LOVE STORY

LOVE STORY

LoveBytes

💞💞💞💞💞💞💞💞

*ആത്മാർത്ഥ പ്രണയം*

💞💞💞💞💞💞💞💞




*_സത്യസന്ധമായ പ്രണയം ഉള്ളിൽ ഒളിപ്പിക്കുന്ന എല്ലാ സുഹൃത്തുകൾക്കും വേണ്ടി ഞാൻ ഈ കഥ സമർപ്പിക്കുന്നു_*


പ്രഭാതം : സൂര്യന്റെ ഇളം ചൂടോട് കൂടിയ കിരണങ്ങൾ ജനാലയിലൂടെ അവന്റെ കിടക്കയിലേക്ക് പതിച്ചു. 

മഞ്ഞിന്റെ തണുപ്പും ഇളം ചൂടും കൂടി ദേഹത്ത് പതിഞ്ഞപ്പോൾ അവന്റെ പുതപ്പ് അവൻ തലയിൽ കൂടി മൂടി ചുരുണ്ടുകൂടി കിടന്നുറങ്ങി...


കുറച്ചു സമയം നിശബ്ദത പെട്ടെന്ന് അവൻ ചാടി എണീറ്റു...

എന്റെ റബ്ബേ... ഇന്നും ഞാൻ താമസിച്ചുപോകുമോ... 


പിന്നെ പ്രഭാതകർമങ്ങൾ എല്ലാം പെട്ടന്നായിരുന്നു. ഉമ്മ മേശപ്പുറത് തയാറാക്കി വച്ചിരുന്ന കാപ്പിയൊക്കെ കഴിച്ചു ധൃതിയിൽ പുറത്തേക്കിറങ്ങി പെട്ടെന്ന് അവനോട് ഉമ്മ വിളിച്ചു ചോദിച്ചു.


"എന്താടാ മോനെ.... ഇത്ര ധൃതിയിൽ എങ്ങോട്ടാ... "


"ഉമ്മ ഇപ്പോഴും പറയില്ലേ...സ്വന്തമായി നല്ല വരുമാനവും ജോലിയുമൊക്കെ ആയില്ലേ ഇനിയെങ്കിലും ഒരു കല്യാണത്തെ പറ്റി ചിന്തിച്ചൂടേന്ന്...... ഞാനിപ്പോൾ ആ ചിന്തയിലാണുമ്മാ..."


അവന്റെ മറുപടികേട്ടു ഒന്നും വ്യക്തമല്ലാത്ത രീതിയിൽ ഉമ്മ അങ്ങനെ തന്നെ നിന്നു. 

അപ്പോഴേക്കും അവൻ ഗേറ്റും കടന്നു പുറത്തു എത്തിയിരുന്നു.... 


"എന്റെ റബ്ബേ ഇന്നെങ്കിലും എനിക്ക് അൽപ്പം ദൈര്യം കൂട്ടി തരണെ... എല്ലാം തുറന്ന് പറയും ഞാൻ ഇന്ന്.... ഒരു വർഷം ആയില്ലേ... പുറകെ നടക്കുന്നു".


അവൻ മുന്നോട്ടു നടക്കുംതോറും ചിന്തകൾ മാറിക്കൊണ്ടേയിരുന്നു.


 "ഓൾക്ക് ഇഷ്ടക്കേട് വരാൻ ഞാൻ അത്ര ചീത്തകുട്ടിയൊന്നുമല്ലല്ലോ...സ്വന്തമായിവീട്, ജോലി, വരുമാനം, കാണാൻ സുന്ദരൻ, സുമുഖൻ, പിന്നെ എന്തുവേണം. ഒരു പെൺകുട്ടിക്ക് ഇഷ്ട്ടപെടാൻ ഇത്രയുംപോരെ...."


അവൻ പരിസരം മറന്ന് നടക്കുകയായിരുന്നു. 

ആ നടപ്പിൽ അവനു തോന്നി പ്രകൃതി മുഴുവനും അവന്റെ ആഗ്രഹത്തെ അനുകൂലിക്കുകയായിരുന്നുവെന്ന്.... 


ഒരു ക്യാമ്പസിലേക്കുള്ള കവാടം പോലെ രണ്ടു വശത്തും ഗുൽമോഹറിന്റെ മരങ്ങൾ. അതിൽ നിന്നും അടർന്നു വീഴുന്ന ചുവന്ന പൂക്കൾ നിലത്തു കിടക്കുന്നുണ്ടായിരുന്നു...


ആ പാത അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനത്തിന് കൂടുതൽ ഭംഗിയേകാൻ പ്രകൃതി സ്വയമേ നിർമ്മിച്ചു നൽകിയതാണെന്ന് അവനു തോന്നി. 


