Mother

Mother

Sher1983
#review

നിങ്ങൾ ഒരു സ്ത്രീയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ സുന്ദരിയും ചെറുപ്പക്കാരിയുമാണ്. താമസിക്കുന്നത് നഗരത്തിൽ നിന്നും ഏറെ അകന്ന് കാടിനോട് സമാനമായ ഒരു സ്ഥലത്തുള്ള ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടിലാണ്. നിങ്ങളുടെ ഭർത്താവിന് നിങ്ങളെക്കാളും ഒത്തിരി അധികം പ്രായമുണ്ട്. എങ്കിലും അതൊന്നും നിങ്ങൾക്ക് ഒരു പ്രശ്നമല്ല. ഭർത്താവ് അൽപ്പം കിറുക്കനായ ഒരു എഴുത്തുകാരനാണ്. നിങ്ങൾ ഭർത്താവിന് എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു ഭർത്താവിനെയും സ്നേഹിച്ചു സന്തോഷത്തോടെ ആ വീട്ടിലെ പണികളും നോക്കി ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രി അപ്രതീക്ഷിതമായി വൃദ്ധനായ ഒരു അപരിചിതൻ ആ വീട്ടിൽ കയറി വരുന്നു. പോകാൻ വേറെ സ്ഥലമില്ലാത്തതിനാൽ അയാളെ നിങ്ങളുടെ ഭർത്താവ് വീട്ടിൽ തന്നെ തങ്ങാൻ അനുവദിക്കുന്നു. നിങ്ങൾക്ക് എന്തോ തൃപ്തി പോരാ.. എങ്കിലും ഭർത്താവിന് വേണ്ടി എല്ലാം സമ്മതിക്കുന്നു.


അടുത്ത ദിവസം രാവിലെയായി. വന്നു കയറിയ അപരിചിതന് പോകാനുള്ള യാതൊരു ഭാവവുമില്ല. അപ്പോഴാണ് അയാളുടെ ഭാര്യ എന്നും പറഞ്ഞു വേറൊരു സ്ത്രീ കയറി വരുന്നത്. ആ സ്ത്രീയെയും കിറുക്കനായ ഭർത്താവ് വീട്ടിൽ കയറ്റുന്നു. പക്ഷെ അവിടം കൊണ്ട് അത് അവസാനിച്ചില്ല. അതൊരു തുടക്കമായിരുന്നു. തുടർന്നങ്ങോട്ട് നിങ്ങളുടെ വീട്ടിലേക്ക് അപരിചിതരായ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. പലതും സംഭവിച്ചു. നിങ്ങൾക്ക് നിയന്ത്രണം വിട്ടു. ഭർത്താവിന് ഇതിലൊന്നും ശ്രദ്ധയില്ലായിരുന്നു. പെട്ടെന്ന് എല്ലാം ശാന്തമായി. ശാന്തത അതികം നീണ്ടില്ല. കാരണം അതിലും വലിയ വിപത്തായിരുന്നു നിങ്ങൾക്കായി ആ വീട്ടിൽ കാത്തിരുന്നത്. നിങ്ങൾ ഒരിക്കൽ പോലും വിചാരിക്കാത്ത അത്രക്കും ഭയാനകമായ സംഭവങ്ങൾ.. കഥ മുന്നോട്ട് നീങ്ങി....


Mother!

Year: 2017

Genre: Mystery, Horror, Thriller


Requiem for a Dream, Black Swan എന്നീ രണ്ടു ചിത്രങ്ങൾ മാത്രം മതിയാകും ഈ സിനിമയുടെ സംവിധായകന്റെ കഴിവു മനസ്സിലാക്കാൻ. ഒപ്പം Jennifer Lawrence ന്റെ മാസ്മരിക പ്രകടനവും കൂടിയായപ്പോൾ ചിത്രം നമ്മുടെ സകല പ്രതീക്ഷകൾക്കും അപ്പുറത്തുള്ളതായി മാറുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഓരോ നിമിഷവും സംവിധായകനെ തച്ചു കൊല്ലാനുള്ള ദേഷ്യം തോന്നും. കാരണം അത്രയ്ക്കും .. എന്താ പറയുക.. ഇല്ല, പറയുന്നില്ല. കൂടുതൽ ഒരു വിവരണവും തരുന്നില്ല. കണ്ടു തന്നെ ആസ്വദിക്കുക ഈ ചിത്രം. തീർച്ചയായും ഇഷ്ടപ്പെടുക തന്നെ ചെയ്യും.


My Rating: 7.5/10*


©shafikahmed

@sher1983r review

Report Page