന്നത്.

 

*1⃣2⃣നടൻ മുന്‍ഷി വേണു ഓര്‍മ്മയായി*

⬛നടന്‍ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച വേണു ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം.

 

*1⃣3⃣കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ?; നോട്ടുക്ഷാമത്തില്‍ വലയുന്ന കേരളത്തെ കളിയാക്കി കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലി*

⬛സംസ്ഥാനത്ത് രൂക്ഷമാകുന്ന നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുളള എംപിമാര്‍ക്ക് നേരിടേണ്ടി വന്നത് പരിഹാസം.

◾വിഷു ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിനെ കളിയാക്കിയുളള മന്ത്രിയുടെ മറുപടി.

▪സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

 

*1⃣4⃣ഇലക്ട്രോണിക് വോട്ടിങ് യന്ത്രം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്*

⬛ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അട്ടിമറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതിയുടെ നോട്ടീസ്. ബിഎസ്പി നേതാവ് നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. ഇവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള 2013ലെ വിധി ഉടന്‍ നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

*1⃣5⃣വിരമിക്കുമ്പോള്‍ ലോയല്‍റ്റി ബെനഫിറ്റായി ഇപിഎഫ് വരിക്കാര്‍ക്ക് 50, 000 രൂപ*

⬛20 വര്‍ഷമോ അതില്‍കൂടുതലോ ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റായി 50, 000 രൂപവരെ അധികമായി നല്‍കും.

▪അതേസമയം, സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്ക് 20 വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കേണ്ടതില്ല.

 

*1⃣6⃣ജി എസ് ടി ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം*

⬛രാജ്യത്ത് ഏകീകൃത നികുതി സന്പ്രദായം കൊണ്ടുവരുന്നതിനുള്ള ജി എസ് ടി ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം.

▪കേന്ദ്ര ജി എസ് ടി, കേന്ദ്രഭരണ പ്രദേശ ജി എസ് ടി, കേന്ദ്ര-സംസ്ഥാന സംയോജിത ജി എസ്ടി, നഷ്ടപരിഹാര ബില്‍ എന്നിവക്കാണ് അംഗീകാരം ലഭിച്ചത്.

 

*1⃣7⃣യുപിയില്‍ പിന്നോക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റദ്ദ് ചെയ്തു*

⬛ഉത്തര്‍ പ്രദേശില്‍ സംവരണ വിരുദ്ധ നയം നടപ്പാക്കി ബിജെപി സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ സ്വകാര്യ മെഡിക്കല്‍, ദന്തല്‍ കോളേജ് പ്രവേശത്തിനുമുള്ള സംവരണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റദ്ദ് ചെയ്തു.

▪എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണ് റദ്ദ് ചെയ്തത്.

 

*1⃣8⃣രാത്രിയില്‍ തിളങ്ങുന്ന ഇന്ത്യ; നാസയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്*

⬛ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ പുതിയ ആഗോള മാപ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. മിന്നിത്തിളങ്ങുന്ന വെളിച്ചത്തിലും ദീപലങ്കാരങ്ങളിലും വര്‍ണ്ണാഭമായ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

 

*1⃣9⃣റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് അമേരിക്ക*

⬛റഷ്യയുമായുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് അമേരിക്ക റഷ്യ-അമേരിക്ക ബന്ധം ഏറ്റവും മോശം അവസ്ഥയിലാണെന്ന് യു. എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസ്യത കുറഞ്ഞെന്ന് ടില്ലേഴ്സണ്‍ കുറ്റപ്പെടുത്തി. സിറിയയിലെ രാസായുധാക്രമണത്തെയും റഷ്യ-സിറിയ ബന്ധത്തിനെതിരെയുമുള്ള നീക്കങ്ങളെ യുഎന്‍ സുരക്ഷാ കൌണ്‍സിലില്‍ റഷ്യ വീറ്റോ ചെയ്തു.

 

*2⃣0⃣നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് ഡോണള്‍ഡ് ട്രംപ്*

⬛നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തീവ്രവാദ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ നാറ്റോ സഖ്യത്തിന്റെ പ്രസക്തി വലുതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

 

*2⃣1⃣ജിദ്ദയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ്*

⬛ജിദ്ദയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് അടിച്ചു. ഇന്നും കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. നാനൂറിലേറെ പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടി. പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു.

 

*2⃣2⃣സ്വ‍ർണ വില കുതിക്കുന്നു പവന് 22, 240 രൂപ*

⬛സ്വര്‍ണ വില വർധിച്ചു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 2, 780 രൂപയും പവന് 22, 240 രൂപയുമായി.

 

*2⃣3⃣ട്വിന്‍റി-20 കളിക്കാൻ യോജിച്ചവനല്ല ധോണിയെന്ന് ഗാംഗുലി*

⬛ഏകദിനത്തിൽ മഹേന്ദ്രസിങ് ധോണി ചാമ്പ്യനാണ്, എന്നാൽ ട്വിന്‍റി-20 യിൽ അത്ര മികച്ച കളിക്കാരനാണോ? സംശയം പ്രകടിപ്പിച്ചത് വേറെയാരുമല്ല മുൻക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ആദ്യ ട്വിന്‍റി-20 ലോക കീരീടം രാജ്യത്തിന് സമർപ്പിച്ച ധോണി യഥാർത്ഥത്തിൽ ട്വിന്‍റി-20 മത്സരത്തിന് യോജിച്ച കളിക്കാരനാണോ എന്നാണ് ഗാംഗുലി ചോദിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഗാംഗുലി ഈ പരാമർശം നടത്തിയത്.

 

*2⃣4⃣കേരളപോലീസ് വിടാനൊരുങ്ങി ഐഎം വിജയൻ*

⬛ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയൻ കേരള പോലീസ് വിടാനൊരുങ്ങുന്നു. 29 വർഷത്തോളം നീണ്ട സ‍ർവ്വീസാണ് വിജയൻ അവസാനിപ്പിക്കാനൊരുങ്ങുന്നത്. 18-ാം വയസ്സില്‍ കേരളപോലീസില്‍ കയറിയതാണ് ഫുട്ബോൾ താരം വിജയൻ.

◾കേരള പോലീസ് ഫുട്ബോൾ ടീം, മോഹൻ ബഗാൻ എസി, ജെസിടി മിൽസ്, എഫ്. സി കൊച്ചിൻ, കേരള ടീമുകളിൽ തിളങ്ങുന്ന താരവുമായിരുന്നു ഈ ​ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍.

▪കേന്ദ്ര കായികമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുന്നതാണ് വിജയൻ കേരളപോലീസ് വിടാനൊരുങ്ങാനുണ്ടായകാരണം. സായിയുടെ ചുമതലയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

➖➖➖➖➖➖➖➖➖➖

*©Mobi Newswire*

```🌍Word's 1st Whatsapp News Channel```

Report Page