മുൻപിൽ ഒരു വലിയ കെട്ടിടം.... പുറത്തെങ്ങും ആരേയും കാണാനില്ല. അവൻ മുടിയൊക്കെ ചീകി റെഡിയായി നിന്നു... 

ഒരു ഇളം കാറ്റ് അവനെ തലോടി കടന്നുപോയി.


പരസപരം എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് ആ കെട്ടിടത്തിൽ നിന്നും കുറെയധികം കുട്ടികൾ ഇറങ്ങി വന്നു. 

അവരുടെ കയ്യിൽ പലവിധത്തിലുള്ള സംഗീത ഉപകരണങ്ങൾ ഉണ്ടായിരുന്നു.


ആദ്യം വന്നത് കൊച്ചു കുട്ടികൾ ആയിരുന്നു. പിന്നീട് അവൻകാത്തു നിന്ന ആൾ ഉൾപെടുന്ന ബാച്ച് കടന്നു വന്നു. അതേ ഇളംകാറ്റ് വീണ്ടും വീണ്ടും അവനെ തേടിയെത്തി. ആ ആൾ കൂട്ടത്തിനിടയിൽ അവന്റെ കണ്ണുകൾ തേടികൊണ്ടേയിരുന്നു. ആ കൂട്ടത്തിൽ അവൾ ഇല്ലായിരുന്നു.അവസാനം അവൻ അവളെ കണ്ടെത്തി.


അവരുടെ പുറകിലായി ഒറ്റയ്ക്ക് നടന്നുവരുന്ന അവളെ അവൻ കണ്ടു. അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മറികടന്നു പോയി.

അവൻ വന്ന കാര്യം തന്നെ മറന്നു അവളെ നോക്കിനിന്നു. അവൻ അവളുടെ പുറകിലായി നടന്നു. ഒരു ദീർഘ ശ്വാസം മുകളിലേക്ക് എടുത്തതിനു ശേഷം അവൻ അവളെ തടഞ്ഞു നിർത്തി....


"ഹലോ... എന്റെ പേര് റഷിദ്, സോഫ്റ്റ്‌വെയർ എൻജിനിയർ ആണ്... കുട്ടി എന്നെ കണ്ടു കാണും. ഒരു വർഷം ആയി ഈ പുറകെ നടപ്പ് തുടങ്ങിയിട്ട്. ഈ കാര്യങ്ങളിൽ കൂടുതൽ എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ടാവാം എങ്ങനെ പറയണം എന്നറിയില്ല."


അവൻ അവൾക്കൊപ്പം നടന്നുകൊണ്ടു തുടർന്നു. 


"എന്റെ വീട്ടിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മയും അനിയത്തിയും മാത്രമേ ഉള്ളു. വാപ്പ ഞാൻ കുഞ്ഞായിരുന്നപ്പോൾ തന്നെ മരിച്ചു. ഉമ്മ ടീച്ചർ ആണ്. ഉമ്മയുടെ അധ്വാനം കൊണ്ട് ഞാൻ പഠിച്ചു. ഇപ്പോൾ നല്ല ഒരു ജോലിയുമുണ്ട്.ആഗ്രഹങ്ങൾ എല്ലാം സാദിച്ചു കൊടുക്കണം എന്നത് എന്റെയും കൂടി ആഗ്രഹമാണ്.എനിക്കൊരു ജീവിതം അതാണ് ഉമ്മാക്ക് ഉള്ള ആഗ്രഹം..."


പെട്ടെന്ന് അവൾ നിന്നു. 

അവൻ തുടർന്നു.


 "So, ചുമ്മാ വളച്ചൊടിക്കുന്നില്ല എനിക്ക് ഒത്തിരി ഇഷ്ടമാണ്.

ഇനി തനിക്ക് സമ്മതം ആണെന്ന് ഒരു വാക്ക് പറഞ്ഞാൽ നടക്കേണ്ട രീതിയിൽ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം..."


അവൾ അവനെ രൂക്ഷമായി നോക്കി.


"അല്ല...മറുപടി ഇപ്പോൾ വേണമെന്നില്ല, സാവദാനം ആലോചിട്ടു പറഞ്ഞാൽമതി..."


അവൻ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ നടന്നുകൊണ്ടിരുന്നു.


"അങ്ങനെ പറഞ്ഞത് കൊണ്ട് താമസിപ്പിക്കണ്ട കേട്ടോ... ഉടനെ കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ".


അവൾ മുന്നോട്ടു നടക്കുതോറും അവളുടെ മുഖത്തെ ദേഷ്യഭാവം പതിയെ മാറി അതൊരു പുഞ്ചിരി ആയി മാറിയിട്ടുണ്ടായിരുന്നു.അവൾ ഒന്നും പറയാതെ മുന്നോട്ടു പോയി.


