Luca

Luca

films collective

ഈ ഫിലോസഫി പറയുന്ന ആളുകളെ വിശ്വസിക്കരുത് എന്ന, ഏതോ സിനിമയിൽ ആരോ പറയുന്ന സംഭാഷണത്തെ അംഗീകരിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ എനിക്ക് ഇങ്ങനെ ഫിലോസഫി പറയുന്ന, യുണീക്കായ, അല്ലെങ്കിൽ ഭ്രാന്തമായി ചിലതൊക്കെ ചെയ്യുന്ന ആളുകളെ ഭയങ്കര ഇഷ്ടമാണ്. ആ ഇഷ്ടം കൊണ്ടായിരിക്കാം, സി കെ രാഘവനും ചാർളിയും കെ ടി എൻ കോട്ടൂരും സിദ്ധാർത്ഥനും (പകൽ നക്ഷത്രങ്ങൾ) തുടങ്ങി എല്ലാവരേയും ഞാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ്, ഇപ്പൊ ലൂക്കയേയും ഇഷ്ടപ്പെടുന്നത്. കണ്ട് കഴിഞ്ഞപ്പോൾ വല്ലാതെ സംതൃപ്തി തോന്നിയ ഒരു സിനിമയാണ് ലൂക്ക. ലൂക്ക ഒരു റിയാലിറ്റി ആയി കാണാൻ എനിക്ക് പറ്റില്ല. ഒരു പടച്ച ഡ്രാമ. ലൂക്ക എന്ന ഫോണ്ടിന്റെ നിറവും മഴയും പടത്തിൽ പൂർണമായും ഉപയോഗിച്ചതാകാം അതിന് കാരണം. ലൂക്ക ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ, ആർട്ടിലൂടെ പലതും കൺവേ ചെയ്യാനുള്ള ഒരു സ്‌പേസ് പടത്തിലുണ്ടായിരുന്നു. ഒരുപരിധിവരെ അത് നന്നായി ചെയ്തിട്ടുമുണ്ട്. ആ പോലീസ് വേഷം കൈകാര്യം ചെയ്ത നടനെ എനിക്ക് എന്തോ ബോധിച്ചു. പിന്നെ എനിക്ക് തോന്നിയ ഒരു വിമർശനം, ലൂക്കയുടെ ആർട്ടുകൾ ഒരുപാടുണ്ട് പടത്തിൽ, പക്ഷേ പലപ്പോഴും പലതും ലൂക്കയുടെ ആർട്ട് ആണെന്ന് കരുതാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഒരുപക്ഷേ ആർട്ടിസ്റ്റിലേക്കുള്ള ടോവിനോയുടെ പരിണാമം ശരിയാകാത്തതുകൊണ്ടോ, ഇയാൾ ആർട്ടിസ്റ്റ് ആണെന്ന് വരുത്താൻ കുത്തിക്കയറ്റി വച്ച പോലെ ഉള്ള ആർട്ടുകൾ ഉണ്ടാക്കിവച്ച ആർട്ട് ഡയരക്ഷന്റെ അമിത ബാഹുല്യം കൊണ്ടോ ആകാം അത്. അത് എന്തോ ആകട്ടെ. അഹാനയുടെ ഇതുവരെ കണ്ടതിൽ വച്ച് മികച്ച ഒരു പെർഫോമൻസ്. അല്ലെങ്കിൽ അഹാനയ്ക്ക് കൃത്യമായ സ്‌പേസ് ലഭിച്ച കഥാപാത്രമായിരുന്നു നിഹാരിക. ആകെ മൊത്തം കൊള്ളാം, ഒരു നല്ല പടം. 

Report Page