MASTER

MASTER


+--------+--------+--------+-------+------+-------+

_*🌶 ഇന്നത്തെ പാചകം 🍳*_

_*മാമ്പഴ പുളിശ്ശേരി*_


+-------+-------+------+------+-------+-------+


_ഇന്ന് നമുക്ക്‌ മാമ്പഴ പുളിശേരി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം._
_മാമ്പഴ പുളിശ്ശേരി എപ്പോഴും ചട്ടിയിൽ വച്ചാലേ അതിന്റെ രുചിയും ഗുണവും കിട്ടുകയുള്ളു_

_____________________________

_*ചേരുവകൾ*_

_______________________________


_മാമ്പഴം - 5 ,6 ചെറിയ ചപ്പിക്കുടിക്കുന്ന ഇനം മാമ്പഴം_

_തൈര് - 1/2 ലിറ്റർ_

_നാളികേരം - 1 മുറി_

_പച്ചമുളക് - 4 എണ്ണം_

_ജീരകം - 1/4 ടീസ്പൂൺ_

_മുളക്പൊടി - 1 1/2 ടീസ്പൂൺ_

_മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ_

_ഉലുവാപ്പൊടി - 2 നുള്ള്_

_ഉപ്പ് - ആവശ്യത്തിന്_

_ഉലുവ - 1/2 ടീസ്പൂൺ_

_കടുക് - 1 ടീസ്പൂൺ_

_വറ്റൽമുളക് - 3-4 എണ്ണം_

_കറിവേപ്പില - 2 കതിർപ്പ്_

_പഞ്ചസാര - 1/2 ടീസ്പൂൺ (optional)_

_______________________________


_*ഉണ്ടാക്കുന്നവിധം*_

_____________________________


_മാമ്പഴം കഴുകി തോല് ഇളക്കിക്കളഞ്ഞതിനുശേഷം ഒരു ചട്ടിയിൽ കുറച്ചു വെള്ളവും ഒരു ടീസ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും പച്ചമുളകും ഉലുവാപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച് കൈലുകൊണ്ടു ഒന്നുടക്കുക. അതിലേക്ക് നാളികേരവും ജീരകവും നല്ല മയത്തിൽ അരച്ചത് ചേർക്കുക. ലേശം ഒന്ന് കുറുകിവരുമ്പോൾ തൈര് ഉടച്ചത് ചേർത്ത് ചൂടാക്കി ഇറക്കിവെക്കാം (തൈര് ചേർത്തുകഴിഞ്ഞാൽ തിളക്കാൻ അനുവദിക്കരുത് )._
_ഇറക്കിവച്ചുകഴിഞ്ഞു 1/2 ടീസ്പൂൺ പഞ്ചസാര കൂടി ചേർത്തോളൂ . ഒരു പ്രത്യേക രുചി ആണ് ._


_ഇനി ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവയും കടുകും പൊട്ടിച്ചതിനുശേഷം വറ്റൽമുളകും കറിവേപ്പിലയും വഴറ്റി കറിയിലേക്ക് ഒഴിക്കാം . (ഒഴിക്കുന്നതിനു മുൻപായി 1/2 ടീസ്പൂൺ മുളകുപൊടി കറിയുടെ മുകളിൽ ഇട്ട് അതിനുമുകളിലേക്കു വേണം ഈ എണ്ണയോട്കൂടിയ ചൂടു വറവിടാൻ , അതിനുശേഷം ഒരു അഞ്ചുമിനിറ്റ് പാത്രം മൂടിവെക്കണം . 5 മിനിറ്റിനുശേഷം ആ പാത്രം ഒന്ന് തുറന്നുനോക്കൂ ഹൗ എന്താ ഒരു ലുക്ക് , എന്താ ഒരു കൊതിപ്പിക്കുന്ന മണം . ഈ മണം നാസാരന്ദ്രങ്ങളിലേക്ക് തുളച്ചുകയറുമ്പോൾ ഏതു വിശപ്പില്ലാത്തവനും ഒരു പ്ലേറ്റ് ചോറുണ്ണും .)_


+-------+--------+--------+-------+-------+-------+

Report Page