പിന്നെ ഓരോ ദിവസവും ഇതേ സമയം അവൻ അവൾക്കു വേണ്ടി കാത്തു നിന്നു. എല്ലാ ദിവസങ്ങളിലും അവൻ പറയുന്നത് ഒന്നും കേൾക്കുക പോലും ചെയ്യാതെ അവൾ അവനെ കടന്നു പോയി.


"ഹലോ...ഒന്നും പറഞ്ഞില്ല..."


"ഹലോ... ഒരു മറുപടി..."


"പ്ലീസ്...എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോ..."


"ഒരു മറുപടി തന്നേ പറ്റൂ..."


ഇങ്ങനിങ്ങനെ ഓരോ ദിവസവും അവന്റെ ചോദ്യത്തിന്റെ സ്റ്റൈൽ മാറിക്കൊണ്ടേയിരുന്നു.അങ്ങനെ രണ്ട് ആഴ്ച കടന്നുപോയി.ഇന്ന് സാധാരണ പോലെ സ്നേഹത്തിന്റെ അല്ല,ദേഷ്യത്തോടും വിഷമത്തോടും കൂടിയാണ് അവൻ അവന്റെ കാത്തു നിൽപ് തുടർന്നത്.


ക്ലാസ്സ്‌ കഴിഞ്ഞു. എല്ലാവരും പുറത്തേക്ക് വന്നുകൊണ്ടിരുന്നു. ഇന്ന് അവൾ അവസാനമാണ് പുറത്തേക്ക് വന്നത്. അവൻ രണ്ടും കൽപ്പിച്ചു അവളെ തടഞ്ഞു നിർത്തി.

 

"ഇന്ന് ഞാൻ നിന്റെ മുന്നിൽ വന്നത് അപേക്ഷയും ആയിട്ടല്ല... നിന്റെ തീരുമാനം അറിയാൻ വേണ്ടി തന്നെയാ... ഇഷ്ട്ടം അല്ലെങ്കിൽ അതു തുറന്ന് പറയ്, തന്റെ തീരുമാനം 'YES' ആണെങ്കിലും 'NO' എന്നാണെങ്കിലും ഞാൻ സ്വീകരിക്കും. ഇങ്ങനെ മനുഷ്യനെ കുരങ്ങു കളിപ്പിക്കരുത്."


അവൾ അവന്റെ കൈ തട്ടിമാറ്റി മുന്നോട്ടു പോയി. 

അവൻ വീണ്ടും അവളെ തടഞ്ഞു.


"എടോ... ഒന്നു പറയെടോ NO ആണെങ്കിലും കുഴപ്പമില്ല.ഈ ടെൻഷൻ ഉണ്ടാകില്ലല്ലോ..... ദേ...... എനിക്ക് ദേഷ്യം വരുന്നുണ്ട്. " 


അവൾ പതിയെ തല താഴ്ത്തി. വീണ്ടും നിശബ്ദത


"ടോ...എന്തെങ്കിലും ഒന്ന് പറയെടോ... "


"തനിക്കെന്താ..... നാവില്ലെ..... കുറേ ആയല്ലോ മനുഷ്യനെ ഇട്ടു വട്ടം കറക്കുന്നു."


ഇതു കൂടി കേട്ടപ്പോൾ അവൾ പൊട്ടി കരഞ്ഞുകൊണ്ട് 

അവന്റെ മുഖത്തു നോക്കി.

അവനും പേടിച്ചു പോയിരുന്നു. അവൾ അവനോട് എന്തൊക്കെയോ പറഞ്ഞു.. 


പക്ഷേ അത് അവളുടെ ശബ്ദം കൊണ്ടല്ല മറിച്ചു അവളുടെ കൈകളിലൂടെ ആയിരുന്നു വെറും ആംഗ്യത്തിലൂടെ....

അവൻ എന്തു ചെയ്യണം എന്നറിയാതെ പുറകിലേക്ക് മാറി...രണ്ടും കയ്യും അവൻ അവന്റെ തലയിൽ വെച്ചുകൊണ്ട് വീണുപോയി...


അതേ....അതായിരുന്നു സത്യം.... അവൾ അവനോട് പറയാതിരുന്നതിന്റെ കാരണം. അവൾക്കു സംസാരശേഷി ഇല്ലായിരുന്നു.അവൾ ഒരു ഊമയായ പെൺകുട്ടിയായിരുന്നു 


ആ കടൽ തീരത്തിരുന്ന് റാഷിദ് അവന്റെ സ്വന്തം കഥ പറഞ്ഞു നിർത്തി....


"അപ്പോൾ....മച്ചാനെ....ഇതായിരുന്നു നിന്റെ ആദ്യപ്രണയം അല്ലേ..."


"അതേ... " സുഹൃത്തിന്റെ ചോദ്യത്തിന് റാഷിദ് മറുപടി പറഞ്ഞു.


"ഇപ്പോൾ എങ്ങനെ പോകുന്നു ജീവിതം."


"സുഖം, സമാദാനം....ഉമ്മയും അനിയത്തിയും പിന്നെ ഒരു ഭാര്യയും കൂടി ആയപ്പോൾ ജീവിതം പൂർണ്ണം..."


"ആദ്യപ്രണയം ഇപ്പോഴും മനസ്സിൽ നിന്നു പോയിട്ടില്ല അല്ലേ... "


"അതെങ്ങനാടാ...ആദ്യപ്രണയം.അതു പെട്ടെന്നൊന്നും മനസ്സിൽനിന്ന് പോകില്ല, അവളെ പിന്നെ കാണുമ്പോഴൊക്കെ ആ പഴയ ഇളം കാറ്റ് എന്നെ വല്ലാതെ സ്വാധീനിക്കുനുണ്ടായിരുന്നു..."


"പിന്നേ...നിന്റെ ഭാര്യ അടുത്തു വരുമ്പോൾ ഈ കാറ്റ് വീശില്ലേ...?"


അവൻ തിരയടങ്ങാ കടലിൽ കൂടി ദൂരേക്ക്‌ നോക്കി പുഞ്ചിരിച്ചു.


 അവന്റെ ചുമലിൽ ചെറിയൊരു സ്പർശം.

അവൻ തിരിഞ്ഞുനോക്കി,


"ങാ....വന്നോ...കിട്ടിയോ..."അവൻ ചോദിച്ചു. 


ഫ്രണ്ട് : " ഇത്.. "


റാഷിദ് : "ഇത് എന്റെ ഭാര്യ ഹാജിറ.... "


ഫ്രണ്ട് : "ഹലോ..." മറുപടി എന്നപോലെ ഹാജിറ മുഖത്തു നോക്കി ചിരിച്ചു.


റാഷിദ് : "അനിയത്തി കരിവള വാങ്ങാൻ പറഞ്ഞിരുന്നു, അതു വാങ്ങാൻ പോയതാ..."


ഇതും പറഞ്ഞു അവൻ ഹജൂന്റെ കൈ പിടിച്ചു തീരത്തു കൂടി നടന്നു. എന്നിട്ട് അവൻ അവളോട്‌ എന്തോ പറഞ്ഞിട്ടു പുറകിൽ ഫ്രണ്ടിന്റെ അടുത്തേക്ക് നടന്നു.


"നീ ചോദിച്ചില്ലേ... ഭാര്യ അടുത്തു വരുമ്പോൾ കാറ്റ് വീശില്ലേയെന്ന്... ആ കാറ്റ് ഇപ്പോൾ എന്റെ ജീവിതം മുഴുവൻ കുളിരണിയിച്ചുകൊണ്ടിരിക്കുകയല്ലേ.... 

ഡാ.... അത് അവൾതന്നെയാടാ... എന്റെ ആദ്യപ്രണയം....ഹാജിറ. എന്റെ ഭാര്യ.. 


ഞാൻ അവളുടെ സൗന്ദര്യത്തെ അല്ല, അവളെയാണ് സ്നേഹിച്ചത്. 

'So, I am Very Happy.... ശരിമോനെ..... ഞാൻ പോകട്ടേ..കാണാം."


ഇതും പറഞ്ഞു ആ കടൽത്തീരത്തുകൂടി പുഞ്ചിരിച്ചുകൊണ്ട് അവർ കൈകൾ കോർത്ത്‌ നടന്നു നീങ്ങി ... 


എല്ലാം കേട്ട് വിശ്വസിക്കാനാകാതെ സുഹൃത്തിനോടുള്ള ബഹുമാനം ഒരു പുഞ്ചിരിയിൽ വിടർത്തി ആ സുഹൃത്ത്‌ അവരെയും നോക്കി ഇരുന്നുപോയി.....


*"_സ്നേഹം എന്നത് സൗന്ദര്യത്തോടല്ല_*.... *_മനസിനോട് തോന്നേണ്ടതാണ്_*

*_എങ്കിൽ മാത്രമേ ആ സ്നേഹത്തിനെ ആത്മാർത്ഥ പ്രണയം എന്ന് വിളിക്കാനാകൂ_*...


💞💞💞💞💞💞💞💞

💞 *HAPPY ENDING*💞

💞💞💞💞💞💞💞💞

Report Page